Pages

Tuesday, February 14, 2017

മരണത്തിന്റെ വാട്ട്സാപ്പ് സന്ദേശം

കുപ്പായത്തിന്റെ കീശയിലിട്ട സ്മാർട്ട് ഫോണിൽ നിന്ന് വാട്ട്സാപ്പ് സന്ദേശം വന്നതിന്റെ അടയാളം അവൻ കേട്ടു...ജലത്തിനടിയിൽ നിന്നും ഒരു കുമിള ഉയർന്നുവരുന്ന ശബ്ദം പോലെ.

സാങ്കേതിക വിദ്യ എല്ലാ ഹൃദയങ്ങളെയും ചുരുക്കി.  വികിരണങ്ങൾ അതിനെ മുക്കിക്കൊന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു. അങ്ങനെ അവസാന ശ്വാസത്തിന്റെ കുമിളകൾ രക്തത്തിലൂടെ ഉയർന്ന് വരുമ്പോൾ ഉണ്ടാകുന്നതും ഇതേ ശബ്ദം തന്നെയല്ലേ? അവൻ ചിന്തിച്ചു.

പിറ്റേ ദിവസത്തെ ചരമക്കോളത്തിൽ അവന്റെ പടവും ഉണ്ടായിരുന്നു.

4 comments:

Areekkodan | അരീക്കോടന്‍ said...

മനുഷ്യൻ ഇത്രയേ ഉള്ളൂ...

സുധി അറയ്ക്കൽ said...

ഇത്രയൊക്കെയേ ഉള്ളൂ!!!!

© മുബി said...

മരണം...

Areekkodan | അരീക്കോടന്‍ said...

സുധീ...ഗ്യാരണ്ടി ചോദിച്ചു വാങ്ങുന്ന സ്വയം ഗ്യാര്‍ണ്ടി ഇല്ലാത്തവന്‍!!

മുബീ...!!!

Post a Comment

നന്ദി....വീണ്ടും വരിക