Pages

Monday, July 30, 2007

പല്ലി തന്ന സന്തോഷം

ആ കാഴ്ച കണ്ട്‌ ഞാന്‍ ധര്‍മ്മസങ്കടത്തിലായി.ഒരു ചിലന്തിയും ഒരു കുഞ്ഞ്‌ പൂമ്പാറ്റയും.ചിലന്തി തന്റെ വലയുടെ അറ്റത്ത്‌ നല്ലൊരു സദ്യക്ക്‌ വട്ടം കൂട്ടുന്നു. പൂമ്പാറ്റ വലയുടെ മധ്യത്തില്‍ കുടുങ്ങി വാവിട്ടു കരയുന്നു.ഒരു നിമിഷം ഞാന്‍ ആലോചിച്ചു. പൂമ്പാറ്റ അതിന്റെ ജീവന്‌ വേണ്ടി പിടയുന്നു..ചിലന്തിയോ?ചിലന്തി തന്റെ ജീവന്‍ നിലനിര്‍ത്താന്‍ പൂമ്പാറ്റയെ ഭക്ഷിക്കാന്‍ ഒരുങ്ങുന്നു.പൂമ്പാറ്റയെ രക്ഷിച്ചാല്‍ ഞാന്‍ ചിലന്തിയുടെ ഭക്ഷണം തട്ടിപ്പറിക്കുന്നതിന്ന് തുല്ല്യമായി.അതുവഴി ചിലന്തിയുടെ ജീവന്‍ നഷ്ടപ്പെട്ടേക്കാം....രക്ഷിച്ചില്ലെങ്കില്‍ പൂമ്പാറ്റയുടെ ജീവന്‍ നഷ്ടപ്പെട്ടേക്കാം.....ചിന്തകള്‍ എന്നെ വീണ്ടും ധര്‍മ്മസങ്കടത്തിലാക്കി. ഞാന്‍ നോക്കി നില്‍ക്കെ ചിലന്തി വലയിലൂടെ ഊര്‍ന്നിറങ്ങി പൂമ്പാറ്റയെ ഇറുക്കി.പൂമ്പാറ്റ ജീവന്‌ വേണ്ടി പിടഞ്ഞു.ചിലന്തി പൂമ്പാറ്റയെ ഇറുക്കിപ്പിടിച്ചുകൊണ്ട്‌ വലയിലൂടെ ചുമരിലെത്തി.പൂമ്പാറ്റയുടെ പിടയല്‍ അവസാനിച്ച അതേ നിമിഷം എങ്ങു നിന്നോ ഓടിവന്ന ഒരു പല്ലി ചിലന്തിയെ വായ്ക്കകത്താക്കി എവിടെക്കോ ഓടി മറഞ്ഞു.അതോടെ എന്റെ സങ്കടവും എങ്ങോ മറഞ്ഞു.

9 comments:

Areekkodan | അരീക്കോടന്‍ said...

പൂമ്പാറ്റയെ രക്ഷിച്ചാല്‍ ഞാന്‍ ചിലന്തിയുടെ ഭക്ഷണം തട്ടിപ്പറിക്കുന്നതിന്ന് തുല്ല്യമായി.അതുവഴി ചിലന്തിയുടെ ജീവന്‍ നഷ്ടപ്പെട്ടേക്കാം....രക്ഷിച്ചില്ലെങ്കില്‍ പൂമ്പാറ്റയുടെ ജീവന്‍ നഷ്ടപ്പെട്ടേക്കാം.....ചിന്തകള്‍ എന്നെ വീണ്ടും ധര്‍മ്മസങ്കടത്തിലാക്കി.....ഒരു കൊച്ചുപോസ്റ്റ്‌

കുഞ്ഞന്‍ said...

ആ പല്ലിയെ പൂച്ച തിന്നും, അപ്പഴൊ???

മഴത്തുള്ളി said...

അരീക്കോടന്‍,

ചിന്തകള്‍ നന്നായിരിക്കുന്നു. ഞാനായിരുന്നെങ്കില്‍ നോക്കി നില്‍ക്കാതെ ആ പൂമ്പാറ്റയെ രക്ഷിച്ചിട്ട് ചിലന്തിക്ക് മറ്റു വല്ല വെജിറ്റേറിയന്‍ ഭക്ഷണം കൊടുത്തേനെ ;)

കുഞ്ഞാ എന്നാല്‍ ആ പൂച്ചയെ ഒരു പട്ടിയും തിന്നും :) അപ്പോഴോ...

പുള്ളി said...

പട്ടിയെ മനുഷ്യനും തിന്നും അപ്പോഴോ?

ആ‍പ്പിള്‍ said...

ശത്രുവിന്റെ ശത്രു മിത്രം എന്നു പറഞ്ഞ പോലെയായല്ലോ അരീക്കോടന്‍ മാഷേ, ഏതായാലും ചുറ്റുപാടുകളെ ഇത്രയൊക്കെ നിരീക്ഷിക്കാന്‍ കഴിയുന്നുണ്ടല്ലോ, നന്നായി.

Areekkodan | അരീക്കോടന്‍ said...

ഇതിപ്പം ആകെ കുലുമാലായോ?

കുഞ്ഞാ,.....സ്വാഗതം
മഴത്തുള്ളീ....ഇനി അങ്ങിനെ ചെയ്യാം
പുള്ളീ...കൊള്ളാലോ
ആപ്പിള്‍കുട്ടാ...നന്ദി

ജാസൂട്ടി said...

പൂമ്പാറ്റയെ പല്ലി തിന്നപ്പോള്‍ ചിലന്തി ദു:ഖിച്ചിരുന്നു പോലും
ഹാ ഇതെന്തു കഷ്ട്ടം
ഇനി ഞാനെന്തുണ്ണൂം?
വിധിയും പല്ലിയെ പോലെയോ?
(അയ്യപ്പപ്പണിക്കരുടെ ഒരു കാര്‍ട്ടൂണ്‍ കവിതയെ അരീക്കോടന്റെ സന്ദര്‍ഭത്തിനനുസരിച്ച് ഒന്നു പ്രയോഗിക്കട്ടേ...:))

Areekkodan | അരീക്കോടന്‍ said...

Thanks Jasoo

Unknown said...

അസ്തിത്വത്തിന്റെ അനിവാര്യയാഥാര്‍ത്ഥ്യങ്ങള്‍!
ബലഹീനത ചൂഷണം ചെയ്യപ്പെടുന്നു. അജ്ഞത ബലഹീനതയാണു്. ചൂഷകര്‍ ചൂഷിതരെ അജ്ഞതയില്‍ പിടിച്ചുനിര്‍ത്തുന്നതു് പിന്നെ എന്തിനാണെന്നു് കരുതി?
ആസംസകള്‍!

Post a Comment

നന്ദി....വീണ്ടും വരിക