വരാനിരിക്കുന്ന പതിനൊന്ന് മാസത്തെ വരവേല്‍ക്കാനുള്ള പരിശീലനമെന്നോണം വ്രതശുദ്ധിയുടേ ദിനരാത്രങ്ങള്‍ അസ്തമിക്കുകയായി.വാനില്‍ ശവ്വാലമ്പിളി ദൃശ്യമായതോടെ മുസ്ലിംകള് പെരുന്നാള്‍ ആഘോഷത്തിന്റെ തിരക്കിലാണ്.പള്ളികളില്‍ നിന്നും തക്ബീര്‍ ധ്വനികള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നു.സുഹൃത്തുക്കള്‍ പരസ്പരം വിളീച്ച് ഈദാശംസകള്‍ നേരുന്നു.ആശംസാസന്ദേശങ്ങളൂടെ പ്രാവാഹം കാരണം നെറ്റ്വര്ക്കുകള് ജാം ആയിക്കൊണ്ടിരിക്കുന്നു.വീടുകളില്‍ സ്ത്രീകളും കുട്ടികളും മൈലാഞ്ചി അണിയുന്ന തിരക്കിലാണ്.
തന്റെ വരുമാനത്തിന്റെ നിശ്ചിത ശതമാനം പാവപ്പെട്ടവന്റെ അവകാശമായി മനസ്സിലാക്കിക്കൊണ്ട് സക്കാത്ത് നല്കി ഒരു മുസ്ലിം തന്റെ ധനത്തേയും ഈ റംസാനിലൂടെ ശുദ്ധീകരിച്ചു.സകാത്തിന് പുറമെ ദാനധര്‍മ്മങ്ങളിലൂടെയും മനുഷ്യര്‍ തമ്മിലുള്ള ബാധ്യതകള്‍ നിറവേറ്റി.അതും കഴിഞ്ഞ് , പെരുന്നാള്‍ ദിനത്തില്‍ പട്ടിണി കിടക്കുന്ന ഒരാളും ഉണ്ടാകരുത് എന്ന മഹത്തായ ലക്ഷ്യത്തോടെ തന്റെ കുടുംബത്തിലെ വലുതും ചെറുതുമായ അംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് ഫിത്വ്ര് സകാത്തും നല്കുന്നു.പെരുന്നാള്‍ നമസ്കാരത്തിന് പള്ളിയിലേക്ക് നീങ്ങുന്നതിന് മുമ്പ് ഫിത്വ്ര് സകാത്ത് പാവപ്പെട്ടവരുടെ വീട്ടിലെത്തിച്ച് ഇത് ഉറപ്പ് വരുത്തുന്നു.
മാനുഷിക മൂല്യങ്ങള്‍ക്കും സാമൂഹ്യബന്ധങ്ങള്‍ക്കും വില കല്‍പ്പിക്കുന്ന ആഘോഷമാണ് ഈദുല്‍ ഫിത്വര്‍.പരസ്പരം സ്നേഹാശംസകള്‍ ചൊരിഞ്ഞും ബന്ധുക്കളേയും സുഹൃത്തുക്കളേയും സന്ദര്‍ശിച്ചും രോഗികളെ സന്ദര്‍ശിച്ചും ബന്ധ്ങ്ങള്‍ ഊട്ടിയുറപ്പിക്കുന്നു.ഈ പെരുന്നാള്‍ സുദിനത്തില്‍ ബൂലോകത്തെ എല്ലാ സുഹൃത്തുക്കള്‍ക്കും അരീക്കോടന്റേയും കുടുംബത്തിന്റേയും ഈദാശംസകള്‍.
3 comments:
മാനുഷിക മൂല്യങ്ങള്‍ക്കും സാമൂഹ്യബന്ധങ്ങള്‍ക്കും വില കല്‍പ്പിക്കുന്ന ആഘോഷമാണ് ഈദുല്‍ ഫിത്വര്‍.ഈദാശംസകള്‍.
ഈദ് മുബാറക്
ശാന്തിയും,സമാധാനവും,ഐശ്വര്യവുംഎപ്പോഴുമെപ്പോഴും ഉണ്ടാകുമാറാകട്ടെ,
ആശംസകളോടെ,
സി.വി.തങ്കപ്പന്
ente cheriyaperunnal aasamsakal...
Post a Comment
നന്ദി....വീണ്ടും വരിക