Pages

Thursday, November 07, 2013

പശ്ചിമഘട്ടത്തിലൂടെ ഒരു തീവണ്ടി യാത്ര.....1

-->
ണത്തിനെവിടേക്കാ പ്രോഗ്രാം?” വീണുകിട്ടുന്ന ഏതവധിയും ഞാൻ ഉപയോഗപ്പെടുത്തും എന്നറിയുന്ന എന്റെ ഒരു സുഹൃത്ത് ചോദിച്ചു.

അരസിക്കരെ’ സ്ഥലത്തെപ്പറ്റി എനിക്ക് തന്നെ നല്ല പിടി ഇല്ലാത്തതിനാൽ ഞാൻ അലക്ഷ്യമായി പറഞ്ഞു.

അതേതാ സ്ഥലം?”

മംഗലാപുരത്ത് നിന്നും 10 മണിക്ക് കയറിയാൽ കൃത്യം അഞ്ചുമണിക്ക് എത്തുന്ന സ്ഥലം”

.പക്ഷേ അവിടെ കാണാൻ എന്താണുള്ളത്?’

മലകൾ തുരന്നുള്ള തുരങ്കങ്ങളും ഗർത്തങ്ങളും പിന്നിട്ട് കാട്ടിലൂടെ ഒരു തീവണ്ടി യാത്ര – അതാണ് ഈ യാത്രയുടെ ത്രില്ല്..” കേട്ടറിഞ്ഞ യാത്രയെപ്പറ്റി ഞാൻ പറഞ്ഞു.


അപ്പോൾ കൊങ്കൺ വഴിയാണോ യാത്ര?’

അല്ല. മംഗലാപുരത്ത് നിന്നും ബാംഗ്ലൂർ റൂട്ടിൽ

കംഗനടി എന്ന മംഗലാപുരം ജംഗ്ഷനിൽ നിന്നും, റിസർവ് ചെയ്ത സീറ്റിലിരിക്കുമ്പോൾ ഞാൻ നല്ല തിരക്ക് പ്രതീക്ഷിച്ചു.ഒന്നിടവിട്ട ദിവസങ്ങളിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനും കേട്ടിടത്തോളം രസകരമായ യാത്രയുടെ സങ്കല്പങ്ങളും ആയിരുന്നു ഈ മുൻ‌ധാരണക്ക് കാരണം.പക്ഷേ 11.30ന് ട്രെയിൻ യാത്ര തുടങ്ങുമ്പോൾ സീറ്റുകൾ പലതും ഒഴിഞ്ഞ് കിടന്നു.

ജൈവവൈവിധ്യം നിറഞ്ഞ പശ്ചിമഘട്ടത്തിലൂടെയുള്ള യാത്ര എപ്പോഴും ഹൃദ്യമാണ്.പക്ഷേ ലോകപൈതൃകപട്ടികയിൽ ഉൾപ്പെട്ട പശ്ചിമഘട്ടത്തെപ്പറ്റി അതിന്റെ താഴ്വരയിൽ താമസിക്കുന്ന പലരും മനസ്സിലാക്കിയിട്ടില്ല എന്നതാണ് സത്യം.എന്റെ നാട്ടിലുള്ള മലനിരകളും ഞാൻ ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മലനിരകളും ഒരേ അമ്മയുടെ മക്കളാണ് എന്ന തിരിച്ചറിവ് എന്നെ അത്ഭുതപ്പെടുത്തി.


വിവിധ സ്റ്റേഷനുകൾ പിന്നിട്ട് ഉച്ചയോടെ ട്രെയിൻ സുബ്രഹ്മണ്യപുരത്തെത്തി.നേരത്തെ പറഞ്ഞ പ്രകാരം അവിടെ നിന്നും ഉച്ചഭക്ഷണം വാങ്ങി.പൊതിച്ചോറ് അഴിച്ചപ്പോഴാണ് എരിവിന്റെ ഗന്ധം മൂക്കിലടിച്ചത്.കുട്ടികളിൽ പലർക്കും അത് താങ്ങാവുന്നതിലും അപ്പുറമായതിനാൽ പൊതികൾ ചിലത് അഴിക്കേണ്ടതായി വന്നില്ല. സുബ്രഹ്മണ്യപുരം കഴിഞ്ഞാൽ പിന്നെ മൂന്ന് മണിക്കൂറോളം കണ്ണിനും മനസ്സിനും പ്രകൃതി ഒരുക്കുന്ന സദ്യയാണ്.ചെറിയ ചാറ്റൽ മഴ കൂടി ഉണ്ടായാൽ ഭേഷായി.


സുബ്രഹ്മണ്യപുരം കഴിഞ്ഞതും ചാറ്റൽ മഴ ആരംഭിച്ചു.പെട്ടെന്ന് ട്രെയിനിൽ ഇരുട്ടും വ്യാപിച്ചു.എന്താണ് സംഭവിച്ചത് എന്ന് പെട്ടെന്ന് മനസ്സിലായില്ലെങ്കിലും മറ്റു കമ്പാർട്ട്മെന്റുകളിൽ നിന്ന് കൂക്കിവിളി ഉയർന്നതോടെ ഇരുട്ടിന്റെ കാരണം മനസ്സിലായി – ട്രെയിൻ ആദ്യത്തെ തുരങ്കത്തിലൂടെ കടന്നു പോവുകയാണ്.ഞാൻ മെല്ലെ ട്രെയിനിന്റെ വാതിലിനടുത്തേക്ക് നീങ്ങി പ്രകൃതിയുടെ സദ്യ കണ്ണിലൂടെ വാരിവലിച്ചു തിന്നാൻ തുടങ്ങി.


( തുടരും...)

4 comments:

Areekkodan | അരീക്കോടന്‍ said...

ട്രെയിൻ ആദ്യത്തെ തുരങ്കത്തിലൂടെ കടന്നു പോവുകയാണ്.ഞാൻ മെല്ലെ ട്രെയിനിന്റെ വാതിലിനടുത്തേക്ക് നീങ്ങി പ്രകൃതിയുടെ സദ്യ കണ്ണിലൂടെ വാരിവലിച്ചു തിന്നാൻ തുടങ്ങി.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

തുരങ്കത്തിലേക്ക് കടക്കുന്ന ട്രെയിനിന്റെ ജനലഴികളിൽ ആവുന്നത്ര തള്ളീ വച്ച് സൈഡ് കാണാൻ ഇരുന്ന എന്റെ തല ആരോ തള്ളിയിട്ട പോലെ അകത്തേക്ക് പോയത് ഓർക്കുന്നു -  എയർ പ്രെഷർ അത്രയാണ് സൂക്ഷിക്കണെ 

ajith said...

തുരങ്കത്തിനപ്പുറം വെളിച്ചമുണ്ട് എന്ന പ്രസിദ്ധമായ ചൊല്ല് ഓര്‍മ്മയില്‍ വന്നു. യാത്ര തുടരട്ടെ!

വീകെ said...

യാത്ര രസകരമാവുന്നു...
എത്രയും വേഗം തുരങ്കത്തിൽ നിന്നും പുറത്തു കടക്കട്ടെ...

Post a Comment

നന്ദി....വീണ്ടും വരിക