Pages

Wednesday, February 20, 2008

ടൈഗര്‍ എന്നാല്‍ നായ

സ്കൂളില്‍ പോകാന്‍ തുടങ്ങുമ്പോഴേക്കും വരാന്‍ സാധ്യതയുള്ള മടി എന്ന രോഗത്തിന്‌ മുന്‍കരുതല്‍ മരുന്നായിട്ടാണ്‌ മൂന്ന് വയസ്സ്‌ തികഞ്ഞ എന്റെ ഇളയ മോളെ ഞാന്‍ പ്ലേ സ്കൂളില്‍ വിടാന്‍ തുടങ്ങിയത്‌.ധാരാളം പാട്ടുകളും ഇംഗ്ലീഷ്‌ അക്ഷരങ്ങളും എണ്ണലും അവള്‍ പഠിച്ച്‌ അവതരിപ്പിച്ചപ്പോള്‍ എന്റെ തീരുമാനത്തില്‍ എനിക്ക്‌ അഭിമാനവും സന്തോഷവും തോന്നി. അങ്ങനെ ഇരിക്കെ ഒരു ദിവസം മോള്‍ എന്നോട്‌ പറഞ്ഞു."ഉപ്പാ....പ്ലേ സ്കൂളില്‍ ഞങ്ങള്‍ 'അമ്പ'ക്ക്‌ (പശു) കൗ എന്നാ പറയാ..""ആഹാ...."ഞാന്‍ ആശ്ചര്യം പ്രകടിപ്പിച്ചു. "അപ്പോ...ആടിനെന്താ പറയാ..?" മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന എന്റെ മൂത്തമകള്‍ ചോദിച്ചു. "ആട്‌ ഞങ്ങളുടെ സ്കൂളില്‍ ഇല്ല.." പെട്ടെന്ന് തന്നെ മറുപടി വന്നു. "എന്നാല്‍ നായക്ക്‌ എന്താ പറയാ?" സ്കൂളില്‍ നായ ഉള്ളതിനാല്‍ മൂത്തവള്‍ വീണ്ടും ചോദിച്ചു. "ടൈഗര്‍!!" ഉത്തരം പതിവിലും വേഗത്തില്‍ വന്നു. "ങേ!!" ഞങ്ങളെല്ലാവരും ഞെട്ടി. "ടൈഗര്‍ എന്നോ...നായക്ക്‌ ഡോഗ്‌ എന്നല്ലേ പറയാ..."മൂത്തവള്‍ അനിയത്തിയെ മനസ്സിലാക്കിക്കാന്‍ ശ്രമിച്ചു. "അല്ല....ടൈഗര്‍ എന്ന് തന്നെയാ...ടീച്ചര്‍ അങ്ങനെയാ വിളിക്കുന്നത്‌..." ഇളയവളും വിട്ടില്ല. "അല്ലല്ല....ഡോഗ്‌ എന്നാ.." മൂത്തവള്‍ തറപ്പിച്ച്‌ പറഞ്ഞു. "ആ...മതി..മതി..." ഞാന്‍ ഇടക്ക്‌ കയറി പ്രശ്നം അവസാനിപ്പിച്ചു. അടുത്ത ദിവസം സ്കൂളില്‍ പോയപ്പോള്‍ ഞാന്‍ ടീച്ചറെ കണ്ട്‌ ചോദിച്ചു. "ടീച്ചറേ...ടീച്ചര്‍ നായയെ ടൈഗര്‍ എന്നാണ്‌ വിളിക്കാറ്‌ എന്ന് മോള്‍ പറഞ്ഞു...നായക്ക്‌ ഡോഗ്‌ എന്നല്ലേ പറയുക..." "ഹ..ഹ..ഹാ.." ടീച്ചര്‍ എന്നെ നോക്കി പൊട്ടിച്ചിരിച്ചു.ശേഷം പറഞ്ഞു. "മോള്‍ പറഞ്ഞത്‌ ശരിയാ....എന്റെ വീട്ടിലെ നായയുടെ പേര്‌ ടൈഗര്‍ എന്നാ....ഞാന്‍ അതിനെ ടൈഗര്‍ എന്ന് വിളിക്കുന്നത്‌ അവള്‍ കേട്ടിട്ടുണ്ടാകും..." മക്കളെ സ്കൂളില്‍ ചേര്‍ത്തുമ്പോള്‍ അവിടെ വളര്‍ത്തുന്ന മൃഗങ്ങളുടെ വിളിപ്പേര്‌ കൂടി അറിഞ്ഞിരിക്കണം എന്ന "സാമാന്യബുദ്ധി" അപ്പോഴാണ്‌ എനിക്കുണ്ടായത്‌.

10 comments:

Areekkodan | അരീക്കോടന്‍ said...

സ്കൂളില്‍ പോകാന്‍ തുടങ്ങുമ്പോഴേക്കും വരാന്‍ സാധ്യതയുള്ള മടി എന്ന രോഗത്തിന്‌ മുന്‍കരുതല്‍ മരുന്നായിട്ടാണ്‌ മൂന്ന് വയസ്സ്‌ തികഞ്ഞ എന്റെ ഇളയ മോളെ ഞാന്‍ പ്ലേ സ്കൂളില്‍ വിടാന്‍ തുടങ്ങിയത്‌.ധാരാളം പാട്ടുകളും ഇംഗ്ലീഷ്‌ അക്ഷരങ്ങളും എണ്ണലും അവള്‍ പഠിച്ച്‌ അവതരിപ്പിച്ചപ്പോള്‍ എന്റെ തീരുമാനത്തില്‍ എനിക്ക്‌ അഭിമാനവും സന്തോഷവും തോന്നി.

ശ്രീ said...

ഹ ഹ. അതു നന്നായി.
:)

നിരക്ഷരൻ said...

പിള്ളമനസ്സില്‍ കള്ളമില്ല.
:)

സ്നേഹതീരം said...

കാര്യം നിസ്സാരം പ്രശ്നം ഗുരുതരം ! :)

പാമരന്‍ said...

:)

siva // ശിവ said...

good.....

ഡോക്ടര്‍ said...

കൊള്ളാം ....ടൈഗര്‍ കലക്കി .....

Areekkodan | അരീക്കോടന്‍ said...

നിരക്ഷരാ.....കള്ളമനസ്സില്‍ പിള്ളേരുമില്ല എന്നതും ശരിയല്ലേ?
സ്നേഹതീരം, ശ്രീ,ശിവാ...നന്ദി
പാമരാ...സ്വാഗതം

ഏ.ആര്‍. നജീം said...

അതും കലക്കി

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഹഹ്ഹ അപ്പോള്‍ അങ്ങനെയാണല്ലെ സംഭവം..

Post a Comment

നന്ദി....വീണ്ടും വരിക