Pages

Saturday, June 10, 2017

നടുവടി

             എന്റെ കുട്ടിക്കാലത്ത് നടുവടി എന്ന ഈ കളി ഏറെ വാശിയേറിയ ഒന്നായിരുന്നു. അന്ന് ഇതിന്റെ പേര് മറ്റെന്തോ ആയിരുന്നു. കളിസ്ഥലത്തിന്റെ മധ്യത്തിലായി ഒരു വടി വയ്ക്കുന്നതിനാലാവും ന്യൂ ജെന്‍ ഈ കളിക്ക് ഈ പേരിട്ടത്.
                 കുട്ടികള്‍ രണ്ട് ടീമായി ഇരു ഭാഗത്തും നിലയുറപ്പിക്കുന്നു. ഓരോ ടീമിലെയും അംഗങ്ങള്‍ക്ക് ഒന്ന്, രണ്ട്,മൂന്ന് .....എന്നിങ്ങനെ നമ്പറുകള്‍ തീരുമാനിക്കുന്നു.എതിര്‍ടീമിലെ നമ്പര്‍ വണ്‍ അല്ലെങ്കില്‍ റ്റു ആരാണെന്ന് നമ്പര്‍ വിളിക്കുന്നത് വരെ മറ്റേ ടീമിന് അറിയാന്‍ സാധിക്കില്ല. നമ്പര്‍ വിളിക്കാന്‍ ഒരു റഫറിയെയും നിര്‍ത്തുന്നു.
                 റഫറി മൂന്ന് എന്നാണ് വിളിക്കുന്നതെങ്കില്‍ ഇരു ടീമിലെയും മൂന്നാം നമ്പറുകാര്‍ ഓടി വടിയുടെ അടുത്തെത്തും. വടി റാഞ്ചി സ്വന്തം ടീമിലേക്ക് തന്നെ തിരിച്ചെത്തിയാല്‍ ഒരു പോയിന്റ്. ഈ ശ്രമത്തിനിടക്ക് മറ്റേ ആള്‍ തൊട്ടാല്‍ ഇരു ടീമിനും പോയിന്റില്ല. വീണ്ടും അടുത്ത ആളെ വിളിക്കും.
 
                     മധ്യഭാഗത്ത് ഒരു മണ്‍കൂന കൂട്ടി അതില്‍ വടി കുത്തി വച്ചായിരുന്നു ഞങ്ങളുടെ കുട്ടിക്കാലത്ത് ഈ കളി. മാത്രമല്ല വടി റാഞ്ചുന്നതിന് മുമ്പ് അതില്‍ തൊട്ടാല്‍ എതിര്‍ടീം അംഗം അവനെ തൊട്ട് പുറത്താക്കും. അങ്ങനെ മുഴുവന്‍ പേരെയും പുറത്താക്കണം.അന്ന് ഒരു ടീമില്‍ തന്നെ ഏഴോ എട്ടോ പേരുണ്ടാകും.
                   ന്യൂ ജെന്‍ കളിയില്‍ വടി നിലത്ത് കിടക്കുകയാണ്. അതിനാല്‍ തന്നെ റാഞ്ചാന്‍ പ്രയാസമാണ്. വടിയില്‍ തൊട്ടാലും പ്രശ്നമില്ലാതാകുന്നത് ഈ കാരണത്താല്‍ തന്നെയാകും. മാത്രമല്ല വടി റാഞ്ചിയ ശേഷം എതിര്‍ ടീം തൊട്ടാലും ടീമില്‍ തുടരുന്നതിനാല്‍ കളിക്ക് വാശി ഇല്ലാതാകുന്നു -  വെറുതെ റാഞ്ചി തൊടാന്‍ നിന്നു കൊടുക്കുന്ന പോലെ.
                  ഞാന്‍ നേതൃത്വം നല്‍കിയ മൂന്നാമത്തെ എന്‍.എസ്.എസ് സപ്തദിന ക്യാമ്പില്‍ ഒരു ടൈം പാസ് ഐറ്റമായി ഈ കളി ഏര്‍പ്പെടുത്തിയിരുന്നു. അന്ന് വളരെ ആവേശത്തോടെ കോളേജ് കുമാരീ-കുമാരന്മാര്‍ കളിച്ച് സ്വന്തം കുട്ടിക്കാലത്തേക്ക് അല്പ നേരം തിരിച്ചു പോയി.
                   അന്യം നിന്നു പോകുന്ന ഇത്തരം ഗ്രാമീണ കളികള്‍ നമ്മുടെ കുട്ടികളിലേക്ക് പകര്‍ന്ന് നല്‍കിയാലേ അവ നിലനില്‍ക്കുകയുള്ളൂ. കുട്ടികളില്‍ മത്സരബുദ്ധി വളര്‍ത്താനും അവസരം ഉപയോഗിക്കുന്നത് പരിശീലിപ്പിക്കാനും സര്‍വ്വോപരി ആരോഗ്യം പരിപോഷിപ്പിക്കാനും ഉത്തമമായ ഒരു കളിയാണ് നടുവടി.

7 comments:

Areekkodan | അരീക്കോടന്‍ said...

അന്യം നിന്നു പോകുന്ന ഇത്തരം ഗ്രാമീണ കളികള്‍ നമ്മുടെ കുട്ടികളിലേക്ക് പകര്‍ന്ന് നല്‍കിയാലേ അവ നിലനില്‍ക്കുകയുള്ളൂ.

© Mubi said...

ഇന്ന് കുട്ടികള്‍ ഇതൊക്കെ കളിക്കുന്നുണ്ടോ?

Areekkodan | അരീക്കോടന്‍ said...

മുബീ...കളിക്കാൻ അവസരം കൊടുത്താൽ കളിക്കും.

shajitha said...

nalloru kali kitti, good

Areekkodan | അരീക്കോടന്‍ said...

Shajitha...അതെ,കുട്ടികള്‍ക്ക് വളരെ രസകരമായ ഒരു കളിയാണ്. മുതിര്‍ന്നവര്‍ക്ക് കണ്ടിരിക്കാനും

Muralee Mukundan , ബിലാത്തിപട്ടണം said...

അന്യം നിന്നു പോകുന്ന ഇത്തരം ഗ്രാമീണ കളികള്‍
നമ്മുടെ കുട്ടികളിലേക്ക് പകര്‍ന്ന് നല്‍കിയാലേ അവ
നിലനില്‍ക്കുകയുള്ളൂ. കുട്ടികളില്‍ മത്സരബുദ്ധി വളര്‍ത്താനും
അവസരം ഉപയോഗിക്കുന്നത് പരിശീലിപ്പിക്കാനും സര്‍വ്വോപരി
ആരോഗ്യം പരിപോഷിപ്പിക്കാനും ഉത്തമമായ ഒരു കളിയാണ് നടുവടി.

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ...വായനക്ക് നന്ദി

Post a Comment

നന്ദി....വീണ്ടും വരിക