ഈ പ്രകൃതി പഠന ക്യാമ്പിന് പുറപ്പെടുന്നതിന് മുമ്പേ സെക്രട്ടറി അസ്ലം വളണ്ടിയര്‍മാര്‍ക്ക് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. പലരും കാട്ടിലേക്ക് ഇതുവരെ പോകാത്തവര്‍ ആയിരുന്നതിനാല്‍ കാട്ടില്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ആയിരുന്നു പ്രധാനമായും പറഞ്ഞിരുന്നത്. പിന്നെ മാസങ്ങളായി തിരുനെല്ലി ഭാഗത്ത് നിന്നും കേള്‍ക്കുന്ന ജനവാസ മേഖലയിലെ കടുവാ ആക്രമണങ്ങളെക്കുറിച്ചും.
അസ്ലം ഓട്ടം തുടങ്ങിയപ്പോള്‍ എന്റെ ഉള്ളില്‍ മിന്നല്‍പ്പിണര്‍ പാഞ്ഞതും ഇതേ കാരണത്താലാണ്. അവന്റെ ഗ്രൂപ്പില്‍ നിന്നും അല്പം കൂടി ഉള്ളോട്ട് നീങ്ങി മറ്റ് രണ്ട് ടീമുകള്‍ കൂടി മരം നടുന്നുണ്ടായിരുന്നു. മറുഭാഗത്ത് ഞാനും വേറെ കുറെ കുട്ടികളും.
“സാറെ....തേനീച്ച...” ഇത്തവണ ഞാന്‍ അസ്ലമിന്റെ ശബ്ദം കൃത്യമായി കേട്ടു. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടികളില്‍ ഒരാള്‍ ആര്‍ത്തട്ടഹസിച്ച് കാട്ടിനകത്തേക്ക് ഓടുന്നതും മറ്റുള്ളവര്‍ ചിതറി ഓടുന്നതും ഞാന്‍ കണ്ടു. അപ്പോഴേക്കും അസ്ലമിന് നാലഞ്ച് കുത്ത് ദേഹത്തും ഒരു കുത്ത് തലക്കും കിട്ടിയിരുന്നു. കൂടെയുണ്ടായിരുന്നവരില്‍ ഒരു കുട്ടിക്ക് ദേഹത്ത് രണ്ടും തലക്ക് ഒന്നും കാട്ടിലേക്ക് ഓടിക്കയറിയവള്ക്ക് തലയില്‍ രണ്ടും കുത്തുകള്‍ കിട്ടിയിരുന്നു. മറ്റു മൂന്ന് പേര്‍ക്ക് ഓരോ കുത്ത് വീതവും.
കുട്ടികളുടെ അടുത്തേക്ക് ഓടിച്ചെന്ന ഞാന്‍ തേനീച്ചയുടെ വലിപ്പം കണ്ട് ഞെട്ടിപ്പോയി.വലിയ ഒരു വണ്ടിന്റെ അത്രയും വലിപ്പമുള്ള ഒരു ജീവി എന്റെ കഷണ്ടിക്ക് മുകളില്‍ ഇരമ്പിപ്പറന്നു. തൊട്ടടുത്ത് നിന്നും അപ്പയുടെ തലപ്പ് ഒടിച്ച് ഞാന്‍ തലക്ക് മുകളില്‍ വീശിയതോടെ അത് അകന്നു പോയി.ഇല്ലെങ്കില്‍ എന്റെ കഷണ്ടിയിലും പുതിയൊരു ‘തല’ ഉണ്ടായേനെ.കുളവി എന്നും പാനിക്കടന്നല്‍ എന്നും ഒക്കെ പേരുള്ള വലിയ ഒരു തരം കടന്നല് ആയിരുന്നു അത്. പെണ്‍കുട്ടികളുടെ മുടിക്കിടയില്‍ കുടുങ്ങിയതാണ് തലക്ക് കുത്തേല്ക്കാന് കാരണം.
കുളവി സാധാരണ ഉയരമുള്ള മരങ്ങള്‍ക്ക് മുകളില്‍ ആണ് കൂട് കൂട്ടാറ്. തേനീച്ചകളെ ആക്രമിക്കുന്ന ഇവ അപൂര്‍വ്വമായി മണ്ണിനടിയിലും കൂട് കൂട്ടും. അത്തരത്തിലുള്ള ഒരു കൂടിന്റെ മുകളില്‍ ആണ് അസ്ലമിന്റെ കൊത്ത് കൊണ്ടത് !

ചിത്രം ഗൂഗിളില്‍ നിന്ന്
ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ആദിവാസി വിഭാഗത്തില്‍ പെട്ട ഒരു വനപാലകന്, കയ്യിലുണ്ടായിരുന്ന കത്തി കടന്നല് കുത്തേറ്റ ഭാഗത്ത് അമര്‍ത്തി വച്ചു. കാട്ടുമഞ്ഞള്‍ കിട്ടിയില്ലെങ്കില്‍ ചെയ്യാവുന്ന ഒരു പ്രാഥമിക ചികിത്സയാണത്രെ ഇത്. പത്തോ അതിലധികമോ കുത്തേറ്റാല്‍ മരണം വരെ സംഭവിക്കും എന്നും അറിഞ്ഞു. രക്തസമ്മര്‍ദ്ദം താഴാന്‍ സാധ്യതയുള്ളതിനാല്‍ വനം വകുപ്പിന്റെ ജീപ്പില്‍ തന്നെ എല്ലാവരെയും ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുത്തിവയ്പ്പും നിരീക്ഷണവും കഴിഞ്ഞ് ഉച്ചക്ക് ശേഷം അവര്‍ തിരിച്ചെത്തിയപ്പോഴാണ് എന്റെ ശ്വാസം സാധാരണ ഗതിയിലായത്.
ഊണിന് ശേഷം ഒരു പ്രകൃതി പഠന ക്ലാസ് ആയിരുന്നു. ഏഷ്യയില്‍ തന്നെ കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ കടുവകള്‍ അധിവസിക്കുന്ന സ്ഥലമാണ് വയനാട് വന്യജീവി സങ്കേതം എന്നും എണ്‍പതിലധികം കടുവകള്‍ ഉള്ള കാട്ടികത്തായിരുന്നു ഞങ്ങള്‍ അതുവരെ നിന്നിരുന്നത് എന്നും അതിനാല്‍ തന്നെ ഞങ്ങള്‍ കടുവയെ കണ്ടില്ലെങ്കിലും കടുവ ഞങ്ങളെ ഉറപ്പായും കണ്ടിരിക്കും എന്നും അദ്ദേഹം പറഞ്ഞപ്പോള്‍ ഞങ്ങള്‍ ശരിക്കും ഞെട്ടി. ഇന്ന് ഒരു മുളം തൈ നട്ടത് ജീവിതത്തില്‍ നിങ്ങള്‍ ചെയ്ത ഏറ്റവും നല്ല കര്‍മ്മങ്ങളില്‍ ഒന്നായിരിക്കും എന്നും അദ്ദേഹം പറഞ്ഞു. കാരണം....??
(തുടരും...)
10 comments:
മിനിമം ഒരു കടുവയെ എങ്കിലും പ്രതീക്ഷിച്ചു. നിരാശയായിപ്പോയി.
പിന്നെ അന്നത്തെ മുളകള്‍, കുറച്ചെങ്കിലും ഒക്കെ പിടിച്ചിട്ടുണ്ടാവും. ഉറപ്പ്.
ചേച്ചീ...കടുവയെ കാണുകയും കൂടി ചെയ്തിരുന്നെങ്കില്‍ പണിയായേനെ.
പ്രീഡിഗ്രി പഠനകാലത്ത് മലമ്പുഴയിൽ വിനോദയാത്രപോയ സംഘം ക്ലാസ്സിൽ വന്നത് പലരുടേയും മുഖഛായ തന്നെ മാറിയ നിലയിൽ ആയിരുന്നു. ആരോ വിരുതൻ തേനീച്ചക്കൂട്ടിൽ കല്ലെറിഞ്ഞതാണ് എല്ലാവരുടേയും മുഖഛായതന്നെ മാറാൻ കാരണം എന്ന് പിന്നീട് അറിഞ്ഞു.
മണികണ്ഠൻ ജി...ടൂറിന് പോയി ഇത്തരം അനുഭവം ആദ്യമായി കേൾക്കുകയാ.
അതാണ് ഗുണമുള്ള ശിഷ്യർ വേണം :) എങ്കിലേ ഇത്തരം അനുഭവം ഉണ്ടാകൂ. ടൂറിനു വന്ന സാറിനെ ഹോട്ടൽ മുറിയിൽ പൂട്ടിയിട്ടു ചുറ്റാൻ പോയ ശിഷ്യന്മാർ വരെ ഉണ്ട് :)
മണികണ്ഠൻ ജി...തേനീച്ച കുത്ത് ഏൽക്കാനോ?
തേനീച്ചക്കുത്തേൽക്കാനല്ല :)
Manikandan ji...ഹ ഹ ഹാ , ഞാൻ കരുതി ശിഷ്യരുടെ ഗുണം ടീച്ചർക്ക് തേനീച്ചകുത്തായി കിട്ടും എന്ന് !!!
കടുവ കണ്ടിട്ടുണ്ടാകും അതുറപ്പാ...
മുബീ...ഞാന്‍ വീട്ടിലെത്തി.ഇനി കണ്ടാലും ഇല്ലെങ്കിലും ഒരു കുഴപ്പോം ഇല്ല.
Post a Comment
നന്ദി....വീണ്ടും വരിക