Pages

Thursday, August 25, 2011

എ.ടി.എം കാര്‍ഡ് എക്സ്പയര്‍ഡ് !!

ഒരു മാസം മുമ്പ് ഫെഡറല്‍ ബാങ്കില്‍ നിന്നും വന്ന ഒരു പൊതി തുരന്ന് സോറി തുറന്ന് നോക്കിയപ്പോഴാണ് എന്റെ എ.ടി.എം കാര്‍ഡ് എക്സ്പയര്‍ ആയ വിവരം ഞാന്‍ അറിഞ്ഞത്.അല്ലെങ്കിലും കാശില്ലാത്ത അക്കൌണ്ടിന് എന്ത് എ.ടി.എം കാര്‍ഡ് എന്ന നിലയില്‍ ഞാന്‍ അത് മൈന്‍ഡ് ചെയ്തില്ല.പക്ഷേ അതിന്റെ കൂടെയുള്ള ഒരു നെടുനീളന്‍ കത്ത് വായിച്ചു നോക്കി.

കത്തില്‍ പറയുന്നതിന്റെ ചുരുക്കം ഇങ്ങനെ:

എത്രയും പ്രിയപ്പെട്ട കസ്റ്റമറേ,

ഫെഡറല്‍ ബാങ്കിന്റെ കസ്റ്റമര്‍ എന്ന നിലക്ക് താങ്കളെ ആദരിക്കുന്നു.താങ്കളുടെ എ.ടി.എം കാര്‍ഡ് എക്സ്പയര്‍ ആയ വിവരം (വ്യസന സമേതം) അറിയിക്കുന്നതോടൊപ്പം (പരേതന്റെ)പുതിയ കോപി ഇതോടൊപ്പം അയക്കുന്നു.കാര്‍ഡ് മയ്യിത്തായെങ്കിലും പിന്‍ നമ്പര്‍ ഹയാത്തിലുണ്ട്.അതിനാല്‍ പുതിയ കാര്‍ഡിനും പഴയ പിന്‍ നമ്പര്‍ തന്നെ ഉപയോഗിച്ചാല്‍ മതി എന്ന് സന്തോഷപൂര്‍വ്വം അറിയിക്കുന്നു.പുതിയ കാര്‍ഡ് ഇട്ട് അക്കൌണ്ട് ആക്ടിവേറ്റ് ചെയ്ത ശേഷം പഴയകാര്‍ഡിനെ നിഷ്കരുണം നശിപ്പിക്കണമെന്നും ഉണര്‍ത്തുന്നു (എന്തിനാണാവോ?)

നമ്മുടെ ഒരു ബ്ലോഗ് സുഹൃത്തിനുള്ള സഹായധനം വന്നതോടെ ഇന്നലെ എനിക്ക് എ.ടി.എം കാര്‍ഡ് വീണ്ടും ഉപയോഗിക്കേണ്ടി വന്നു.ചത്തു എന്ന് പറഞ്ഞ കാര്‍ഡിട്ട്, അതിന് ജീവന്‍ ഉണ്ടോ എന്ന് പരീക്ഷിക്കാന്‍ ഞാന്‍ തീരുമാനിച്ചു.അത്ഭുതം യേശുകൃസ്തു ജീവന്‍ കൊടുത്തപോലെ എന്റെ പഴയ എ.ടി.എം കാര്‍ഡിന് ജീവന്‍ കിട്ടി.കറക്ട് അക്കൌണ്ട് ബാലന്‍സ് അത് പറാഞ്ഞു തന്നു.

പിന്നെ തോന്നിയത് മറ്റൊരു (കുരുട്ട്)ബുദ്ധി.പുതിയ കാര്‍ഡ് സൈന്‍ ചെയ്താല്‍ മാത്രമേ വാലിഡ് ആവൂ എന്ന് ഒരു ഗമണ്ടന്‍ അറിയിപ്പ് അതില്‍ കണ്ടു.അത് നമ്മളെ മണ്ടനാക്കാനുള്ളതാണോ എന്ന് പരീക്ഷിക്കാന്‍ ഒപ്പിടാതെ ഞാന്‍ കാര്‍ഡ് എ.ടി.എംല്‍ ഇട്ടു.പതിവ് ചോദ്യങ്ങള്‍ക്ക് ശേഷം ആവശ്യമായ തുകയും പറഞ്ഞു.

”പ്‌ട്...പ്‌ട്...പ്‌ടേ...” എ.ടി.എം നകത്ത് നിന്ന് മറ്റവന്‍ നോട്ട് എണ്ണുന്ന ശബ്ദം.അതാ വരുന്നു അഞ്ഞൂറും നൂറുമായിട്ട് കുറേ നോട്ടുകള്‍!!!ഈ മണ്ടന്‍ മെഷീന്‍ തന്നതല്ലേ എന്ന് കരുതി ഞാന്‍ അത് എണ്ണി നോക്കി.കൃത്യം ഞാന്‍ ആവശ്യപ്പെട്ട പതിനയ്യായിരം രൂപ (മണ്ടന് സൈന്‍ നോക്കാന്‍ അറിയില്ലെങ്കിലും എണ്ണം കൃത്യമായി പഠിപ്പിച്ചിട്ടുണ്ട്).

അപ്പോള്‍ പിന്നെ ഈ സൈനും കുന്ത്രാണ്ടാവും എല്ലാം ആര്‍ക്കു വേണ്ടി?നൊ കമന്റ്!

6 comments:

Areekkodan | അരീക്കോടന്‍ said...

ഈ മണ്ടന്‍ മെഷീന്‍ തന്നതല്ലേ എന്ന് കരുതി ഞാന്‍ അത് എണ്ണി നോക്കി.കൃത്യം ഞാന്‍ ആവശ്യപ്പെട്ട പതിനയ്യായിരം രൂപ (മണ്ടന് സൈന്‍ നോക്കാന്‍ അറിയില്ലെങ്കിലും എണ്ണം കൃത്യമായി പഠിപ്പിച്ചിട്ടുണ്ട്).

കൊമ്പന്‍ said...

ഹും എ ടി എമ്മിന്റെ കളി അരീകൊടനോടോ

ദൃശ്യ- INTIMATE STRANGER said...

ഹി ഹി ഇനി ബാലന്‍സ് സീറോ ആകിയിട്റ്റ് ഒരു പതിനായിരം കൂടെ എടുത്തു നോക്ക് മാഷേ ..
സംഗതി സക്സസ് ആയാല്‍ ബ്ലോഗ്‌ ഒന്നും എഴുതി ഇടാന്‍ നിക്കണ്ട എന്നെ പെഴ്സണല്‍ ആയിട്ട ഒന്ന് അറിയിച്ചമതി എന്‍റെ കയ്യിലും ഒണ്ടൊരു ഫെഡറല്‍ എ ടി എം ..........

ponmalakkaran | പൊന്മളക്കാരന്‍ said...

സാറെ A T M ൽ ഒളിക്യാമറയുണ്ട് ട്ടോ....????
പിന്നെ സാറ് പറഞ്ഞ sign എന്താന്ന് മനസിലായില്ല.. കാർഡിന്റെ പുറത്ത് ഒപ്പിടുന്നത് മെഷീൻ റീഡ് ചെയ്യീല്ലാലോ... ഒപ്പിടുന്നത് പുറത്ത് ( (മെഷീനല്ല) ഒരു ഐഡന്റിറ്റിക്കാണെന്നാണെന്റെ അറിവ്

madnichu said...
This comment has been removed by the author.
മധു said...

സുഹൃത്തെ,
ഈ ATM Card അതില്‍ നിന്നും പണം എടുക്കാന്‍ മാത്രം ഉണ്ടാക്കിയതല്ല എന്നറിയുക . താങ്കള്‍ക്ക് നല്ല കടകളില്‍ പോയാല്‍ പണത്തിനു പകരം ഈ കാര്‍ഡു ഉപയോഗിക്കാം. (തുണിക്കട, ആശുപത്രി, മുതല്‍ ബാറ് വരെ എവിടെയും ). താങ്കളുടെ കാര്‍ഡു അവിടങ്ങളിലെ സ്വിപിംഗ് മഷിനില്‍ ഉരച്ചു രൂപ അടിച്ചു കൊടുത്താല്‍ താങ്കളുടെ ബാങ്ക് A/C debit ആകും. ഇതിനു തെളിവായി അവര്‍ ഒരു സ്ലിപ് തരും . ആ സ്ലിപ്പില്‍ താങ്കള്‍ ഒപ്പിട്ടു കൊടുക്കണം. ഈ സമയത്ത് അവര്‍ക്ക് ആ സ്ലിപ്പിലെ ഒപ്പും താങ്കളുടെ കാര്‍ഡിലെ ഒപ്പും ഒരുമിച്ചു പരിശോധിക്കാന്‍ (താങ്കള്‍ തന്നെയാണോ ഈ കാര്‍ഡ് ഉടമ എന്നും പരിശോധിക്കാന്‍ ) വേണ്ടിയാണ് കാര്‍ഡില്‍ മുന്‍പേ ഒപ്പിട്ടു വെക്കാന്‍ പറയുന്നത് . ഈ ഒപ്പ് പരിശോധിക്കല്‍ പലരും ചെയ്യാറില്ല എന്നതാണ് മറ്റൊരു സത്യം. അല്ലാതെ ATM Card ലെ നിങ്ങളുടെ ഒപ്പ് പരിശോധിച്ചു കാശ് തരാന്‍ മാത്രം മണ്ടന്‍മാരാണോ ഈ ബാങ്കുകാര്‍ ?

എന്തായാലും ഈ പോസ്റ്റ്‌ ഒരു ഒരു മരമണ്ടന്‍ പോസ്റ്റ്‌ ആയി ... ഇപ്പോഴത്തെ ചെറിയ കുട്ടികള്‍ക്ക് പോലും അറിയാവുന്ന കാര്യം ആണിത് .........

Post a Comment

നന്ദി....വീണ്ടും വരിക