Pages

Tuesday, May 14, 2013

ലോകത്തെ ഫൈസലുകള്‍....

ഒഴിവ് ദിനത്തില്‍ ഭാര്യയുടെ വക രുചികരമായ ഒരു ഊണും കഴിഞ്ഞ് സുഖമായി ഒന്ന് മയങ്ങുമ്പോഴാണ് മൊബൈല്‍ റിംഗ് ചെയ്തത്. വീട്ടില്‍ വച്ച് മൊബൈല്‍ റിംഗ് ചെയ്താല്‍ അത് എടുത്തുകൊണ്ടു വരല്‍ രണ്ടാമത്തെ മകളുടെ ഡ്യൂട്ടിയായി ഒരു അലിഖിത നിയമം ഉള്ളതിനാല്‍ അവള്‍ അതെടുത്ത് എന്റെ ചെവിയുടെ അടുത്ത് തന്നെ കൊണ്ടു വച്ചു.ഓല്‍ഡ് ഇസ് ഗോള്‍ഡ് എന്നത് വേണ്ടിടത്തൊക്കെ പയറ്റുന്ന എന്റെ മൊബൈല്‍ ഫോണ്‍ ചെവിക്കടുത്ത് കിടന്ന് അലറി ...ര്‍ണിം ര്‍ണിം...ര്‍ണിമ്മ്മ്മ്മ്മ്മ്മ്മ്മ്മ്.........(എണീക്ക് എണീക്ക്ന്ന്....)

“ഹലോ..” ഉറക്കത്തില്‍ നിന്നും ഞെട്ടി എണീറ്റ് ഞാന്‍ ഫോണ്‍ എടുത്തു.

“മാഷേ അസ്സലാമു അലൈക്കും...ഇത് ഞാനാ...”

“വ അലൈകുമുസ്സലാം.... ഏത് ഞാന്‍??”

“ഫൈസല്‍...”

“ഓ ലുട്ടാപ്പിയോ....ലണ്ടനില്‍ നിന്ന് എത്തീട്ട് ഒരു കൊല്ലം കഴിഞ്ഞിട്ട്  ഈ നേരത്ത് തന്നെ വിളിക്കാന്‍ നിനക്ക് ബോധോദയം എങ്ങനെ വന്നെടാ ബഡ്ക്കൂസേ...” ഡിഗ്രിക്ക് ഒപ്പം പഠിച്ച ഫൈസല്‍ ആണെന്ന് കരുതി ഞാന്‍ പറഞ്ഞു.

“മണ്ടനോ...ഇത് ആ ഫൈസല്‍ അല്ല...”

“പിന്നേത് ഫൈസലാ...?”

“ഗള്‍ഫ് ഫൈസല്‍...”

“ഓ....ഓളെ മൂത്താപ്പയുടെ മകന്‍ ഫൈസല്‍....കല്യാണത്തിന് വന്നതോ അതോ നിതാഖാത്തില്‍ നീയും കുടുങ്ങിയോ ?”

“ങേ...മാഷേ ഞാന്‍ ബ്ലോഗര്‍ ഫൈസലാ....”

“യാ കുദാ.....ഫൈസല്‍ കൊണ്ടോട്ടീ.....എത്ര കാലായി ഈ ഒച്ച കേട്ടിട്ട്.....എന്നെത്തി നാട്ടില്‍?”

“മാഷേ.....പിന്നെയും തെറ്റി.....ഫൈസല്‍ ബാബു ഊര്‍ക്കടവ്....”

“അള്ളാ പടച്ചോനെ....കൊറച്ച് ദീസം മുമ്പല്ലേ ഞമ്മള് തമ്മില് കണ്ടത്....അപ്പം നിതാഖാത്ത് ങളുമായും മുലാക്കാത്ത് ആയി അല്ലേ.....സാരംല്ല....എന്നേ ബെന്നെ...?”

“ഏയ്....ഞമ്മള്‍ ഗള്‍ഫി ന്ന് തെന്ന്യാ....സുഖം തെന്ന്യല്ലേ...?”

“ആ ...സുഖായി ഒറങ്ങെയ്നി....അയിന്റെടേലാ അന്റെ ബിളി....”

“ആ....അത് നന്നായി...ഞാന്‍ വിളിച്ചത്....ഇപ്രാവശ്യം ഉരുളക്കുപ്പേരി തരുന്നത് മാഷാണ്....”

“ഓ...ശര്‍ക്കരയുപ്പേരി എനിക്ക് പണ്ടേ നല്ല ഇഷ്ടാ....പക്ഷേ ഗള്‍ഫില്‍ നിന്ന് ഇങ്ങോട്ട് ശര്‍ക്കരയുപ്പേരി..???” ഉറക്കത്തില്‍ ഞാന്‍ കേട്ടതും ഫൈസല്‍ പറഞ്ഞതും രണ്ടായിരുന്നു.

“ശര്‍ക്കരയുപ്പേരി അല്ല മാഷേ....മഴവില്ല് ഇ-മാഗസിനിലെ ഉരുളക്കുപ്പേരി....ഇപ്പോള്‍ മാഷ് ഉറങ്ങിക്കോ....ചോദ്യങ്ങള്‍ ഞാന്‍ പിന്നെ മെയില്‍ ചെയ്യാം...” ഫൈസല്‍ ഫോണ്‍ കട്ട് ചെയ്തു.

ഒരു സ്വപ്നം കണ്ട പോലെ ഞാന്‍ തിരിഞ്ഞു കിടന്നു.അല്പ ദിവസം കഴിഞ്ഞ് ചോദ്യങ്ങള്‍ മെയിലില്‍ എത്തി.ഉത്തരങ്ങളും മെയിലില്‍ തിരിച്ചുപോയി. ഇപ്പോള്‍ അവ രണ്ടും കൂടി ഇ-മഷി പുരണ്ട് ലോകത്തെല്ലാം കറങ്ങി നടക്കുന്നു.ഇതാ ഫൈസലിന്റെ വക ഇവിടെയും ഒറിജിനല്‍ ആയി ഇവിടെയും ഉണ്ട്.വായിക്കുക ,  വരിക്കാരാവുക.


26 comments:

Areekkodan | അരീക്കോടന്‍ said...

“ഓ ലുട്ടാപ്പിയോ....ലണ്ടനില്‍ നിന്ന് എത്തീട്ട് ഒരു കൊല്ലം കഴിഞ്ഞിട്ട് ഈ നേരത്ത് തന്നെ വിളിക്കാന്‍ നിനക്ക് ബോധോദയം എങ്ങനെ വന്നെടാ ബഡ്ക്കൂസേ...”

മൻസൂർ അബ്ദു ചെറുവാടി said...

:)

ഒറക്കം പോയി അല്ലേ

ഫൈസല്‍ ബാബു said...

hahah മാഷെ അങ്ങിനെ ഞാനും ഈ ബ്ലോഗിലെ ഒരു കഥാപാത്രമായി ല്ലേ !!

ajith said...

ഉപ്പേരി പൊടിപൊടിച്ചു

Anonymous said...

thanks for keeping me in ur subconscious mind , its been long time since we met -By Faizal Kondotty

ഏറനാടന്‍ said...

Hihi.. blogging rasam veendum thirichu konduvannu suhruthe..

ഐക്കരപ്പടിയന്‍ said...

ഇവന്‍ നാട്ടാരുടെ മുഴുവന്‍ ഒറക്കം കെടുത്താന്‍ ഇറങ്ങിയിരിക്കാ....

Abduljaleel (A J Farooqi) said...

മാഷെ,

ഇ ലോകംs ഇ വിടെ കുറെ ബ്ലോഗേര്സ് .....

ആചാര്യന്‍ said...

ഹഹ ഏതു ഫൈസല്‍ ആ നമ്മടെ ചാലിയാര്‍ കടവില്‍ ചായ ക്കട നടത്തുന്ന?

വിനോദ് said...

വളരെ ഹ‍ൃദ്യമായി.

mini//മിനി said...

ഡയലോഗുകൾ സൂപ്പർ

അഷ്‌റഫ്‌ സല്‍വ said...

ഹ ഹ ജമ്പനും തുമ്പനും
ഇപ്പോഴാ ശരിക്കും ഉരുളയ്ക്ക് ഉപ്പേരിയും ഉപ്പേരിക്ക് ഉരുളയുമായത്

Unknown said...

ആബിദാകാ...ഉഗ്രന്‍ ബ്ലോഗ്‌....!

Echmukutty said...

ഇത് കലക്കീ....ഇഷ്ടപ്പെട്ടു.

Areekkodan | അരീക്കോടന്‍ said...

ചെറുവാടീ....ഒറക്കം പിന്നേം കിട്ടി

ഫൈസലേ....’അര നാഴിക നേരം ‘ വായിച്ചപ്പോള്‍ തോന്നിയതാ ഇത്!

അജിത്‌ജീ....നന്ദി

ഫൈസല്‍...ഓര്‍മയുള്ള മനസ്സില്‍ തന്നെയുണ്ട്


വര്‍ഷിണി* വിനോദിനി said...

ആദ്യമായാണിവിടെ..ഫൈസലുമാരെപരിചയപ്പെട്ടു.. :)

വര്‍ഷിണി* വിനോദിനി said...

മഴവില്ലിലൂടെ മാഷിനെ കൂടുതൽ അറിയാനായി..സന്തോഷം, നന്ദി..!
ഫൈസലിനും ആശംസകൾ :)

Areekkodan | അരീക്കോടന്‍ said...

ഏറനാടാ....വീണ്ടും കണ്ടതില്‍ സന്തോഷം

ഐക്കരപ്പടിയാ....ഫോണ്‍ അങ്ങോട്ടും വന്നോ?

ഫാറൂക്കീ...അതെ

ആചാര്യാ....ചായക്കട അല്ല, ചൂണ്ടല്‍ ഇടുന്ന ആ ഫൈസല്‍

Areekkodan | അരീക്കോടന്‍ said...


വിനോദ്ജീ...വരവിനും വായനക്കും .നന്ദി

മിനിടീച്ചറേ....നന്ദി

അഷ്‌റഫ്....പുതിയ കോംബിനേഷനും ആയി അല്ല്ലേ?

ജാഫര്‍ ഷരീഫ്....എങ്ങനെ കിട്ടി ഈ ബ്ലോഗ് ലിങ്ക്?ഇനിയും വരുമല്ലോ?

Areekkodan | അരീക്കോടന്‍ said...

എച്‌മൂ.....നന്ദി.ഈ പോസ്റ്റോ അതോ അഭിമുഖമോ ഇഷ്ടമായത്?

വര്‍ഷിണി....മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് ഹാര്‍ദ്ദവമായ സ്വാഗതം.ഫൈസലിന്റെ പരിചയപ്പെടുത്തലിലൂടെയാണ് വര്‍ഷിണിയെ ഞാനും അറിഞ്ഞത്.വന്നതിലും വായിച്ചതിലും പരിചയപ്പെട്ടതിലും സന്തോഷം.

സമീരന്‍ said...

ഹ്ഹ്... കൊള്ളാം...
ഇനി അഭിമുഖം വായിച്ച് നോക്കട്ടെ...

വേണുഗോപാല്‍ said...

രസായി ...

അഭിമുഖവും ഫൈസലിന്റെ പോസ്റ്റും വായിച്ചിരുന്നു.

വെറുതെ ഞാന്‍ ഫൈസലാ ന്നു ഫോണില്‍ പറഞ്ഞാല്‍ പെട്ടെന്ന് പുടി കിട്ടാന്‍ ഓനാരാ അബ്ദുള്ള രാജാവോ ?? ഹല്ലാ പിന്നെ

Cv Thankappan said...

നന്നായി മാഷെ
ആശംസകള്‍

Philip Verghese 'Ariel' said...

ഇക്കാ കുറച്ചു നാൾ മുൻപ് എനിക്കും
ഇതുപോലൊരു ഫൈസൽ വിളി വന്നു
പക്ഷെ ഞാൻ ഒട്ടും confuse ആയില്ല
കാരണം എനിക്കു ഈ ഭൂലോകത്ത്
അറിയാവുന്ന ഒരേ ഒരു ഫൈസൽ മാത്രം!
അത് ഈ ഊർക്കടവ്കാരാൻ ഫൈസൽ തന്നെ!
ആ വിളി എന്നെയും എന്റെ ബ്ലോഗിനേയും വലിയൊരു
വിപത്തിൽ നിന്നും രക്ഷിക്കുന്നതിനായിരുന്നു.
കുറേ നാളായി എന്റെ ബ്ലോഗിൽ കയറി ശല്യം ചെയ്തു
കൊണ്ടിരുന്ന ഒരു കുരുവിയെ തുരത്തുന്നതിനുള്ള ചില
സാങ്കേതിക വിദ്യകൾ പറഞ്ഞു തരുന്നതിനായിരുന്നു.

ചിലർ പറഞ്ഞു തോക്കെടുത്ത് വെടിവെച്ചാൽ
കുരുവി പറന്നു പോവുകയോ ചത്തു പോവുകയോ ചെയ്യും എന്ന്
പക്ഷെ പഠിച്ച പണി പതിനെട്ടും നോക്കി കുരുവി ശല്യം ബ്ലോഗിൽ
കൂടുകയും ചെയ്തു പലര്ക്കും ബ്ലോഗ്‌ വായിക്കാൻ കഴിയാത്ത വിധം ശല്യം കൂടി

ഒടുവിൽ, പല സാങ്കേതിക വിദഗ്നന്മാർക്കും കഴിയാഞ്ഞ കാര്യം
ഈ ഫൈസൽ മിനിട്ടുകൾക്കുള്ളിൽ ശരിയാക്കി.
കുരുവി ബ്ലോഗിൽ നിന്നും പറന്നകന്നു.

വീണ്ടും അടുത്തിടെ ഒരു വിളി അല്ല ഒരു മെയിൽ
അതിന്റെ കഥ ഫൈസൽ തന്നെ പുറകെ പറയും
നന്ദി മാഷെ ഇങ്ങനെ കൂടുതൽ പരിചയിക്കാൻ കഴിഞ്ഞതിൽ
താങ്കളുടെ എല്ലാ ഭാവി കാര്യപരിപാടികളും കൂടുതൽ വിജയത്തിലേക്ക്
നയിക്കട്ടെ ഉയരട്ടെ എന്ന ആശംസകളോടെ
സസ്നേഹം
ഫിലിപ്പ് ഏരിയൽ
സിക്കന്ത്രാബാദ്

Areekkodan | അരീക്കോടന്‍ said...

സമീരന്‍....അതും കൂടി വായിച്ച് അഭിപ്രായം അറിയിക്കുക

വേണുഗോപാല്‍...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.സൌദീന്ന് ഫൈസല്‍ ന്ന് പറഞ്ഞിരുന്നെങ്കി മലയാളത്തില്‍ സംസാരിക്കുന്ന ഫൈസല്‍ രാജകുമാരനോ ന്ന് ഞമ്മള് ചോയ്ക്കെയ്നി...

Thankappanji....Thanks

Areekkodan | അരീക്കോടന്‍ said...

Ariel...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.OK let Faisal to say it....

RaniPriya....മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം. Thanks for visit

Kochumol....Thanks

Post a Comment

നന്ദി....വീണ്ടും വരിക