Pages

Sunday, December 18, 2016

അരീക്കോടന്‍ സ്ട്രോബറി

“എന്റെ വീട്ടില്‍ സ്റ്റ്രോബറി ഉണ്ടായി...”

“ഒന്ന് പോടാ പൊട്ടാ...സ്റ്റ്രോബറി ഊട്ടിയിലേ ഉണ്ടാകൂ...”

കുട്ടിക്കാലത്ത് മള്‍ബെറി എന്ന ചെടി സ്റ്റ്രോബറിയാണെന്ന് തെറ്റിധരിച്ച് സുഹൃത്തിനോട് ഞാന്‍ പറഞ്ഞപ്പോള്‍ കേട്ട ആ വാക്കുകള്‍ക്ക് ഇന്ന് മറുപടി ആയി.

ഞാന്‍ തുടരുന്ന ഫലവൃക്ഷപിരാന്തുകളില്‍  സ്റ്റ്രോബറി ഇടം പിടിച്ചത് എന്റെ വളണ്ടിയര്‍ ആയിരുന്ന അപര്‍ണ്ണയുടെ ഒരു വെറും വാക്കായിരുന്നു. കോളേജില്‍ ഒരു ഫലവൃക്ഷത്തോട്ടം എന്ന ആശയം അവതരിപ്പിച്ചപ്പോള്‍ അധികം ചെലവും പ്രയത്നവും കൂടാതെ ഉണ്ടാക്കാവുന്ന ഫലം എന്ന നിലക്കാണ് അനുഭവത്തിലൂടെ അപര്‍ണ്ണ സ്റ്റ്രോബറി പരിചയപ്പെടുത്തിയത്. 

കോളേജില്‍ അത് പ്രാവര്‍ത്തികമാക്കാന്‍ എനിക്ക് സാധിച്ചില്ല. പക്ഷെ ഇക്കഴിഞ്ഞ പൂജാ അവധിയില്‍ കുടുംബ സമേതം വയനാട് സന്ദര്‍ശിച്ചപ്പോള്‍ അപര്‍ണ്ണയുടെ വീട്ടിലും ഒന്ന് കയറി. തിരിച്ച് പോരുമ്പോള്‍ ഒരു സ്റ്റ്രോബറി തൈ എന്റെ വീട്ടില്‍ പരീക്ഷിക്കാന്‍ വേണ്ടി ചോദിച്ചു വാങ്ങി.

“വെയില്‍ നേരിട്ട് കൊള്ളരുത്...മണ്ണ് അധികം ഇടാതെ ചാണകപ്പൊടി കൂടുതലിട്ട് കവര്‍ നിറക്കണം...അതില്‍ ഈര്‍പ്പം നിലനിര്‍ത്തണം... ചകിരിച്ചോറ് മുകളില്‍ ഇട്ടുകൊടുത്താല്‍ ഈര്‍പ്പം നിലനില്‍ക്കും...” അപര്‍ണ്ണ പറഞ്ഞു.

വീട്ടിലെത്തി പറഞ്ഞതുപോലെ എല്ലാം ചെയ്തു. ആദ്യം കുഴിച്ചിട്ട തൈ അല്പം നന്നായി വന്നെങ്കിലും പിന്നീട് നശിച്ചു.പക്ഷെ അതിന് മുമ്പ് പുതിയ കുറെ ഇലകള്‍ തണ്ടില്‍ നിന്നും പൊട്ടിയിരുന്നു.ഒക്ടോബര്‍ മാസം കുഴിച്ചിട്ട ചെടിയില്‍ നവമ്പര്‍ അവസാനത്തോടെ പൂ ഉണ്ടാകാന്‍ തുടങ്ങി. അധികം ശാഖകള്‍ ഇല്ലാത്തതിനാല്‍ ദിവസം ഒന്ന് എന്ന നിലയില്‍ അഞ്ചോ ആറോ പൂക്കളാണ് ഉണ്ടായത്.
പൂക്കള്‍ വാടി അതില്‍ ചെറിയ തരികള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ എന്റെ മനസ്സും തുടികൊട്ടി. എന്റെ പിരാന്തിന്റെ അടുത്തഫലം വരാന്‍ തുടങ്ങുന്നു. ഇക്കഴിഞ്ഞ ദിവസം ചെടിക്ക് നനക്കുന്ന മക്കള്‍ ആ കാഴ്ച കാണാന്‍ എന്നെ ക്ഷണിച്ചു.

അങ്ങനെ സ്റ്റ്രോബറി ഊട്ടിയിലേ ഉണ്ടാകൂ എന്ന ആ പരിഹാസത്തിന് 35 വര്‍ഷത്തിന് ശേഷം ഞാന്‍ പകരം വീട്ടി...സ്റ്റ്രോബറി അരീക്കോട്ടും ഉണ്ടാകും !!
അല്പം ക്ഷമയും പരീക്ഷണ-നിരീക്ഷണ മനസ്സും ഉണ്ടാകണം എന്ന് മാത്രം.

9 comments:

Areekkodan | അരീക്കോടന്‍ said...

സ്റ്റ്രോബറി അരീക്കോട്ടും ഉണ്ടാകും !!

Typist | എഴുത്തുകാരി said...

ഇനിയുമിനിയും ഒരുപാട് ഫലങ്ങള്‍ പ്രദാനം ചെയ്യട്ടെ, ആ സ്ട്രോബറി ചെടി.

Areekkodan | അരീക്കോടന്‍ said...

ചേച്ചീ...പ്രാർത്ഥന ഫലിക്കട്ടെ.

© Mubi said...

ഇവിടെയൊക്കെ കാണുന്നത് പോലെ തന്നെ... സ്ട്രോബെറികള്‍ കൂടുതല്‍ ഉണ്ടാവട്ടെ മാഷേ :)

Areekkodan | അരീക്കോടന്‍ said...

മുബീ...തണുപ്പുള്ള നാട്ടിൽ ഇത് ഒരു വാർത്തയേ അല്ല.പക്ഷെ ഞങ്ങൾക്ക് ഇത് ആദ്യത്തെ കാഴ്ചയാണ്.

Cv Thankappan said...

ആപ്പുകള്‍ ആപ്പുകള്‍
ആശംസകള്‍ മാഷെ

Cv Thankappan said...

എല്ലാ വളവും വലിച്ചെടുക്കുന്നുവല്ലോ മാഷെ....
ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

നമ്മുടെ നാട്ടിലെ പാവയ്ക്ക പന്തലുകൾ
പോലെയാണ് ഇവിടെയൊക്കെ സ്ട്രോബറി വിളയിക്കുന്നത്

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...ങേ,അങ്നഗെയുണ്ടോ?

ബിലാത്തിയേട്ടാ...നല്ല രസായിരിക്കും കാണാനല്ലേ?.

Post a Comment

നന്ദി....വീണ്ടും വരിക