Pages

Saturday, August 15, 2015

കാലത്തിന്റെ വികൃതി

            ഡോ.എ.പി.ജെ.അബ്ദുല്‍കലാം കേരള സാങ്കേതിക സര്‍വ്വകലാശാല നിലവില്‍ വന്ന ശേഷമുള്ള ആദ്യത്തെ എഞ്ചിനീയറിംഗ് ബിരുദ പ്രവേശന നടപടികള്‍ ഏകദേശം അവസാന ഘട്ടത്തില്‍ എത്തിയിരിക്കുകയാണ്. ഇതുവരെ തുടര്‍ന്നു പോന്ന സാമ്പ്രദായിക പഠന രീതികളില്‍ നിന്ന് വ്യത്യസ്തമായി നിരവധി മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്നതാണ് സാങ്കേതിക സര്‍വ്വകലാശാലയുടെ സിലബസും രീതികളും.അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഈ മാറ്റങ്ങള്‍ എത്രകണ്ട് ഉള്‍കൊള്ളും എന്നത് ഒരു ചോദ്യചിഹ്നമായി തുടരുന്നു.

           എനിക്ക് ഏറ്റവും സന്തോഷം നല്‍കുന്ന ഒരു ഘടകം സാങ്കേതിക സര്‍വ്വകലാശാലയുടെ സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത് ഇത്രയേയുള്ളൂ – എട്ട് സെമസ്റ്ററും പഠിച്ച് , എടുത്താല്‍ പൊങ്ങാത്ത മാര്‍ക്കും വാങ്ങി ,നിശ്ചയിക്കപ്പെട്ട 180 ക്രെഡിറ്റും നേടി “ലല്ലലം പാടി വന്നാലും” അവന് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല! അത് ലഭിക്കണമെങ്കില്‍ ഓരോ വിദ്യാര്‍ത്ഥിയും 100 ആക്റ്റിവിറ്റി പോയിന്റ് കൂടി സമ്പാദിച്ച് അഡീഷണല്‍ 2 ക്രെഡിറ്റ് കൂടി നേടണം.എന്ന് വച്ചാല്‍ ‘പഠനം പഠനം” എന്ന് മാത്രം ചിന്തിച്ച് നടന്നാല്‍ പോര – എന്‍.എസ്.എസ്സ്‌ലോ, കലാ-കായിക രംഗത്തോ ,യൂണിയന്‍ രംഗത്തോ ,സംരഭകത്വ രംഗത്തോ പ്രവര്‍ത്തിച്ചിട്ടു വേണം ഈ 100 പോയിന്റ് നേടാന്‍ !

            കുട്ടികളെ ഇത്തരം ആക്ടിവിറ്റികളില്‍ പങ്കെടുപ്പിക്കാന്‍ ടൈംടേബിളില്‍ തന്നെ ആഴ്ചയില്‍ രണ്ട് പിരീഡ് അനുവദിക്കണമെന്ന് സാങ്കേതിക സര്‍വ്വകലാശാല നിര്‍ദ്ദേശിക്കുന്നു.എന്ന് വച്ചാല്‍ എഞ്ചിനീയറിംഗ് കോളേജിലെ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാര്‍ക്കും ക്ലാസ് എടുക്കാനുള്ള അവസരം ലഭിക്കുന്നു.അതിലൂടെ എല്ലാ കുട്ടികള്‍ക്കും എന്‍.എസ്.എസ് എന്താണെന്ന് മനസ്സിലാക്കാനും താല്പര്യമുള്ളവര്‍ക്ക് അതില്‍ അംഗമാവാനും അതിലുപരി കാമ്പസിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അറിയുന്ന ഒരാളായി എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ക്ക് മാറാനും അവസരം ലഭിക്കുന്നു.

           എന്റെ കോളെജിലെ അഞ്ച് ഒന്നാം വര്‍ഷ ക്ലാസ്സുകളിലും ഇക്കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഞാന്‍ ക്ലാസ് എടുത്തു. എഞ്ചിനീയറിംഗിന് പഠിക്കാനായി അഡീഷണല്‍ മാത്‌സ് എടുത്ത് ദയനീയമായി പരാചയപ്പെട്ട എനിക്ക് അതേ എഞ്ചിനീയറിംഗ് കോളേജില്‍ ടൈംടേബിളിന്റെ ഭാഗമായി ക്ലാസ് എടുക്കാന്‍ അവസരം ലഭിച്ചത് ഒരു പക്ഷേ കാലത്തിന്റെ വികൃതി ആയിരിക്കാം.

6 comments:

Areekkodan | അരീക്കോടന്‍ said...

എഞ്ചിനീയറിംഗിന് പഠിക്കാനായി അഡീഷണല്‍ മാത്‌സ് എടുത്ത് ദയനീയമായി പരാചയപ്പെട്ട എനിക്ക് അതേ എഞ്ചിനീയറിംഗ് കോളേജില്‍ ടൈംടേബിളിന്റെ ഭാഗമായി ക്ലാസ് എടുക്കാന്‍ അവസരം ലഭിച്ചത് ഒരു പക്ഷേ കാലത്തിന്റെ വികൃതി ആയിരിക്കാം.

ajith said...

കാലം ആര്‍ക്കൊക്കെ എന്തൊക്കെ ഒരുക്കിവച്ചിരിക്കുന്നുവെന്ന് അറിഞ്ഞവരാര്‍!

സുധി അറയ്ക്കൽ said...

അതൊരു വികൃത്യോ????ഹും!!!!

എത്രയോ ഭാഗ്യമാ.

Areekkodan | അരീക്കോടന്‍ said...

ajithji... അതേ , ആര്‍ക്കറിയാം ?/

സുധീ...അതെ വികൃതി തന്നെ.എഞ്ചിനീയറിംഗ് പഠിക്കാതെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് എടുക്കാന്‍ നിയോഗിക്കപ്പെട്ട കാലത്തിന്റെ വികൃതി.

Cv Thankappan said...

കഴിവുള്ളവര്‍ക്ക് അവസരം കിട്ടും.കിട്ടാതിരിക്കില്ല.
ആശംസകള്‍ മാഷെ

Muralee Mukundan , ബിലാത്തിപട്ടണം said...

കണക്കായി പോയി
കാലത്തിന്റെ വികൃതിയാൽ ഒരു കണക്ക് മാഷ്

Post a Comment

നന്ദി....വീണ്ടും വരിക