Pages

Sunday, August 14, 2011

സ്വാതന്ത്ര്യ ദിനം - ചില വേറിട്ട ചിന്തകള്‍

ഇന്ത്യ അതിന്റെ അറുപത്തിഅഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്.കൊടിതോരണങ്ങളും പരിപാടികളുടെ ബോര്‍ഡുകളും കൊണ്ട് നാടും നഗരവും നിറഞ്ഞു കഴിഞ്ഞു.രാഷ്ട്രീയപാര്‍ട്ടികള്‍ വിവിധങ്ങളായ പരിപാടികള്‍ ആസൂത്രണം ചെയ്തു കഴിഞ്ഞു.സ്വതന്ത്ര ഇന്ത്യയെ രക്ഷിക്കാന്‍ ‘സേവ് ഇന്ത്യാ റാലി’ വരെ നടക്കാന്‍ പോകുന്നു.

ഈ അവസരത്തില്‍ എന്റെ ചിന്ത പോകുന്നത് മറ്റൊരു ദിശയിലാണ്.എല്ലാവരും സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ പലരുടേയും സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുണ്ടോ എന്ന സംശയം നിലനില്‍ക്കുന്നു.സ്കൂളുകളിലാണ് ഇങ്ങനെ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന ബഹുഭൂരിപക്ഷം ഉള്ളത്.സ്വാതന്ത്ര്യദിന പരിപാടിയില്‍ കുട്ടികള്‍ പങ്കെടുക്കല്‍ നിര്‍ബന്ധമാണെന്ന് അധ്യാപകര്‍ പറയുന്നു.സാധാരണയിലും നേരത്തെ കുട്ടികളെ അണിയിച്ചൊരുക്കേണ്ടതിലൂടെ സ്വാതന്ത്ര്യദിനത്തിലെ സ്വാതന്ത്ര്യനിഷേധം അടുക്കളയില്‍ ആരംഭിക്കുന്നു.

എന്റെ കോളേജിലെ സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ പ്രോഗ്രാം കണ്‍‌വീനര്‍ ആണ് ഞാന്‍.ചില പ്രശ്നങ്ങള്‍ കാരണം കോളേജ് പൂട്ടികിടക്കുന്നതിനാല്‍ കുട്ടികള്‍ എല്ലാം തന്നെ സ്വന്തം നാട്ടിലാണ്.കണ്ണുരുട്ടി പേടിപ്പിച്ച് അവരുടെ സ്വാതന്ത്ര്യം ഇല്ലാതാക്കി രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതില്‍ എനിക്ക് അഭിപ്രായമില്ല.അതിനാല്‍ കോഴിക്കോടൂം സമീപ ജില്ലകളിലും ഉള്ളവര്‍ മാത്രം എത്തിയാല്‍ മതി എന്ന നിര്‍ദ്ദേശമാണ് ഞാന്‍ നല്‍കിയത്.അതും നിര്‍ബന്ധം പിടിക്കുന്നില്ല, സാധ്യമായവര്‍ മാത്രം.

മറ്റൊന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്ന പ്രോഗ്രാമുകളാണ്.സ്വാതന്ത്ര്യദിനത്തില്‍ എല്ലാവരും എല്ലാ അര്‍ത്ഥത്തിലും സ്വാതന്ത്ര്യം എടുക്കുന്നതിനാല്‍ റോഡ് പലപ്പോഴും ബ്ലോക്ക് ആക്കപ്പെടുന്നു.റോഡിലൂടെ അല്ലാതെ തോടിലൂടെ റാലി നടത്താന്‍ പറ്റുമോ എന്ന ചോദ്യത്തിന് എനിക്കും മറുപടി ഒന്നുമില്ല.എങ്കിലും എത്രയോ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തില്‍ ഹനിക്കപ്പെടുന്നു എന്ന് ഒരു നേതാവും ചിന്തിക്കാറില്ല.

രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തില്‍ സ്വന്തം സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന ഒരു വിഭാഗമാണ് നിയമപാലകര്‍.ജില്ല തോറും നടക്കുന്ന സ്വാതന്ത്ര്യദിനപരേഡുകളില്‍ പങ്കെടുക്കുന്ന മന്ത്രിമാരടക്കമുള്ള വിവിധ ഉന്നതന്മാര്‍ക്ക് സുരക്ഷ ഉറപ്പിക്കാന്‍ ദിവസങ്ങളായി നെട്ടോട്ടമോടുന്ന ഈ വിഭാഗക്കാര്‍ക്ക് സ്വാതന്ത്ര്യം അനുഭവിക്കാനുള്ള ഭാഗ്യം സ്വാതന്ത്ര്യദിനം കഴിഞ്ഞാണ്.

വാല്‍: സ്വാതന്ത്ര്യദിനം ആഘോഷിക്കേണ്ടത് ഇങ്ങനെയാണോ ?

4 comments:

Areekkodan | അരീക്കോടന്‍ said...

സ്വാതന്ത്ര്യദിനം ആഘോഷിക്കേണ്ടത് ഇങ്ങനെയാണോ ?

ഫൈസല്‍ ബാബു said...

മാഷെ വേറിട്ട ചിന്ത ,,,
സ്വാതന്ത്ര്യദിനം ആഘോഷിക്കേണ്ടത് ഇങ്ങനെയാണോ ...കിടക്കട്ടെ ഒരു ഒഴിവു ദിനം കിട്ടുമല്ലോ ,,ബ്ലോഗില്‍ നല്ല നാല് പോസ്റ്റും ,,,ചോദിക്കാന്‍ മറന്നു നാളെ ഡ്യൂട്ടി ഇല്ലേ ?

Manoj vengola said...

ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം രാജ്യത്തിന്‍റെ സ്വാതന്ത്ര്യദിനത്തില്‍ ഹനിക്കപ്പെടുന്നു എന്ന് ഒരു നേതാവും ചിന്തിക്കാറില്ല.

ഇതൊരു നല്ല ചിന്ത.

Areekkodan | അരീക്കോടന്‍ said...

ഫൈസല്‍...ഡ്യൂട്ടി ഉണ്ട്.

മനോജ്...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.

Post a Comment

നന്ദി....വീണ്ടും വരിക