Pages

Tuesday, November 15, 2016

മധുരപ്പതിനേഴ്

വിവാഹ വാർഷിക ദിനത്തിൽ ഒരു പോസ്റ്റ് ഇട്ടില്ലെങ്കിൽ ഉറക്കം വരാതായിട്ട് രണ്ട് വർഷമായി. അതുകൊണ്ടാണ് ഈ വാർഷിക ദിനം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കിയുള്ളപ്പോൾ ഈ കുത്തിക്കുറിക്കൽ.

2013ലെ എന്റെ വിവാഹ വാർഷികം ഷാജഹാനും മുംതാസും ഉറങ്ങുന്ന മണ്ണിലായിരുന്നു എന്ന് 2014ൽ ഇവിടെ ഞാൻ സൂചിപ്പിച്ചിരുന്നു. 2015ൽ എന്റെ വീട്ടിൽ തന്നെയായിരുന്നു ആ സുദിനം. എന്നാൽ ഇത്തവണ ആരും കൊതിക്കാത്ത ഒരു സ്ഥലത്തും!

“നാളെ എനിക്ക് നേരത്തെ പോകണം” ഇന്നലെ ഞാൻ ഭാര്യയോട്  പറഞ്ഞു.

“എത്ര മണിക്ക് ?”

“ഏഴ് മണിയുടെ ബസ്സിന്”

“അപ്പോൾ എത്ര മണിക്ക് ഇവിടെ നിന്നിറങ്ങണം?”

“6.50ന്”

“അപ്പോൾ ചായ എത്ര മണിക്ക് വേണം?”

“6.45ന്”

“അപ്പോൾ എത്ര മണിക്ക് എണീക്കണം?”

“5.30ന്”

“അപ്പോൾ ഞാൻ എത്ര മണിക്ക് എണീക്കണം?”

“അത് നിനക്ക് വിട്ടു” ഞാൻ പറഞ്ഞു.

“അല്ലാ...എന്തിനാ ഇത്ര നേരത്തെ ചുരം കയറുന്നത്?”

“നാളെ പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ഉത്തരവ് വന്നിരിക്കുന്നു....”

“ങേ!!!എന്തിന്” അതുവരെ തമാശ കാണിച്ച് നിന്നവൾ പെട്ടെന്ന് വിവർണ്ണയായി.

“അത്...ഇന്ന് നിന്റെ ജന്മദിനമാണല്ലോ.....നാളെ നമ്മുടെ വിവാഹ വാർഷികദിനവും...”

“അതും ഇതും തമ്മിൽ എന്താ ബന്ധം?”

“രണ്ടും ഒരു പെണ്ണ് കേസ്...നീയൊരു പെണ്ണ്....നാളെ ഞാൻ പോലീസ് സ്റ്റേഷനിൽ ഹാജരാകുന്നതും ഒരു പെണ്ണ് കേസിൽ മൊഴി നൽകാൻ...”

**********************
പാവം ഭാര്യ തെറ്റിദ്ധരിച്ചില്ല .കോളേജിലെ ഒരു വിദ്യാർത്ഥിനിയുടെ   കേസിൽ മൊഴി നൽകാൻ പോലീസ് സ്റ്റേഷനിൽ കയറാനായിരുന്നു, എന്റെ പെണ്ണുമായി ബന്ധം സ്ഥാപിച്ച ഈ ദിനത്തിൽ എന്റെ വിധി.ഒരു ഒപ്പ് കാരണം മുമ്പ്  കോടതി കയറിയ അനുഭവം ഞാൻ ഒരു നിമിഷം ഓർത്തുപോയി. പക്ഷെ മല പോലെ വന്നു, എലി പോലെ പോയി എന്ന രൂപത്തിൽ ഏതാനും ചോദ്യങ്ങൾ ചോദിച്ച് എന്നെയും സഹപ്രവർത്തകരെയും വിട്ടയച്ചു.

4 comments:

Areekkodan | അരീക്കോടന്‍ said...

മല പോലെ വന്നു, എലി പോലെ പോയി.

Punaluran(പുനലൂരാൻ) said...

മല എലിയെ പ്രസവിച്ചതു പോലായല്ലോ ചേട്ടാ ... വരാനുള്ളത് വഴിയിൽ തങ്ങുല്ല ....

© Mubi said...

എന്തായാലും വിവാഹ വാര്‍ഷികാശംസകള്‍ട്ടോ:)

Cv Thankappan said...

ആ കേസും ഈ വിവാഹവാര്‍ഷികഘോഷവും തമ്മില്‍ കൂട്ടികുഴക്കേണ്ട മാഷെ...
ആശംസകള്‍

Post a Comment

നന്ദി....വീണ്ടും വരിക