Monday, May 07, 2007
" നാളത്തെ വാര്‍ത്ത ഇന്നു തന്നെ ..."
ഞങ്ങള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിന്റെ അടുത്ത് തന്നെയാണ് വയനാടന്‍ കാടുകള്‍.അതിനാല്‍ ധാരാളം കുരങ്ങുകള്‍ ഇടക്കിടെ ക്വാര്‍ട്ടേഴ്‌സില്‍ വരും.ക്വാര്‍ട്ടേഴ്‌സില്‍ ഞങ്ങള്‍ പുതുമുഖങ്ങളായതിനാല്‍ എന്റെ കുട്ടികള്‍ക്ക് കുരങ്ങന്മാരുടെ വരവ് ഒരു പുത്തന്‍ അനുഭവം തന്നെയായിരുന്നു. കുരങ്ങന്മാരുടെ , മരത്തില്‍ നിന്നും മരത്തിലേക്കുള്ള ചാട്ടവും തൂങ്ങിയാട്ടവും കുട്ടികള്‍ ശരിക്കും ആസ്വദിച്ചു.എന്റെ മക്കളുടെ വായില്‍ ആദ്യം വരുന്ന മൃഗം കുരങ്ങായി മാറി.
അങ്ങനെയിരിക്കെ ലോകകപ്പ് ക്രിക്കറ്റ് വന്നെത്തി !!! ഇന്ത്യ ആദ്യ മല്‍സരത്തില്‍ തന്നെ തോറ്റമ്പി.' കുരങ്ങന്മാര്‍ കളിച്ചൊരു കളി ' ഞാന്‍ മനസ്സില്‍ പറഞ്ഞു.
തുടര്‍ന്നേതോ ഒരു ദിവസം ഞാന്‍ പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു.അപ്പോള്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന എന്റെ മൂത്ത മകള്‍ പത്രത്തിന്റെ മറുഭാഗത്തെ വാര്‍ത്ത ഉറക്കെ വായിച്ചു.
" കംഗാരുക്കള്‍ക്ക് ഉജ്ജ്വല ജയം ".ശേഷം എന്നോട് ചോദിച്ചു " ഇതെന്താ ഉപ്പാ ഈ വാര്‍ത്ത ?"
"അത് ആസ്ത്രേലിയ കളിയില്‍ ജയിച്ചതിന്റെ വാര്‍ത്തയാ...."
"എന്നിട്ട് ആസ്ത്രേലിയ എന്നല്ലല്ലോ കംഗാരുക്കള്‍ എന്നാണല്ലോ എഴുതിയിരിക്കുന്നത്..."
"അതെ....ആസ്ത്രേലിയയില്‍ കാണപ്പെടുന്ന മൃഗമാണ് കംഗാരു...അതിനാല്‍ ആസ്ത്രേലിയക്കാരെ മറ്റുള്ളവര്‍ സ്നേഹപൂര്‍വ്വം കംഗാരുക്കള്‍ എന്ന് വിളിക്കുന്നു.."
"ആഹാ..."
"അതുപോലെ ന്യൂസിലാന്റില്‍ കൂടുതലായി കാണപ്പെടുന്ന പക്ഷികളാണ് കിവി...അതിനാല്‍ ന്യൂസിലാന്റ്‌കാരെ മറ്റുള്ളവര്‍ സ്നേഹപൂര്‍വ്വം കിവികള്‍ എന്ന് വിളിക്കുന്നു.... ന്യൂസിലാന്റ് കളി ജയിച്ചാല്‍ കിവികള്‍ക്ക് ജയം എന്ന വാര്‍ത്ത പത്രത്തില്‍ നിനക്ക് കാണാം..." ഞാന്‍ വിശദീകരിച്ചുകൊടുത്തു.
"എങ്കില്‍ നാളത്തെ വാര്‍ത്ത ഞാന്‍ പറയാം.." മകള്‍ ആവേശപൂര്‍വ്വം പറഞ്ഞു.
" ങേ !!" ഞാന്‍ ഞെട്ടി ' നാളെ ഇന്ത്യ - ശ്രീലങ്ക മല്‍സരമാണല്ലോ...ഇവളെന്താ പറയാന്‍ പോകുന്നത് ' ഞാന്‍ ആലോചിച്ചിട്ട് ഒരു പിടിയും കിട്ടിയില്ല.
"ങാ...കേള്‍ക്കട്ടെ നാളത്തെ വാര്‍ത്ത ഇന്നു തന്നെ ..."
" കുരങ്ങന്മാര്‍ക്ക് വന്‍ തോല്‍വി !!! കാരണം നമ്മുടെ നാട്ടില്‍ കൂടുതലായി കാണപ്പെടുന്ന മൃഗമാണ് കുരങ്ങുകള്‍..അപ്പോള്‍ മറ്റുള്ളവര്‍ സ്നേഹപൂര്‍വ്വം നമ്മെ കുരങ്ങന്മാര്‍ എന്ന് വിളിക്കുന്നു...." വാര്‍ത്തയും വിശദീകരണവും കേട്ട് ഞാന്‍ സ്തബ്ധനായിരുന്നു.
11 comments:
".....മറ്റുള്ളവര്‍ സ്നേഹപൂര്‍വ്വം നമ്മെ കുരങ്ങന്മാര്‍ എന്ന് വിളിക്കുന്നു...." വാര്‍ത്തയും വിശദീകരണവും കേട്ട് ഞാന്‍ സ്തബ്ധനായിരുന്നു.
ഹിഹിഹി. മോള്‍ പറഞ്ഞത് എത്ര ശരി.
മോള്, പോത്ത് എന്നു പറഞ്ഞില്ലല്ലോ അരീക്കോടാ..
കേരളത്തിന്റെ ദേശീയ മൃഗം പോത്ത് എന്നെഴുതിയ ഒരു കസിന്‍ ഉണ്ടായിരുന്നു എനിക്ക്..ചുള്ളന്‍ ആനയേക്കാള്‍ കൂടുതല്‍ കണ്ടിട്ടുള്ളത് പോത്തിനെ ആയിരുന്നൂ..
:)
പിന്നെ ടൈറ്റില്‍ കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു അരീക്കോട് സ്റ്റാന്‍ഡില്‍ കാലിക്കറ്റ് ടൈംസ് വില്‍ക്കുന്ന കാക്കയെകുറിച്ചാണു എഴുത്ത് എന്നു...
;)
മോള്‍ക്ക് ചെറുപ്പത്തിലേതന്നെ കാര്യങ്ങള്‍ പിടികിട്ടി തുടങ്ങി...:):):)
മിടുക്കി മോള് :)
മോള്‍ക്ക് ഒറ്റ മിനുട്ടു കൊണ്ടു പിടി കിട്ടിയ ഈ കാര്യം മനസ്സിലാക്കാന്‍ എനിക്കു കുറേ വര്‍ഷമെടുത്തല്ലോ എന്റെ അരീക്കോടന്‍ചേട്ടാ....
സങ്കടം... അമര്‍ഷം..അത്മാഹൂതി.... ക്രാപ്പ്..സ്ക്രാപ്പ്... :-(
ഹ..ഹ..അത് കലക്കി..!
മോള് സത്യം പറഞ്ഞു.
ആബിദിനതു മനസ്സിലായില്ല.
എന്തു ചെയ്യും?
:)
-സുല്‍
ചാത്തനേറ്:
ഒരു മാസം മുന്‍പേ ഈ പോസ്റ്റ് ഇട്ടിരുന്നെങ്കില്‍ ഉണ്ടാപ്രിക്കു മുന്‍പേ കമന്റിലു ഒരു റെക്കോഡായെനെ.
സൂ, ചേച്ചിയമ്മ , തക്കുടൂ , സുല്ലേ......മക്കള്‍ ഇപ്പോള്‍ സൂപ്പര്‍ ഉത്തരങ്ങളേ കാച്ചൂ.....
കുട്ടന്‍സിന് അരീക്കോട്ടെ പത്രക്കാരനെ ഓര്‍മ്മ വരും എന്ന് എനിക്കാദ്യമേ തോന്നി...അരീക്കോട്ടായിരുന്നെങ്കില്‍ മോളുടെ ഉത്തരം പോത്ത് എന്നാകുമായിരുന്നു.
അനിയന്‍കുട്ടീ....Don't Worry
കിരണ്‍സേ....നന്ദി
ചാത്താ....അന്ന് എന്റെ നെറ്റും സിസ്റ്റവും ഒക്കെ ഡൗണ്‍ ആയിപ്പോയി.പിന്നെ റിക്കാര്‍ഡ് ഇനിയും ആവാലോ ?
hai jhan ayalnaattukaran aanu nilamburnaduthanu desham....
Post a Comment
നന്ദി....വീണ്ടും വരിക