Pages

Tuesday, March 17, 2015

രക്തദാനം – ജീവൽ ദാനം

 മൂന്നോ നാലോ വർഷം മുമ്പ് ഒരു കടലാസിൽ കുത്തിക്കുറിച്ച് വച്ചിരുന്ന ഒരു സ്കിറ്റ് ഒരു വർഷം മുമ്പ് ആ കടലാസ് ഒഴിവാക്കാൻ വേണ്ടി ബ്ലോഗിൽ ഡ്രാഫ്റ്റാക്കി ഇട്ടു.ഇന്ന് ജീവിതത്തിലെ ആറാമത്തെയോ ഏഴാമത്തെയോ രക്തദാനം നടത്തിക്കഴിഞ്ഞപ്പോൾ ഈ സ്കിറ്റ് മുഴുവനാക്കാൻ വായനക്കാർക്ക് വിട്ടുകൊടുക്കാം എന്ന് തീരുമാനിച്ചു.ശരി....ആർക്കും ഏത് ആങ്കിളിലേക്കും തിരിച്ച് അല്ലെങ്കിൽ വളച്ച് അതുമല്ലെങ്കിൽ ഒടിച്ച് ഒരു നല്ല സ്കിറ്റ് ആക്കി മാറ്റി രക്തദാനത്തെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി ഉപയോഗിക്കാം...

കോലായിൽ പത്രം വായിച്ചു കൊണ്ടിരിക്കുന്ന അച്ഛൻ.

അച്ഛൻ : ഇങ്ങനെ പോയാൽ ഇതെവിടെ ചെന്ന് അവസാനിക്കുമോ ആവോ?

(അമ്മ അടുക്കളയിൽ നിന്നും ഓടി വരുന്നു)

അമ്മ : എന്താ സ്വർണ്ണത്ത്ന്റെ വിലയാണോ?

അച്ഛൻ : ഹും..സ്വർണ്ണം സ്വർണ്ണം സ്വർണ്ണംനങ്യാൽ അത് മാത്രമേ ചിന്തയുള്ളൂ

അമ്മ : മോളൊരുത്തി വലുതായി വരുമ്പോൾ പിന്നെ അച്ഛനമ്മമാർ ആഗോളതാപനത്തിനെ   പറ്റിയാണോ ചിന്തിക്കേണ്ടത്?”

അച്ഛൻ : അ..അ..ആഇത് നല്ല കൂത്ത്ഞാനും പറയുന്നത് അവളെപ്പറ്റി തന്നെയാടീ

അമ്മ : ആഹാഎങ്കിൽ പറയൂ
(അമ്മ അച്ഛന്റെ അടുത്തേക്ക് നിൽക്കുന്നു)

അച്ഛൻ : സമരംസമരംസമരംസമരങ്ങളെപ്പറ്റിയാ ഞാൻ പറഞ്ഞത്

അമ്മ : അത് ശരിയാമരം നടാ‍ൻ പറഞ്ഞപ്പോൾ സമരം നട്ടവരാ നമ്മൾ

അച്ഛൻ : ഒരു ദിവസം ബസ് സമരം.അടുത്ത ദിവസം വിദ്യാർത്ഥീ സമരംപിന്നാലെ അദ്ധ്യാപക സമരം.പിന്നൊരു ഹർത്താൽഇതൊക്കെ കഴിഞ്ഞ് പഠിക്കാൻ സമയം കിട്ടുന്നതെവിടെ?

അമ്മ : പൊതുജനം കഴുത എന്ന് പറഞ്ഞത് വെറുതെയല്ല.ഇതെല്ലാം അനുഭവിച്ച് മിണ്ടാതിരിക്കുകയല്ലേ?
(മകൾ രക്തദാനത്തിന്റെ നോട്ടീസുമായി കടന്നു വരുന്നു)

അച്ഛൻ :ശ്ശ്ശ് 
(മകൾ വരുന്നിടത്തേക്ക് ചൂണ്ടി കണ്ണ് കൊണ്ടും കൈ കൊണ്ടും ആംഗ്യം കാട്ടുന്നു.മകൾ അച്ഛനേയും അമ്മയേയും മാറി മാറി നോക്കുന്നു.നോട്ടീസ് പെട്ടെന്ന് പിന്നിലേക്ക് പിടിക്കുന്നു)

അച്ഛൻ :എന്താ മോളേ നിന്റെ കയ്യിൽ?

മകൾ: അതൊരു നോട്ടീസാണച്ഛാ..

അമ്മ : നിന്റെ ഒളിച്ചുപിടുത്തം കണ്ടിട്ട് അതൊരു കൊള്ളരുതാത്ത നോട്ടീസാണെന്ന് തോന്നുന്നല്ലോ?

മകൾ: ഏയ്.ഇതെന്റെ സാർ തന്നതാ

അമ്മ : എന്നിട്ടെന്തിനാ നീ അത് ഒളിച്ച് പിടിക്കുന്നത്?നോക്കട്ടെ ആ നോട്ടീസ്

മകൾ: തരാം അതിന് മുമ്പ് എനിക്കൊരു സമ്മതം കൂടി തരണം

അച്ഛൻ : എന്താ മോളേ നിനക്ക് വേണ്ടത്?

മകൾ: നാളെ കോളേജിൽ ഒരു സന്നദ്ധരക്തദാന ക്യാമ്പ് നടക്കാൻ പോകുന്നു

അമ്മ :ആഹാ. രക്തദാന ക്യാമ്പോ..? ആരാ സാറന്മാരാണോ രക്തം കൊടുക്കാ

മകൾ: ‘സ്നേഹത്തുള്ളികൾ‘ എന്ന ഈ ക്യാമ്പിലൂടെ ഞങ്ങൾ കുട്ടികളാണ് കൂടുതലും രക്തം നൽകുന്നത്..

അമ്മ: (മുഖം വക്രിച് കൊണ്ട് ) ആര് ? ഞങ്ങൾ കുട്ടികളോ?

മകൾ: അതെ അമ്മേ

അമ്മ: എന്റെ മോൾ ആ പരിപാടിക്ക് പോകേണ്ട

അച്ഛൻ : അവൾ പറഞ്ഞ് മുഴുവനാക്കട്ടെ

അമ്മ: ഇനി ഒന്നും മുഴുവനാക്കാനൊന്നുമില്ല.രക്തദാനം പെൺകുട്ടികൾക്ക് അത്ര നല്ലതൊന്നുമല്ല.

അച്ഛൻ : അതെന്താ?

അമ്മ: നിങ്ങളേത് മാവിലായിക്കാരനാ മനുഷ്യാ?പെൺകുട്ടികൾക്ക് ഓരോ മാസവും എത്ര രക്തമാ നഷ്ടമാകുന്നത്.അതിനും പുറമേ ഇനി ഒരു ദാനവും..(കൈ കൊണ്ട് ആംഗ്യം കാണിക്കുന്നു)

മകൾ:  അത് ശരിയാപക്ഷേ ഏറ്റവും കൂടുതൽ രക്തം ആവശ്യം വരുന്നതും സ്ത്രീകൾക്ക് തന്നെയല്ലേ അമ്മേ?

അമ്മ: അതെന്തെങ്കിലുമാകട്ടെഎന്റെ മോൾ നാളെ കോളേജിലേക്ക് പോകുകയേ വേണ്ട

മകൾ:  വെറും 350 മില്ലിലിറ്റർ രക്തം മാത്രമേ ഒരു ദാനത്തിലൂടെ കുറയുന്നുള്ളൂഅതുകൊണ്ട് ജീവൻ തിരിച്ച് ലഭിക്കുന്നത് ഒരു പക്ഷേ 4 പേർക്കായിരിക്കും..

അമ്മ: നീ എന്നെ പഠിപ്പിക്കുകയാണോ?

മകൾ:  അമ്മയുടെ അറിവിന് വേണ്ടി പറഞ്ഞെന്നേയുള്ളൂഈ രക്തം 24 മണിക്കൂറിനകം തിരിച്ച് ശരീരത്തിൽ അഡ്ജസ്റ്റ് ചെയ്യപ്പെടും

അമ്മ: അതൊക്കെ അവർ പറയുന്നതല്ലേ? നിനക്കത് അളന്ന് നോക്കാൻ പറ്റോ?

മകൾ:  അമ്മേ ഇതൊന്നും വെറുതെ പറയുന്നതല്ല

അമ്മ: നീ എന്നെ പഠിപ്പിക്കാൻ വരേണ്ട

മകൾ:  അറിവ് നേടിയിട്ടും അമ്മ ഇങ്ങനെ സംസാരിക്കരുത്

അമ്മ: പോടീഅകത്ത്.നിന്റെ ഒരു രക്തദാനം

(അമ്മ മകളുടെ കയ്യിൽ നിന്നും നോട്ടീസ് തട്ടിയെടുത്ത് കീറി ശക്തിയായി നിലത്തെറിയുന്നു.ശേഷം ധ്രുതിയിൽ അകത്തേക്ക് പോകുന്നു.അച്ഛനും മകളെ രൂക്ഷമായി നോക്കി അകത്തേക്ക് പോകുന്നു.കീറി നശിപ്പിച്ച നോട്ടീസ് തുണ്ടത്തിലേക്ക് മകൾ നോക്കുന്നു ’ രക്തം ദാനം ചെയ്യൂ.ഒരു പക്ഷേ രക്ഷപ്പെടുന്നത് 4 മനുഷ്യജീവനുകൾ ആയിരിക്കാം..’)      


****** ഇനി ഒരു ആശുപത്രി രംഗം ആണ്.അത് വായനക്കാർക്ക് വിടുന്നു.6 comments:

Areekkodan | അരീക്കോടന്‍ said...

മൂന്നോ നാലോ വർഷം മുമ്പ് ഒരു കടലാസിൽ കുത്തിക്കുറിച്ച് വച്ചിരുന്ന ഒരു സ്കിറ്റ് ഒരു വർഷം മുമ്പ് ആ കടലാസ് ഒഴിവാക്കാൻ വേണ്ടി ബ്ലോഗിൽ ഡ്രാഫ്റ്റാക്കി ഇട്ടു.ഇന്ന് ജീവിതത്തിലെ ആറാമത്തെയോ ഏഴാമത്തെയോ രക്തദാനം നടത്തിക്കഴിഞ്ഞപ്പോൾ ഈ സ്കിറ്റ് മുഴുവനാക്കാൻ വായനക്കാർക്ക് വിട്ടുകൊടുക്കാം എന്ന് തീരുമാനിച്ചു.ശരി....ആർക്കും ഏത് ആങ്കിളിലേക്കും തിരിച്ച് അല്ലെങ്കിൽ വളച്ച് അതുമല്ലെങ്കിൽ ഒടിച്ച് ഒരു നല്ല സ്കിറ്റ് ആക്കി മാറ്റി രക്തദാനത്തെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി ഉപയോഗിക്കാം...

ajith said...

രക്തദാനം മഹാദാനം

സുധി അറയ്ക്കൽ said...

മകൾ പോയി രക്തം ദാനം ചെയ്തു കാണും.

സുധി അറയ്ക്കൽ said...

മകൾ പോയി രക്തം ദാനം ചെയ്തു കാണും.

സുധീര്‍ദാസ്‌ said...

ബോധവത്കരണത്തിന്റെ ആവശ്യകത.

Geetha Omanakuttan said...

സ്കിറ്റ് കൊള്ളാമായിരുന്നു. ഒരു ബോധവൽക്കരണസ്കിറ്റ്. നല്ല ഒരു മെസ്സേജ് കൂടി ഇതിലൂടെ തന്നു.

Post a Comment

നന്ദി....വീണ്ടും വരിക