Pages

Monday, August 27, 2007

ഒരു ട്രെയിന്‍ മിസ്സിംഗ്‌...

വടക്കേ ഇന്ത്യയിലേക്ക്‌ ഒരു ടൂറ്‍ എന്ന ഉദ്ദേശ്യത്തോടെയാണ്‌ ഞാന്‍ കുടുംബ സഹിതം സുഹ്രുത്ത്‌ ഹമീദിണ്റ്റെ കൂടെ റെയില്‍വെസ്റ്റേഷനിലെത്തിയത്‌.ട്രെയിന്‍ സ്റ്റേഷനില്‍ നേരത്തെ തന്നെ നിര്‍ത്തി ഇട്ടിരുന്നതിനാല്‍ ഞങ്ങളുടെ ലഗേജ്‌ ട്രെയിനില്‍ വച്ച ശേഷം ഭാര്യയേയും കുട്ടികളെയും അതിന്നടുത്തിരുത്തി. ട്രെയിന്‍ പുറപ്പെടാന്‍ ഇനിയും ധാരാളം സമയം ഉള്ളതിനാല്‍ ഞാനും ഹമീദും പുറത്തിറങ്ങി. റെയില്‍വെസ്റ്റേഷനിലെ മായാക്കാഴ്ചകള്‍ കണ്ട്‌ ഞങ്ങള്‍ നടന്നു.നിരനിരയായി തൂക്കിയിട്ട കളിപ്പാട്ടങ്ങള്‍ നോക്കി ഞങ്ങള്‍ കൌതുകത്തോടെ നോക്കി നിന്നു.നടന്ന്‌ നടന്ന്‌ ഞങ്ങള്‍ റെയില്‍വെസ്റ്റേഷന്‌ പുറത്തെത്തി.വീണ്ടും നടന്ന്‌ റെയില്‍വെസ്റ്റേഷന്‌ തൊട്ടടുത്ത പുഴക്ക്‌ കുറുകെയുള്ള പാലത്തില്‍ കയറി. പാലത്തില്‍ നിന്ന്‌ താഴോട്ട്‌ നോക്കി ...ഉയരം കുറഞ്ഞ പാലം...ശോഷിച്ച പുഴയിലൂടെ നടന്ന്‌ നീങ്ങുന്ന ഒരു ഭക്തസംഘത്തിലെ കുട്ടികള്‍ പണസ്വരൂപണത്തിനായി പല വിക്രിയകളും കാട്ടുന്നത്‌ ഞങ്ങള്‍ കണ്ടു.ഭണ്ഠാരത്തില്‍ നിക്ഷേപ്പിക്കാനായി അവര്‍ സ്വരൂപിച്ച നാണയത്തുട്ടുകള്‍ കണ്ട്‌ ഞങ്ങള്‍ അമ്പരന്നു.അവര്‍ ഞങ്ങളുടെ നേരെയും കൈ നീട്ടിയപ്പോള്‍ ഞങ്ങള്‍ മെല്ലെ സ്ഥലം വിട്ടു. തിരിച്ച്‌ റെയില്‍വെസ്റ്റേഷണ്റ്റെ മുന്നിലെത്തിയപ്പോള്‍ ഒരു ട്രെയിന്‍ വന്നു നിന്നു.പിന്നാലെ സ്റ്റേഷനില്‍ നിന്നുള്ള അനൌണ്‍സ്മണ്റ്റ്‌ ഉയര്‍ന്നു... "..................നിന്നും ന്യൂഡല്‍ഹി വരെ പോകുന്ന ജയ എക്സ്പ്രസ്സ്‌ ഒന്നാം നമ്പര്‍ പ്ളാറ്റ്ഫോമില്‍ ..... " "ങേ!!" ഞങ്ങള്‍ ഞെട്ടി. " അപ്പോള്‍ നമ്മള്‍ ലഗ്ഗേജ്‌ വച്ച ട്രെയിന്‍ ഡല്‍ഹിയിലേക്കുള്ളതല്ല....ആബിദ്‌ സാറെ ഓടി വാ...ട്രെയിന്‍ മാറിപ്പോയി....!!!" ഹമീദ്‌ വിളിച്ചുപറഞ്ഞു. ഹമീദിണ്റ്റെ വീട്‌ റെയില്‍വെസ്റ്റേഷന്‌ അടുത്ത്‌ തന്നെയായിരുന്നതിനാല്‍ ട്രെയിനും റയില്‍പാളവും പാളത്തിലെ പ്രകൃതിജന്യ വസ്തുക്കളുടെ വാസനയും അവന്‌ ചിരപരിചിതമായിരുന്നു.ഈ പരിചയത്തിണ്റ്റെ പിന്‍ബലത്തില്‍ അവന്‍ ഞങ്ങളുടെ ലഗേജ്‌ വച്ച ട്രെയിനിലേക്ക്‌ , ആള്‍ക്കൂട്ടത്തേയും പാളത്തെയും മുന്നില്‍കണ്ട സര്‍വ്വതിനേയും ഭേദിച്ചുകൊണ്ടോടി. കാര്യത്തിണ്റ്റെ ഗൌരവം പിടികിട്ടാതെ ഞാന്‍ സാവധാനം നടന്നു.ഏതോ ഒരു സുഹൃത്തിന്‌ പോസ്റ്റ്‌ ചെയ്യാന്‍ വേണ്ടി കരുതിയിരുന്ന പോസ്റ്റ്കാര്‍ഡില്‍ ആ സന്നിഗ്ദ്ധഘട്ടത്തില്‍ നാല്‌വരി കുറിക്കുകയും ചെയ്തു.അപ്പോഴാണ്‌ ഒരു റയില്‍വെ ജീവനക്കാരന്‍ എണ്റ്റെ തൊട്ടടുത്ത്‌ ഇരിക്കുന്നത്‌ ഞാന്‍ കണ്ടത്‌. "ചേട്ടാ....ഈ ട്രെയിന്‍ എങ്ങോട്ട്‌ പോവുന്നതാ...?" ഞാന്‍ ചോദിച്ചു. "നിങ്ങള്‍ക്ക്‌ എങ്ങോട്ടാ പോവേണ്ടത്‌?" അയാള്‍ തിരിച്ചു ചോദിച്ചു. പെട്ടെന്നുള്ള തിരിച്ചുചോദ്യം എന്നെ അങ്കലാപ്പിലാക്കി..'സത്താറ' എന്നോ 'മുംബൈ' എന്നോ മറ്റോ ആണ്‌ എണ്റ്റെ നാവില്‍ വന്നത്‌.പക്ഷേ പെട്ടെന്ന്‌ തന്നെ സമനില വീണ്ടെടുത്ത്‌ ഞാന്‍ പറഞ്ഞു. "ആഗ്ര... " "ആഗ്രയിലേക്കാണെങ്കില്‍ ഈ ട്രെയിന്‍ കയറിയാല്‍ മതി...ഇത്‌ ഡല്‍ഹിയിലേക്കാ..." അയാളുടെ മറുപടി മുഴുവന്‍ കേള്‍ക്കുന്നതിന്‌ മുമ്പേ ഞാന്‍ കുതിച്ചു പാഞ്ഞു.അപ്പോഴേക്കും ലഗേജുകളുമായി ഹമീദ്‌ പ്ളാറ്റ്ഫോമിലെത്തിയിരുന്നു.മൊബൈലിലൂടെ ആരെയോ വിളിച്ചുകൊണ്ടിരുന്ന അവന്‍ എനിക്ക്‌ ആംഗ്യത്തിലൂടെ നിര്‍ദ്ദേശം തന്നു.ഞാന്‍ റ്റ്രനിനടുത്തേക്ക്‌ വേഗത്തില്‍ നടന്നു. "ങേ..!! ട്രെയിന്‍ നീങ്ങിത്തുടങ്ങി!! എണ്റ്റെ ഭാര്യയും കുട്ടികളും..!!!" ഞാന്‍ എന്നാലാവും വേഗത്തില്‍ ഓടി ... തിരശ്ചീനമായി പിടിച്ചിരിക്കുന്ന ഒരു പച്ചക്കൊടിയുടെ ചുവട്ടില്‍ എണ്റ്റെ ഓട്ടം അവസാനിക്കുമ്പോഴേക്കും ട്രെയിന്‍ എണ്റ്റെ കണ്‍മുന്നില്‍ നിന്നും മറഞ്ഞിരുന്നു!!!! എന്നെ കാണാത്തതിനാല്‍ ട്രെയിനില്‍ നിന്നും എണ്റ്റെ കൊച്ചുമോള്‍ അലറിക്കരഞ്ഞു. കരച്ചില്‍ കേട്ട്‌ ഞാന്‍ ഞെട്ടിയുണര്‍ന്ന്‌ നോക്കിയപ്പോള്‍ ഭാര്യയും മക്കളും കിടക്കയില്‍ എണ്റ്റെ തൊട്ടടുത്ത്‌ തന്നെ സുഖമായി ഉറങ്ങുന്നുണ്ടായിരുന്നു!!!

9 comments:

Areekkodan | അരീക്കോടന്‍ said...

..."..................നിന്നും ന്യൂഡല്‍ഹി വരെ പോകുന്ന ജയ എക്സ്പ്രസ്സ്‌ ഒന്നാം നമ്പര്‍ പ്ളാറ്റ്ഫോമില്‍ ..... " "ങേ!!" ഞങ്ങള്‍ ഞെട്ടി. " അപ്പോള്‍ നമ്മള്‍ ലഗ്ഗേജ്‌ വച്ച ട്രെയിന്‍ ഡല്‍ഹിയിലേക്കുള്ളതല്ല....ആബിദ്‌ സാറെ ഓടി വാ...ട്രെയിന്‍ മാറിപ്പോയി....!!!" ഹമീദ്‌ വിളിച്ചുപറഞ്ഞു.

കുഞ്ഞന്‍ said...

ശ്ശൊ..ശരിക്കും മുള്‍മുനയില്‍ നിര്‍ത്തി... ആദ്യം വിചാരിച്ചു മണ്ടത്തരമാണല്ലൊ ചെയ്യുന്നതെന്ന്, പക്ഷെ കണ്‍ക്ലൂഷന്‍ അടിപോളി.

താങ്കള്‍ക്കും കുടും‌മ്പത്തിനും പിന്നെ എല്ലാ‍ ബൂലോകനിവാസികള്‍ക്കും കുഞ്ഞന്റെ തിരുവോണ ദിനാശംസകള്‍

Sabu said...

entha ehtu uthrada swapnamo. enthayalum nananayi, pakshe ehtoevidoyo vayichttundallo. eppol orma varunnilla. any way onasamsakal

Sabu Chelapaden

ഏറനാടന്‍ said...

വായിച്ചു :) തിരുവോണ ദിനാശംസകള്‍

സഹയാത്രികന്‍ said...

" കാര്യത്തിണ്റ്റെ ഗൌരവം പിടികിട്ടാതെ ഞാന്‍ സാവധാനം നടന്നു.ഏതോ ഒരു സുഹൃത്തിന്‌ പോസ്റ്റ്‌ ചെയ്യാന്‍ വേണ്ടി കരുതിയിരുന്ന പോസ്റ്റ്കാര്‍ഡില്‍ ആ സന്നിഗ്ദ്ധഘട്ടത്തില്‍ നാല്‌വരി കുറിക്കുകയും ചെയ്തു."

അത് നന്നായി.... സുഹൃത്തേ ഓണാശംസകള്‍

കുട്ടന്‍സ്‌ | S.i.j.i.t.h said...

അരീക്കോടാ..ഒന്നു ഞെട്ടിച്ചു
:)
ഓണാ‍ാശംസകള്‍

Unknown said...

അര്‍ദ്ധനിദ്രയിലേ കിനാവു് കാണൂ. എന്താ ഉറക്കമില്ലായമയുടെ കാരണം? ഓണാശംസകള്‍!

Areekkodan | അരീക്കോടന്‍ said...

കുഞ്ഞാ.....സ്വാഗതം, ശരിക്കും ആ പച്ചക്കൊടി കണ്ട സന്ദര്‍ഭത്തില്‍ ഞെട്ടി ഉണര്‍ന്നില്ലായിരുന്നുവെങ്കില്‍ ...എണ്റ്റമ്മോ ആലോചിക്കാന്‍ പോലും വയ്യ.
സാബൂ...സ്വാഗതം, ഇതുപോലെ ധാരാളം സ്വപ്നകഥകള്‍ വായിച്ചിട്ടുണ്ടാകും.ഞാന്‍ കയറിയത്‌ പട്ടാമ്പി പാലത്തിലായിരുന്നു.ഈ സ്വപ്നം കണ്ട്‌ അല്‍പ ദിവസത്തിനകം ഉയരമില്ലാത്ത പാലം എന്ന് ഞാന്‍ സ്വപ്നത്തില്‍ കണ്ട ആ പാലത്തിലൂടെ വെള്ളം കവിഞ്ഞൊഴുകുന്ന വാര്‍ത്തയും പത്രത്തില്‍ കണ്ടു!പക്ഷേ ഭക്തസംഘത്തെ കാണാറ്‌ കുറ്റിപ്പുറം പാലത്തിനടിയിലാണ്‌. എല്ലാം കുഴഞ്ഞ്‌ മറിഞ്ഞ ഒരു സ്വപ്നം!!!
ഏറനാടാ,സഹയാത്രികാ..... നന്ദി
കുട്ടന്‍സേ.... ശരിക്കും ഞെട്ടിയോ?പുത്രാ.....പ്രത്യേകിച്ച്‌ ഒരു കാരണവും ഇല്ല...പക്ഷേ ഒരു ട്രെയിന്‍ മിസ്സായതിണ്റ്റെ തൊട്ടടുത്ത ദിവസമാ ഈ സ്വപ്നം കണ്ടത്‌. എല്ലാവര്‍ക്കും നന്‍മ നിറഞ്ഞ ഓണാശംസകള്‍......

ബീരാന്‍ കുട്ടി said...

മാഷെ,
അവസാനം വരെ മുള്‍മുനയില്‍ നിര്‍ത്തി. ക്ലയ്മക്സ്‌ (അങ്ങനെതനെയല്ലെ) കൊള്ളാം.

ദാ, ഇവിടെ ഒരു സദ്യയിരിപ്പുണ്ട്‌, കഴിക്കുക.

Post a Comment

നന്ദി....വീണ്ടും വരിക