Tuesday, July 03, 2007
കാളവണ്ടിയില്‍ ഒരു രാത്രി
അര്മാന് മോല്യാര് നല്ല ഉറക്കത്തിലാണ്.ഇടക്കിടെ വണ്ടി കുഴിയില്‍ ചാടി കുലുങ്ങുമ്പോള്‍ മോല്യാരുടെ ഉറക്കത്തിന് ഭംഗം വരുന്നുണ്ട്.അപ്പോഴെല്ലാം അബുവിന്റെ നെഞ്ചില്‍ കൊള്ളിയാന്‍ മിന്നുന്നുണ്ട്.പക്ഷേ മോല്യാര് , പെട്ടെന്ന് തന്നെ ഉറക്കത്തിലേക്ക് തിരിച്ച് വീഴുന്നുമുണ്ട്.
"'മോല്യാര് ഉറക്കമുണര്‍ന്നാല്‍....?യാ മുഹുയുദ്ദീന്‍ ശൈഖ്......' അബുവിന് അത് ആലോചിക്കാന്‍ പോലും പേടിയായി.വണ്ടി നല്ല വേഗത്തിലായതിനാല്‍ ചാടി രക്ഷപ്പെടാനും വയ്യ.ശബ്ദം വച്ച് ഇറങ്ങാന്‍ ശ്രമിച്ചാല്‍ അര്മാന് മോല്യാരും ഉണരും, വണ്ടിക്കാരന്റെ വക ശകാരവും കിട്ടും.എല്ലാം കൂടി അബുവിന് ഇരിക്കപ്പൊറുതി ഇല്ലാതായി.
വണ്ടിയുടെ പിന്നില്‍ ചാക്ക് തൂക്കിയിട്ടതിനാല്‍ റാന്തലിന്റെ അരണ്ട വെളിച്ചത്തില്‍ അബു അവിടെ ഇരിക്കുന്നത് മോല്യാര്‍ക്ക് കാണാമായിരുന്നില്ല.അപ്പോഴാണ് തൊട്ടടുത്ത് ഒരു ചാക്ക് കിടക്കുന്നത് അബു കണ്ടത്.അബു ഒന്നുകൂടി മൂലയിലേക്ക് ഒതുങ്ങിയിരുന്നു.ശേഷം ചാക്കുകൊണ്ട് ഒന്നാകെ മൂടി.ഇടക്കിടെ അര്മാന് മോല്യാരെ ഇടങ്കണ്ണിട്ട് നോക്കി.
'ഇല്ല....മോല്യാര് ഉറക്കം തന്നെയാണ്...മോല്യാര് എവിടേക്കാണാവോ പോകുന്നത് ?' അബു ആലോചിച്ചു
'ഹൊ...എന്തൊരു നാറ്റം...ഇതെന്ത് പൊതിഞ്ഞ ചാക്കാണാവോ ?'അബു ആത്മഗതം ചെയ്തു.ഇടക്കെപ്പോഴോ അബു ഉറങ്ങി.വണ്ടി കുത്തിക്കുലുങ്ങി പാഞ്ഞുകൊണ്ടേ ഇരുന്നു.
"ആ......ച്ചി...." ഉറക്കത്തില്‍ പെട്ടെന്ന് അബു തുമ്മി.
"ഭാഗ്യം...മോല്യാര് അറിഞ്ഞിട്ടില്ല....' ഇടങ്കണ്ണിട്ട് മോല്യാരെ നോക്കിയ അബുവിന് സമാധാനമായി.'പക്ഷേ......വണ്ടിക്കാരന് പിന്നോട്ട് തന്നെയാണല്ലോ നോക്കുന്നത്...!? കുലുമാലായോ..?ബദ്രീങ്ങളേ കാക്ക്......ബീട് ബ്ട്ട് പോരണ്ടായിരുന്നു....പാവം ഇമ്മ ഒറ്റക്കായിരിക്കും...ഈ ബണ്ടി എങ്ങോട്ടാണാവോ പോകുന്നെ..?
'"ആ......ച്ചി....അല്‍ഹംദുലില്ലാഹ്..."അബു വീണ്ടും തുമ്മി.
"എര്ഹംകുമുള്ളാഹ്..." പ്രത്യുത്തരം കേട്ട് അബു ഞെട്ടി.ചാക്കിന്നുള്ളിലൂടെ ഓളികണ്ണിട്ട് അബു നോക്കി.
'ങേ!!അര്മാന് മോല്യാര് ഉണര്‍ന്നിരിക്കുന്നു!!!!!!അശ്ശൈഖ് മുഹ്യുദ്ദീന്ശൈഖ്...ബദ്രീങ്ങളേ...മംബറത്തെതങ്ങളേ...' അബു എല്ലാവരെയും മനസ്സില്‍ വിളിച്ചു.
"ഇതേതാ സ്ഥലം ?" മോല്യാര് വണ്ടിക്കാരനോട് ചോദിച്ചു.
"ഇങ്ങക്ക് എറങ്ങാനായിട്ട്ല്ല...കല്ലായീക്ക് കൊറച്ചും കൂടി പോണം.."
"സമയം ഇപ്പം എത്തിര ആയിട്ട്ണ്ടാവും ?"
"സുബയി ആവാന്‍ അര മണിക്കൂറുമ്പാടെ ണ്ടാവും....സുബയിക്ക് ഞമ്മള് കോയിക്കോട്ടെത്തും...ഇന്‍ശഅള്ള.."ആകാശത്തേക്ക് നോക്കികൊണ്ട് വണ്ടിക്കാരന് പറഞ്ഞു.
'അപ്പോ....ഞാന്‍ കൊയ്ക്കോട്ട്ക്കാ എത്താമ്പോണത്....പച്ചേ....അര്മാന് മോല്യാര് അയിന്റെ മുമ്പെറങ്ങും... മോല്യാര് ഇത്ക്കൂടി എറങ്ങ്യാ ഇന്നെ കാണും.....നല്ലോണങ്ങട്ട് ചുരുണ്ട് കൂടി അരൂക്ക് പറ്റിക്കടന്ന് ചാക്ക്ട്ടങ്ങട്ട് മൂടാം.....ബെള്ച്ചം ഇല്ലാത്തോണ്ട് മോല്യാര് ശെര്ദ്ദിക്കൂല...'അബു മനസ്സില്‍ കരുതി.
"ങക്ക് കല്ലായ്ലെത്താ ഏര്‍പ്പാട്?"
"ചില്ലറ മരക്കച്ചോടംണ്ട്....ഇന്ന് ബേറെ ആവശ്യത്ത്നാ..."
"ഉം??"
"ഒര് കല്ല്യാണക്കാര്യം.."
"ഇത്തറ ദൂരത്ത്ന്നോ?"
"ആ.....കല്ല്യാണം ഞമ്മളെ നാട്ട്ലന്ന്യാ...."
"പിന്നെ കല്ലായ്ല്?"
"അത്...ചെക്കന് തന്തല്ല.....തന്തന്റെ ബാക്കിള്ളോല്ണ്ട്....ഈ കല്ലായീല്..."
"ആ...അത്....സരി..."
"ചെക്കന് ഞമ്മളെ ഓത്തള്ളീല് ബെര്ണ്ണ്ട്....ഔടെതന്നെള്ള ഒര്ത്തിനോട് ഓന് ഒര്...."
"ഒര്..?"
"മൊഹബത്ത്...ന്നാ പിന്നെ ഞമ്മളായ്ട്ട് മൊടക്കണ്ട..." സംസാരം ശ്രദ്ധിച്ചിരുന്ന അബു ഞെട്ടി.
"അപ്പം തന്തെന്റെ ബാക്കിള്ളോലോട് ഒര് ബാക്ക് പറ്യണല്ലോ ?"
"ആ...അത് പറ്യണം...എത്താ ചെക്കന്റെ പേര്...?ആ....കല്ലായി എത്തി..നല്ലോം പുട്ച്ചി എറങ്ങണംട്ടോ...."
"ആ....അംദുലില്ലാഹ്..അസ്സലാമലൈക്കും..."വണ്ടിയില്‍ നിന്നും ഇറങ്ങിയ അര്മാന് മോല്യാര് പറഞ്ഞു.
"വലൈകുമുസ്സലാം....ആ...ചെക്കന്റെ പേര് പറഞ്ഞ്ലാ...."
"അബു!!!" അര്മാന് മോല്യാര് വിളിച്ചു പറഞ്ഞു.ഉത്തരം കേട്ടതും അബു ഞെട്ടി എണീറ്റു.
'ഇന്റെ മംഗലം സരിയാക്കാനായി അര്മാന് മോല്യാര് ഇത്രേം ദൂരം ബരേ..?ഇമ്മ പറഞ്ഞെ എത്ര സരി ആയ്നി....പാവം...ആ മോല്യാരോട് ഞാനെത്തൊക്കെയാ പറഞ്ഞെ....'അബുവിന് സന്തോഷവും ദു:ഖവും തോന്നി.കാളവണ്ടി കോഴിക്കോട് ലക്ഷ്യമാക്കി കിതച്ചോടി.
9 comments:
"കുലുമാലായോ..?ബദ്രീങ്ങളേ കാക്ക്......ബീട് ബ്ട്ട് പോരണ്ടായിരുന്നു" - അബു - സൈനബ : ഭാഗം 11
നല്ലൊരു വഴിത്തിരിവാണല്ലോ.ആശംസകള്‍
എന്നിട്ടെന്തായീ???അബൂന്റെ മംഗലം സരിയായോ?
good one
Brother,
Good work, keep it up and keep going with Abu.
Need more concentration on the slag, Take care
:)
വളരെ നന്നായിട്ടുണ്ടു.....ഇനിയും ഒരു പാട് നല്ല നല്ല കഥകള്‍ പ്രതീക്ഷിചു കൊണ്ടു.......
നന്മകള് നേരുന്നു
സസ്നേഹം
മന്‍സൂര്‍.നിലംബൂര്
കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നങ്കില്‍ അത്യുഗ്രന്‍ ഒരു കഥയായേനെ!
ഇതില്‍ തന്നെ ഒന്നു കൂടി ചിന്തേരിട്ടു നോക്കൂ.
ഉഷാറാവും.
qw_er_ty (പ്രസ്കതിയില്ലങ്കിലും)
വല്ല്യമ്മായീ....ഇത് എവിടെ എത്തിക്കണം എന്ന ആശയക്കുഴപ്പത്തിലാ ഞാന്‍!!!
ജാസൂ.....സ്വാഗതം....കുറച്ചുകൂടി കാത്തു നില്ക്കൂ....!
മനു,ആപ്പിള്‍,ആലപ്പിക്കാരാ...നന്ദി
ബീരാന്,കരീം മാഷ്.....വളരെ നന്ദിയുണ്ട്...നന്നാക്കാന്‍ ശ്രദ്ധിക്കാം...
മന്‍സൂര്‍...സ്വാഗതം....നിലംബൂരില്‍ നിന്നും കുറെ ബ്ലോഗര്മാരായല്ലോ...അഭിപ്രായത്തിന് നന്ദി
Post a Comment
നന്ദി....വീണ്ടും വരിക