Pages

Tuesday, May 08, 2007

റിഫ്രഷര്‍ കോഴ്സ്‌

"എന്താ ഈ ഹവര്‍ കട്ടാക്കിയോ ?"


"ഏയ്‌ കട്ടാക്കിയതൊന്നുമല്ല...സാറില്ല..."

  "എന്തുപറ്റി സാറിന്‌ ?"

  "സാറ്‌ എന്തോ ഒരു .....ഒരു..."  

"ഒരു .....ഒരു..??"


".....പ്രഷര്‍കോഴ്സിന്‌ പോയിരിക്കുകയാ..."

  "ങേ.....!!!പ്രഷര്‍കോഴ്സോ..??? ഓ....മനസ്സിലായി....റിഫ്രഷര്‍ കോഴ്സ്‌.."

  "ങാ...ങാ......അതുതന്നെ....അതെന്താ കോഴ്സ്‌ ?"



"അതോ...അത്‌...ഈ മൂരാച്ചി സാറന്മാരൊന്നും L K G യിലോ U K G യിലോ പോയിട്ടുണ്ടാകില്ല...പിന്നെ കുറെ എണ്ണം സ്കൂളിലും പോയിട്ടുണ്ടാകില്ല....ഓപ്പണോ കൂപ്പണോ ആയ ബിരുദങ്ങള്‍ നേടിയ വിരുതന്മാരാ നമ്മുടെ പല സാറന്മാരും....അവര്‍ക്കൊക്കെ അടിസ്ഥാനവിദ്യാഭ്യാസം നല്‍കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഒരു കലാപരിപാടിയാ ഈ റിഫ്രഷര്‍ കോഴ്സ്‌...."  

"ഓ...അപ്പോള്‍ ഒരു മാസത്തെ റിഫ്രഷര്‍ കോഴ്സിന്‌ പോകുന്ന സാറ്‌ ഒരു ഒന്നാംതരം തിരുമണ്ടന്‍ തന്നെയായിരിക്കുമല്ലേ ?"  

ഒരു മാസത്തെ റിഫ്രഷര്‍ കോഴ്സിന്‌ പോകാനിരിക്കുന്ന ഞാന്‍ പിന്നീട്‌ അധികനേരം അവിടെ നിന്നില്ല.

5 comments:

Areekkodan | അരീക്കോടന്‍ said...

"...അപ്പോള്‍ ഒരു മാസത്തെ റിഫ്രഷര്‍ കോഴ്സിന്‌ പോകുന്ന സാറ്‌ ഒരു ഒന്നാംതരം തിരുമണ്ടന്‍ തന്നെയായിരിക്കുമല്ലേ ?"

ഒരു മാസത്തെ റിഫ്രഷര്‍ കോഴ്സിന്‌ പോകാനിരിക്കുന്ന ഞാന്‍ പിന്നീട്‌ അധികനേരം അവിടെ നിന്നില്ല.

ബീരാന്‍ കുട്ടി said...

ഒരു മാസത്തെ റിഫ്രഷര്‍ കോഴ്സിന്‌ പോകാനിരിക്കുന്ന ഞാന്‍ പിന്നീട്‌ അധികനേരം അവിടെ നിന്നില്ല.

ബെസ്റ്റ്‌ കണ്ണാ, ബെസ്റ്റ്‌.
ഇതാണ്‌, ഇതാണാത്മകഥ.

Anonymous said...

അപ്പോ മാഷും സ്കോളീ പോയിട്ടില്ലേ?

Unknown said...

റിഫ്രഷര്‍ കോഴ്സിനെക്കുറിച്ച് വായിച്കപ്പോള്‍ പണ്ടത്തെ NCC പരേഡ് കഴിഞ്ഞ് റിഫ്രഷ്‌മെന്റ് എന്നപേരില്‍ കിട്ടാറുണ്ടായിരുന്ന ബന്ന് മുട്ട പഴം എന്നിത്യാദികളെ ഓര്‍ത്തു.

Areekkodan | അരീക്കോടന്‍ said...

ബീരാന്‍ജീ....നന്ദി
കെവിന്‍...സ്വാഗതം...അങ്ങിനെ ചോദിച്ചാല്‍???
പൊതുവാള്‍....തിന്നുന്നത്‌ മാത്രം ഓര്‍മ്മയുണ്ട്‌ അല്ലേ ?

Post a Comment

നന്ദി....വീണ്ടും വരിക