Pages

Wednesday, September 23, 2020

മനസ്സിൻ്റെ ആരോഗ്യം

 മനസ്സ് എന്നത് ഒരു സങ്കൽപമാണ് എന്നാണ് നമ്മളിൽ പലരും പഠിച്ചത്. പലരും അത് ഹൃദയവുമായി ബന്ധിപ്പിക്കാറുണ്ട്. എന്നാൽ നിഗൂഢതയും അത്ഭുതവും നിറഞ്ഞതാണ് ഓരോ മനസും. അത് ഒരു വ്യക്തിയുടെ തന്നെ സൃഷ്ടിയാണ് എന്ന് പറയാം.

എന്നാൽ സാങ്കല്പികമായ മനസിൻ്റെ ആരോഗ്യം റിയലായുള്ള ശരീരത്തിൻ്റെ ആരോഗ്യവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ആരോഗ്യമുള്ള മനസുണ്ടെങ്കിലേ ശാരീരികാരോഗ്യം നിലനിർത്താൻ സാധിക്കൂ എന്ന് സാരം. മനസ്സിനെ ഒരുക്കൂട്ടാനും മനസ്സിൻ്റെ ആരോഗ്യം നിലനിർത്താനും നമ്മുടെ മാനസിക വ്യാപാരങ്ങൾ നാം അറിയേണ്ടതുണ്ട്. കോപം, സങ്കടം, സന്തോഷം, മൗനം, മോഹം തുടങ്ങീ നിരവധി ഫീലിംഗ്സ് എങ്ങനെ കൈകാര്യം ചെയ്യണം എന്നറിഞ്ഞില്ലെങ്കിൽ മാനസികാരോഗ്യം തകരാറിലാകും. 

ഫാറൂഖ് കോളേജിൽ ഞാൻ പഠിക്കുന്ന കാലത്ത് അവിടത്തെ അദ്ധ്യാപകൻ കൂടിയായിരുന്ന ഡോ. എൻ.പി. ഹാഫിസ് മുഹമ്മദ് സർ തൻ്റെ കൗൺസലിംഗ്‌ അനുഭവങ്ങളുടെ വെളിച്ചത്തിൽ എഴുതിയ മനസ്സിൻ്റെ ആരോഗ്യം എന്ന കൊച്ചു പുസ്തകം മാനസികാരോഗ്യം നിലനിർത്താൻ ഉതകുന്ന ഒന്നാണ്. ഞാനും എൻ്റെ മനസ്സും , എൻ്റെ മനസ്സും മറ്റുള്ളവരും എന്നിങ്ങനെ രണ്ട് ഭാഗങ്ങളിലായി ഒരു മനുഷ്യൻ്റെ നിരവധി മാനസികാവസ്ഥകൾ പരിചയപ്പെടുത്തുന്നതോടൊപ്പം അതിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിൽ നിന്നും രക്ഷ നേടാനുള്ള നിർദ്ദേശങ്ങളും നൽകുന്നു. വായിച്ചാൽ നമുക്കും നിരവധി അറിവുകൾ ലഭിക്കും എന്ന് തീർച്ച.


പുസ്തകം : മനസ്സിൻ്റെ ആരോഗ്യം

രചയിതാവ്: ഡോ. എൻ.പി. ഹാഫിസ് മുഹമ്മദ് 

പ്രസാധകർ: ഒലിവ്

പേജ്: 130

വില : 120 രൂപ

5 comments:

Areekkodan | അരീക്കോടന്‍ said...

വായിച്ചാൽ നമുക്കും നിരവധി അറിവുകൾ ലഭിക്കും എന്ന് തീർച്ച.

© Mubi said...

മാഷേ പുസ്‌തകം പരിചയപ്പെടുത്തിയതിൽ സന്തോഷം :)

Areekkodan | അരീക്കോടന്‍ said...

Mubi... വായിച്ചതിൽ ഏറെ സന്തോഷം

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

പുസ്തകപരിചയം വായിച്ചു.

Muralee Mukundan , ബിലാത്തിപട്ടണം said...

മനസ്സിന് ഉന്മേഷം നൽകുന്ന പുസ്‌തകം

Post a Comment

നന്ദി....വീണ്ടും വരിക