Pages

Monday, May 15, 2017

എ1 റ്റു എ+

                2015 മെയ് മാസം അവസാനത്തില്‍ സി.ബി.എസ്.ഇ പത്താം തരം റിസള്‍ട്ട് പ്രഖ്യാപിക്കുന്നത് വരെ അതിന്റെ വരും വരായ്കളെപ്പറ്റി എനിക്ക് ഒരു ബോധവും ഉണ്ടായിരുന്നില്ല. ലുലു മോള്‍ ആ ‘ഓവുപാലം’ ഫുള്‍ എ1 വാങ്ങി കടന്നപ്പോഴാണ് +1 പ്രവേശനത്തിന്റെ ഏകജാലകം എന്ന കീറാമുട്ടിയുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലായത്.
              പത്താം ക്ലാസ്സില്‍ ഫുള്‍ എ1 നേടിയിട്ടും ഒന്നാം അലോട്ട്മെന്റില്‍ എവിടെയും സീറ്റ് ലഭിക്കാതെ പോയത്  ഒരു പേക്കിനാവ് പോലെ ഇന്നും ഞാന്‍ ഓര്‍മ്മിക്കുന്നു. രണ്ടാം ഘട്ട അലോട്ട്മെന്റില്‍ അവളുടെ രണ്ടാം ഒപ്ഷനായ കാവനൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ലഭിക്കുകയും അവിടെ ചേരുകയും ചെയ്തു. അടുത്ത ഘട്ടത്തില്‍ എന്റെ പിതാവ് ദീര്‍ഘകാലം പഠിപ്പിച്ചിരുന്ന അരീക്കോട് ഹയര്‍ സെക്കണ്ടറി സ്കൂളിലേക്ക് മാറ്റം കിട്ടി.  ഈ തട്ടികളിക്കലുകള്‍ക്ക്  ഇന്ന്  മധുരം നിറഞ്ഞ പ്രതികാരം ചെയ്ത ഒരു സന്തോഷത്തിലാണ് ലുലു മോളും ഞാനും കുടുംബവും.
                ഹയര്‍ സെക്കണ്ടറി പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിച്ചു.ആലപ്പുഴ ടൂര്‍ കഴിഞ്ഞ് വന്നതിന്റെ ആലസ്യത്തില്‍ ആയിട്ടും ഞങ്ങള്‍ കുടുംബ സമേതം തന്നെ റിസള്‍ട്ട് നോക്കി. അല്‍ഹംദുലില്ലാഹ്, എല്ലാ വിഷയത്തിലും എ+ നേടി ലുലു മോള്‍ പ്ലസ് റ്റു എന്ന തൂക്കുപാലവും കടന്നു. പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പോകാന്‍ താല്പര്യമില്ലാത്തതിനാല്‍ JEE (മെയിന്‍സ്) ഒഴികെ ഒരു പ്രവേശന പരീക്ഷയും എഴുതിയിരുന്നില്ല. IISc , IISER തുടങ്ങീ സ്ഥാപനങ്ങളില്‍ സയന്‍സ് ഡിഗ്രി പ്രവേശനത്തിന് വേണ്ടിയായിരുന്നു JEE എഴുതിയത്.അത് പാസായില്ല. ഇനി ഏതെങ്കിലും ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ബി.എസ്.സി മാത്‌സിന് ചേരാനാണ് പദ്ധതി. ദൈവം അനുഗ്രഹിക്കട്ടെ.

5 comments:

Areekkodan | അരീക്കോടന്‍ said...

അല്‍ഹംദുലില്ലാഹ്, എല്ലാ വിഷയത്തിലും എ+ നേടി ലുലു മോള്‍ പ്ലസ് റ്റു എന്ന തൂക്കുപാലവും കടന്നു.

© Mubi said...

ലുലു മോള്‍ക്ക്‌ അഭിനന്ദനങ്ങള്‍!!!

Areekkodan | അരീക്കോടന്‍ said...

Mubi...Thanks

Cv Thankappan said...

വൈകിപ്പോയി മാഷെ എത്തിച്ചേരാന്‍............
ആശംസകള്‍

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...ആശംസകള്‍ വന്നു കൊണ്ടെ ഇരിക്കുന്നു.അതിന് വൈകല്‍ ഇല്ല!

Post a Comment

നന്ദി....വീണ്ടും വരിക