Pages

Wednesday, March 19, 2014

ശാർങ്‌ധരൻ രസതന്ത്രം ഉത്തരമെഴുതുകയാണ്....

         പത്താം തരം പരീക്ഷ ഞാൻ എഴുതുന്നത് വരെ അതിന്റെ പേര് എസ്.എസ്.എൽ.സി  (സെക്കണ്ടറി സ്കൂൾ ലീവിംഗ് സെർട്ടിഫിക്കറ്റ്) എന്നായിരുന്നു.ഞാൻ എഴുതിയ 1987-ൽ അന്നത്തെ വിദ്യാഭ്യാസമന്ത്രി അന്തരിച്ച ശ്രീ.ടി.എം ജേക്കബിന്റെ പരിഷ്കാരത്തിന്റെ ഭാഗമായി ‘എൽ’ ഊരിയെടുത്ത് എസ്.എസ്.സി (സെക്കണ്ടറി സ്കൂൾ സെർട്ടിഫിക്കറ്റ്) എന്നാക്കി മാറ്റി.പത്താം തരം പാസ്സായാലും സ്കൂളിൽ നിന്നും വിടില്ല എന്നതിനാൽ “ലീവിംഗ്” ഒഴിവാക്കിയതിന് പുറമേ വന്ന ചില മാറ്റങ്ങൾ പറയാതിരിക്കാൻ വയ്യ.അന്നു വരെ ആരുടെ കക്ഷത്തിലും കീശയിലും ഒതുങ്ങുന്ന വലിപ്പമായിരുന്നു എസ്.എസ്.എൽ.സി മാർക്ക്ലിസ്റ്റിന്. പക്ഷേ ആ വർഷം അത് ഇമ്മിണി ബല്യ ഒരു കിതാബ് തന്നെയായി.അന്ന് വരെ 600-ൽ ഇട്ടുകൊടുത്തിരുന്ന മാർക്ക് ആ വർഷം ആദ്യമായും അവസാനമായും 1200ൽ ആയി.അങ്ങനെ ബല്യ എസ്.എസ്.സി ബുക്കും ബല്യ മാർക്കും വാങ്ങി ബല്യ ആളായി പതിവ്പോലെ ഞമ്മളും സ്കൂൾ വിട്ടു.”ലീവിംഗ്” ഇല്ലാതെ തന്നെ സ്കൂൾ വിടേണ്ടി വന്നതിനാൽ അടുത്ത വർഷം തന്നെ എല്ലാം പഴയപടിയാക്കി ഉത്തരവിറങ്ങി.   

           കാലം കുറേ കഴിഞ്ഞ് പ്ലസ്ടു എന്ന സാധനം എല്ലാ ഹൈസ്കൂളിലും കുടിയേറിയപ്പോഴും പഴയ അനുഭവം വച്ച് എസ്.എസ്.എൽ.സി എന്ന പേര് അങ്ങനെത്തന്നെ തുടർന്നു. പരിഷ്കാരങ്ങൾ പിന്നേയും പലതും നടപ്പിലാക്കി.ഇന്ന് എസ്.എസ്.എൽ.സി എത്ര മാർക്കിലാണെന്ന് ചോദിച്ചാൽ അഞ്ച് മിനുട്ട് കാത്തിരുന്ന് കേൾക്കേണ്ട അത്രയും വലിയൊരു ഉത്തരമാണ്!അതിനാൽ തന്നെ  അരി ആഹാരം കഴിക്കുന്ന ഒരു മനുഷ്യനും അത്തരം ഒരു ചോദ്യം ഇപ്പോൾ ചോദിക്കാറില്ല.  

     സിലബസ് എന്നൊരു കുന്ത്രാണ്ടം കൂടി അന്ന് ഓരോ വിഷയത്തിനും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഓരോ പരീക്ഷ കഴിയുമ്പോഴും ‘ഔട്ട് ഓഫ് സിലബസ്’ ചോദ്യം വന്നു എന്ന് പത്രത്തിലൂടേയും അദ്ധ്യാപകരിലൂടേയും കേൾക്കാറുണ്ടായിരുന്നു.ആ പറഞ്ഞ ബസിനെപറ്റി ഞമ്മൾക്ക് അന്ന് വലിയ കാര്യബോധം ഇല്ലാത്തതിനാൽ പേപ്പർ കെട്ടുകൾ കൊണ്ടുപോകാൻ വരുന്ന അന്നത്തെ ആ കട്ടവണ്ടിയുടെ പേരാണ് അതെന്നായിരുന്നു പൊതുവെയുള്ള ധാരണ.പിന്നീട് കോളേജിൽ പഠിക്കുമ്പോഴാണ് പഠിക്കാൻ നിഷ്കർഷിക്കപ്പെട്ട രൂപരേഖയാണ് സിലബസ് എന്ന് മനസ്സിലായത്.   

       ഇന്ന് മാർക്ക് നൽകുന്നത് കൊട്ടയിലും ചട്ടിയിലും ഒക്കെ ആയതിനാൽ ഉത്തരക്കടലാസിൽ അത് വയ്ക്കാനുള്ള ഒരിടം ഉണ്ടായിരിക്കണം എന്ന് ചോദ്യകർത്താവോ അല്ലെങ്കിൽ മറ്റാരോ ആദ്യമേ തീരുമാനിക്കാറുണ്ട് എന്ന് ചിലർ അടക്കം പറയുന്നു. അതനുസരിച്ച് ഒരു ‘ഔട്ട് ഓഫ് സിലബസ്’ ചോദ്യം വരും.ആ ചോദ്യത്തിന്റെ മാർക്ക് കുട്ട നിറഞ്ഞ് കവിയുന്ന അത്രയും ആയിരിക്കും.ആ ചോദ്യത്തിന്റെ നമ്പർ മാത്രം ഉത്തരക്കടലാസിൽ എഴുതിയവന് ‘കാരുണ്യബമ്പർ’ അടിക്കും - മേല്പറഞ്ഞ മുഴുവൻ മാർക്ക് !!!പിന്നെ അല്പസ്വല്പം അറിയാവുന്നതൊക്കെ ഒപ്പിച്ചു അടുക്കി വച്ചാൽ 20 മാർക്ക് കിട്ടും.അതോടെ മോഡറേഷന് അർഹതയായി.അതോടെ ആ വിഷയം പാസാകുകയും ചെയ്യും.ചുരുക്കി പറഞ്ഞാൽ ഈ ‘കടമ്പകൾ’ കടന്ന് ഒരുത്തൻ എസ്.എസ്.എൽ.സി തോറ്റാൽ അവനെ അരിയിട്ട് വാഴ്ത്തണം, പൂവിട്ട് പൂജിക്കണം , നോബൽ സമ്മാനം തന്നെ നൽകി ആദരിക്കണം എന്നർത്ഥം.    

     ഇത്തരം നാടകങ്ങൾ ഒന്നും നടക്കാത്ത കാലത്ത് നടന്ന ഒരു എസ്.എസ്.എൽ.സി പരീക്ഷയുടെ വിശേഷങ്ങൾ എന്റെ വീക്ഷണകോണിലൂടെ നോക്കിയപ്പോൾ ചന്ദ്രിക ദിനപത്രം 2005 ജൂൺ 2ന് അത് പ്രസിദ്ധീകരിച്ചു. എസ്.എസ്.എൽ.സി പരീക്ഷ നടക്കുന്ന ഈ അവസരത്തിൽ ബൂലോകർക്കായി അത് ഇവിടെ പേസ്റ്റുന്നു.

11 comments:

Areekkodan | അരീക്കോടന്‍ said...

ചുരുക്കി പറഞ്ഞാൽ ഈ ‘കടമ്പകൾ’ കടന്ന് ഒരുത്തൻ എസ്.എസ്.എൽ.സി തോറ്റാൽ അവനെ അരിയിട്ട് വാഴ്ത്തണം, പൂവിട്ട് പൂജിക്കണം , നോബൽ സമ്മാനം തന്നെ നൽകി ആദരിക്കണം എന്നർത്ഥം.

Echmukutty said...

കുറിപ്പ് കൊള്ളാം..

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

:)

viddiman said...

കുറിപ്പും പണ്ടെഴുതിയ നർമ്മലേഖനവും വായിച്ചു. പണ്ടത്തെ കാലത്തെ പരീക്ഷാപ്പേപ്പറുകളിലെ അക്ഷരത്തെറ്റുകളെയാണോ അതോ ശാർങ്ങധരന്റെ അറിവില്ലായ്മയേയാണോ കളിയാക്കിയത് ? അതോ ഒരുവെടിക്ക് രണ്ടു പക്ഷികളേയും കൊന്നതാണോ ?

kochumol(കുങ്കുമം) said...

ചുരുക്കി പറഞ്ഞാൽ നന്നായിട്ടുണ്ട് ..:)

ajith said...

ചുരുക്കാതെ പറഞ്ഞാല്‍....കേമമായിട്ടുണ്ട്!!

ഷാജു അത്താണിക്കല്‍ said...

മറ്റം വരുത്തിയതിൽ ഏറ്റവും വലിയ മണ്ടത്തരം അല്ലേൽ എനിക്ക് ഒരിക്കലും ഉൾകൊള്ളാൻ കഴിയാത്ത ഒന്നായിരുന്നു DPEP ഹൊ അത് നമ്മുടെ വിദ്യഭ്യാസ വ്യവസ്ഥിതിയെ തന്നെ ആകെ തകിടം മറിച്ചു എന്ന് പറയാം, എളുപ്പമാക്കുക എന്നത് പ്രക്രിയയിൽ കുട്ടികൾ ആകെ ഒഴപ്പലായി എന്ന് വേണേൽ പറയാം.................

saifparoppady said...

fantastic expression of scholastic experience

Anonymous said...

I was studying for Pre-Degree when TM Jacob introduced +2; and SFI started strike. WE didnot have classes for most of the time. No teacher could complete portion; Rich students went for private tuitions. WE were told by the SFI leaders and left sympathising teachers that +2 will destroy education in Kerala. And so we suffered for the future generations! But when left came to power the next year they implemented the same +2!

Anonymous said...

It must be Chandrika. Wherelse can these be published? I sympathise with the reaadres..the new literaties?

Areekkodan | അരീക്കോടന്‍ said...

എച്മൂ....വായനക്ക് നന്ദി

വട്ടപ്പൊയിൽ....അതേ , ഒരു തരം വട്ട് തന്നെ

വിഡ്ഡിമാൻ....ഒരു വെടിക്ക് ഒരുപാട് പക്ഷികൾ!!!

കുങ്കുമം....ചുരുക്കിപ്പറഞ്ഞാൽ നന്ദി

അജിത്ജീ.....വായനക്കും അഭിപ്രായത്തിനും നന്ദി

ഷാജൂ........ഡിപി‌ഇപി എന്നാൽ ഡാൻസും പാട്ടും എനക്ക് പിരാന്തും !!!

സൈഫൂ.....മനസ്സിലായില്ല

Post a Comment

നന്ദി....വീണ്ടും വരിക