Pages

Monday, December 19, 2016

ശരിക്കും സത്യമോ ??

             അരീക്കോടൻ സ്ടോബറി എന്ന ഈ പോസ്റ്റ് ഇട്ടത് ഇന്നലെ രാത്രി 10:13ന്. കൃഷിയെപ്പറ്റി എഴുതുമ്പോൾ സാധാരണ ചെയ്യുന്ന പോലെ മൂന്ന് ഗ്രൂപ്പുകളിൽ ഞാൻ ഈ പോസ്റ്റ് ഷെയർ ചെയ്തു. ഇന്ന് വൈകുന്നേരം 4 മണിക്ക് ബ്ലോഗർ ഡാഷ്ബോർഡ് നോക്കി ഞാൻ ഞെട്ടിപ്പോയി.18 മണിക്കൂർ ആകുമ്പോഴേക്കും പോസ്റ്റ് സന്ദർശിച്ചവർ 738 !!കമന്റിടാൻ സൌമനസ്യം കാണിച്ചത് എഴുത്തുകാരി ചേച്ചി മാത്രം !!!(ഇത് സർവ്വ സാധാരണമാണ്).
4PM 19/12/2016

24 മണിക്കൂർ തികയുന്ന 20/12/16 രാത്രി 10:13ന് എന്റെ കണ്ണ് തള്ളിപ്പോയി. 1012 പേർ ഈ പോസ്റ്റിലൂടെ കയറി നിരങ്ങിക്കഴിഞ്ഞു! ഇത് ശരിക്കും സത്യമോ അതോ ഗൂഗിൾ വക വല്ല ഫൂളാക്കലോ?



8 comments:

Areekkodan | അരീക്കോടന്‍ said...

സത്യമോ അതോ ഗൂഗിൾ വക വല്ല ഫൂളാക്കലോ?

വിനുവേട്ടന്‍ said...

ടെക്നിക്കൽ എറർ ആയിരിക്കും മാഷേ....

Areekkodan | അരീക്കോടന്‍ said...

വിനുവേട്ടാ...ഈ ടെക്നിക്കൽ എറർ തിരുത്തിയാൽ പിന്നെ ഒന്നിൽ നിന്നു തന്നെ തുടങ്ങോ ?ഈ കുലുമാല് എറർ എനിക്ക് മാത്രേ ഉള്ളോ?

© Mubi said...

സത്യായിട്ടും മാഷേ ഞാന്‍ ഇപ്പോഴാ സ്ട്രോബെറി കാണാന്‍ വന്നത്...

Areekkodan | അരീക്കോടന്‍ said...

മുബീ... ഇതുവരെ 1192 പേർ സന്ദർശിച്ചു പോലും!!!മാഷാ‍‌അല്ലാഹ്

Cv Thankappan said...

എന്തതിശയം ഞാന്‍ എ.ടി.എം ന് കമാന്‍ഡ് ഇട്ടത് സ്റ്റ്രോബറിയിലും......
ആശംസകള്‍ മാഷെ

Muralee Mukundan , ബിലാത്തിപട്ടണം said...


മലയാളത്തിൽ ഫേസ് ബ്ലോഗുകളടക്കം
ഏതാണ്ട് 4 ലക്ഷത്തോളം ബ്ലോഗുകളുണ്ട് ..
ഇതിന്റെ നാലിരട്ടി വസ്ഥിരം വായനക്കാരും

കമന്റിടാൻ സൌമനസ്യം കാണിക്കുന്നവർ
വളരെ കുറവാണെങ്കിലും ( ഭായ് എത്ര പോസ്റ്റുകളിൽ അഭിപ്രായക്കാറുണ്ട്
എന്ന് ഒത്തുനോക്കുക )വായനകളോ ,എത്തി നോട്ടങ്ങളോ ഇമ്മിണിയിമ്മിണി നടക്കുന്ന ഇടങ്ങളാണ് ബൂലോകം

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...ഹ ഹ ഹാ...

ബിലാത്തിയേട്ടാ...സമ്മതിച്ചു.

Post a Comment

നന്ദി....വീണ്ടും വരിക