Tuesday, February 20, 2007
നമ്പൂരി ഉണ്ട കല്ല്യാണസദ്യ
ഒരിക്കല്‍ നമ്പൂരി ഒരു കല്ല്യാണത്തിന് പോയി.പക്ഷേ സദ്യ കഴിഞ്ഞത് കാരണം നമ്പൂരിക്ക് നിരാശനായി മടങ്ങേണ്ടി വന്നു.കല്ല്യാണം കഴിഞ്ഞ് മടങ്ങി വരുന്ന നമ്പൂരിയെ നാണുവേട്ടന് കണ്ടു.
"എങ്ങനെണ്ടായിരുന്നു നമ്പൂരീ.... കല്ല്യാണസദ്യ ?" നാണുവേട്ടന് ചോദിച്ചു.
"സദ്യ കേമം...!! സദ്യ കഴിഞ്ഞുള്ള പായസം കെങ്കേമം..!!! പക്ഷേ...നോം ഉണ്ടില്ല...!!!"
"ങേ..! ഉണ്ണാതെ പിന്നെ സദ്യയുടെ രുചി നമ്പൂരി എങ്ങിനെയറിഞ്ഞു ?"
"വിഢ്ഢികൂശ്മാണ്ഡം..!! രുചി ഇല്ലാതെ പിന്നെ എങ്ങന്യാ സദ്യേം പായസോം ഇത്ര പെട്ടെന്നങ്ങ് തീരാ...?"
15 comments:
ഒരു നമ്പൂരി കഥ കൂടി...
ഹഹഹഹ അത് കലക്കി ആബിദ് ഭായ്.
അരീകോടാ :)
ഹ ഹ ഹ
അരീക്കോടനൊരു കൊടുങ്കാറ്റാണൊ? 10 മിനുട്ടില്‍ രണ്ട് പോസ്റ്റ്. പിന്നെ ഒരു കുന്നു കമെന്റുകളും. ഇ-മെയിലില്‍ വരാമൊ? sullvu@gmail.com
hahahahaha
ഹ..ഹ..ഹാ...അരീക്കോടാ..
നമ്പൂരി കലക്കി....
അരീക്കോടാ,
ഇതിന് വഴിയുണ്ട്. കറികളും, കുട്ടാനും മാത്രമാണ് തീര്‍ന്നതെങ്കില്‍ ചോറുമാത്രം അല്‍പ്പം ‘ബഹളം കൂട്ടി’ ഉണ്ണുക. എപ്പടി?
ഹഹഹാ..അരിക്കോടാ...അതു രസിച്ചു.
:)
Oh.. this namboori has something in his brain...
ഇക്കാസ്ജീ,ഇത്തിരീ....നന്ദി
സുല്ലേ....നോം ഒരു പാവം അരീക്കോടന്‍ മാത്രം
മനുജീ,ചക്കരേ...നന്ദി
സാന്‍ഡോസ്....ഞാന്‍ കരുതി അന്നത്തെ കമന്റ് കാരണം പിണങ്ങി എന്ന്...വീണ്ടും കണ്ടതില്‍ വളരെ സന്തോഷം
വിവീ....സ്വാഗതം ഒപ്പം നന്ദിയും
വേണുജീ,തറവാടീ....സന്തോഷം
അമ്പടാ....ഞാന്‍ നമ്പൂരിയല്ലാട്ടോ...
അരീക്കോടാ....അടി..അടി...
ഹ..ഹ.ഹാ....ഒരു കമന്റിന്റെ പുറത്ത് പിണങ്ങാനോ......ബ്ലോഗില്‍ നിന്ന് ടെന്‍ഷന്‍ വീട്ടിലേക്ക് കൊണ്ടുപോകാനും ഞാന്‍ തയ്യാറല്ലാ...ആര്‍ക്കും ടെന്‍ഷന്‍ കൊടുക്കാനും ഞാന്‍ തയ്യാറല്ലാ.....'സ്ട്രെസ്സ് ഫ്രീ' ബ്ലോഗ്ഗിംഗ്....അതാണു എന്റെ മുഖ്യ അജണ്ട........
[ഒരു രഹസ്യം......സൈനബക്ക് ആരേം ഒത്തില്ലെങ്കി...........ദുഫായ് ഒരു പ്രശ്നമല്ലാ എന്ന് അന്ന് പറഞ്ഞല്ലോ]
Bhesh
സാന്ഡോസേ...ഒരു നറുക്കിന് ചേര്ക്കാംന്ന് സൈനബ പറയുന്നു.സന്തോഷായില്ലേ?
shybinnanminda - നന്ദി..ഈ പേര് എന്താ വായിക്കാ?
നമ്പൂരിക്കഥ അസ്സലായി...സോറി..'ക്ഷ'ബോധിച്ചു..:-)അരീക്കോടരേ..
Post a Comment
നന്ദി....വീണ്ടും വരിക