Pages

Friday, October 14, 2016

വൃദ്ധസദനം

മഴ മാറി സൂര്യന്റെ പൊന്‍‌കിരണങ്ങള്‍ മുറ്റത്ത് പതിച്ചു കൊണ്ടിരുന്നു. ഉണ്ണിക്കുട്ടന്‍ മെല്ലെ വീടിന് പുറത്തേക്കിറങ്ങി. മുറ്റത്തെ മാവിഞ്ചോട്ടില്‍ പഴുത്ത ഇലകള്‍ കുറെ വീണു കിടക്കുന്നുണ്ട്.അവക്കിടയിലൂടെ ഉണ്ണിക്കുട്ടന്‍ ദിവസങ്ങള്‍ക്ക് മുമ്പ് കൂട്ടിയിട്ട മണ്‍കൂനയുടെ അടുത്തെത്തി.

“ഉണ്ണീ...മഴ മാറിയപ്പോഴേക്കും തുടങ്ങിയോ നിന്റെ മണ്ണില്‍കളി?” 
മണ്‍കൂനയിലേക്ക് നോക്കി നില്‍ക്കുന്ന ഉണ്ണിയെക്കണ്ട് അമ്മ ചോദിച്ചു.

‘ഹോ...ഈ ഭൂമിയിലെ മണ്ണ് ഉണ്ണികള്‍ക്കും കൂടി കളിക്കാനുളതാണെന്ന് എന്നാണാവോ അമ്മ പഠിക്കുക’  ഉണ്ണിക്കുട്ടന്‍ ആത്മഗതം ചെയ്തു.

“ആഹാ...അഞ്ചാം ക്ലാസിലെത്തിയിട്ടും മണ്ണിലാണോ ഉണ്ണീ ഇപ്പോഴും കളി?” അച്ഛനും ചോദ്യവുമായി പ്രത്യക്ഷപ്പെട്ടു.

“അച്ഛാ...ഞാന്‍ ഒരു വീടിന്റെ മാതൃക ഉണ്ടാക്കുകയാ...”

“ങാ...ഈ പ്രായത്തിൽ അത്തരം കളികൾ നല്ലതാ....ആകട്ടെ,ആര്‍ക്കാ ഈ വീട്?”

“അത്...ഞാന്‍ വലുതായി പഠിത്തവും കല്യാണവുമൊക്കെ കഴിഞ്ഞ് ഒരു ഉണ്ണി ജനിച്ച ശേഷം ഉണ്ടാക്കാന്‍ പോകുന്ന വീടിന്റെ മാതൃക....”

“ങേ! അതിന് ഇനി എത്ര കാലം കഴിയണം ഉണ്ണീ... ?”

“ഇല്ല...കാലം വേഗം കറങ്ങിത്തീരും അച്ഛാ...”

“സമ്മതിച്ചു...നിനക്ക് ഈ വീട് ഉണ്ടാകുമല്ലോ...പിന്നെ ആ വീട് എന്തിനാ?”

“അത് എന്റെ അച്ഛനു വേണ്ടി തന്നെ...”

“അന്നേക്ക് ഞാന്‍ മൂത്ത് നരച്ച് പോവില്ലേ ഉണ്ണീ...”

“അതെ... പക്ഷേ, ഞാനുണ്ടാക്കുന്ന വീട്ടില്‍ മൂത്ത് നരച്ച കുറെ ആൾക്കാർ കൂടി ഉണ്ടാകും!!”

“ങേ!”

“മാത്രമല്ല എല്ലാവിധ സൌകര്യങ്ങളും ആ വീട്ടിലുണ്ടാകും...”

“എന്തിനാ ഉണ്ണീ ഇതൊക്കെ ചെയ്യുന്നത്?”

“മുത്തച്ഛനെപ്പോലെ വയസ്സുകാലത്ത് എൻ്റെ അച്ഛനും നരകിക്കാതിരിക്കാന്‍...”

“ഓ ...ഗുഡ് .....വരാൻ പോകുന്ന കുറെ ആൾക്കാർ ആരൊക്കെയാ...?”

“ആ വീടിന്റെ പേരാണ് വൃദ്ധസദനം...ഒരു കമ്പനി തരാന്‍, അച്ഛനെപ്പോലെ വയസ്സായ കുറെ ആള്‍ക്കാര്‍ കൂടി അവിടെ വേണ്ടേ ...ഇല്ലെങ്കില്‍ മുത്തച്ഛനെപ്പോലെ ഏതോ വൃദ്ധസദനത്തില്‍ ആരോരുമില്ലാതെ അച്ഛനും....?”


“ഉണ്ണീ!!!” (പ്ധിം)

11 comments:

Areekkodan | അരീക്കോടന്‍ said...

ഇത്തവണ വൃദ്ധസദനത്തില്‍ പോയി മടങ്ങിയപ്പോള്‍ തോന്നിയത്...

വിനുവേട്ടന്‍ said...

പേടിയാവണൂ...

ഹരീഷ് തൊടുപുഴ said...

:)

Cv Thankappan said...

സൌകര്യമുണ്ടാക്കാനുള്ള മനസ്സെങ്കിലും.....
ആശംസകള്‍ മാഷെ

© Mubi said...

:(

Areekkodan | അരീക്കോടന്‍ said...

എല്ലാ വായനക്കാര്‍ക്കും നന്ദി.

Bipin said...

സത്യം തുറിച്ചു നോക്കുന്നു.

Areekkodan | അരീക്കോടന്‍ said...

ബിപിനേട്ടാ...എന്നിരുന്നാലും പറയാതെ വയ്യല്ലോ.

Mohamedkutty മുഹമ്മദുകുട്ടി said...

ആലോചിക്കാൻ സമയമായി.ഓർമ്മിപ്പിച്ചതിനു നന്ദി!.

Muralee Mukundan , ബിലാത്തിപട്ടണം said...

സത്യം ...

Areekkodan | അരീക്കോടന്‍ said...

കുട്ടിക്കാ...ങേ!!

ബിലാത്തിയേട്ടാ...അതെ

Post a Comment

നന്ദി....വീണ്ടും വരിക