സിനിമ ഞാൻ കാണാറില്ല. ഇതു വരെയുള്ള കാലത്ത് കണ്ടത് 20 ഓ 25-ഓ എണ്ണം മാത്രം. പക്ഷെ സിനിമാ പാട്ടുകൾ ഞാൻ ആസ്വദിക്കാറുണ്ടായിരുന്നു. 'അതും വീഡിയോ അല്ല ഓഡിയോ ആയിട്ട്. മലയാളവും ഹിന്ദിയും ആയിരുന്നു അതിൽ മുൻപന്തിയിൽ. അവ മിക്കവാറും ലിസ്റ്റ് ചെയ്ത് കാസറ്റ് കടയിൽ കൊടുത്ത് റെക്കോഡ് ചെയ്ത് സൂക്ഷിക്കാറും ഉണ്ടായിരുന്നു.
1993-ൽ PGDCA ക്ക് കോഴിക്കോട് IHRD യിൽ പഠിക്കുന്ന കാലത്ത് അടുത്ത സുഹൃത്തുക്കളായി കിട്ടിയത് നിലമ്പൂർ സ്വദേശി കൃഷ്ണ കുമാറിനെയും പെരിന്തൽമണ്ണ സ്വദേശി ശബീറിനെയും ആയിരുന്നു. കൃഷ്ണ കുമാർ നല്ലൊരു ഗായകൻ കൂടിയായിരുന്നു. അവൻ പഠിച്ചത് ഊട്ടിയിൽ ആയതിനാൽ തമിഴ് ഗാനങ്ങളായിരുന്നു പ്രിയം. അതും SP ബാലസുബ്രമണ്യത്തിൻ്റെ ഗാനങ്ങളോട്. അങ്ങനയാണ് 1990-ൽ പുറത്തിറങ്ങിയ കേളടി കൺമണി എന്ന ചിത്രത്തിലെ "മണ്ണിൽ ഇന്ത കാതൽ..." എന്ന് തുടങ്ങുന്ന ഗാനം ഞാൻ ആദ്യമായി കേൾക്കുന്നത്. കേളടി കൺമണിയിലെ മുഴുവൻ ഗാനങ്ങളും റിക്കോർഡ് ചെയ്യുന്നതിലാണ് അത് കലാശിച്ചത്. എൻ്റെ കാസറ്റ് ശേഖരത്തിലേക്ക് തമിഴ് ഗാനങ്ങൾ കയറിയതും അന്ന് മുതലാണ്.
SPB യുടെ മലയാളം ഗാനങ്ങളിൽ അത്ര ഇഷ്ടപ്പെട്ടത് ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പക്ഷെ റേഡിയോയിലൂടെ കേട്ടിരുന്ന ചലചിത്ര ഗാനങ്ങളിൽ ഗായകൻ എസ്.പി. ബാലസുബ്രമണ്യം എന്ന് പറയുമ്പോൾ കേൾക്കാൻ ഒരു ആകാംക്ഷ ഉണ്ടായിരുന്നു.
കോവിഡ് മഹാമാരി, അനുഗ്രഹീതമായ ആ കണ്ഠനാളത്തിലും പിടുത്തമിടുന്നതിന് മുമ്പ് 40000 ത്തിലധികം പാട്ടുകളാണ് വിവിധ ഭാഷകളിലുടെ ലോകം ശ്രവിച്ചത്. അതിൽ "മണ്ണിൽ ഇന്ത കാതൽ..." തന്നെയായിരിക്കും SPB എന്ന പേരിൻ്റെ കൂടെ ഏതൊരു സംഗീത പ്രേമിയുടെയും മനസ്സിലേക്ക് ഓടിക്കയറുന്നത്.
പാടാൻ അറിയുന്നവർക്ക് പാടാൻ ഇതാ ആ വരികൾ....
മണ്ണിൽ ഇന്ത കാതലൻഡ്രി
യാരും വാഴ്തൽ കൂടുമോ
എണ്ണം കണ്ണി പാവൈയിൻഡ്രി
ഏഴു സ്വരംതാൻ പാടുമോ
പെൺമൈ ഇൻട്രി മണ്ണിൽ ഇൻബം ഏതടാ
കന്നൈ മൂടി കനവിൽ
വാഴും മാനിഡാ (2)
വെണ്ണിലാവും പൊണ്ണിനദിയും കണ്ണിയിൻ തുണൈയിൻഡ്രി
എന്ന സുഖം ഇങ്ക് പടയ്ക്കും പെണ്മയിൽ സുഗമൻട്രി
തന്ദനവും സങ്ക തമിഴും
പൊൻകിതും വസന്തവും
സിന്ധിവരും പൊങ്കും അമുതം തന്തിതും കുമുദമും
കണ്ണിമകൾ അറുകെ ഇരുന്താൽ സുവയ്ക്കും
കണ്ണിതുണൈ ഇഴന്താൽ മുഴുതും കശക്കും
വിഴിയിനിൽ മൊഴിയിനിൽ നടയിനിൽ ഉടയിനിൽ
അതിശയ സുഗംതരും അനങ്ങിവൾ പിറപ്പിധുതാൻ
മണ്ണിൽ ഇന്ത കാതലൻഡ്രി
യാരും വാഴ്തൽ കൂടുമോ
എണ്ണം കണ്ണി പാവൈയിൻഡ്രി
ഏഴു സ്വരംതാൻ പാടുമോ
മുത്തുമണി രത്നഇനങ്ങളും കട്ടിയ പവിഴമും
കൊതുമലർ അർപ്പുദങ്ങളും കുവിന്ദ ആധരമും
സിട്രിഡൈയും ചിന്ന വിരലും വില്ലനും പുരുവമും
സുട്രിവര ചെയ്യും വിഴിയും സുന്ദര മൊഴികളും
എന്നിവിട മറന്താൽ ഏതർക്കോ പിറവി
ഇതനൈയും ഇഴന്താൽ അവാന്താൻ തുറവി
മുടിമുതൽ അടിവരയ് മുഴുവതും സുഗംതരും
വിരുന്തുകൾ പടൈത്തിടും അറന്ഗമും അവളല്ലവാ
9 comments:
പ്രിയ ഗായകന് പ്രണാമം .
പകരം വെക്കാനില്ലാത്ത ശബ്ദത്തിനുടമ. എത്രയോ മനോഹരമായ ഗാനങ്ങൾ അദ്ദേഹത്തിന്റെ ശബ്ദത്തിലൂടെ കോരിത്തരിപ്പിച്ചിട്ടുണ്ട്....അത് മരണമില്ലാത്ത തുടർന്ന് കൊണ്ടിരിക്കും...മഹാ ഗായകന് പ്രണാമം....
Shaiju ... മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം. അതെ, അപൂർവ്വ സുന്ദര ഗാനങ്ങൾ ബാക്കിയാക്കി അദ്ദേഹവും കടന്നു പോയി...
പ്രിയ ഗായകന് പ്രണാമം .🙏
പാട്ട് കേൾക്കാറുണ്ട് .. ഇഷ്ടവുമാണ് .
Geethaji...Thanks
"മണ്ണിലാകെ നിൻ്റെ മന്ദഹാസം മാത്രം കണ്ടു ഞാൻ.." SPB മലയാളത്തിൽ പാടിയ പാട്ടിലെ വരിയാണ്. ആ ചിരിയും സ്വരവും മാത്രമേ മനസ്സിലുള്ളൂ...
Mubi...അപൂർവ്വ സുന്ദര ഗാനങ്ങൾ
ആശംസകൾ.. ആദരാഞ്ജലികൾ
ആ മഹാ ഗായകന് പ്രണാമം...
Post a Comment
നന്ദി....വീണ്ടും വരിക