Pages

Saturday, May 26, 2007

ആബിദിണ്റ്റെ തൂക്കമെത്രയാ ? ( ബാല്യകാലസ്മരണകള്‍ - 8 )

ഞങ്ങളുടെ അയല്‍വാസിയായിരുന്നു കോരുവേട്ടന്‍. കോരുവേട്ടണ്റ്റെ മക്കളില്‍ ഏറ്റവും ഇളയവനായ സജി ആയിരുന്നു എണ്റ്റെ സമപ്രായക്കാരന്‍. കായബലത്തിലും വായബലത്തിലും സജി എന്നെക്കാള്‍ കേമനായിരുന്നു.കൂടാതെ, തിയേറ്ററിണ്റ്റെ തൊട്ട അയല്‍വാസി എന്ന നിലക്ക്‌ ഒാസിപാസ്‌ ഉള്ളതിനാല്‍, എല്ലാ സിനിമയും കണ്ട്‌ അതിലെ അടി-ഇടി-പിടി രംഗങ്ങള്‍ അവന്‌ പയറ്റിനോക്കാനും പറ്റിയ ശരീരമായിരുന്നു എണ്റ്റേത്‌.അതിനാല്‍ സജിയെ സോപ്പിട്ട്‌ കൊണ്ടുനടക്കലായിരുന്നു എണ്റ്റെ തടിക്ക്‌ ഉത്തമം. ആയിടക്ക്‌ മൂത്താപ്പയുടെ പൊടിമില്ലില്‍ പ്ളാറ്റ്ഫോം ത്രാസ്‌ സ്ഥാപിച്ചു.എള്ളും കൊപ്രയുമെല്ലാം തൂക്കാനായിരുന്നു അത്‌ ഉപയോഗിച്ചിരുന്നത്‌.അതില്‍ ഉപയോഗിക്കുന്ന പത്ത്‌ കിലോയുടെ കല്ല്‌ ഒരു മൂന്ന്‌ വയസ്സ്കാരന്‌ പോലും അനായാസം പൊക്കാം.പ്രസ്തുത ത്രാസില്‍ ഭാരം കണക്കാക്കുന്നതിണ്റ്റെ ഗുട്ടന്‍സ്‌ എനിക്ക്‌ പിടികിട്ടിയിരുന്നില്ല.അതില്‍ സാധനം തൂക്കുന്ന രീതി മാത്രം സജി മനസ്സിലാക്കി വച്ചിരുന്നു.അങ്ങിനെ മൂക്കില്ലാരാജ്യത്ത്‌ മുറിമൂക്കന്‍ രാജാവായി സജി വാണു. ഒരു ദിവസം മില്ലിലാരും ഇല്ലാത്ത സമയത്ത്‌ സജി എന്നെയും എണ്റ്റെ സഹകളിക്കാരെയും വിളിച്ചുകൂട്ടി. " ഞാന്‍ നിങ്ങളുടെയെല്ലാം തൂക്കം നോക്കാം...." സജി ആവേശത്തോടെ പറഞ്ഞു. തൂക്കത്തിണ്റ്റെ എബിസിഡിയും ഭൌതികശാസ്ത്രത്തിലെ തൂക്കത്തിണ്റ്റെ വിവിധ യൂണിറ്റുകളും ഒന്നും വശമില്ലാത്തതിനാല്‍ എന്തോ ഒരു ഇന്ദ്രജാലം കാണാന്‍പോകുന്ന ആവേശത്തോടെ ഞങ്ങള്‍ സമ്മതിച്ചു.ശേഷം ഓരോരുത്തരെയായി സജി ത്രാസിണ്റ്റെ പ്ളാറ്റ്ഫോമില്‍ കയറ്റിനിര്‍ത്തി , ചെവിപിടിച്ച്‌ തിരിക്കുന്നപോലെ ത്രാസ്സിണ്റ്റെ എവിടെയൊക്കെയോ തിരിച്ചു.തൂക്കമായി അവന്‌ വായില്‍ തോന്നിയത്‌ വിളിച്ച്പറയുകയും ചെയ്തു. കുഞ്ഞുമക്കളെയെല്ലാം തൂക്കിക്കഴിഞ്ഞ്‌ സജി എന്നോട്‌ ത്രാസ്സില്‍ കയറാന്‍ പറഞ്ഞു.തൂക്കമറിയാനുള്ള ഉല്‍ക്കടമായ ആവേശത്തോടെ ഞാന്‍ ത്രാസ്സില്‍ കയറിനിന്നു. സജി വീണ്ടും ത്രാസ്സിണ്റ്റെ ചെവിപിടിച്ച്‌ തിരിച്ച ശേഷം ഉറക്കെ പറഞ്ഞു " 250 ഗ്രാം !!! " പിറ്റെ ദിവസം സ്കൂളില്‍ ക്ളാസ്സ്‌ എടുത്ത്കൊണ്ടിരിക്കെ അദ്ധ്യാപകന്‍ ചോദിച്ചു " നിങ്ങളിലാര്‍ക്കെങ്കിലും സ്വന്തം തൂക്കം അറിയാമോ ?" "സേര്‍, എനിക്കറിയാം.... " ചാടിഎഴുന്നേറ്റ്കൊണ്ട്‌ ഞാന്‍ പറഞ്ഞു "ആ....എങ്കില്‍ പറയൂ.... ആബിദിണ്റ്റെ തൂക്കമെത്രയാ ?" "250 ഗ്രാം !!! " ക്ളാസ്സില്‍ കൂട്ടച്ചിരി ഉയര്‍ന്നു.കാര്യമെന്തന്നറിയാതെ ഞാനും ആ കൂട്ടച്ചിരിയില്‍ പങ്കെടുത്തു.

20 comments:

Areekkodan | അരീക്കോടന്‍ said...

"ആ....എങ്കില്‍ പറയൂ.... ആബിദിണ്റ്റെ തൂക്കമെത്രയാ ?"

"250 ഗ്രാം !!! "

ക്ളാസ്സില്‍ കൂട്ടച്ചിരി ഉയര്‍ന്നു.കാര്യമെന്തന്നറിയാതെ ഞാനും ആ കൂട്ടച്ചിരിയില്‍ പങ്കെടുത്തു - ബാല്യകാലസ്മരണകള്‍

മുസ്തഫ|musthapha said...

"250 ഗ്രാം !!! "

ഹഹ... പണ്ടത്തെ 250 ഗ്രാമല്ലേ... അതത്ര മോശം തൂക്കമൊന്നുമല്ല :)

Kiranz..!! said...

ഹ..ഹ..എന്റരീക്കോടന്മാഷേ..ഒരു തമാശ മനസില്‍ത്തോന്നി...ഏയ് ഇല്ല,ഞാന്‍ ഓഡി..:)

നിമിഷ::Nimisha said...

ഹ ഹ ഹ 250 ഗ്രാം...കൊള്ളാല്ലോ മാഷേ :)

മുസ്തഫ|musthapha said...

ഹഹഹ... കിരണ്‍സേ... ആ തമാശ എനിക്ക്കും തോന്നിയതാ... മനസ്സിനെ കഷ്ടപ്പെട്ട് അടക്കി നിറുത്തിയതാ :)

Areekkodan | അരീക്കോടന്‍ said...

കിരണ്‍സും അഗ്രജേട്ടനും ആ തമാശ ഒന്ന് പറയൂന്നേ...
നിമിഷേ..... സ്വാഗതം

ബീരാന്‍ കുട്ടി said...

അരീക്കോടന്‍ മാഷെ,

ഹ ഹ ഹ, ഇപ്പോ എത്ര ഗ്രാമാന്ന് ചോദിക്കുന്നില്ല.

തെങ്ങ എറിയണോ ഞാന്‍....

sandoz said...

പണ്ട്‌ എന്റെ ഒരു സുഹൃത്ത്‌ റെയില്‌വേ സ്റ്റേഷനിലെ തൂക്കം നോക്കുന്ന യന്ത്രത്തില്‍ കേറി.പൈസയും ഇട്ടു.അപ്പോള്‍ ഒരു ചീട്ട്‌ പുറത്തേക്ക്‌ വന്നു...
തന്റെ തൂക്കം അറിയാന്‍ വേണ്ടി ആവേശത്തോടെ ചീട്ട്‌ നോക്കിയ നായകന്‍ കണ്ടത്‌ ചീട്ടിലെ ഈ വരികള്‍ ആയിരുന്നു.

'പൈസ ഇട്ടാല്‍ മാത്രം പോരാ...ആള്‌ കേറി നില്‍ക്കണം...'

അരീക്കോടാ ഇഷ്ടപ്പെട്ടു.....

[ nardnahc hsemus ] said...

പ്ലാറ്റ്‌ ഫോം ത്രാസ്സ്‌ എന്റേം ഒരു പ്രശ്നമായിരുന്നു... സത്യം പറഞ്ഞാ, അതിലെങ്ങനാ, തൂക്കം പിടിക്കണേന്ന സംശയം ഇപ്പഴും മാറിയിട്ടില്ല!... :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
250 ഒരു വല്യ നമ്പറല്ലേ.:)

ചുമ്മാ ഒരു നമ്പറടിച്ചാതാന്നു പറഞ്ഞാപ്പോരാരുന്നോ..

ഓടോ: കൊച്ചീലു പോയപ്പോ എല്ലാരും തൂക്കം നോക്കി. സാന്‍ഡോ വിത് സിഗരറ്റ് പാക്കറ്റ് ഇന്‍ പോക്കറ്റ് - 50 ഗ്രാം അത് മാറ്റിയപ്പോ...
“നായകന്‍ കണ്ടത്‌ ചീട്ടിലെ ഈ വരികള്‍ ”

ആ വരികളു ഞങ്ങളും കണ്ടാരുന്നു സാന്‍ഡോ :)

Areekkodan | അരീക്കോടന്‍ said...

ബീരാനേ.......തെങ്ങ്‌ അങ്ങനെതന്നെ ഞമ്മളെ നേരെ എറ്യര്‌തട്ടോ....
സാന്‍ഡോസ്‌...... അത്‌ കലക്കി
സുമേഷേ....സ്വാഗതം , അതിപ്പോളും എനിക്കറിയില്ല.
ചാത്താ....ആ sandos -നെ വെറുതെ വിട്ടേക്ക്‌.....

Sathees Makkoth said...

അന്നത്തെ 250ഗ്രാമുമിപ്പോഴത്തെ 250കിലോയും ഒന്നുതന്നെയാ മാഷേ.
കലക്കിപ്പൊളിച്ചെന്നു പറഞ്ഞാല്‍ മതി

കരീം മാഷ്‌ said...

ചെറുപ്പത്തിലെ പല അബദ്ധ ധാരണകളും പില്‍ക്കാലത്തു ചിരിക്കാന്‍ വക നല്‍കും.
കോടതിപ്പടിക്കലെ മുദ്രപത്രം വെണ്ടര്‍ എന്ന ബോര്‍ഡു വായിച്ചതു മുദ്രപത്രം വേണ്ടവര്‍ എന്നു ഇത്തിരി ഉറക്കെയായതിനാല്‍ കൂടെയുണ്ടായിരുന്ന ശാസ്ത്രമേള ക്കു പോയ സഹപാഠികള്‍ ഒന്നിച്ചു ചിരിച്ചതിന്റെ അര്‍ത്ഥം മനസ്സിലായതു പിന്നെയും ഒരുപാടുകാലം കഴിഞ്ഞിട്ടാണ്‍്.

SUNISH THOMAS said...

ഞങ്ങടെ നാട്ടില്‍ റബ്ബര്‍ ഷീറ്റ് തൂക്കാന്‍ പ്രധാനമായും ഉപയോഗിക്കുന്ന ഈ സാധനത്തെ പെട്ടിത്ലാശ് എന്നാണു നാട്ടുകാരു വിളിക്കുക.
അടുത്ത കാലത്ത് ഞാന്‍ അതില്‍ കയറി എന്‍റെ തൂക്കം പരീക്ഷിക്കാന്‍ തീരുമാനിച്ചു.

നാട്ടുകാരനായ ഒരു കൂട്ടുകാരനാണ് തൂക്കം നോക്കാന്‍ സഹായി. രണ്ടാഴ്ച മുന്‍പ് നോക്കിയപ്പോള്‍ എഴുപതു കിലോഗ്രാമില്‍ താഴെയായിരുന്നു തൂക്കം.

തൂക്കം നോക്കാന്‍ തുടങ്ങി. എഴുപതു കഴിഞ്ഞു, എണ്‍പതും കഴിഞ്ഞു, തൊണ്ണൂറിലെത്തിയിട്ടും എന്‍റെ തൂക്കമാകുന്നില്ല.
എനിക്ക് ഇത്ര പെട്ടെന്ന് ഞാനിത്രയും തൂക്കം കൂടിയോ? ഇതു ശരിയല്ലെന്നു പറഞ്ഞ് ഞാന്‍ പ്ളാറ്റ് ഫോമില്‍നിന്നു തുലാസിനെയും അതിന്‍റെ ഉടമസ്ഥനെയും തെറിവിളിക്കാന്‍ നോക്കി. അപ്പോഴാണു പിന്നില്‍നിന്നൊരു പൊട്ടിച്ചിരി. ഒപ്പമുണ്ടായിരുന്ന മറ്റൊരു സുഹൃത്തന്‍ എന്‍റെ പിന്നില്‍ നിന്ന് തുലാസില്‍ ചവിട്ടിപിടിച്ചിരിക്കുന്നു....

തൂക്കം എങ്ങനെ കൂടാതിരിക്കും?

:)

സാജന്‍| SAJAN said...

ഹഹഹ പോസ്റ്റ് കലക്കന്‍!!
അഗ്രജന്റെ കമന്റും ഗംഭീരം!!!

myexperimentsandme said...

സുമേഷ് പറഞ്ഞതുപോലെ ആ പെട്ടിത്രാസിന്റെ ഗുട്ടന്‍സ് ഇപ്പോഴും എനിക്ക് പിടികിട്ടിയിട്ടില്ല. ഭയങ്കര കണ്‍‌ഫ്യൂഷന്‍.

അളവുകള്‍ എല്ലാം എനിക്കെപ്പോഴുമിപ്പോഴുമെല്ലായ്പ്പോഴും കണ്‍ഫ്യൂഷന്‍ തന്നെ. ആള്‍ക്കാരൊക്കെ സുമാര്‍ സുമാര്‍ എന്ന് പറഞ്ഞ് നീളവും വീതിയും തൂക്കവുമൊക്കെ മണിമണിപോലെ പറയുമ്പോള്‍ കരീം മാഷ് പറഞ്ഞതുപോലെ വെണ്ടര്‍ അടിച്ച് നിന്നുപോയിട്ടുണ്ട്.

നല്ല ഓര്‍മ്മക്കുറിപ്പ്.

Areekkodan | അരീക്കോടന്‍ said...

സതീഷ്ജീ...... അപ്പോ എണ്റ്റെ തൂക്കം അന്ന് എത്രയാ?
കരീം മാഷേ..... ഇപ്പോഴും അതിനെ മുദ്രപത്രം വേണ്ടവര്‍ എന്ന് വായിക്കാനാ എനിക്ക്‌ താല്‍പര്യം
സുനീഷ്‌...സ്വാഗതം....ഹ ഹ ഹാ... നല്ല അനുഭവം
സാജന്‍ , വക്കാരിജീ...... നന്ദി

ഷംസ്-കിഴാടയില്‍ said...

250 ഗ്രാം ഇപ്പോള്‍ എത്രയായി..?

Areekkodan | അരീക്കോടന്‍ said...

ശംസേ....വലിയ മാറ്റം ഇല്ല.250 -ല്‍ നിന്ന് 2 പോയി,ഗ്രാമിണ്റ്റെ മുമ്പില്‍ ഒരു "കി" എന്നും കാണുന്നുണ്ട്‌.

Jithin Raaj said...

നന്നായി അരീക്കോടാ

www.tkjithinraj.co.cc

Post a Comment

നന്ദി....വീണ്ടും വരിക