Pages

Saturday, November 09, 2019

രക്തദാനം നമ്പര്‍ 14

           ഞാൻ ജോലി ചെയ്യുന്നത് കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ. അനിയൻ ജോലി ചെയ്യുന്നത് ഫാറൂഖ് ട്രെയിനിംഗ് കോളേജിലും. അതായത് രണ്ട് പേരും കോഴിക്കോട് ജില്ലയിൽ (മറ്റൊരു അനിയൻ കോഴിക്കോട് ജില്ലാ എം‌പ്ലോയ്‌മെന്റ് ഓഫീസറായും ജോലി ചെയ്യുന്നു). പക്ഷേ ഇന്നലെ സാമൂഹിക സേവന രംഗത്ത് ഒരുമിച്ച് ഒരു പ്രവർത്തനം നടത്താൻ ഞങ്ങൾക്ക് ഒരവസരം കിട്ടി.
            ഞാൻ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ മൂർക്കനാട് സുബുലുസ്സലാം ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് സംഘടിപ്പിച്ച സന്നദ്ധ രക്തദാന ക്യാമ്പ് ആയിരുന്നു പ്രസ്തുത വേദി. ഈയിടെ രൂപീകരിച്ച ഞങ്ങളുടെ എസ്.എസ്.സി കൂട്ടായ്മയുടെ ഒരു സാമൂഹ്യ പ്രവർത്തനം എന്ന നിലക്ക് അതിന്റെ ചെയർമാനായ ഞാനും സഹപാഠികളായ ഷാഹിദ് , ജാഫർ, ഷുകൂർ,അബ്ബാസ്, രാധാകൃഷ്ണൻ എന്നിവരും രക്തദാനത്തിനായി സ്കൂളിലെത്തി. ക്യാമ്പിന്റെ സംഘാടന സഹായം നൽകിയത് അരീക്കോട് സൌഹൃദം ക്ലബ്ബ് ആയിരുന്നു. അതിന്റെ പ്രെസിഡണ്ട് ആകട്ടെ എന്റെ അനിയൻ ഡോ.അഫീഫ് തറവട്ടത്തും.
              ഞാൻ എന്റെ ജീവിതത്തിലെ പതിനാലാമത് രക്തദാനം നിർവ്വഹിക്കുമ്പോൾ തൊട്ടടുത്ത ബ്ലീഡിംഗ് ടേബിളിൽ അനിയൻ അവന്റെ മുപ്പത്തിഅഞ്ചാമത്തെ ദാനവും നടത്തുന്നുണ്ടായിരുന്നു.

6 comments:

Areekkodan | അരീക്കോടന്‍ said...

ഞാൻ എന്റെ ജീവിതത്തിലെ പതിനാലാമത് രക്തദാനം നിർവ്വഹിക്കുമ്പോൾ തൊട്ടടുത്ത ബ്ലീഡിംഗ് ടേബിളിൽ അനിയൻ അവന്റെ മുപ്പത്തിഅഞ്ചാമത്തെ ദാനവും നടത്തുന്നുണ്ടായിരുന്നു.

സുധി അറയ്ക്കൽ said...

ഭയങ്കരന്മാരേ...തോറ്റു.

Areekkodan | അരീക്കോടന്‍ said...

സുധീ...തോൽക്കരുത്. 65 വയസ്സുവരെ സമയമുണ്ട് !!

Cv Thankappan said...

രക്തദാനം മഹാദാനം....
ആശംസകൾ

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...കുറെ നാളായല്ലോ കണ്ടിട്ട്. വായനക്കും അഭിപ്രായത്തിനും നന്ദി

Muralee Mukundan , ബിലാത്തിപട്ടണം said...

രക്തദാനം ...മഹാദാനം 

Post a Comment

നന്ദി....വീണ്ടും വരിക