ഭാഗ്യക്കുറിയിൽ എനിക്ക്
താല്പര്യമില്ല. അദ്ധ്വാനിക്കാതെ കിട്ടുന്ന പണം പിണമാണ് എന്നാണ് എന്റെ അഭിപ്രായം. പക്ഷെ
സാധനം വാങ്ങിയാൽ കിട്ടുന്ന അല്ലെങ്കിൽ കൂപ്പൺ പൂരിപ്പിച്ചിട്ടാൽ പങ്കെടുക്കാവുന്ന ലക്കി
ഡ്ര്വ, അടിക്കുറിപ്പ് മത്സരം പോലെയുള്ളവയിൽ പങ്കെടുക്കാറുണ്ട്.
ക്രിസ്മസ് അവധിക്കായി
കോളേജ് പൂട്ടുന്നതിന് മുമ്പ് കോളേജിൽ എന്റെ ഡിപ്പാർട്ട്മെന്റായ കമ്പ്യൂട്ടർ സയൻസ്
വിഭാഗത്തിലെ അദ്ധ്യാപകരും അനദ്ധ്യാപകരും ചേർന്ന് ഒരു കേക്ക് മുറിക്കാനും ഒന്ന് ഒരുമിച്ച്
അല്പ നിമിഷങ്ങൾ ചെലവഴിക്കാനും തീരുമാനിച്ചു. ആയതിലേക്ക് ഒരു നൂറ് രൂപ എല്ലാവരും സംഭാവന
ചെയ്തു. ഇതോടൊപ്പം ഒരു ഭാഗ്യവാൻ തെരഞ്ഞെടുപ്പും (മണ്മറയുന്ന വർഷത്തിലേതോ അതോ കർട്ടന്
പിന്നിൽ നിന്ന് പുറത്ത് ചാടാൻ വെമ്പുന്ന വർഷത്തിലേതോ എന്ന് അറിയില്ല) നടത്താൻ തീരുമാനിച്ചിരുന്നു.
കഴിഞ്ഞ വർഷം ഈ നറുക്കെടുത്തത്
ഞാനായിരുന്നു. ഭാഗ്യശാലി(നി) രാജേശ്വരി ടീച്ചറും.കേക്ക് മുറിച്ചത് ഡിപ്പാർട്ട്മെന്റ്
തലവനും.ഇത്തവണ നറുക്കെടുക്കുന്നത് ഡിപ്പാർട്ട്മെന്റിന് പുറത്ത് നിന്നുള്ളതും എന്നാൽ
എപ്പോഴും ഡിപ്പാർട്ട്മെന്റ് പരിസരത്ത് കാണുന്നതുമായ സാനിറ്ററി വർക്കർ ടെൽമയാകട്ടെ എന്ന്
തീരുമാനിച്ചു.കേക്ക് മുറിക്കാൻ വകുപ്പ് തലവൻ ഇല്ലാത്തതിനാൽ ആര് അടുത്തത് എന്ന് ഒരു
സംശയം ഉയർന്ന് നിൽക്കെ, അത് തെരഞ്ഞെടുക്കാൻ പോകുന്ന ഭാഗ്യവാനാകട്ടെ എന്ന് ആരോ പറഞ്ഞു.
നിരവധി കേക്കുകളെ രക്തസാക്ഷിയാക്കിയ എനിക്ക് ആ അവസരം ലഭിക്കില്ല എന്ന് പെട്ടെന്ന് തോന്നി.
പേപ്പറിൽ എഴുതിയ നറുക്കുകൾ
മുഴുവൻ മേശപ്പുറത്ത് ഇട്ട് അതിൽ നിന്നും ഒന്ന് എടുക്കാൻ ടെൽമ കൈ നീട്ടിയതോടെ എന്റെ
ഉള്ളീൽ ആരോ പറഞ്ഞു “ഇത്തവണയും കേക്കിന്റെ അന്തകൻ നീ തന്നെ….”. ഉള്ളിന്റെയുള്ളീൽ നിന്നും
കേട്ട ആ വാക്ക് മുഴുവനാകുന്നതിന് മുമ്പെ ടെൽമ
നറുക്ക് നിവർത്തി പേര് വായിച്ചു “ആബിദ് തറവട്ടത്ത്”
അങ്ങനെ ഞാൻ ഭാഗ്യവാനും
കൂടിയായി. 500 രൂപ സമ്മാനമായി സ്വീകരിച്ച് അതിനുള്ള അഡീഷണൽ ഡ്യൂട്ടിയായ കേക്ക് മുറി
പണിയും ചെയ്ത് അതെല്ലാം കഴിച്ച് വരും വർഷത്തിന് സ്വാഗതമോതി ഞങ്ങൾ പിരിഞ്ഞു.
4 comments:
ഉള്ളിന്റെയുള്ളീൽ നിന്നും കേട്ട ആ വാക്ക് മുഴുവനാകുന്നതിന് മുമ്പെ ടെൽമ നറുക്ക് നിവർത്തി പേര് വായിച്ചു “ആബിദ് തറവട്ടത്ത്”
ഇരട്ടഭാഗ്യം സിദ്ധിച്ചല്ലോ മാഷെ
ആശംസകള്
ഇരട്ട ഭാഗ്യം ...!
തങ്കപ്പേട്ടാ...നന്ദി
ബിലാത്തിയേട്ടാ...നന്ദി.
Post a Comment
നന്ദി....വീണ്ടും വരിക