Pages

Monday, June 16, 2008

ഓട്ടോറിക്ഷയുടെ ഗ്യാസ്ട്രബ്‌ള്‍ !!!

രാമന്‍ നമ്പൂരി ഓട്ടോയില്‍ യാത്ര ചെയ്യുകയായിരുന്നു.പെട്ടെന്ന് ഓട്ടോറിക്ഷ ബ്രേക്ക്‌ ഡൗണായി.ഓട്ടോഡ്രൈവര്‍ പുറത്തിറങ്ങി പലതും ചെയ്ത്‌ നോക്കിയെങ്കിലും ഓട്ടോ സ്റ്റാര്‍ട്ടായില്ല.അവസാനം ഡ്രൈവര്‍ നമ്പൂരിയോട്‌ പറഞ്ഞു. "തിരുമേനി ക്ഷമിക്കണം....ഓട്ടോക്ക്‌ ചെറിയൊരു ട്രബ്‌ള്‍.." "ങാ.....പ്രശ്നംല്ല്യ.....നോമിവിടെ ഇറങ്ങാം.....എന്താ ഓട്ടോക്ക്‌ ട്രബ്‌ള്‍ പറ്റ്യേത്‌ ?" "അത്‌ ഗ്യാസ്‌..." "ങേ !!! ഓട്ടോറിക്ഷക്കും ഗ്യാസ്ട്രബ്‌ളോ ?? കൃഷ്ണാ.....ഗുരുവായുരപ്പാ....കാലത്തിന്റെ ഒരു പോക്കേ...."

14 comments:

Areekkodan | അരീക്കോടന്‍ said...

"ങേ !!! ഓട്ടോറിക്ഷക്കും ഗ്യാസ്ട്രബ്‌ളോ ?? കൃഷ്ണാ.....ഗുരുവായുരപ്പാ....കാലത്തിന്റെ ഒരു പോക്കേ...."

Unknown said...

പണ്ട് ഇതു പോലെ ഒരുനമ്പൂതിരി ബസില്‍ യാത്ര
ചെയ്യുവായിരുന്നു.
നമ്പൂതിരിക്ക് ബസെങ്ങനെയാ
ഓടുന്നത് എന്നും നിറുത്തുന്നതും അറിയണം
അവസാനം ആ ഗുട്ടന്‍സ് നമ്പൂതിരി മനസിലാക്കി
ഒരു ബെല്ലടിക്കുമ്പോള്‍ ബസ് നിലക്കും
രണ്ടു ബെല്ലടിക്കുമ്പോള്‍ പോകും
ഈ നമ്പൂതിരി ഫലിതങ്ങള്‍ ബഹുരസമാണ്

തറവാടി said...

അരീക്കോടാ,

ഈ ചോദ്യം കുഞ്ഞാപ്പു മുസ്ല്യാര്‍ക്കും ചോദിക്കാല്ലെ? :)

ബഷീർ said...

അരീക്കോടന്‍ സംശയങ്ങള്‍..

ഐ.. മീന്‍.. ഈ നമ്പൂരിയുടെ ഓരോ തമാശകളേയ്‌...

Anonymous said...

Tharavaadi .. what happend to you ?
muslyaarude oru charadu ninakku venamennu thonnunnu.. jaahile

akberbooks said...

നിങ്ങളുടെ രചനകളും
അയക്കുക
www.akberbooks.blogspot.com
akberbooks@gmail.com
mob:09846067301

akberbooks said...

അക്‌ബര്‍ ബുക്സിലേക്ക്‌
നിങ്ങളുടെ രചനകളും
അയക്കുക
akberbooks@gmail.com
mob:09846067301

OAB/ഒഎബി said...

ഗ്യാസിന്‍ പകരം ‘എണ്ണ തീറ്ന്നുന്നാ തോന്നണേ...’എന്ന് പറഞ്ഞിരുന്നെങ്കില്‍ ‘അത് കെട്ട്യോളെട്ത്ത് വല്ല എറച്ച്യൊ മീനൊ പൊരിച്ച് കാണും’. എന്ന് നന്‍ഫ്യൂതിരി പറയുമായുമായിരിക്കാം അല്ലെ അരീക്കോടാ..

siva // ശിവ said...

നല്ല തമാശ.....വല്ലാതെ ചിരിച്ചു പോയി...

Vishnuprasad R (Elf) said...

ഈ നമ്പൂതിരി എന്റെ അയല്‍ വാസിയാ.അയാള് വിഡ്ഡിത്തരം പറഞ്ഞതൊന്നുമല്ല.ഞാന്‍ പറഞ്ഞുകൊടുത്ത കോമഡി ഒന്നിറക്കി നോ‍ക്കിയതാ.അപ്പൊ , ഇതിന്റെ ക്രെഡിറ്റ് എനിക്ക്.ചിരിച്ചവരെല്ലാവരും എനിക്ക് നന്ദി പറഞ്ഞുകൊള്ളൂ.

Vishnuprasad R (Elf) said...

ഈ നമ്പൂതിരി എന്റെ അയല്‍ വാസിയാ.അയാള് വിഡ്ഡിത്തരം പറഞ്ഞതൊന്നുമല്ല.ഞാന്‍ പറഞ്ഞുകൊടുത്ത കോമഡി ഒന്നിറക്കി നോ‍ക്കിയതാ.അപ്പൊ , ഇതിന്റെ ക്രെഡിറ്റ് എനിക്ക്.ചിരിച്ചവരെല്ലാവരും എനിക്ക് നന്ദി പറഞ്ഞുകൊള്ളൂ.

ശ്രീ said...

ഹ ഹ. നമ്പൂരി കലക്കി.
:)

കുഞ്ഞന്‍ said...

ഹഹ.. ഫലിതം അടിപൊളി..!


ഓ.ടോ. ഇന്ന് സൂര്യ ടിവിയില്‍ അരീക്കോടിലെ ഒരാള്‍ പേര് മറന്നുപോയി, അയാള്‍ എസ് എം എസ് വഴി മാലോകര്‍ക്ക് വാര്‍ത്തകള്‍ അയച്ചുകൊടുക്കുന്നതിനെപ്പറ്റി ഒരു വാര്‍ത്തയുണ്ടായിരുന്നു..അതില്‍ പറയുന്ന അരീക്കോടന്‍ തന്നെയാണൊ ഈ അരീക്കോടന്‍..? അയാള്‍ അധ്യാപകനാണ്.

Areekkodan | അരീക്കോടന്‍ said...

അനൂപ്‌......അത്‌ കേട്ടിട്ടുണ്ട്‌.
തറവാടീ....കുഞ്ഞായന്‍ മുസ്ല്യാര്‍ അങ്ങിനെ പറഞ്ഞിട്ടുണ്ടാവും....ദേ ആരോ ചീത്ത വിളിക്കുന്നു.
ബഷീര്‍....ഇപ്പോളും മനസ്സിലായില്ല അല്ലേ ഈ നമ്പൂരി ആരാന്ന്....
oab....അതെനിക്കറിയില്ല.
ശിവ.....നന്ദി
don....ഇത്‌ നല്ലതമാശ.ബൂലോഗത്ത്‌ അല്ലെങ്കിലേ ആകെ മോഷണാന്ന് പരാതിയുണ്ട്‌.എനിക്ക്‌ ഒരു പരാതിയുമില്ലട്ടോ...
ശ്രീ....നന്ദി
കുഞ്ഞാ.....നന്ദി.പിന്നെ ആ അരീക്കോടന്‍ ഞാനല്ല.ഇനി ഞാനാന്ന് വിചാരിച്ചാല്‍ കൊഴപ്പംല്ല്യ....

Post a Comment

നന്ദി....വീണ്ടും വരിക