Pages

Saturday, March 07, 2015

ദേശീയ ഗെയിംസ് അനുഭവങ്ങൾ - 6


വെന്യൂ ട്രെയിനിങിനായി മിക്കവരും 28ആം തീയതി രാവിലെ കൃത്യസമയത്ത് തന്നെ എത്തി. വിദഗ്ദ സംഘം ഓ.കെ അടിച്ചുപോയ സ്റ്റേഡിയത്തിലെ ഗാലറിയുടെ കുറ്റികൾ ഉറപ്പിക്കാൻ പോലും ആരംഭിച്ചിട്ടുണ്ടായിരുന്നില്ല! ബീച്ചിലെ വിശാലമായ സ്റ്റെപ്പുകളിൽ വളണ്ടിയർമാർ എല്ലാം നിരന്ന് ഇരുന്നു.ഞാൻ അവർക്കുള്ള നിർദ്ദേശങ്ങൾ നൽകി. വളണ്ടിയർമാർക്ക് തിരിച്ചു പറയാനുള്ളതു ശ്രദ്ധാപൂർവ്വം കേൾക്കുകയും ചെയ്തു.അന്നത്തെ ട്രെയിനിങ്ങ് തരേണ്ടത് വെന്യൂ മാനേജർ ശ്രീ.പ്രദീപ് ജോൺ ആയതിനാൽ ഒമ്പത് മണി കഴിഞ്ഞപ്പോൾ അദ്ദേഹത്തെ കിട്ടുമോ എന്ന് ഞാൻ ഒന്ന് കൂടി ഫോണിലൂടെ ശ്രമിച്ചു.ഭാഗ്യവശാൽ അദ്ദേഹം ഫോൺ എടുത്തു.

“സാർ...ഞാൻ ആബിദ്....ഫസിലിറ്റേഷൻ വെന്യൂ മാനേജർ....സാർ ബീച്ചിൽ എപ്പോൾ എത്തും?” മലയാളി ആണെന്ന ധാരണയിൽ ഞാൻ ചോദിച്ചു.

“ഐ കൈം യെസ്റ്റെർഡയ് നൈറ്റ്....ഐ വിൽ റീച് ദേർ അറ്റ്  ലെവെൻ....”

“ലെവെൻ ??? വീ കൈം ഹിയർ അറ്റ് എയിറ്റോ ക്ലോക്ക്....ആൾ ഓഫ് അസ് ആർ വെയിറ്റിംഗ് യൂ...സൊ പ്ലീസ് കം ആസ് ഏളി ആസ് പോസ്സിബ്‌ൾ....”

“ഓകെ ഐ വിൽ ട്രൈ....” അദ്ദേഹം ഫോൺ വച്ചു.

അതിരാവിലെ പുറപ്പെട്ടതിനാൽ വളണ്ടിയർമാർ പലരും ഭക്ഷണം പോലും കഴിച്ചിരുന്നില്ല.വെന്യൂ മാനേജർ ഇനിയും വൈകും എന്നതിനാൽ അവനവന്റെ ചെലവിൽ ഭക്ഷണം കഴിക്കാൻ ഞാൻ എല്ലാവരേയും പിരിച്ചുവിട്ടു.ഒമ്പതരയോടെ എല്ലാവരും തിരിച്ചെത്തുകയും ചെയ്തു.അപ്പോഴും ശ്രീ.പ്രദീപ് ജോൺ എത്തിയിരുന്നില്ല.സമീപത്തെ തണലിൽ ഒരാൾക്ക് ഒറ്റക്ക് പൊക്കാൻ കഴിയാത്ത രൂപത്തിൽ മുള കൊണ്ട് തീർത്ത അസംഖ്യം ദിശാസൂചക ബോർഡുകളിലേക്ക് നോക്കി ഇരിക്കുമ്പോൾ ഒരാൾ ക്യാമറയുമായി എന്നെ സമീപിച്ചു.

“സാർ...ഗെയിംസുമായി ബന്ധപ്പെട്ടാണോ ഇരിക്കുന്നത്?” അയാൾ ചോദിച്ചു.

“അതേ....ഞാൻ വെന്യൂ മാനേജർ ആണ്...”

“വെരി ഗുഡ്....ഞാൻ ടൈംസ് ഓഫ് ഇന്ത്യയിൽ നിന്നാണ്...വളണ്ടിയർമാർ ഇതൊന്ന് എടുത്ത് വയ്ക്കുന്ന ഫോട്ടോ എടുക്കണമായിരുന്നു....”

“ഓകെ....എത്ര പേർ വേണം ?”

“പത്ത് പതിനഞ്ച് പേർ.....”

“ഡേയ്...കുറച്ച് ഗേൾസും ബോയ്സും ഇങ്ങ് വാ....ഈ ബോഡുകൾ അതാതിന്റെ സ്ഥാനത്തേക്ക് വച്ചോളൂ....പടം നാളെ പത്രത്തിൽ വരും.....” ഞാൻ വളന്റിയർമാരോട് പറഞ്ഞു.
പത്രത്തിൽ പടം വരും എന്ന് പറഞ്ഞതോടെ എല്ലാവരും കൂടി ക്യാമറാ‌മാന്റെ മുന്നിലേക്ക് ഓടി പോസ് ചെയ്തു.സൂചകബോഡുകൾ എടുത്ത് വയ്ക്കുന്ന ഫോട്ടോയാണ് വേണ്ടത് എന്ന് പറഞ്ഞപ്പോൾ ഓരോരുത്തരായി ഓരോ ബോഡ് എടുത്ത് പൊക്കാൻ ശ്രമിച്ചു.പക്ഷേ മിക്കവർക്കും ഒറ്റക്ക് പൊക്കാൻ കഴിയുന്നതിലും കൂടുതൽ ഭാരം ഉള്ളതിനാൽ പലരും ശ്രമം ഉപേക്ഷിച്ച് ഒരു കമന്റും പാസ്സാക്കി – “ഇംഗ്ലീഷ് പത്രത്തിലേക്കായതിനാൽ പടം ആരും കാണാൻ സാധ്യതയില്ല !!“ പണ്ട് മുന്തിരിക്ക് ചാടിയ കുറുക്കൻ പറഞ്ഞതും ഇതിന്റെ മലയാളം ആയിരുന്നു!!!(ഈ ബോർഡ് ഒന്നിന് 900 രൂപ ആയിരുന്നു എന്ന് പിന്നീട് മനസ്സിലായി...അവിടെ ഉണ്ടായിരുന്നതിന്റെ നാലിലൊന്ന് പോലും ഉപയോഗിച്ചിരുന്നില്ല)

സമയം പത്തര കഴിഞ്ഞതോടെ ഞാൻ വെന്യൂ മാനേജറെ വീണ്ടും വിളിച്ചു.
“ഹെലോ സാർ.....വേർ ആർ യൂ...?” അദ്ദേഹം ഇങ്ങോട്ട് ചോദിച്ചു.

“ആൾ ഓഫ് അസ് ആർ വെയിറ്റിംഗ് യൂ ഇൻ ബീച്ച്...”

“ഐ ആം ഇൻ ബീച്ച് ഗ്രൌണ്ട്....ഐ കാണ്ട് സീ യൂ....”

“വീ ആർ ബിഹൈന്റ് ദെ ഓപെൺ സ്റ്റേജ്....ഇൻ ദെ ഷേഡ്സ് ഓഫ് ട്രീസ്.....”

“ഓ....ഓകെ...ഐ കാൻ സീ ....കം റ്റു ഗ്രൌണ്ട്...”

ഞങ്ങൾ എല്ലാവരും ഗ്രൌണ്ടിലേക്ക് എത്തി.ആജാനുബാഹുവായ ശ്രീ. പ്രദീപ് ജോണിനെ ഹസ്തദാനം ചെയ്ത് ഞാൻ സ്വയം പരിചയപ്പെടുത്തി.വളണ്ടിയർ സംഘത്തെ കണ്ട് അന്ധാളിച്ച അദ്ദേഹം ആദ്യമൊന്ന് പരുങ്ങി.എന്റെ കയ്യിലുള്ള ലിസ്റ്റ് കാണിച്ച് ഓരോ കമ്മിറ്റിയിലും ഉള്ളവർക്ക് നൽകേണ്ട നിർദ്ദേശങ്ങൾ നൽകാൻ ഞാൻ പറഞ്ഞപ്പോൾ അദ്ദേഹത്തിന് സമാധാനമായി.പക്ഷേ യഥാർത്ഥത്തിൽ ഓരോ കമ്മിറ്റിയും എന്തൊക്കെ ചെയ്യണമെന്ന് അദ്ദേഹത്തിനും നിശ്ചയം ഉണ്ടായിരുന്നില്ല എന്ന് കാര്യങ്ങൾ വിശദീകരിക്കുമ്പോൾ ഞങ്ങൾക്ക് മനസ്സിലായി.


“ഓകെ....ദെ വെന്യൂ വിൽ ബീ ഫുള്ളി സെറ്റ് അപ് ഓൺ തേർട്ടിഫസ്റ്റ്...സൊ യൂ കം ഓൻ ദാറ്റ് ഡേ സൊ ദാറ്റ് എ ഡെമോ കാൻ ബീ ഡൺ...” ഇത്രയും പറഞ്ഞ് അദ്ദേഹം വേഗം പരിപാടി നിർത്തി.31ആം തീയതി വീണ്ടും വരാൻ പറഞ്ഞ് അന്നത്തെ പരിപാടി ഞാനും നിർത്തി.

ദേശീയ ഗെയിംസ് അനുഭവങ്ങൾ - 7

4 comments:

Areekkodan | അരീക്കോടന്‍ said...

“ഇംഗ്ലീഷ് പത്രത്തിലേക്കായതിനാൽ പടം ആരും കാണാൻ സാധ്യതയില്ല !!“ പണ്ട് മുന്തിരിക്ക് ചാടിയ കുറുക്കൻ പറഞ്ഞതും ഇതിന്റെ മലയാളം ആയിരുന്നു!!!

ajith said...

രസകരമാണല്ലോ സംഭവങ്ങള്‍.

ജോണ്‍ ചാക്കോ, പൂങ്കാവ് said...

please continue

Muralee Mukundan , ബിലാത്തിപട്ടണം said...

അരിച്ചരിച്ച് നീങ്ങുന്ന നാട്ടിലെ ഓരോ കാര്യങ്ങളേ...

Post a Comment

നന്ദി....വീണ്ടും വരിക