Pages

Monday, February 18, 2008

അബു നാട്ടിലെത്തുന്നു....

മോല്യാരും അബുവും സൈതാലിയുടെ കാളവണ്ടിയില്‍ കയറി.സൈതാലിയും തന്റെ സീറ്റില്‍ ഇരുപ്പുറപ്പിച്ചു. "ന്നാ....പോവല്ലേ മോല്യാരേ....?" "ആ...." "ഡൈ....കാളൈ..."സൈതാലി എന്തോ ഒരു ശബ്ദം പുറപ്പെടിവിച്ചുകൊണ്ട്‌കാളകളെ വടികൊണ്ട്‌ ഒന്ന് തട്ടി.കാളകള്‍ നടക്കാന്‍ തുടങ്ങി.പിന്നില്‍കോയാക്കയുടെ മക്കാനി ഒരു ചെറിയ പൊട്ടായി മാറുന്നത്‌ വരെ അബു അങ്ങോട്ട്‌ തന്നെ നോക്കി ഇരുന്നു.മക്കാനി കണ്ണില്‍ നിന്നും മറഞ്ഞ നിമിഷത്തില്‍ അബുവിന്റെകണ്ണില്‍ നിന്നും കണ്ണുനീര്‍ ഇറ്റി വീണു. പരസ്പരം എന്ത്‌ പറയണമെന്നറിയാതെ അബുവും അര്‍മാന്‍ മോല്യാരും ഇരുന്നു.ഇടക്കെപ്പഴോ സന്ധ്യ മയങ്ങി.വണ്ടിയിലും വഴിയിലും ഇരുട്ട്‌ വ്യാപിച്ചപ്പോള്‍സൈതാലി വണ്ടി നിര്‍ത്തി. "മോല്യാരെ...ആ...ബള്‍ക്ക്‌* ങട്ട്‌ ട്‌ ക്കി* .." വണ്ടിയുടെ മേല്‍ക്കൂരയില്‍ തൂക്കിയിട്ടിരുന്ന റാന്തല്വിളക്ക്‌ ചൂണ്ടിക്കാട്ടി സൈതാലി പറഞ്ഞു. അബു എഴുന്നേറ്റ്‌ വിളക്കിനായി ഏന്തി നോക്കിയെങ്കിലും കൈ എത്തിയില്ല. "ജ്ജ്‌ ഔടെ കുത്തര്‍ന്നോ......ബള്‍ക്ക്‌ ഞമ്മള്‌ ട്‌ത്ത്‌ കൊടുത്തോളാ..." അബുവിനെനോക്കി അര്‍മാന്‍ മോല്യാര്‍ പറഞ്ഞു. അബു വണ്ടിയില്‍ തന്നെ ഇരുന്നു. മോല്യാര്‍ വിളക്കെടുത്ത്‌ സൈതാലിക്ക്‌ നല്‍കി.വിളക്ക്‌ കത്തിച്ച ശേഷം സൈതാലി മോല്യാര്‍ക്ക്‌ തന്നെ തിരിച്ച്‌ നല്‍കി.മോല്യാര്‍ വിളക്ക്‌ വണ്ടിയില്‍ തന്നെ തൂക്കി.വണ്ടി വീണ്ടും നീങ്ങിത്തുടങ്ങി. ചിവീടുകളുടെ ശബ്ദവും കാളക്കുളമ്പടിയും രാത്രിയുടെ നിശ്ശബ്ദതയെഭേദിച്ചുകൊണ്ടിരുന്നു.ഇരുട്ടില്‍ പിന്നിടുന്ന സ്ഥലങ്ങള്‍ തിരിച്ചറിയാത്തതിനാലുംമനസ്സിന്‌ ശാന്തി ലഭിച്ചതിനാലും അര്‍മാന്‍ മോല്യാര്‍ മയങ്ങാന്‍ തുടങ്ങി.കുത്തിക്കുലുങ്ങിഓടുന്ന വണ്ടിയില്‍ അബുവും വണ്ടിയുടെ മേല്‍ക്കൂരയിലേക്ക്‌ നോക്കി ചാഞ്ഞു കിടന്നു. മേല്‍ക്കൂരയില്‍ തൂക്കിയ വിളക്കിലേക്ക്‌ നോക്കിയ അബുവിന്‌ അര്‍മാന്‍ മോല്യാര്‍മദ്രസയില്‍ പഠിപ്പിച്ച രംഗം ഓര്‍മ്മയില്‍ വന്നു.മോല്യാരുടെ ഉറക്കെയുള്ള ശബ്ദം.... 'മി.......സ്‌.......ബാ.......ഹും.....മി.......സ്‌.......ബാ.......ഹും.....മിസ്ബാഹും ന്ന് പറഞ്ഞാ ബള്‍ക്ക്‌.....മിസ്ബാഹും...ബള്‍ക്ക്‌....മിസ്ബാഹും ന്ന് പറഞ്ഞാഎത്താ അബോ...?' അശ്രദ്ധയോടെ ഇരുന്ന അബുവിന്റെ നേരെ അര്‍മാന്‍ മോല്യാരുടെചോദ്യം പാഞ്ഞു. തൊട്ടപ്പുറത്തെ ക്ലാസ്സില്‍ സൈനബയെ നോക്കി ഇരുന്ന അബു ഞെട്ടി.അബു മെല്ലെ ഇരിപ്പിടത്തില്‍ നിന്നും എണീറ്റ്‌ നിന്ന് എന്ത്‌ പറയണമെന്നറിയാതെ അര്‍മാന്‍ മോല്യാരെനോക്കി. "എത്താ ജ്ജ്‌ പന്തം കണ്ട പെര്‌ച്ചായ്‌ന്റെ* മാതിരി ന്‌ക്ക്‌ണെ....മിസ്ബാഹും ന്ന് പറഞ്ഞാലെത്താ ന്നാ ചോയ്ച്ചത്‌..." ഉത്തരം കിട്ടാതെ അബു തല ചൊറിഞ്ഞു.ശേഷം മടിച്ച്‌ മടിച്ച്‌ പറഞ്ഞു "പാവാട" "ഫൂ...അന്റെ തല.....കുത്തര്‍ക്കൗടെ* ഹമ്‌ക്കേ...." മോല്യാരുടെ അലര്‍ച്ചയില്‍ അബു അറിയാതെ ഇരുന്നു പോയി. അര്‍മാന്‍ മോല്യാര്‍ വീണ്ടും ക്ലാസെടുക്കാന്‍ തുടങ്ങി.അബു പഴയപടി സൈനബയെ ശ്രദ്ധിക്കാനും..ചുവപ്പില്‍ വെളുത്ത പുള്ളികളോട്‌ കൂടിയ സൈനബയുടെ പാവാട അബുവിന്റെ കണ്ണിനെ പിടിച്ചുകെട്ടി.അബുവിന്റെ ശ്രദ്ധ മേറ്റ്വിടെയോ ആണെന്ന് അബുവിനെ നോക്കിയ മോല്യാര്‍ക്ക്‌മനസ്സിലായി.ഉടന്‍ മോല്യര്‍ ചോദിച്ചു. "എത്താ അബോ മിസ്ബാഹും ന്ന് പറഞ്ഞാ?" "ഇന്റെ തല!!!" ചാടി എണീറ്റുകൊണ്ട്‌ അബു പറഞ്ഞു. "ഹ.......ഹ....ഹാ...ഹാ....."ക്ലാസ്സിലെ മുഴുവന്‍ കുട്ടികളും മോല്യാരും പൊട്ടിച്ചിരിച്ചു.കാര്യമെന്തെന്നറിയാതെ അബു മിഴിച്ച്‌ നില്‍ക്കുമ്പോള്‍ അര്‍മാന്‍ മോല്യാര്‍ പറഞ്ഞു. "ഹിമാറെ....മിസ്ബാഹും ന്ന് പറഞ്ഞാ ബള്‍ക്ക്‌.....അന്റെ കുടീലും* കാളബണ്ടീലും ഒക്കെ കാണ്‌ണ ബള്‍ക്ക്‌‌ല്ലേ......ബള്‍ക്ക്‌...അയ്നാ മിസ്ബാഹും ന്ന് പറ്യണത്‌..." അബുവിന്റെ മനസ്സിലൂടെ പഴയ മദ്രസകാലം പായുമ്പോള്‍ മോല്യാര്‍ വണ്ടിയില്‍ കിടന്ന്കൂര്‍ക്കം വലിക്കാന്‍ തുടങ്ങി.അല്‍പ സമയത്തിന്‌ ശേഷം അബുവും തൂങ്ങിത്തുടങ്ങി.സുഖസുന്ദരമായ നിദ്രക്കൊടുവില്‍ പിറ്റേന്ന് രാവിലെ അബുവും മോല്യാരും അരീക്കോട്ട്‌തിരിച്ചെത്തി. തുടരും) ******************************* ബള്‍ക്ക്‌ = വിളക്ക്‌ ട്‌ക്കി = എടുക്കൂ പെര്‌ച്ചായ്‌ = വലിയ എലി കുത്തര്‍ക്കൗടെ = ഇരിക്കവിടെ കുടീല്‍ = വീട്ടില്‍

7 comments:

Areekkodan | അരീക്കോടന്‍ said...

മേല്‍ക്കൂരയില്‍ തൂക്കിയ വിളക്കിലേക്ക്‌ നോക്കിയ അബുവിന്‌ അര്‍മാന്‍ മോല്യാര്‍
മദ്രസയില്‍ പഠിപ്പിച്ച രംഗം ഓര്‍മ്മയില്‍ വന്നു.മോല്യാരുടെ ഉറക്കെയുള്ള
ശബ്ദം....
'മി.......സ്‌.......ബാ.......ഹും.....മി.......സ്‌.......ബാ.......ഹും.....
മിസ്ബാഹും ന്ന് പറഞ്ഞാ ബള്‍ക്ക്‌.....മിസ്ബാഹും...ബള്‍ക്ക്‌....മിസ്ബാഹും ന്ന് പറഞ്ഞാ
എത്താ അബോ...?' അശ്രദ്ധയോടെ ഇരുന്ന അബുവിന്റെ നേരെ അര്‍മാന്‍ മോല്യാരുടെ
ചോദ്യം പാഞ്ഞു.

Rasheed Chalil said...

പോരട്ടേ... പോരട്ടേ... അടുത്ത ഭാഗങ്ങളും എത്രയും വേഗം വരട്ടേ...

വല്യമ്മായി said...

:)

സാക്ഷരന്‍ said...

:) കൊള്ളാം … പോരട്ടേ

ശ്രീ said...

അടുത്ത ഭാഗങ്ങളും വേഗം പോരട്ടേ.
:)

chithrakaran ചിത്രകാരന്‍ said...

മനോഹരമായ ഭാഷ.
നന്നായിരിക്കുന്നു മിസ്ബാഹും നകുന്ന ഓര്‍മ്മകളുടെ വെളിച്ചം!

Areekkodan | അരീക്കോടന്‍ said...

വല്ല്യമ്മായീ....ഉടന്‍ നിക്കാഹ്‌ നടാക്കും എന്ന് തോന്നുന്നു.
ഇത്തിരീ,ശ്രീ,സാക്ഷരാ...നന്ദി
ചിത്രകാരാ....ഇതല്ലേ ഞമ്മളെ മലപൊറം ബാസ..

Post a Comment

നന്ദി....വീണ്ടും വരിക