Pages

Wednesday, June 11, 2008

പെറ്റമ്മയും പോറ്റമ്മയും

വയനാട്ടില്‍ എന്റെ താമസ സ്ഥലത്തിനടുത്ത്‌ ധാരാളം കോര്‍ട്ടേഴ്സുകളുണ്ട്‌.എല്ലാ കോര്‍ട്ടേഴ്സിലും താമസക്കാരുമുണ്ട്‌.അവരുമായി കൂടുതല്‍ കൂടുതല്‍ പരിചയപ്പെട്ട്‌ വന്നപ്പോളാണ്‌ പലരുടെയും പൊള്ളുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചത്‌.(അവ ഓരോന്നും പിന്നീട്‌ പറയാം)

ഞാനുമായി കൂടുതല്‍ ഇടപഴകുന്നില്ലെങ്കിലും കാണുമ്പോഴെല്ലാം പുഞ്ചിരിക്കുന്ന ഒരാളായിരുന്നു ഈ കോര്‍ട്ടേഴ്സുകളിലൊന്നില്‍ താമസിക്കുന്ന ബേബി.തൃശൂരോ മറ്റോ ആണ്‌ വീട്‌.വയനാട്ടില്‍ നിന്നും തടി ലേലത്തില്‍ പിടിച്ച്‌ നാട്ടിലേക്കും മറ്റും കയറ്റിവിടുകയാണ്‌ ജോലി.സാമാന്യം നല്ല ഒരു ബിസിനസ്സ്‌.

പുള്ളിയുടെ കൂടെ ഭാര്യയും മൂന്നോ നാലോ വയസ്സുള്ള ഒരു മകളുമുണ്ട്‌.ആ വീട്ടില്‍ മറ്റൊരു ആണ്‍കുട്ടി കൂടി താമസിക്കുന്നു എന്ന് പിന്നീടാണ്‌ ഞാന്‍ അറിഞ്ഞത്‌.

ഇടക്കിടക്ക്‌ മോഡേണ്‍ വേഷധാരിയായ ഒരു സ്ത്രീ അവിടെ വന്നു പോകാറുണ്ട്‌.ബേബിയുടെ ഭാര്യയുടെ ജ്യേഷ്ടത്തിയായ അവരുടെ മകനാണ്‌ ആ ആണ്‍കുട്ടി.ശരിയായ ശാരീരിക വളര്‍ച്ച ഇല്ലാത്ത ആ കുട്ടിയെ പരിചരിക്കാന്‍ ആ അമ്മക്ക്‌ സമയമില്ലത്രേ!അതിനാല്‍ കുട്ടിയെ നോക്കാന്‍ സ്വന്തം അനിയത്തിയെ ഏല്‍പിച്ച്‌, അവര്‍ സ്വസ്ഥം ഭര്‍ത്താവിന്റെ കൂടെ മദ്രാസില്‍ താമസിക്കുന്നു!!കുട്ടിയെ നോക്കുന്നതിന്‌ പകരമായി ഇവരുടെ വീട്ടുവാടകയും മറ്റു ചെലവുകളും അവര്‍ വഹിക്കുന്നു.

ദൈവം പലരെയും പല വിധത്തിലും പരീക്ഷിക്കും.സമ്പത്തും സന്താനങ്ങളും ജീവിതത്തിന്റെ അലങ്കാരങ്ങളും പരീക്ഷണ വസ്തുക്കളുമാണ്‌ എന്നാണ്‌ വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്‌.സമ്പത്ത്‌ നല്ല മാര്‍ഗ്ഗത്തില്‍ വിനിയോഗിച്ചും സന്താനങ്ങളെ നല്ല നിലയില്‍ വളര്‍ത്തിയും ഈ പരീക്ഷണങ്ങളില്‍ നാം വിജയം നേടണം.ആയിരം പോറ്റമ്മമാര്‍ ചേര്‍ന്നാലും പെറ്റമ്മയുടെ സ്നേഹലാളനങ്ങള്‍ക്ക്‌ തുല്യമാവില്ല എന്ന സത്യം തിരിച്ചറിഞ്ഞ്‌ നമ്മുടെ സന്താനങ്ങളോട്‌ നാം നീതി കാണിക്കണം.ഇല്ലെങ്കില്‍ ഭാവിയില്‍ അവര്‍ നമ്മെയും വല്ല വൃദ്ധസദനത്തിലുമാക്കി തടിയൂരും.

8 comments:

Shabeeribm said...

ശരിക്കും സങ്ങടം തോന്നുന്നു .... അച്ഛനമ്മമാരുടെ സ്നേഹവാത്സല്യങ്ങള്‍ അറിയാത്ത ഇതു പോലെയുള്ള കുട്ടികള്‍ ഭാവിയില്‍ മാതാപിതാകളെ വൃദ്ധസതാനത്തില്‍ ആകിയാല്‍ അവരെ കുറ്റം പറയുന്നത് എങ്ങനെ ... പണ്ടു കാലത്തു ജോലിക്ക് പോയിരുന്ന വീട്ടമ്മമാര്‍ ആയിരുന്നു കുട്ടികളെ ഡേ കേയരിലും മറ്റും ആകിയിരുന്നത് . എന്നാല്‍ ഇന്നു നാട്ടിന്‍പുറങ്ങളില്‍ പോലും ഡേ കയറുകള്‍ ഉണ്ട് ...കൊച്ചു കൊച്ചു വാശിയുള്ള കുഞ്ഞു കുട്ടികളെ പോലും ഡേ കയറില്‍ വിട്ടാണ് മര്യാദ പഠിപ്പിക്കുന്നത് .കാല കേടു അല്ലാതെ എന്ത് പറയാന്‍ ....

ബഷീർ said...

പലയിടത്തും നടക്കുന്ന കാര്യങ്ങള്‍..

ഇരുണ്ട യുഗത്തിലേക്കാല്‍ അധമരാകുന്ന മനുഷ്യര്‍ ആധുനിക യുഗത്തില്‍..

നാളെ ഇക്കൂട്ടര്‍ ഇതിനു അനുഭവിക്കാതിരിക്കില്ല.. സ്നേഹം മരിയ്ക്കുന്ന നാളുകളില്‍ ഇവര്‍ തങ്ങള്‍ ചെയ്തതോര്‍ത്ത്‌ കേഴുകതന്നെ ചെയ്യും.

Unknown said...

അരിക്കോടന്‍ മാഷെ ഈ പറഞ്ഞതില്‍ കാര്യമില്ലാതില്ല നാളെ പുതിയ തലമുറ അവര്‍ക്ക് നിഷേധിക്കപെടുന്ന സേനഹം വൃദ്ധസദനത്തിലേക്ക് വലിച്ചെറിഞ്ഞിട്ടാകും തീര്‍ക്കുക
അതു കൊണ്ട് കുട്ടികളെ സേനഹിക്കുക

ആഷ | Asha said...

കഷ്ടാണല്ലേ :(

അജയ്‌ ശ്രീശാന്ത്‌.. said...

ഇത്‌.....
ഇന്നത്തെ കാലത്തിണ്റ്റെ
ശാപമാണ്‌ അരീക്കോടന്‍...
വികാരങ്ങള്‍ മാത്രമല്ല
മാതൃസ്നേഹം പോലും
അളന്നുവാങ്ങേണ്ടിയും
പകര്‍ന്നു നല്‍കേണ്ടിയുംവരുന്നു... ബാധ്യതകളില്ലാത്ത
ലോകത്തെക്കുറിച്ചാണ്‌
ഇവിടെ ചര്‍ച്ച...
ആര്‍ക്കും ആരോടും
മമതയോ കടപ്പാടുകളോ.
തരിമ്പിന്‌ പോലും ഇല്ല.....

മാതൃത്വത്തില്‍ പോലും
ചിലര്‍ മായം
കലര്‍ത്തുന്നുവെന്ന്‌
തോന്നിപ്പോവും ചിലപ്പോള്‍..

Unknown said...

ഇത്തരം ജീവിത നിരീക്ഷണങ്ങള്‍ ഇനിയും പോസ്റ്റുകളാകട്ടെ.

മലമൂട്ടില്‍ മത്തായി said...

സംഗതി കഷ്ടം തന്നെ. പക്ഷെ മാഷേ, നിങ്ങള്‍ ഈ പോസ്റിടുനതിനു മുന്പ് മദ്രാസിലുള്ള ആ അമ്മയുടെ പക്ഷം അവരോട് ചോദിച്ചു മനസ്സിലാക്കിയിരുന്നോ?

Areekkodan | അരീക്കോടന്‍ said...

അജ്ഞാതാ,മത്തായീ....സ്വാഗതം......
ബഷീര്‍,അനൂപ്‌.ആഷ,അമൃതാ,സാദിഖ്‌...... ആ അമ്മക്ക്‌ സ്നേഹം ഉണ്ട്‌ എന്ന് പിന്നീട്‌ ഒരു സംഭവത്തില്‍ ഞാന്‍ അറിഞ്ഞു.അത്‌ പിന്നെ പോസ്റ്റാം...

Post a Comment

നന്ദി....വീണ്ടും വരിക