Pages

Tuesday, June 24, 2008

ചെങ്ങങ്കോഴി

"ഉപ്പാ....ഉപ്പാ....ഞമ്മളെ അപ്രത്തെ(അപ്പുറത്തെ) ആ പഴേ വീട്ട്‌ല്‌ണ്ടല്ലോ......" LKGക്കാരിയായ എന്റെ ചെറിയ മോള്‍ എന്തോ ഒരു സംഗതി പറഞ്ഞു തുടങ്ങി.

"ആ..." കേള്‍ക്കുന്നു എന്നര്‍ത്ഥത്തില്‍ ഞാന്‍ മൂളി.

"ആ.....ഔടൊര്‌(അവിടെയൊരു) ബെല്ലിമ്മ(വല്ല്യമ്മ) ണ്ടല്ലോ....."

"ആ....ഉണ്ടല്ലോ...."

"ആ ബെല്ലിമ്മാക്ക്‌ ഒര്‌ കോഴിണ്ടല്ലോ...."

"ങാ...""ഒര്‌ ചെങ്ങങ്കോഴി...."

"അതേന്ന്...."എനിക്ക്‌ ചൊറിയാന്‍ തുടങ്ങി

"ആ....ആ ചെങ്ങങ്കോഴിണ്ടല്ലോ ബേറെ...."

"വേറെ???"

"ഒര്‌ കോഴിന്റെ മോള്‌ല്‌ കേറ..."

"ങേ!!!" ഞാന്‍ ഞെട്ടി.അവളുടെ നിരീക്ഷണ പാടവത്തെ മനസാ അഭിനന്ദിക്കുമ്പോള്‍ വിഷയം മാറിയതിനാല്‍ കൂടുതല്‍ ചോദ്യത്തില്‍ നിന്ന് തല്‍ക്കാലം ഞാന്‍ രക്ഷപ്പെട്ടു.

8 comments:

Unknown said...

പറഞ്ഞിട്ട് കാര്യല്യ..

ഇന്നത്തെ കുട്ടികളെല്ലാം നമ്മുടെ കുട്ടിക്കാലവുമായി നോക്കുമ്പോള്‍ ഒരുപാട് മാറിയിട്ടുണ്ട്....

CHANTHU said...

പാഠം ഒന്ന്‌ : "ഒരു രക്ഷപ്പെടല്‍."
(പഠിച്ചോളും പിന്നെ. പറഞ്ഞു പഠിപ്പിക്കേണ്ട)

കുഞ്ഞന്‍ said...

എത്ര നാള്‍ രക്ഷപ്പെടും മാഷെ..?

മടിക്കാതെ മടിക്കാതെ പറഞ്ഞുകൊടുക്കൂ....അസ്സലായി...

ബഷീർ said...

മാഷ്‌ തോറ്റു..

ചെങ്ങങ്കോഴി ജയിച്ചു.. ഹി ഹി

കുറ്റ്യാടിക്കാരന്‍|Suhair said...

എന്റ്യുമ്മോ... എഞ്ചാതി ചോദ്യാ പടച്ചോനേ..

akberbooks said...

അക്‌ബര്‍ ബുക്സിലേക്ക്‌
നിങ്ങളുടെ രചനകളും
അയക്കുക
akberbooks@gmail.com
mob:09846067301

Areekkodan | അരീക്കോടന്‍ said...

നിസ്‌.....സ്വാഗതം.....അതേ....ഹെല്‍മെറ്റിട്ട്‌ നടക്കേണ്ട ഗതി വരുമ്ന്നാ തോന്ന്‌ണേ...
ചന്തു.....സ്വാഗതം...ഹ..ഹ..ഹാ
കുഞ്ഞാ....അത്‌ അന്ന് പഠിച്ചോളും...സര്‍ക്കാര്‍ ആവഴിക്കാണല്ലോ നീങ്ങുന്നത്‌.
ബഷീര്‍.....ഞാന്‍ തോറ്റില്ല,പക്ഷേചെങ്ങങ്കോഴി ജയിച്ചു!!!
കുറ്റ്യാടിക്കാരാ....പ്രതീക്ഷിച്ചോളൂ ഇത്തരം ചോദ്യങ്ങള്‍

sethumenon said...

കഥ കേള്‍ക്കുന്ന കൌതുകത്തോടെ ഞാനീ കുറിപ്പുകള്‍ കണ്ടു, രുചിച്ചു.

Post a Comment

നന്ദി....വീണ്ടും വരിക