വര്‍ഷം തോറും നടന്നു വരാറുള്ള വയനാടിന്റെ വസന്തോല്‍സവമാണ് വയനാട് ഫ്ലവര്‍ഷോ.ഞാന്‍ കുടുംബസമേതം വയനാട്ടില്‍ താമസമാക്കിയതിന് ശേഷം ആദ്യമായി എത്തിയ ഫ്ലവര്‍ഷോ 2007-ലേത് ആയിരുന്നു.
ഫ്ലവര്‍ഷോ എന്ത് , എങ്ങനെ എന്നറിയാന്‍ ഒരു ഒഴിവു ദിനത്തില്‍ ഞാനും കുടുംബവും അത് കാണാന്‍ പോയി. പൂക്കളുടെ ലോകം പ്രതീക്ഷിച്ചു കയറിയ ഞങ്ങളെ സ്വീകരിച്ചത് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ മനുഷ്യന് എന്ന് സംഘാടകര്‍ അവകാശപ്പെട്ട സന്തോഷ്കുമാര്‍ എന്ന ബാംഗ്ലൂര്കാരനായിരുന്നു.സംഗതി ഫ്ലവര്‍ഷോ ആണെങ്കിലും സ്റ്റാളുകള്‍ വിവിധതരം ഉല്പന്നങ്ങളുടെ പരസ്യപ്രദര്ശനമായിരുന്നു.
ചുറ്റിത്തിരിഞ്ഞ് തിരിഞ്ഞ് മനോരമയുടെ "സുകൃത കേരളം" സ്റ്റാളില്‍ ഞങ്ങളെത്തി.പരിസ്ഥിതി പ്രാധാന്യമുള്ള വിഷയം കൈകാര്യം ചെയ്യുന്ന ആകര്‍ഷകമായ ഫോട്ടോപ്രദര്‍ശനത്തിലെ ഓരോ ഫോട്ടോയും ഞാന്‍ സസൂക്ഷ്മം നിരീക്ഷിച്ചു.അപ്പോഴാണ് ആ അടിക്കുറിപ്പ് മല്‍സരം എന്റെ ശ്രദ്ധയില്‍പെട്ടത്.
മട്ടാഞ്ചേരി AEO ഓഫീസിന്റെ ചുറ്റുമതിലിന് പുറത്ത് റോഡില്‍ നിറഞ്ഞ് കവിഞ്ഞ് പരന്നൊഴുകുന്ന വലിയൊരു മാലിന്യക്കൊട്ടയായിരുന്നു ചിത്രത്തില്‍.അന്നാണെങ്കില്‍ സ്വാശ്രയം അടക്കമുള്ള നിരവധി പ്രശ്നങ്ങളാല്‍ വിദ്യാഭ്യാസവകുപ്പ് നാറി നില്ക്കുന്ന സമയവും. ഒരു കൂപ്പ്പണ് വാങ്ങി അപ്പോള്‍ തോന്നിയ എന്തോ കുറിച്ച് മോളുടെ പേരും എഴുതി.അപ്പോഴാണ് മനസ്സില്‍ മറ്റെന്തോ തടഞ്ഞത്.ഉടന്‍ ഒരു കൂപ്പണ്‍ കൂടി വാങ്ങി ഭാര്യയുടെ പേര് എഴുതി രണ്ടും കൂടി ബോക്സില്‍ നിക്ഷേപിച്ചു.
ശേഷം അടുത്ത സ്റ്റാളില്‍ നിന്ന് ഗോബി മഞ്ചൂരിയും കാപ്സിക്കം ഫ്രൈയും വാങ്ങി പുല്‍തകിടിയില്‍ ഇരുന്ന് തട്ടുന്നതിനിടയിലാണ് അല്പം അകലെ ഒരു പശു വാല് പൊക്കുന്നത് കണ്ടത്.ഉടന്‍ എന്റെ മനസ്സിലൂടെ ഒരാശയം മിന്നി.വേഗം ഒരു കൂപ്പണ്‍ കൂടി വാങ്ങി *+്$ !*$ ്!!("< >?*!* എന്നെഴുതി എന്റെ പേരും ഫോണ്‍ നമ്പറും എഴുതി കൂപ്പണ്‍ ബോക്സില്‍ ഇട്ടു. പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്ത മട്ടില്‍ അല്പസമയം കൂടി അവിടെ കറങ്ങി ഞങ്ങള്‍ താമസ സ്ഥലമായ മാനന്തവാടിയിലേക്ക് തിരിച്ചു.
മാനന്തവാടിയില്‍ ബസ്സിറങ്ങിയ ഉടനെ എന്റെ മൊബൈല്‍ റിംഗ് ചെയ്തു.ഞാന്‍ ഫോണെടുത്തു. "ഹലോ.....ആബിദല്ലേ...?"
"അതേ.....അതാരാ..?"
"ഞാന്‍ രമേഷ്....മനോരമയില്‍ നിന്നാ....ഫ്ലവര്‍ഷോയില്‍ ഇന്നത്തെ അടിക്കുറിപ്പ് മല്‍സരത്തില്‍ താങ്കളുടെ അടിക്കുറിപ്പിനാണ് ഒന്നാം സ്ഥാനം!!!!"
ചാണകമിടാനൊരുങ്ങുന്ന പശു നല്കിയ, ആ എമര്‍ജന്‍സി ലാമ്പ് ഇന്നും എന്റെ വീട്ടില്‍ കത്തിക്കൊണ്ടിരിക്കുന്നു!!!
( പശുവുമായി യാതൊരു ബന്ധവുമില്ലാത്ത ആ അടിക്കുറിപ്പ് എന്തായിരിക്കും? കമന്റൂ.....)

9 comments:
ചാണകമിടാനൊരുങ്ങുന്ന പശു നല്കിയ, ആ എമര്‍ജന്‍സി ലാമ്പ് ഇന്നും എന്റെ വീട്ടില്‍ കത്തിക്കൊണ്ടിരിക്കുന്നു!!!
1. ചാണക ഡിപ്പോ.
2. അനിമല്‍ എക്സ്ക്രീറ്റാ ഓഫീസ് ?
ബാക്കി മറ്റുള്ളവര്‍ക്കും ചാന്‍സ് കൊടുക്കണ്ടേ/.
അള മുട്ടിയാല്‍ പശു കാലും പൊക്കും!
അല്ലാ... ഫ്ലവര്‍ ഷോക്ക് എന്തു സംഭവിച്ചു?
"ആകെ നാറി ഇനി നാട്ടുകാരെ കൂടി നാറ്റിക്കാം "
എന്തായാലും സാരമില്ല. സമ്മാനം കിട്ടിയല്ലോ.
കൃഷ്....കൊള്ളാം...കൊള്ളാം
ഏറനാടാ....അതും കൊള്ളാം
നിസാ....സ്വാഗതം,ഷോ മാറിപ്പോയി അല്ലേ?
നവരുചീ....സ്വാഗതം...നല്ല അടിക്കുറിപ്പ്...
സു.....നന്ദി
ഇതിപ്പോ ലോകത്ത് ആദ്യമായിട്ടായിരിക്കും അടിക്കുറിപ്പ് മത്സരത്തിന് മറ്റൊരു അടിക്കുറിപ്പ് മത്സരം. ട്രൈ ചെയ്യാം....
"ബുള്‍ ഷിറ്റ്" എന്നാണോ?
(ഓ. ടോ : പശുവായതിനാല്‍ വാല് പൊക്കിയപ്പോള്‍ ചാണകം ഇടാന്‍ മാത്രം അല്ല :-))
സമ്മാനം കിട്ടിയില്ലെ അതുമതി ന്നേ.
Post a Comment
നന്ദി....വീണ്ടും വരിക