ഈന്തിനെപ്പറ്റിയുള്ള എന്റെ ഓര്‍മ്മച്ചീന്തുകള്‍ ഇവിടെ പങ്കുവച്ചിരുന്നു. ഈന്തിനെപ്പറ്റി പറയുമ്പോള്‍ ‘ഈന്തും പുടി’ എന്ന് ഞങ്ങള്‍ പറയുന്നതും ‘ഈന്തിന്‍ പിടി’ എന്ന് മറ്റു ചിലര്‍ പറയുന്നതുമായ അപൂര്‍വ്വ വിഭവം കൂടി പരിചയപ്പെടണം.
ഈന്ത് എല്ലാ വര്‍ഷവും കായ്ക്കും. കട്ടിയുള്ള തോടോട് കൂടിയ ഒരു കായ - അതിനുള്ളില്‍ നെല്ലിക്കയോളം വലിപ്പമുള്ള ഒരു കുരു. അത് ഉണക്കി പൊടിച്ചാല്‍ അരിപ്പൊടി പോലെയാകും (കായ നേരിട്ട് തിന്നാല്‍ മരിച്ച് പോകും എന്ന് കുട്ടിക്കാലത്ത് കേട്ടിരുന്നു. അങ്ങനെ മരിച്ച ആരുടെയും പേര് ഇതുവരെ പുറത്ത് വിട്ടിട്ടില്ല ). ഇത് വര്‍ഷങ്ങളോളം കേട് കൂടാതെ സൂക്ഷിക്കാനും പറ്റും. പലര്‍ക്കും ഇത് തിന്നാന്‍ പറ്റും എന്ന കാര്യം അറിയുകയേ ഇല്ല. ചില ആദിവാസി കുടുംബങ്ങള്‍ മാത്രമാണ് ഈന്ത് ഭക്ഷണമായി ഉപയോഗിക്കുന്നത് എന്ന് എവിടെയോ വായിച്ചിരുന്നു. വര്‍ഷങ്ങളായി എന്റെ വീട്ടില്‍ ഈന്ത് പൊടി വേവിച്ച് കഴിക്കുന്നുണ്ട്.
മൂത്ത് പാകമായ (ഒരു തരം മഞ്ഞക്കളര്‍ ആയത്) ഈന്തും കായ കുറുകെ വെട്ടി വെയിലത്ത് ഉണക്കണം. നാലഞ്ച് ദിവസം കൊണ്ട് ഉണക്കം പാകമാകും. അതാണ് മില്ലില്‍ കൊണ്ടുപോയി പൊടിക്കുന്നത്. അല്പം പൊടി എടുത്ത് ആവശ്യത്തിന് ഉപ്പും മഞ്ഞള്‍ പൊടിയും വെള്ളവും ചേര്‍ത്ത് പത്തിരിക്ക് കുഴക്കുന്ന പോലെ കുഴച്ച് മാവാക്കുന്നു. ഈ മാവില്‍ നിന്നും അല്പം എടുത്ത് ഒരു വിരല്‍ വണ്ണത്തിലും മൂന്നില്‍ രണ്ട് നീളത്തിലും ഒരു പിടി ആക്കി മെല്ലെ ഒന്നമര്‍ത്തും. അത് തിളച്ച വെള്ളത്തില്‍ ഇട്ട് വേവിക്കും.
വെന്ത് കഴിഞ്ഞാല്‍ എല്ലാം മുകളിലേക്ക് പൊങ്ങി വരും.അത് ഊറ്റി മറ്റൊരു പാത്രത്തിലേക്ക് വയ്ക്കുക. ഇതിനെയാണ് ഈന്ത് പിടി എന്ന് പറയുന്നത്. ഇത് വേവിച്ച മാംസത്തിലോ കോഴി ഇറച്ചിയിലോ ചേര്‍ത്ത് ഒന്ന് കൂടി വേവിച്ച് ചൂടോടെ തിന്നണം . അകമ്പടിയായി ഒരു ലൈറ്റ് കട്ടനും ആയാല്‍ ഭേഷായി.
ഈന്ത് പിടി ഉണ്ടാക്കിയ ഒരു ദിവസം, തളിപ്പറമ്പില്‍ എന്റെ ഹോസ്റ്റല്‍ മേറ്റായിരുന്ന കൊല്ലത്ത് കാരന്‍ ഷാജഹാന്‍ വീട്ടില്‍ വന്നു. മാംസം കഴിക്കാത്ത അവന്‍ ഇത് കഴിച്ചു എന്ന് മാത്രമല്ല അതിനെപ്പറ്റി കൂടുതല്‍ ചോദിച്ചറിയുകയും ചെയ്തു. അടുത്ത തവണ വന്നപ്പോള്‍ ഉമ്മ അവന് വേണ്ടി സൂക്ഷിച്ച് വച്ച ഈന്തു പൊടിയും കൊണ്ടാണ് മടങ്ങിയത്.ഉമ്മയുടെയും എന്റെയും ഈന്ത് പൊടി കമ്പം മനസ്സിലാക്കിയ എന്റെ ഏഴാം ക്ലാസ്സിലെ സുഹൃത്ത് ആയ അലി, അടുത്ത കാലത്ത് അഞ്ച് കിലോയോളം ഈന്ത് വീട്ടില്‍ എത്തിച്ചതും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നു. ഒരു കിലോ ഈന്ത് പൊടിക്ക് 200 രൂപയിലും മുകളിലാണ് വില !!
ഈന്തിന്റെ കായ മാറ്റി അതിന്റെ തോട് വീണ്ടും മുറ്റത്തിട്ട് ഉണക്കുന്ന ഉമ്മയോട് ഞാന്‍ ചോദിച്ചു - ഇനി ഇതെന്തിനാ ആവശ്യമില്ലാതെ കൂട്ടിയിട്ടത്?
“നന്നായി കത്തിപ്പിടിക്കാന്‍ സഹായിക്കുന്നതാണത്..” ഉമ്മയുടെ മറുപടിയില്‍ നിന്നും ഈന്തിന്റെ ഒരു ഭാഗവും വെറുതെ കളയാന്‍ ഇല്ല എന്ന് കൂടി മനസ്സിലാക്കി.

1 comments:
ഇതിനെയാണ് ഈന്ത് പിടി എന്ന് പറയുന്നത്. ഇത് വേവിച്ച മാംസത്തിലോ കോഴി ഇറച്ചിയിലോ ചേര്‍ത്ത് ഒന്ന് കൂടി വേവിച്ച് ചൂടോടെ തിന്നണം . അകമ്പടിയായി ഒരു ലൈറ്റ് കട്ടനും ആയാല്‍ ഭേഷായി.
Post a Comment
നന്ദി....വീണ്ടും വരിക