Monday, May 14, 2007
മൂത്രക്കല്ല്
കലശലായ വയറ്വേദനയുമായി നമ്പൂരി ഡോക്ടറെ കാണാനെത്തി.വയറില്‍ അമര്‍ത്തിയും ഞെക്കിയും മറ്റും പരിശോധിച്ച ശേഷം ഡോക്ടര്‍ പറഞ്ഞു.
"മൂത്രക്കല്ലിന്റെ അസുഖമാണ്..."
"ങേ!!! മൂത്രക്കല്ലോ..??? ചെങ്കല്ല് , കരിങ്കല്ല് , ചുണ്ണാമ്പുകല്ല് ഒക്കെ കേട്ടിട്ടുണ്ട്....പക്ഷേ മൂത്രക്കല്ല് ?? അതെന്ത് കല്ലാ ?" നമ്പൂരിക്ക് മനസ്സിലായില്ല.
"അത്.... നാം കഴിക്കുന്ന വിവിധ ഭക്ഷണം കാരണം ഉണ്ടാകുന്ന ഒരുതരം കല്ലാ.....അത് മൂത്രത്തിലൂടെ പുറത്ത്വരാന്‍ ശ്രമിക്കുമ്പോള്‍ വേദന വരും." ഡോക്ടര്‍ നമ്പൂരിക്ക് വിശദീകരിച്ചുകൊടുത്തു.
"ശിവ ശിവാ...ഇന്നലെ ഊണില്‍ നിന്നും കല്ല് കിട്ടിയപ്പഴേ നോം അന്തര്‍ജ്ജനത്തോട് പറഞ്ഞതാ...ഇത്രേം വല്ല്യ കല്ലൊന്നും വേവിക്കാതെ ഇട്ട് ബുദ്ധിമുട്ടിക്കരുതെന്ന്....ചവച്ചരച്ച് തിന്നപ്പോ അത് മൂത്രക്കല്ല് എന്ന കല്ലാകുമെന്ന് നോം ഒട്ടും നിരീച്ചില്ല....കൃഷ്ണാ...ഗുരുവായുരപ്പാ..."
4 comments:
"ഇത്രേം വല്ല്യ കല്ലൊന്നും വേവിക്കാതെ ഇട്ട് ബുദ്ധിമുട്ടിക്കരുതെന്ന്....ചവച്ചരച്ച് തിന്നപ്പോ അത് മൂത്രക്കല്ല് എന്ന കല്ലാകുമെന്ന് നോം ഒട്ടും നിരീച്ചില്ല....കൃഷ്ണാ...ഗുരുവായുരപ്പാ..."
നമ്പൂരിക്കഥകള്‍ തുടരുന്നു
:)
അരീക്കോടാ.. :)
എന്നാലും കല്ല് ചവച്ചരച്ച് തിന്ന നമ്പൂരി ആള് കൊള്ളാം...
Post a Comment
നന്ദി....വീണ്ടും വരിക