Tuesday, May 29, 2007
അരീക്കോട് എന്ന മഹാനഗരം ( ബാല്യകാലസ്മരണകള്‍ - 9 )
അമ്മാവണ്റ്റെ മകന്‍ ഫിറോസ് ഡിഗ്രി കഴിഞ്ഞ് എന്തോ കുന്ത്രാണ്ടം കോഴ്സിന് കൊച്ചിയില്‍ പോയിരുന്നു.അതുവഴി നരക(!)വാസികളായ ധാരാളം പേരെ സുഹ്രുത്തുക്കളായി ലഭിച്ചു.കൊച്ചി കണ്ട ഫിറോസ് നഗരസൌന്ദര്യത്തില്‍ അന്ധാളിച്ചുപോയി.ഈ അന്ധാളിപ്പില്‍ കോഴ്സ് പൂര്‍ത്തിയാക്കാനാകാതെ (?) ഫിറോസ് കൊച്ചി വിടുകയും ചെയ്തു.
കുറെ ദിവസങ്ങള്‍ക്ക് ശേഷം ഫിറോസിണ്റ്റെ കുറെ കൊച്ചി സുഹ്രുത്തുക്കള്‍ അരീക്കോട്ടെത്തി.അരീക്കോട് എന്ന എണ്റ്റെ കൊച്ചുഗ്രാമം ഇന്നത്തെപ്പോലെ വികാസം പ്രാപിച്ചിട്ടില്ലായിരുന്നു.അരീക്കോട് നിന്നും രണ്ട് കിലോമീറ്റര്‍ മാറി KSEB - യുടെ ഒരു മെഗാസ്വിച്ചിംഗ് സബ്സ്റ്റേഷന്‍ പണി തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ.ബ്രിട്ടീഷ് കാലഘട്ടത്തിലെ ഒരു ടൂറിസ്റ്റ്ബംഗ്ളാവും മലബാര്‍ കലാപത്തിണ്റ്റെ ബാക്കിപത്രമായി മലബാര്‍ സ്പെഷ്യല്‍ പോലീസിണ്റ്റെ (M S P) ഒരു ക്യാമ്പും അരീക്കോടിനെ പ്രസിദ്ധമാക്കിയിരുന്നു.
ഫിറോസ് അരീക്കോട് എന്ന 'മഹാനഗര'ത്തെപ്പറ്റി കൊച്ചിയില്‍ എന്തൊക്കെയോ 'പുളു' അടിച്ചിരുന്നു എന്ന് തോന്നുന്നു.വൈകുന്നേരമായപ്പോള്‍ സുഹ്രുത്തുക്കള്‍ക്ക് 'കൊച്ചിയെക്കാളും വലിയ അരീക്കോട് മഹാനഗരം' കാണാനാഗ്രഹമായി.
ഫിറോസ് കൂട്ടുകാരെയും കൊണ്ട് ഞങ്ങളുടെ ബസാറിലേക്ക് ഇറങ്ങി.പത്ത് മിനിട്ടിനകം സിറ്റി പ്രദക്ഷിണം കഴിഞ്ഞു !! ശേഷം അരീക്കോട് പാലവും ചാലിയാര്‍ പുഴയും പഴയ അങ്ങാടിയായിരുന്ന താഴത്തങ്ങാടിയും കാണിച്ച് ചുറ്റിത്തിരിഞ്ഞ് വീണ്ടും ന്യൂബസാറിലെത്തി.അപ്പോഴേക്കും സന്ധ്യ ആയിരുന്നു. അപ്പോള്‍ ഒരു കൊച്ചിക്കാരന്‍ ചോദിച്ചു - "സിറ്റി എവിടെയാ ?"
ഒരു നിമിഷം ഫിറോസ് പകച്ചുനിന്നു.താനടിച്ച 'പുളു' എല്ലാം 'സുളു' ആകുന്ന ആ ഭീകരാവസ്ഥയില്‍ നിന്നും പെട്ടെന്ന് മോചിതനായിക്കൊണ്ട് ഫിറോസ് പറഞ്ഞു -
" ങാ......അത് കാണാനാ ഇനി നമ്മള്‍ പോകുന്നത്.... !!"
ശേഷം ഫിറോസ് കൂട്ടുകാരെയും കൊണ്ട് M S P ക്യാമ്പ് ലക്ഷ്യമാക്കി നടന്നു.ഉയര്‍ന്നൊരു സ്ഥലത്താണ് ക്യാമ്പ്.അവിടെകയറി താഴോട്ട് നോക്കിയാല്‍ ചാമുണ്ഠിയില്‍ നിന്നും, കരണ്ട്പോയ മൈസൂരിലേക്ക് നോക്കുന്നപോലെ തോന്നിയിരുന്നു.
ക്യാമ്പിലേക്കുള്ള വളഞ്ഞ് പുളഞ്ഞ റോഡും കഴിഞ്ഞ് അവര്‍ ടൂറിസ്റ്റ്ബംഗ്ളാവിനടുത്തെത്തി.എല്ലാവരും ഒരു വിഗഹവീക്ഷണം നടത്തി.ഫിറോസിനും സമാധാനമായി, കാരണം പണി നടക്കുന്ന സബ്സ്റ്റേഷന്‍ പരിസരം സോഡിയം ബള്‍ബുകളുടെ പ്രകാശത്തില്‍ കുളിച്ച് നില്‍ക്കുന്നു.പവര്‍കട്ടാകുന്നതിന് മുമ്പ് ഫിറോസ് പറഞ്ഞു -
" അതാ.... ആ കാണുന്നതാണ് സിറ്റി !!!"
"ആഹാ......അപ്പോ സൂപ്പര്‍സിറ്റി തന്നെയാ ....." കൂട്ടുകാര്‍ ഒന്നടങ്കം പറഞ്ഞു.
'സൂപ്പര്‍സിറ്റി അല്ല......ഇലക്റ്റ്രിസിറ്റിയാ മണ്ടന്‍മാരെ....' ആത്മഗതം ചെയ്തുകൊണ്ട് ഫിറോസ് കൂട്ടുകാരെയും വിളിച്ച് വേഗം തിരിച്ചിറങ്ങി.
8 comments:
'സൂപ്പര്‍സിറ്റി അല്ല......ഇലക്റ്റ്രിസിറ്റിയാ മണ്ടന്‍മാരെ....' ആത്മഗതം ചെയ്തുകൊണ്ട് ഫിറോസ് കൂട്ടുകാരെയും വിളിച്ച് വേഗം തിരിച്ചിറങ്ങി.....വീണ്ടും ചില ബാല്യകാലസ്മരണകള്‍
അരീക്കോടാ...
നമ്മടെ അരീക്കോട് സൂപ്പര്‍ സിറ്റി തന്നാ...
:)
ആവൂ, സമധാനമായി, ഫിറോസിന്റെ വെടക്ക്‌നോക്കി മീറ്റര്‍ എങ്ങാനും തിരിഞ്ഞ് കൊണ്ടോട്ടിക്കോ, മഞ്ചേരിക്കോ, പോട്ടെ അറ്റ്‌ലീസ്റ്റ്, ഒതായിക്കോ തിരിച്ചിവെച്ചിരുന്നെങ്കില്‍ എന്റെ റബ്ബെ എന്താക്കുമായിരുന്നു അല്ലെ മാഷെ.
ഇപ്പൊഴും അരീക്കോട് സിറ്റി ഇങ്ങനെ തന്നെയോ... അല്ല ഇപ്പറയുന്നതിലെ പുളു എത്ര ഉണ്ടെന്ന് അറിയാനാ...
ഇട്ടിമാളൂ....കുട്ടന്‍സ് പറഞ്ഞത് കേട്ടില്ലേ......സ്മാര്‍ട്ട് സിറ്റി കഴിഞ്ഞാല്‍ കേരളത്തിലെ സൂപ്പര്‍സിറ്റി അരീക്കോട് തന്നെ.ശരിയല്ലേ കുട്ടന്‍സേ...... ബീരാങ്കുട്ട്യേ.........കൊണ്ടോെട്ടീക്ക് ആ മീറ്റര്‍ തിരിച്ചുവക്കാനാ ഫിറോസിണ്റ്റെ അടുത്ത പരിപാടി.കരുതിയിരുന്നോണ്ടൂ.....
ചാത്തനേറ്:
ബൂലോഗത്ത് “ഞങ്ങ കൊച്ചിക്കാര്‍“ എന്ന് ഒരു ഗ്രൂപ്പ് ഉള്ള കാര്യം അറീലായിരുന്നു അല്ലേ?
ഇക്കാസേ, സാന്‍ഡോ, പച്ചാള്‍സ് ഓടിവാടോ നിങ്ങള് കൊച്ചിക്കാരെല്ലാം മണ്ടന്മാരാന്ന്!!!
ആ ശ്രീജിത്തിനെ ഗ്രൂപ്പിലു കൂട്ടണ്ടാന്ന് അന്നേ ചാത്തന്‍ പറഞ്ഞതാ ഇപ്പോ മൊത്തം പറേപ്പിച്ചപ്പോ സമാധാനായില്ലേ?
പ്പൊ കൊച്ചിക്കാരെല്ലാം മണ്ടന്മാരെന്നാണൊ പറഞ്ഞുവരുന്നത്.
മോശം മോശം
:)
-സുല്‍
ഓടിവരീന്‍....ചാത്തന്‍ എന്തോ സ്വപ്നത്തില്‍ വിളിച്ചുപറയുന്നൂ...... അന്ന് ചാത്തനും അരീക്കോട് വന്നിരുന്നോ?
സുല്ലേ..... കൊച്ചിക്കാര്‍ക്ക് എന്തെങ്കിലും ഒരു പ്രത്യേകത വേണ്ടേ ?
Post a Comment
നന്ദി....വീണ്ടും വരിക