വേമ്പനാട് കായലിലെ ഈ യാത്രയിലൂടെ ഞങ്ങൾക്ക് ചില കാര്യങ്ങൾ മനസ്സിലായി. ചെറിയ ടീമിനെയും കൊണ്ട് ഹൌസ്ബോട്ട് യാത്ര നടത്തുന്നത് കീശക്കും പ്രകൃതിക്കും ഹാനികരമാണ് ( കായലിൽ പൊങ്ങിക്കിടക്കുന്ന മലിനവസ്തുക്കൾ കണ്ടാൽ ഈ കായലിൽ വിനോദസഞ്ചാര ബോട്ടിംഗ് നിർത്തി വയ്ക്കണം എന്ന് പറയാനാണ് തോന്നുന്നത്). താരതമ്യേന ചാർജ്ജ് കുറഞ്ഞ ശിക്കാർ ബോട്ടുകളും ഒഴിവാക്കിയാൽ ചെലവ് കുറയും.ജല ഗതാഗത വകുപ്പിന്റെ സാധാരണ യാത്രാ ബോട്ടുകളിൽ ഒരു സാധാരണ യാത്രക്കാരനായി സഞ്ചരിച്ചാൽ മേല്പറഞ്ഞവയിൽ സഞ്ചരിക്കുന്നത് പോലെ കാഴ്ചകൾ എല്ലാം കാണാം , സ്വകാര്യത ഉണ്ടാവില്ല എന്ന് മാത്രം. എന്ന് വച്ചാൽ തോന്നിയത് പോലെ എണീറ്റ് നടന്ന് തലങ്ങും വിലങ്ങും ഫോട്ടോ എടുക്കാൻ സാധിച്ചെന്ന് വരില്ല. ഇത്തരം ബോട്ടിലുള്ള യാത്രയുടെ മറ്റൊരു പ്രത്യേകത മടുപ്പ് തോന്നുമ്പോൾ അടുത്ത ജെട്ടിയിൽ ഇറങ്ങി ബസ് പിടിച്ച് തിരിച്ച് പോരാം എന്നതുമാണ്.
നെടുമുടിയിൽ എത്തിയതോടെ ബോട്ടിൽ നാലോ അഞ്ചോ പേർ മാത്രം ബാക്കിയായി.ബോട്ട് ജീവനക്കാരും അവിടെ ഇറങ്ങി-പ്രഭാത ഭക്ഷണം കഴിക്കാൻ.അവർക്ക് പിന്നാലെ ഞങ്ങളും ആ ഗ്രാമീണ ഹോട്ടലിലേക്ക് കയറി.കുട്ടനാടിന്റെ പ്രത്യേകതയായ താറാവ് മുട്ടക്കറി കൂട്ടി പാലപ്പവും (വെള്ളപ്പം തന്നെ) ദോശയും നന്നായി തട്ടി.
തിരിച്ച് ആലപ്പുഴയിലേക്ക് ബസ് കയറുന്നതിന് മുമ്പായി എന്റെ സുഹൃത്ത് നെടുമുടിക്കാരൻ ആന്റണിയെ വിളിച്ചു. ഞങ്ങൾക്ക് പോകാനുള്ളത് പാറ്റൂർ ആണെന്നറിഞ്ഞപ്പോൾ ചങ്ങനാശ്ശേരി വഴി പന്തളത്തേക്ക് ബസിന് പോകുന്നതാണ് എളുപ്പം എന്ന് അവൻ പറഞ്ഞു. അങ്ങനെ ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ നിന്ന് കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി എത്തി, പത്തനംതിട്ട ജില്ലയിലെ തിരുവല്ലയും കടന്ന്, ആലപ്പുഴ ജില്ലയിലെ ചെങ്ങനൂരും താണ്ടി, പത്തനംതിട്ട ജില്ലയിലെ പന്തളത്ത് ഞങ്ങൾ കാലുകുത്തി!ലക്ഷ്യസ്ഥാനം ആലപ്പുഴ ജില്ലയിലെ പാറ്റൂർ !!
പന്തളത്ത് ഇറങ്ങുമ്പോഴും സമയം ഇനിയും ഏറെ ഉണ്ടായിരുന്നു.ഉടൻ എന്റെ വളണ്ടിയർ സെക്രട്ടറി രജീഷിനോട് പന്തളം കൊട്ടാരം ഗൂഗിൾ ചെയ്തു നോക്കാൻ പറഞ്ഞു. തൃപ്തികരമായ മറുപടി ഗൂഗിളമ്മ തരാത്തതിനാൽ എന്റെ പന്തളം സുഹൃത്ത് ഷിജിൻ വർഗ്ഗീസിനെ വിളിച്ചു.
“സാറെ...വൃശ്ചികം തുടങ്ങിയതിനാൽ അവിടെ നല്ല തിരക്കായിരിക്കും...” ഷിജിൻ പറഞ്ഞു.
വൃശ്ചികവും പന്തളം കൊട്ടാരവും തമ്മിലുള്ള ബന്ധം അറിയാത്തതിനാൽ ഞാൻ അത് വകവച്ചില്ല.ഓട്ടോയിൽ കയറി കൊട്ടാരത്തിലേക്ക് വിട്ടു (ടൌണീൽ നിന്നും നടക്കാനുള്ള ദൂരം മാത്രമേയുള്ളൂ). ഒരു ക്ഷേത്രകവാടത്തിന്റെ മുന്നിൽ ഓട്ടോ നിർത്തി. അയ്യപ്പഭക്തിഗാനങ്ങൾ കൊണ്ട് പൂരിതമായ അന്തരീക്ഷം കാരണം ഞാൻ ചോദിച്ചു.
“ഇതാണോ കൊട്ടാരം ?”
“അതിനകത്തു കൂടെ കയറിപ്പോയാൽ മതി...”
“ങേ!!” ഞാൻ ഞെട്ടി.‘ക്ഷേത്രത്തിനകത്ത് കൂടെ ഞങ്ങൾ മൂന്ന് അഹിന്ദുക്കളും ഒരു ഹിന്ദുവും കടന്ന് പോയാൽ ???‘
സംശയം തീർക്കാനായി അവിടെ ട്രാഫിക് നിയന്ത്രിച്ചുകൊണ്ടിരുന്ന പോലീസുകാരനോട് അന്വേഷിച്ചു. തൊട്ടപ്പുറം തന്നെയുള്ള മറ്റൊരു വഴി അദ്ദേഹം കാണിച്ചുതന്നു. ഞങ്ങൾ അതിലൂടെ കൊട്ടാരത്തിന് മുന്നിലെത്തി.
അയ്യപ്പഭക്തന്മാർ മാത്രം അകത്തു കയറുന്നതിനാൽ വാതിലിൽ നിന്ന ആളോട് ഞങ്ങൾക്ക് കാണാൻ പറ്റുമോ എന്ന് ചോദിച്ചു.അദ്ദേഹം ഓ.കെ പറഞ്ഞതിനാൽ ഞങ്ങളും കയറി.
അകത്തൊരു സ്ഥലത്ത് ഭക്തർ മുട്ടുകുത്തുന്നതും സാഷ്ടാംഗം പ്രണമിക്കുന്നതും കണ്ടു.കാഴ്ചകൾ കണ്ട് ഞങ്ങൾ പുറത്തിറങ്ങി. അപ്പോഴാണ് രെജീഷ് ഈ കൊട്ടാരത്തിന്റെ ഐതിഹ്യം പറഞ്ഞത്.ശ്രീ അയ്യപ്പൻ വളർന്ന വീടാണ് പന്തളം കൊട്ടാരം. അത് തന്നെയാണ് ഷിജിൻ സൂചിപ്പിച്ചിരുന്ന തിരക്കും. അഞ്ച് വർഷങ്ങൾക്ക് മുമ്പ് NSSന്റെ കൂടെത്തന്നെ ഡൽഹിയിൽ പോയപ്പോൾ അപ്രതീക്ഷിതമായി ശ്രീകൃഷ്ണൻ ജനിച്ച മഥുരാപുരിയിൽ എത്തിയതും സ്മരിച്ച് ഞാൻ പന്തളം വിട്ടു (1992ൽ ബാബരി മസ്ജിദ് തകർക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് അലീഗഡിലും ആഗ്രയിലും പോയപ്പോൾ ശ്രീരാമന്റെ അയോധ്യയിലും പോകാൻ അവസരം വന്നു, പോയില്ല) .
നെടുമുടിയിൽ എത്തിയതോടെ ബോട്ടിൽ നാലോ അഞ്ചോ പേർ മാത്രം ബാക്കിയായി.ബോട്ട് ജീവനക്കാരും അവിടെ ഇറങ്ങി-പ്രഭാത ഭക്ഷണം കഴിക്കാൻ.അവർക്ക് പിന്നാലെ ഞങ്ങളും ആ ഗ്രാമീണ ഹോട്ടലിലേക്ക് കയറി.കുട്ടനാടിന്റെ പ്രത്യേകതയായ താറാവ് മുട്ടക്കറി കൂട്ടി പാലപ്പവും (വെള്ളപ്പം തന്നെ) ദോശയും നന്നായി തട്ടി.
തിരിച്ച് ആലപ്പുഴയിലേക്ക് ബസ് കയറുന്നതിന് മുമ്പായി എന്റെ സുഹൃത്ത് നെടുമുടിക്കാരൻ ആന്റണിയെ വിളിച്ചു. ഞങ്ങൾക്ക് പോകാനുള്ളത് പാറ്റൂർ ആണെന്നറിഞ്ഞപ്പോൾ ചങ്ങനാശ്ശേരി വഴി പന്തളത്തേക്ക് ബസിന് പോകുന്നതാണ് എളുപ്പം എന്ന് അവൻ പറഞ്ഞു. അങ്ങനെ ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ നിന്ന് കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി എത്തി, പത്തനംതിട്ട ജില്ലയിലെ തിരുവല്ലയും കടന്ന്, ആലപ്പുഴ ജില്ലയിലെ ചെങ്ങനൂരും താണ്ടി, പത്തനംതിട്ട ജില്ലയിലെ പന്തളത്ത് ഞങ്ങൾ കാലുകുത്തി!ലക്ഷ്യസ്ഥാനം ആലപ്പുഴ ജില്ലയിലെ പാറ്റൂർ !!
പന്തളത്ത് ഇറങ്ങുമ്പോഴും സമയം ഇനിയും ഏറെ ഉണ്ടായിരുന്നു.ഉടൻ എന്റെ വളണ്ടിയർ സെക്രട്ടറി രജീഷിനോട് പന്തളം കൊട്ടാരം ഗൂഗിൾ ചെയ്തു നോക്കാൻ പറഞ്ഞു. തൃപ്തികരമായ മറുപടി ഗൂഗിളമ്മ തരാത്തതിനാൽ എന്റെ പന്തളം സുഹൃത്ത് ഷിജിൻ വർഗ്ഗീസിനെ വിളിച്ചു.
“സാറെ...വൃശ്ചികം തുടങ്ങിയതിനാൽ അവിടെ നല്ല തിരക്കായിരിക്കും...” ഷിജിൻ പറഞ്ഞു.
വൃശ്ചികവും പന്തളം കൊട്ടാരവും തമ്മിലുള്ള ബന്ധം അറിയാത്തതിനാൽ ഞാൻ അത് വകവച്ചില്ല.ഓട്ടോയിൽ കയറി കൊട്ടാരത്തിലേക്ക് വിട്ടു (ടൌണീൽ നിന്നും നടക്കാനുള്ള ദൂരം മാത്രമേയുള്ളൂ). ഒരു ക്ഷേത്രകവാടത്തിന്റെ മുന്നിൽ ഓട്ടോ നിർത്തി. അയ്യപ്പഭക്തിഗാനങ്ങൾ കൊണ്ട് പൂരിതമായ അന്തരീക്ഷം കാരണം ഞാൻ ചോദിച്ചു.
“ഇതാണോ കൊട്ടാരം ?”
“അതിനകത്തു കൂടെ കയറിപ്പോയാൽ മതി...”
“ങേ!!” ഞാൻ ഞെട്ടി.‘ക്ഷേത്രത്തിനകത്ത് കൂടെ ഞങ്ങൾ മൂന്ന് അഹിന്ദുക്കളും ഒരു ഹിന്ദുവും കടന്ന് പോയാൽ ???‘
സംശയം തീർക്കാനായി അവിടെ ട്രാഫിക് നിയന്ത്രിച്ചുകൊണ്ടിരുന്ന പോലീസുകാരനോട് അന്വേഷിച്ചു. തൊട്ടപ്പുറം തന്നെയുള്ള മറ്റൊരു വഴി അദ്ദേഹം കാണിച്ചുതന്നു. ഞങ്ങൾ അതിലൂടെ കൊട്ടാരത്തിന് മുന്നിലെത്തി.
5 comments:
അപ്പോഴാണ് രെജീഷ് ഈ കൊട്ടാരത്തിന്റെ ഐതിഹ്യം പറഞ്ഞത്.ശ്രീ അയ്യപ്പൻ വളർന്ന വീടാണ് പന്തളം കൊട്ടാരം.
:)
Mubi...Thanks
പന്തളംകൊട്ടാരവും കണ്ടു
ആശംസകള് മാഷേ
തങ്കപ്പേട്ടാ...കണ്ടു,അറിഞ്ഞു
Post a Comment
നന്ദി....വീണ്ടും വരിക