2.അവര്‍ തിരക്കിലാണ്....
3. ക്രാഷ് ലാന്റിംഗ്
3. ക്രാഷ് ലാന്റിംഗ്
സമയം 9 മണി കഴിഞ്ഞിരുന്നു.ക്യാമ്പ്
നടക്കുന്ന പൂജപ്പുര എല്‍.ബി.എസ്.കോളെജില്‍ പ്രാതല്‍ ഉണ്ടാകും എന്നറിയിച്ചിരുന്നതിനാല്‍
ഭക്ഷണം അവിടെ എത്തിയിട്ടാകാം എന്ന് തീരുമാനമായി (എങ്ങനെ സംഭവിച്ചു എന്നറിയില്ല).
“സാര്‍ , ഇതൊന്ന് സ്പൈറല്‍
ബൈന്റ് ചെയ്യണം...” രാത്രി മുഴുവന്‍ ഇരുന്ന് തയ്യാറാക്കിയ മാഗസിന് പേപ്പറുകള്‍ അടുക്കിപ്പിടിച്ച്
സഹ്വ പറഞ്ഞു.
“അതെ...എസ്.എസ്.കോവില്‍
റോഡില്‍ ബുക്ക്സ്റ്റാളുകള്‍ കാണും....രണ്ട് പേര് വേഗം പോയി നോക്ക്...”
അബ്ദുവും വാസിഹും ഹന്നയും
സഹ്വയും ഞാന്‍ കാണിച്ച വഴിയെ ഓടി , ബൈന്റിംഗ് സ്ഥലം കണ്ടെത്തി.കട്ട് ചെയ്യാന്‍ തൊട്ടടുത്തുള്ള ഒരു പ്രിന്റിംഗ് പ്രെസ്സും കണ്ടെത്തി തുറപ്പിച്ചു!പേജുകള്‍ വൃത്തിയായി കട്ട് ചെയ്ത്
ബൈന്റ് ചെയ്ത് മാഗസിനായി കയ്യില്‍ കിട്ടിയപ്പോള്‍ അത് വരെ കഷ്ടപ്പെട്ടതിന്റെ ഫലം സംതൃപ്തിയുടെ
പുഞ്ചിരിയായി സഹ്വയുടെയും ടീമിന്റെയും മുഖത്ത് ഞാന്‍ കണ്ടു.
കോളെജില്‍ എത്തിയ ഉടനെ
തന്നെ വിവിധ മത്സരങ്ങളില്‍ ഞങ്ങള്‍ രെജിസ്റ്റര്‍ ചെയ്തു.കയ്യെഴുത്ത് മാഗസിന്, ഷോര്‍ട്ട്
ഫിലിം,തെരുവ് നാടകം , തീം സോംഗ് എന്നീ ഇനങ്ങ്ളിലായിരുന്നു ഞങ്ങള്‍ പങ്കെടുത്തത്.ഡിജിറ്റല്‍
പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്തിരുന്നെങ്കിലും പ്രിന്റഡ് കോപ്പി ഇല്ലാത്തതിനാല്‍ മത്സരിക്കാന്‍
സാധിച്ചില്ല.
മത്സരത്തില്‍ പങ്കെടുക്കുന്ന
മാഗസിനുകളും പോസ്റ്ററുകളും ചുമര് പത്രികകളും എല്ലാം പ്രദര്‍ശനത്തിന് വച്ചിരുന്നു.താല്കാലികമായി
സജ്ജീകരിച്ച ഒരു മുറിയില്‍ ഷോര്‍ട്ട് ഫിലിം പ്രദര്‍ശനവും നടന്നു.എട്ട് ടീമുകള്‍ പങ്കെടുത്ത
തെരുവ് നാടകം എല്ലാവര്ക്കും കാണാവുന്ന വിധത്തില്‍ ആംഫി തിയേറ്ററിലും നടത്തി.
മറ്റ് മാഗസിനുകളുടെ കെട്ടും
മട്ടും ഉള്ളടക്കവും കണ്ടതോടെ ഒരു രാത്രികൊണ്ട് തട്ടിക്കൂട്ടിയ ഞാന്‍ പ്രതീക്ഷയര്‍പ്പിച്ച
ഞങ്ങളുടെ മാഗസിന്റെ കാര്യത്തില്‍ തീരുമാനമായിരുന്നു.വാസിഹ് രചിച്ച് സംവിധാനം ചെയ്ത
തീം സോംഗും അന്ന് രാവിലെ ഇ-മെയില്‍ വഴി കിട്ടിയ ഷോര്‍ട്ട് ഫിലിമും ഞാന്‍ കേട്ടിട്ടോ
കണ്ടിട്ടോ ഉണ്ടായിരുന്നില്ല.തെരുവ്നാടകത്തിന്റെ റിഹേഴ്സലിന്റെ ഒരു ഭാഗം കണ്ടിരുന്നതിനാല്‍
അത് കാണാമെന്ന ധാരണയില്‍ ഞാന്‍ ആംഫി തിയേറ്ററിലെത്തി.
വിവിധ ടീമുകള്‍ തെരുവ്നാടകത്തിന്റെ
തനത് വസ്ത്രാലങ്കാരങ്ങള്‍ നടത്തി, വാദ്യ ഉപകരണങ്ങള്‍ ഉപയോഗിച്ച്, രംഗ സജ്ജീകരണങ്ങള്‍
നടത്തി നാടകം അവതരിപ്പിക്കുന്നത് കണ്ട് എന്റെ മനസ്സ് വീണ്ടും പിടഞ്ഞു.പ്രത്യേകം ഡ്രെസ്സില്ലാതെ
, ഉപകരണങ്ങള്‍ ഇല്ലാതെ , നേരത്തെ അഭിനയിച്ചിരുന്ന രണ്ട് അഭിനേതാക്കള്‍ ഇല്ലാതെ എത്തിയ
എന്റെ പാവം മക്കള്‍ ഇതൊക്കെ കണ്ട് ആശ കൈവിടുമോ എന്നായിരുന്നു എന്റെ ഭയം.അല്പം താമസിച്ച്
വന്ന് നാടകം എല്ലാം അവസാനിക്കുന്നത് വരെ അവിടെ നിന്ന എനിക്ക് എന്റെ മക്കളുടെ പ്രകടനം
കാണാനും സാധിക്കാത്തതോടെ എന്റെ ആധി കൂടി.പക്ഷേ, പിന്നീടാണ് ആര് ആദ്യം അവതരിപ്പിക്കും
എന്ന ചോദ്യത്തിനുള്ള മറുപടിയായി ചങ്കൂറ്റത്തോടെ അവര്‍ ഒന്നാമതായി വന്നത് ഞാന്‍ അറിഞ്ഞത്.അതിനാലായിരുന്നു
എനിക്ക് അത് കാണാന്‍ സാധിക്കാഞ്ഞത്.
അന്ന് രാത്രി ജെന്‍സിസ്
പ്രൊജക്ടിന്റെ ഔദ്യോഗിക സമാപനവും മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും നടത്തുന്ന ചടങ്ങ്
ആരംഭിച്ചു.എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് , അതുവരെ പിന്നിലെവിടെയോ ഒതുങ്ങിക്കൂടിയിരുന്ന
എന്റെ മക്കള്‍ ഒന്നാമത്തെ നിരയില്‍ സ്ഥാനം പിടിച്ചിരിക്കുന്നു!
ചടങ്ങിലെ പ്രഭാഷണങ്ങള്‍ കഴിഞ്ഞു.വിവിധ യൂണിറ്റുകള്‍ക്കുള്ള അംഗീകാരപത്ര വിതരണവും കഴിഞ്ഞു. പിന്നീട് മത്സര ഇനങ്ങളുടെ ഫലങ്ങള്‍ പ്രഖ്യാപിക്കാന്‍ തുടങ്ങി.ഒന്നിലും എന്റെ
കോളേജിന്റെ പേര് ഉയര്‍ന്ന് കേട്ടില്ല.അവസാനമായി തെരുവ്നാടകത്തിന്റെ ഫലം – ഞാന്‍ വെറുതെ
ഒന്ന് കാത് കൂര്‍പ്പിച്ചു....
“തെരുവ്നാടകം ഒന്നാം സ്ഥാനം
.... എഞ്ചിനീയറിംഗ് കോളേജ് , പെരിന്തല്‍മണ്ണ,മലപ്പുറം (കൃത്യമായ ഡ്രസ്കോഡ് സഹിതമായിരുന്നു
അവരുടെ അവതരണം) , രണ്ടാം സ്ഥാനം ഗവ.എഞ്ചിനീയറിംഗ് കോളേജ് , വയനാട് ! തെരുവ്നാടകത്തിലെ
ബെസ്റ്റ് പെര്‍ഫോര്‍മര്‍ - അബ്ദുല്‍ വാസിഹ്
കെ.എ , ഗവ.എഞ്ചിനീയറിംഗ് കോളേജ് , വയനാട് !!“
അല്‍ഹംദുലില്ലാഹ്, ദൈവത്തിന് സര്‍വ്വസ്തുതിയും
യൂണിറ്റ് ഏറ്റെടുത്ത് ആദ്യവര്‍ഷത്തില്‍ തന്നെ സംസ്ഥാനതലത്തില്‍ മികച്ച രണ്ട് അംഗീകാരങ്ങള്‍.
മക്കളെ ഓരോരുത്തരെയും കൈ പിടിച്ച് കുലുക്കി അഭിനന്ദിച്ച് ഭക്ഷണത്തിനായി നീങ്ങാന്‍ ഞാന്‍
നിര്‍ദ്ദേശം നല്കി.
മറ്റെല്ലാവരും ഭക്ഷണത്തിന്
പോയ സമയത്ത് ,ഭിന്നലിംഗക്കാരുടെ പ്രതിനിധിയായി ക്യാമ്പില്‍ അതിഥിയായെത്തിയ സന്ധ്യാരാജന്റെ
കൂടെ സെല്‍ഫി എടുക്കാന്‍ എന്റെ മക്കള്‍ അണിനിരന്നു.അപ്പോഴാണ് ഒരു പ്രെസ് ടീമിന്റെ വരവ്.പിറ്റേ
ദിവസം നഗരത്തിലിറങ്ങിയ , ഇന്ത്യയിലെ ഏറ്റവും പ്രചാരം കൂടിയ പത്രമായ ടൈംസ് ഓഫ് ഇന്ത്യയില്‍
,പരിപാടിയുടെ ന്യൂസിന്റെ കൂടെ വന്നത് എന്റെ മക്കളുടെ ഈ ഫോട്ടോ ആയിരുന്നു !
(തുടരും....)
5 comments:
അവസാനമായി തെരുവ്നാടകത്തിന്റെ ഫലം – ഞാന്‍ വെറുതെ ഒന്ന് കാത് കൂര്‍പ്പിച്ചു....
സന്തോഷകരം
നന്ദി അജ്ത്തേട്ടാ
ഉള്ളില്‍ ആഹ്ളാദം തിരതല്ലുന്ന മുഹൂര്‍ത്തങ്ങള്‍....
ആശംസകള്‍ മാഷെ
നന്ദി തങ്കപ്പേട്ടാ
Post a Comment
നന്ദി....വീണ്ടും വരിക