കേരളത്തില്‍ കാലവര്‍ഷം പാത്തും പതുങ്ങിയും എത്തി നോക്കിക്കൊണ്ടിരിക്കുകയാണ്. എന്റെ കുട്ടിക്കാലത്ത് ഞാന്‍ പഠിച്ച ഒരു കാര്യം ഇന്നും എന്റെ മനസ്സില്‍ മായാതെ നില്‍ക്കുന്നു - കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന സ്ഥലത്തിന്റെ പേര്, ലക്കിടി. ആ ലക്കിടി സ്ഥിതി ചെയ്യുന്ന വയനാട്ടില്‍ ആണ് ഇതുവരെ ഏറ്റവും കുറഞ്ഞ മഴ ലഭിച്ചത് എന്ന് സ്ഥിതി വിവരക്കണക്കുകള്‍ പറയുന്നു.
മഴ ഏതോ വഴിയെ പോയെങ്കിലും വ്യക്തി എന്ന നിലയില്‍ ഇക്കഴിഞ്ഞ ആഴ്ച സന്തോഷ മഴയുടെ ദിനമായിരുന്നു എനിക്കും വയനാട്ടിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ക്കും. സംസ്ഥാന തലത്തില്‍ തന്നെ നാല് എന്‍.എസ്.എസ് അവാര്‍ഡുകള്‍ ഈ ഒരാഴ്ചക്കകം ഞങ്ങളുടെ കോളേജ് ഏറ്റുവാങ്ങി.
സര്‍ക്കാര്‍ ആശുപതികളിലെ അറ്റകുറ്റപ്പണികള്‍ നടത്തുന്ന പുനര്‍ജ്ജനി പദ്ധതിയിലൂടെ, കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആദിവാസികള്‍ ആശ്രയിക്കുന്ന മാനന്തവാടി ജില്ലാ ആശുപത്രിയില്‍ മുപ്പത്തിരണ്ട് ലക്ഷത്തി ഇരുപത്തി മൂന്നായിരം രൂപയുടെ ഉപകരണങ്ങള്‍ നന്നാക്കി നല്‍കിയതിനായിരുന്നു ഒരാഴ്ച മുമ്പ് “പുനര്‍ജ്ജനി” അപ്രീസിയേഷന്‍ പുരസ്കാരം ലഭിച്ചത്. എറണാകുളം പത്തടിപ്പാലത്ത് നടന്ന ചടങ്ങില്‍ വച്ച് സംസ്ഥാന ധനകാര്യമന്ത്രി ഡോ.തോമസ് ഐസക്കില്‍ നിന്നും കോളേജിന് വേണ്ടി ഞാന്‍ ആ അവാര്‍ഡ് ഏറ്റുവാങ്ങി. കൊച്ചി മെട്രോയിലെ കന്നിയാത്രയും അന്ന് നടത്തി.

ഇക്കഴിഞ്ഞ ദിവസം തൃശൂരില്‍ നടന്ന ചടങ്ങില്‍ വച്ച് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ മികച്ച എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ അവാര്‍ഡ് ബഹു.കൃഷി വകുപ്പ് മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാറില്‍ നിന്നും സ്വീകരിച്ചു. എനിക്ക് പുറമെ മികച്ച യൂണിറ്റിനുള്ള അവാര്‍ഡ് കോളേജിന് വേണ്ടി പ്രിന്‍സിപ്പാള്‍ ഡോ. അബ്ദുല്‍ ഹമീദ് സാറും മികച്ച വളണ്ടിയര്‍ക്കുള്ള അവാര്‍ഡ് അബ്ദുല്‍ വാസിഹും ഏറ്റു വാങ്ങി.
രണ്ട് വര്‍ഷത്തിനിടെ ആറ് സംസ്ഥാന പുരസ്കാരങ്ങളും ഒരു ജില്ലാ പുരസ്കാരവും ഈ യൂണിറ്റിനെ തേടി എത്തിയത് ഞങ്ങള്‍ക്ക് കൂടുതല്‍ പ്രചോദനം നല്‍കുന്നു. ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ പെടാതെ പോകുന്നതാണ് മറ്റു യൂണിറ്റുകളെപ്പോലെ പല അംഗീകാരങ്ങളും കിട്ടാതിരിക്കാന്‍ കാരണം. എന്നിരുന്നാലും ഞാന്‍ സംതൃപ്തനാണ് - ഉറങ്ങിക്കിടന്ന ഒരു യൂണിറ്റിനെ ഉണര്‍ത്താന്‍ കഴിഞ്ഞതിലല്ല, സട കുടഞ്ഞ് എഴുന്നേല്‍പ്പിക്കാന്‍ സാധിച്ചതില്‍.
7 comments:
മഴ ഏതോ വഴിയെ പോയെങ്കിലും വ്യക്തി എന്ന നിലയില്‍ ഇക്കഴിഞ്ഞ ആഴ്ച സന്തോഷ മഴയുടെ ദിനമായിരുന്നു എനിക്കും വയനാട്ടിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ക്കും. സംസ്ഥാന തലത്തില്‍ തന്നെ നാല് എന്‍.എസ്.എസ് അവാര്‍ഡുകള്‍ ഈ ഒരാഴ്ചക്കകം ഞങ്ങളുടെ കോളേജ് ഏറ്റുവാങ്ങി.
സന്തോഷം..
Sreejith....Thanks
അഭിനന്ദനങ്ങള്‍ മാഷേ... ചിലവുണ്ടേ
Yes Mubi...When you are back at home call
അഭിനന്ദനങ്ങൾ... മാഷേ
Baiju...Thanks
Post a Comment
നന്ദി....വീണ്ടും വരിക