Pages

Friday, September 11, 2020

കുട്ടികളും ആരോഗ്യവും

 ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത് എന്നതിൽ തർക്കമില്ല. ഒരു ചെറിയ പനി മതി, പല വലിയ രോഗങ്ങളുടെയും തുടക്കം കുറിക്കാൻ . മഹാമാരി എന്ന് കുട്ടിക്കാലത്ത് നാം കേട്ട കാൻസർ ഇന്ന് സർവ്വസാധാരണമായി. അന്നൊന്നും കേൾക്കാതിരുന്ന , ഒരു കുഞ്ഞൻ വൈറസ് ഉണ്ടാക്കുന്ന കൊറോണ എന്ന രോഗം  ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തുന്ന സന്ദർഭമാണിത്.

നല്ല ആരോഗ്യശീലങ്ങൾ വളർത്തിയെടുത്താൽ പല രോഗങ്ങളും വരുന്നത് തടയാം. ഇന്ന് നമ്മുടെ ഇടയിൽ കാണുന്ന മിക്ക രോഗങ്ങളും ജീവിത ശൈലിയിൽ നിന്നും ഉടലെടുത്തവയാണ്. ഫാസ്റ്റ്ഫുഡും ജംഗ് ഫുഡും മലയാളിയുടെ ദിനചര്യയുടെ ഭാഗമായതിന് സമാനമാണ്. ക്രമാതീതമായി ഉയർന്ന വൃക്ക രോഗ കേസുകളും കാൻസർ രോഗ നിരക്കും ഇതിൻ്റെ അനന്തരഫലങ്ങളിൽ ഒന്ന് മാത്രമാണ്.

ശരീരത്തിൻ്റെയും മനസ്സിൻ്റെയും ആരോഗ്യം ഉറപ്പാക്കി ജീവിതവിജയം നേടാൻ കുട്ടികളെയും രക്ഷിതാക്കളെയും ഉത്ബോധിപ്പിക്കുന്ന ഒരു കൃതിയാണ് കുട്ടികളും ആരോഗ്യവും. കുട്ടിക്കാലത്ത് മിക്കവർക്കും വരുന്ന പനി, ടൈഫോയിഡ്, ചിക്കൻപോക്സ് തുടങ്ങിയ രോഗങ്ങളെപ്പറ്റി കുട്ടികളിൽ ഒരു അവബോധം നൽകാൻ പുസ്തകം സഹായിക്കും. കൂടാതെ വളർച്ചാ വൈകല്യങ്ങളെപ്പറ്റിയും ലഹരിവസ്തുക്കൾ ഉപേക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയെപ്പറ്റിയും നന്നായി പഠിക്കാനുള്ള മാർഗ്ഗത്തെപ്പറ്റിയും ഒക്കെ ഈ പുസ്തകം ബോധനം നൽകുന്നു.

കുട്ടികൾക്ക് ഹൃദ്യമാകും വിധത്തിൽ ചിത്രീകരണം കൂടി ഉള്ളതിനാൽ ഈ പുസ്തകത്തിൻ്റെ വായനാനുഭവം ഒന്ന് വേറെ തന്നെയാണ്. 


പുസ്തകം : കുട്ടികളും ആരോഗ്യവും

കർത്താവ്: ഡോ :ബി. പത്മകുമാർ

പബ്ലിഷേഴ്സ്: കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്

പേജ് : 88

വില: 80 രൂപ.

6 comments:

Areekkodan | അരീക്കോടന്‍ said...

കുട്ടികൾക്കായി തയ്യാറാക്കിയ വിജ്ഞാനപ്രദമായ ഒരു പുസ്തകം.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഇങ്ങിനെയുള്ള പുസ്തകങ്ങൾ വായിക്കാൻ ഇഷ്ടപ്പെടുന്ന കുട്ടികൾ വിവേകമതികളാകും, വഴിതെറ്റിപ്പോകില്ല..

© Mubi said...

നല്ല ശീലങ്ങളിലേക്ക് തിരിച്ചു വരേണ്ടിയിരിക്കുന്നു :) :)

Areekkodan | അരീക്കോടന്‍ said...

മുഹമദ് ക്കാ ... കുട്ടികൾ വായനയുള്ളവരായാൽ ഭാഗ്യം ... എൻ്റെ വീട്ടിൽ ഞാനത് പ്രോത്സാഹിപ്പിക്കുന്നു.

Areekkodan | അരീക്കോടന്‍ said...

മുബീ... അത് ശരിയാണ്. പക്ഷെ ഇന്നത്തെ മക്കൾക്ക് നല്ല ശീലങ്ങൾ ഏതെന്ന് അറിയില്ല. അറിയാനുള്ള താൽപര്യവും ഇല്ല.

OT. : കുറെ കാലമായല്ലോ കണ്ടിട്ട് ..

Muralee Mukundan , ബിലാത്തിപട്ടണം said...

നല്ല പരിചയപ്പെടുത്തൽ

Post a Comment

നന്ദി....വീണ്ടും വരിക