ബ്രഹ്മഗിരിയിലേക്ക്...1
ബ്രഹ്മഗിരിയിലേക്ക്...2
ഞങ്ങള്‍ക്ക് കാലുകുത്തേണ്ട ‘എവറസ്റ്റ്’ ദേ കണ്ണെത്താ ദൂരത്ത് നിന്നും ഞങ്ങളെ മാടി വിളിക്കുന്നു. അതിനും മുമ്പെ ഒരു വിഗഹ വീക്ഷണം നടത്താനും ഇനിയും കയറേണ്ട കുന്നുകള്‍ കാണാനും ഒരു അവസരമുണ്ട്. മുന്നില്‍ കാണുന്ന വാച്ച് ടവറില്‍ കയറിയാല്‍ മതി. മിക്ക ടീമുകളും ഇവിടെ വരെ മാത്രമെ ട്രക്കിംഗ് നടത്താറുള്ളൂ.
ആദ്യം എത്തിയവര്‍ വാച്ച് ടവറില്‍ വലിഞ്ഞ് കയറി. ഇടുങ്ങിയ സ്റ്റെപ്പിലൂടെ മുകളിലോട്ടുള്ള ആ വലിഞ്ഞുകയറ്റം അല്പം റിസ്കി ആണ്. മാത്രമല്ല പത്തില്‍ കൂടുതല്‍ പേര് കയറാനും പാടില്ല. ശക്തമായ കാറ്റ് കാരണം കയറുമ്പോള്‍ തന്നെ ടവര്‍ കുലുങ്ങുന്നോ എന്ന് തോന്നിപ്പോകും. താഴെ നിന്ന് നോക്കുന്നവര്‍ക്ക് ടവര്‍ ചരിഞ്ഞ് വീഴാന്‍ പോകുന്നതായി തോന്നും - കാരണം പശ്ചാത്തലത്തിലുള്ളത് നീങ്ങുന്ന മേഘങ്ങള്‍ മാത്രമായിരിക്കും.
വയസ്സ് 45 കഴിഞ്ഞെങ്കിലും കുട്ടികളുടെ കൂടെ ഞാനും ടവറില്‍ വലിഞ്ഞുകയറി. കാറ്റ് ശക്തമാകുന്നുണ്ട്.പറന്ന് പോകാന്‍ സാധ്യതയുള്ള തൊപ്പി ഞാന്‍ തലയില്‍ നിന്നും ഊരി കയ്യില്‍ പിടിച്ചു. ഞാന്‍ തന്നെ പറന്നു പോകാതിരിക്കാന്‍ ഊരയുടെ പൊക്കത്തിലുള്ള ചുറ്റുവേലിയില്‍ മുറുക്കിപ്പിടിക്കുകയും ചെയ്തു. നല്ല വെയില് ഉണ്ടെങ്കിലും ആ കാറ്റും കൊണ്ട് പ്രകൃതിയിലേക്ക് കണ്ണു നട്ടിരിക്കാന്‍ ആരും കൊതിച്ചുപോകും.
ഞങ്ങള്‍ മുകളിലേക്ക് കയറുമ്പോള്‍ മറ്റൊരു ടീം താഴേക്ക് ഇറങ്ങുന്നുണ്ടായിരുന്നു. ഒമ്പത് മണിക്ക് കയറിയ ചിറ്റൂര്‍ ഗവ. കോളേജിലെ ടീം ആയിരുന്നു അത്. ആ ‘മലപ്പുറത്ത്’ മാന്‍ കൂട്ടത്തെ കണ്ടതായി അവര്‍ പറഞ്ഞു. ഇവിടെയും പോകുന്ന വഴിയില്‍ മുഴുവന്‍ ആനപിണ്ഠം കണ്ടത് ഞങ്ങളില്‍ ആകുലത പടര്‍ത്തി. കാരണം കുത്തനെയുള്ള കയറ്റത്തില്‍ ആന വന്നാല്‍ എങ്ങോട്ട് ഓടിക്കയറാനാ?
ഒമ്പതര മണിക്ക് തുടങ്ങിയ ട്രക്കിംഗ്, ആറ് കിലോമീറ്ററോളം നടന്ന് പന്ത്രണ്ടര മണിയോടെ ഞങ്ങള്‍ ആ കുന്നിന്റെ മുകളിലെത്തി.
ഞങ്ങളുടെ പിന്നാലെ ഒരു വിദേശി ജോഡിയും അവിടെ എത്തി- മൊറോക്കക്കാരന്‍ ജഅ്ഫറും ഫ്രാന്‍സുകാരി അലക്സാണ്ട്രയും ( ഞങ്ങളുടെ കൂട്ടത്തിലെ ജിന്‍ഷാദ് കേട്ടത് അലക്സ് ചന്ദ്ര എന്നായിരുന്നതിനാല്‍ അവന് മലയാളത്തില്‍ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു!). ഞങ്ങള്‍ കഴിക്കാനായി കരുതിയ അവിലും ശര്‍ക്കരയും അവര്‍ക്കും നല്കി അവരെ ഞങ്ങളുടെ കൂട്ടത്തില്‍ കൂട്ടി.
എല്ലാവരും കൂടിയിരിക്കുന്നതിനടുത്ത് ഒരു പാറ ഒഴിഞ്ഞ് കിടക്കുന്നത് കണ്ട ഞാന്‍ അതില്‍ പോയിരുന്നു. പാറ ആളൊഴിഞ്ഞ് കിടക്കാന്‍ കാരണം ഇതായിരുന്നു പോലും ! പച്ചിലപ്പാമ്പ് ആയതിനാല്‍ ഞാന്‍ ഒന്നു കൂടി അമര്‍ന്നിരുന്നു!
അര മണിക്കൂറില്‍ അധികം ആ വന്യതയും കാറ്റും അനുഭവിച്ച് ഞങ്ങള്‍ തിരിച്ചിറങ്ങി. കയറുന്നതിനെക്കാളും പതിന്മടങ്ങ് പ്രയാസം അനുഭവപ്പെട്ടത് തിരിച്ചിറങ്ങുമ്പോഴാണ്. കാലിന് നല്ല ബലം കൊടുക്കേണ്ടതിനാല്‍ മുട്ടിന്‍കാലില്‍ നിന്നും വേദന പടരാന്‍ തുടങ്ങി. വേച്ച് വേച്ച് നടക്കുന്നതിനിടയില്‍ ഒരു തവണ ഞാന്‍ കാല് തെന്നി വീഴുകയും ചെയ്തു. വാച്ച് ടവറിനടുത്ത് തിരിച്ചെത്തി അല്പം വിശ്രമിച്ച ശേഷം ഞങ്ങള്‍ വീണ്ടും കാട്ടിലേക്ക് തിരികെ പ്രവേശിച്ചു. അപ്പോഴാണ് വഴിയില്‍ ആന നില്ക്കുന്നതായി ഞങ്ങളുടെ ഗൈഡുകള്‍ക്ക് ഫോണ്‍ സന്ദേശം വന്നത് !!
വളരെ ശ്രദ്ധിച്ച് നടക്കാന്‍ നാരായണേട്ടന് പറഞ്ഞതിനാല്‍ എല്ലാവരും അക്ഷരംപ്രതി പാലിച്ചു. നടക്കാന്‍ പ്രയാസമുണ്ടെങ്കിലും എല്ലാവരും ക്ഷീണിതരായതിനാല്‍ ഞാന്‍ അതാരെയും അറിയിച്ചില്ല.പക്ഷെ ആന എന്ന് കേട്ടപ്പോള്‍ ഇത്തവണ നെഞ്ചില്‍ നിന്നും ശരിക്കും പെരുമ്പറ മുഴങ്ങി. പക്ഷെ ഒന്നിനെയും കാണാതെ ഞങ്ങള്‍ സ്റ്റാര്‍ട്ടിംഗ് പോയിന്റില്‍ തിരിച്ചെത്തി (ആന സാനിദ്ധ്യം യഥാര്‍ത്ഥമോ അതോ ഞങ്ങള്‍ ശബ്ദമുണ്ടാക്കാതിരിക്കാന്‍ സൃഷ്ടിച്ചതോ എന്നറിയില്ല).
ഗൈഡുമാര്‍ക്ക് ഓരോരുത്തര്‍ക്കും 350 രൂപ വീതം നല്കി ഞങ്ങള്‍ ബസ്സില്‍ തിരിച്ച് കയറി. അങ്ങനെ ഏറെ ആഗ്രഹിച്ച ഒരു ട്രക്കിംഗ് അപകടങ്ങള്‍ ഒന്നും കൂടാതെ ഭംഗിയായി സമാപിച്ചു.
ബ്രഹ്മഗിരിയിലേക്ക്...2
ഞങ്ങള്‍ക്ക് കാലുകുത്തേണ്ട ‘എവറസ്റ്റ്’ ദേ കണ്ണെത്താ ദൂരത്ത് നിന്നും ഞങ്ങളെ മാടി വിളിക്കുന്നു. അതിനും മുമ്പെ ഒരു വിഗഹ വീക്ഷണം നടത്താനും ഇനിയും കയറേണ്ട കുന്നുകള്‍ കാണാനും ഒരു അവസരമുണ്ട്. മുന്നില്‍ കാണുന്ന വാച്ച് ടവറില്‍ കയറിയാല്‍ മതി. മിക്ക ടീമുകളും ഇവിടെ വരെ മാത്രമെ ട്രക്കിംഗ് നടത്താറുള്ളൂ.
ആദ്യം എത്തിയവര്‍ വാച്ച് ടവറില്‍ വലിഞ്ഞ് കയറി. ഇടുങ്ങിയ സ്റ്റെപ്പിലൂടെ മുകളിലോട്ടുള്ള ആ വലിഞ്ഞുകയറ്റം അല്പം റിസ്കി ആണ്. മാത്രമല്ല പത്തില്‍ കൂടുതല്‍ പേര് കയറാനും പാടില്ല. ശക്തമായ കാറ്റ് കാരണം കയറുമ്പോള്‍ തന്നെ ടവര്‍ കുലുങ്ങുന്നോ എന്ന് തോന്നിപ്പോകും. താഴെ നിന്ന് നോക്കുന്നവര്‍ക്ക് ടവര്‍ ചരിഞ്ഞ് വീഴാന്‍ പോകുന്നതായി തോന്നും - കാരണം പശ്ചാത്തലത്തിലുള്ളത് നീങ്ങുന്ന മേഘങ്ങള്‍ മാത്രമായിരിക്കും.
വയസ്സ് 45 കഴിഞ്ഞെങ്കിലും കുട്ടികളുടെ കൂടെ ഞാനും ടവറില്‍ വലിഞ്ഞുകയറി. കാറ്റ് ശക്തമാകുന്നുണ്ട്.പറന്ന് പോകാന്‍ സാധ്യതയുള്ള തൊപ്പി ഞാന്‍ തലയില്‍ നിന്നും ഊരി കയ്യില്‍ പിടിച്ചു. ഞാന്‍ തന്നെ പറന്നു പോകാതിരിക്കാന്‍ ഊരയുടെ പൊക്കത്തിലുള്ള ചുറ്റുവേലിയില്‍ മുറുക്കിപ്പിടിക്കുകയും ചെയ്തു. നല്ല വെയില് ഉണ്ടെങ്കിലും ആ കാറ്റും കൊണ്ട് പ്രകൃതിയിലേക്ക് കണ്ണു നട്ടിരിക്കാന്‍ ആരും കൊതിച്ചുപോകും.
മുകളില്‍ കയറിയത് ചുറ്റും ഒന്ന് നിരീക്ഷിക്കാനാണ് എന്നുള്ളത് മുകളില്‍ എത്തുന്ന പലരും ഫോട്ടോ എടുക്കുന്ന തിരക്കിനിടയില്‍ മറന്ന് പോകും. അങ്ങ് ദൂരെ മലയിടുക്കുകളില്‍ കാണുന്ന ചോലവനങ്ങള്‍ക്കിടയില്‍ ആനക്കൂട്ടം നീങ്ങുന്നത് വരെ ഇവിടെ നിന്നും നോക്കിയാല്‍ കാണാം , ബൈനോക്കുലര്‍ ഉണ്ടെങ്കില്‍ ! ദൈവം പ്രകൃതിക്ക് നല്കിയ നിറക്കൂട്ട് ആസ്വദിക്കാന്‍ ടീമിലെ എല്ലാവരെയും ചെറിയ സംഘങ്ങളായി മുകളില്‍ എത്തിച്ചു.
അതാ ആ കാണുന്ന മൊട്ടക്കുന്നിന്റെ മുകളിലാണ് ഞങ്ങള്‍ക്ക് എത്തേണ്ടത്. അത് ഏകദേശം മൂന്ന് കിലോമീറ്റര്‍ അപ്പുറത്താണ് ! വെയിലിന് ചൂട് കൂടുന്നതിനാല്‍ മുന്നോട്ടുള്ള ഗമനം ബുദ്ധിമുട്ടായിരിക്കും എന്നതിനാല്‍ ഞങ്ങള്‍ വാച്ച് ടവറില്‍ നിന്നും താഴെ ഇറങ്ങി.ഞങ്ങള്‍ മുകളിലേക്ക് കയറുമ്പോള്‍ മറ്റൊരു ടീം താഴേക്ക് ഇറങ്ങുന്നുണ്ടായിരുന്നു. ഒമ്പത് മണിക്ക് കയറിയ ചിറ്റൂര്‍ ഗവ. കോളേജിലെ ടീം ആയിരുന്നു അത്. ആ ‘മലപ്പുറത്ത്’ മാന്‍ കൂട്ടത്തെ കണ്ടതായി അവര്‍ പറഞ്ഞു. ഇവിടെയും പോകുന്ന വഴിയില്‍ മുഴുവന്‍ ആനപിണ്ഠം കണ്ടത് ഞങ്ങളില്‍ ആകുലത പടര്‍ത്തി. കാരണം കുത്തനെയുള്ള കയറ്റത്തില്‍ ആന വന്നാല്‍ എങ്ങോട്ട് ഓടിക്കയറാനാ?
ഒമ്പതര മണിക്ക് തുടങ്ങിയ ട്രക്കിംഗ്, ആറ് കിലോമീറ്ററോളം നടന്ന് പന്ത്രണ്ടര മണിയോടെ ഞങ്ങള്‍ ആ കുന്നിന്റെ മുകളിലെത്തി.
ഞങ്ങളുടെ പിന്നാലെ ഒരു വിദേശി ജോഡിയും അവിടെ എത്തി- മൊറോക്കക്കാരന്‍ ജഅ്ഫറും ഫ്രാന്‍സുകാരി അലക്സാണ്ട്രയും ( ഞങ്ങളുടെ കൂട്ടത്തിലെ ജിന്‍ഷാദ് കേട്ടത് അലക്സ് ചന്ദ്ര എന്നായിരുന്നതിനാല്‍ അവന് മലയാളത്തില്‍ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു!). ഞങ്ങള്‍ കഴിക്കാനായി കരുതിയ അവിലും ശര്‍ക്കരയും അവര്‍ക്കും നല്കി അവരെ ഞങ്ങളുടെ കൂട്ടത്തില്‍ കൂട്ടി.
എല്ലാവരും കൂടിയിരിക്കുന്നതിനടുത്ത് ഒരു പാറ ഒഴിഞ്ഞ് കിടക്കുന്നത് കണ്ട ഞാന്‍ അതില്‍ പോയിരുന്നു. പാറ ആളൊഴിഞ്ഞ് കിടക്കാന്‍ കാരണം ഇതായിരുന്നു പോലും ! പച്ചിലപ്പാമ്പ് ആയതിനാല്‍ ഞാന്‍ ഒന്നു കൂടി അമര്‍ന്നിരുന്നു!
അര മണിക്കൂറില്‍ അധികം ആ വന്യതയും കാറ്റും അനുഭവിച്ച് ഞങ്ങള്‍ തിരിച്ചിറങ്ങി. കയറുന്നതിനെക്കാളും പതിന്മടങ്ങ് പ്രയാസം അനുഭവപ്പെട്ടത് തിരിച്ചിറങ്ങുമ്പോഴാണ്. കാലിന് നല്ല ബലം കൊടുക്കേണ്ടതിനാല്‍ മുട്ടിന്‍കാലില്‍ നിന്നും വേദന പടരാന്‍ തുടങ്ങി. വേച്ച് വേച്ച് നടക്കുന്നതിനിടയില്‍ ഒരു തവണ ഞാന്‍ കാല് തെന്നി വീഴുകയും ചെയ്തു. വാച്ച് ടവറിനടുത്ത് തിരിച്ചെത്തി അല്പം വിശ്രമിച്ച ശേഷം ഞങ്ങള്‍ വീണ്ടും കാട്ടിലേക്ക് തിരികെ പ്രവേശിച്ചു. അപ്പോഴാണ് വഴിയില്‍ ആന നില്ക്കുന്നതായി ഞങ്ങളുടെ ഗൈഡുകള്‍ക്ക് ഫോണ്‍ സന്ദേശം വന്നത് !!
വളരെ ശ്രദ്ധിച്ച് നടക്കാന്‍ നാരായണേട്ടന് പറഞ്ഞതിനാല്‍ എല്ലാവരും അക്ഷരംപ്രതി പാലിച്ചു. നടക്കാന്‍ പ്രയാസമുണ്ടെങ്കിലും എല്ലാവരും ക്ഷീണിതരായതിനാല്‍ ഞാന്‍ അതാരെയും അറിയിച്ചില്ല.പക്ഷെ ആന എന്ന് കേട്ടപ്പോള്‍ ഇത്തവണ നെഞ്ചില്‍ നിന്നും ശരിക്കും പെരുമ്പറ മുഴങ്ങി. പക്ഷെ ഒന്നിനെയും കാണാതെ ഞങ്ങള്‍ സ്റ്റാര്‍ട്ടിംഗ് പോയിന്റില്‍ തിരിച്ചെത്തി (ആന സാനിദ്ധ്യം യഥാര്‍ത്ഥമോ അതോ ഞങ്ങള്‍ ശബ്ദമുണ്ടാക്കാതിരിക്കാന്‍ സൃഷ്ടിച്ചതോ എന്നറിയില്ല).
ഗൈഡുമാര്‍ക്ക് ഓരോരുത്തര്‍ക്കും 350 രൂപ വീതം നല്കി ഞങ്ങള്‍ ബസ്സില്‍ തിരിച്ച് കയറി. അങ്ങനെ ഏറെ ആഗ്രഹിച്ച ഒരു ട്രക്കിംഗ് അപകടങ്ങള്‍ ഒന്നും കൂടാതെ ഭംഗിയായി സമാപിച്ചു.
4 comments:
പക്ഷെ ആന എന്ന് കേട്ടപ്പോള്‍ ഇത്തവണ നെഞ്ചില്‍ നിന്നും ശരിക്കും പെരുമ്പറ മുഴങ്ങി.
ട്രക്കിംഗ് നല്ലൊരനുഭവമായല്ലേ? ഇനി ഇടയ്ക്കിടയ്ക്ക് കാട് വിളിക്കുന്നത് പോലെ തോന്നും...
Mubi...അതെ, നല്ലൊരു അനുഭവം തന്നെ.അല്ലെങ്കിലും അറിഞ്ഞോ അറിയാതെയോ ഇടക്കിടെ കാട് കയറിക്കൊണ്ടിരിക്കുന്നു!
Post a Comment
നന്ദി....വീണ്ടും വരിക