Pages

Tuesday, February 27, 2007

നമ്പൂരി പിടിച്ച പുലിവാല്‌

നമ്പൂരിയുടെ അയല്‍വാസിയായ അമ്മിണ്യേട്ടത്തിയുടെ പശുവാണ്‌ നന്ദിനി. നന്ദിനിപ്പശുവിന്റെ വാല്‌ കണ്ടപ്പോള്‍ നമ്പൂരിക്ക്‌ ഒരു കൗതുകം - ഒന്ന്‌ പിടിച്ചു നോക്കിയാലോ ? പിന്നെ നമ്പൂരി ഒന്നും ആലോചിച്ചില്ല.പിന്നിലൂടെ പതുങ്ങി പതുങ്ങി ചെന്ന് ഒറ്റ പിടുത്തം. പേടിച്ചരണ്ട പശു കുതിച്ചു പാഞ്ഞു.നമ്പൂരി വാലിലെ പിടുത്തം വിട്ടില്ല.നമ്പൂരിയെയും കൊണ്ട്‌ പശു ഓടെടാ ഓട്ടം.തളര്‍ന്നുപോയ നമ്പൂരി അവസാനം പിടിവിട്ടു. ഇതെല്ലാം കണ്ടുനിന്ന രാമേട്ടന്‍ ഓടിവന്നു ചോദിച്ചു. "എന്തിനാ നമ്പൂരീ ഈ പുലിവാല്‌ പിടിക്കാന്‍ പോയത്‌ ?" "ശിവ..ശിവാ....അത്‌ പുലിയായിരുന്നോ ? പശുവാണെന്ന് നിരീച്ചാ നോം അതിന്റെ വാല്‌ പിടിച്ചത്‌...!!!"

5 comments:

Areekkodan | അരീക്കോടന്‍ said...

വീണ്ടും....നമ്പൂരി പിടിച്ച പുലിവാല്‌

11:35 PM


പാവാടക്കാരി said...
നമ്പൂരി കൊള്ളാല്ലോ..

3:47 AM

Anonymous said...

നമ്പൂരിയെ വിട്ടോളാ ട്ടോ.. ത്ര മതി.
നി, അരീക്കോടന്‍ പിറ്റിച്ച പുലിവാലെന്നെഴുതിയാല്‍ മതി.

ഏറനാടന്‍ said...

അപ്പോ നായരു പിടിച്ചതല്ല പുലിവാല്‌, നമ്പൂരിച്ചന്‍ പിടിച്ചതാ പുലിവാല്‌.

Anonymous said...

കവിതാപാരായണ മത്സരത്തില്‍ ഒരുത്തന്‍ ആഞ്‌ഞ് കവിത ചൊല്ലുകയാണ്...

പന്ത്രണ്ടു മക്കളെപ്പെറ്റൊരമ്മേ....
നിന്റെ മക്കളില്‍ ഞാനാണു ഭ്രാന്തന്‍...

ഇതു കേട്ട നമ്പൂതിരി

ഇക്കാലത്ത് പന്ത്രണ്ടെണ്ണത്തിനെപ്പെറ്റ ഇവന്റെ തള്ളക്കാ പ്രാന്ത്...

ഫലിതം നമ്പര്‍ രണ്ട്

എപ്പൊഴും ഇന്റര്‍ നെറ്റില്‍ ചാറ്റ് ചെയ്തുകൊണ്ടിരിക്കുന്ന മകനെപ്പറ്റി നമ്പൂതിരി..

കാലത്തിന്റെ ഓരോ മാറ്റങളേയ്..നമ്മുടെയൊക്കെ ചെറുപ്പക്കാലത്ത് രാഹൂന്റെ അപഹാരായിരുന്നൂച്ചാല്‍ ഇന്നത്തെ ചെറുപ്പക്കാര്‍ക്ക് യാഹൂന്റെ അപഹാ‍രാ..

i have made 3 powerpoint shows on nampoothiri falithangal in malayalam with embedded font..those who wish to have it pl..write to me at kkmoorthyrbi at rediffmail dot com

Anonymous said...

i put my email id wrongly

correct is
kmoorthyrbi at rediffmail dot com

sorry..for the error..

Post a Comment

നന്ദി....വീണ്ടും വരിക