Pages

Monday, August 11, 2008

ചോറിന്റെ അളവ്‌

തെക്കന്‍ കേരളത്തിലെ പ്രസിദ്ധമായ ഒരു ഹോട്ടലില്‍ നമ്പൂരി ഊണ്‍ കഴിക്കാന്‍ കയറി.

"ഒരൂണ്‌ തരാ" നമ്പൂരി പറഞ്ഞു .

വെയ്റ്റര്‍ ഊണ്‌ കഴിക്കാനുള്ള പാത്രവും കറികളും കൊണ്ട്‌ വച്ചു.അവസാനം ചെറിയ ഒരു പാത്രത്തില്‍ അല്‍പം ചോറും.വിശന്ന് പൊരിഞ്ഞ്‌ നില്‍ക്കുന്ന നമ്പൂരിക്ക്‌ ചോറിന്റെ അളവ്‌ കണ്ട്‌ സഹിച്ചില്ല.

"ഡോ....ഒന്നിങ്ങട്ട്‌ വന്നേ..." നമ്പൂരി വെയ്റ്ററെ വിളിച്ചു.

വെയ്റ്റര്‍ നമ്പൂരിയുടെ അടുത്ത്‌ ഓടി എത്തി.

"നോം ഊണ്‌ ചോദിച്ചതേ നോമിന്‌ കഴിക്കാനാ ,അത്‌ കൊണ്ടുവാ... കോഴിക്ക്‌ കഴിക്കാനുള്ള ഇത്‌ അങ്ങ്‌ കൊണ്ടുപൊയ്ക്കോ... "

6 comments:

Typist | എഴുത്തുകാരി said...

എന്നിട്ടു് ഊണ് കിട്ടിയോ നമ്പൂരിക്കു്?

smitha adharsh said...

നന്നായി..

രസികന്‍ said...

ഹ ഹ കൊള്ളാം
അപ്പോൾ നമ്മുടെ വെയ്റ്റർ ബണ്ടാരിയെ നോക്കി വിളിച്ചു പറഞ്ഞു.
"രാമേട്ടാ ഒരു കാട്ടു പോത്തിനു തിന്നാനുള്ള അത്രയുമെടുത്തോളൂ."

അനില്‍@ബ്ലോഗ് // anil said...

അതില്‍ തെറ്റുണ്ടൊ?
ഭക്ഷണം കാണുമ്പോള്‍ തന്നെ ഒരു അശ്വാസം തോന്നണ്ടെ .
അപ്പോള്‍ ഇങ്ങനെയാണു നമ്പൂതിരി ഫലിതങ്ങള്‍ ഉണ്ടാവുന്നതു !!

ബഷീർ said...

കഷ്ടായിന്നേ പറയേണ്ടൂ

Areekkodan | അരീക്കോടന്‍ said...

typist.....ബാക്കി ഞാന്‍ കേട്ടില്ല.(കഥയില്‍ ചോദ്യവുമില്ല)
smitha......സ്വാഗതം...ഇവിടെ വന്നതില്‍ സന്തോഷം.
രസികാ.....അത്‌ കലക്കി.ബാക്കി സംഭവങ്ങള്‍ എന്റമ്മോ ഓര്‍ക്കാന്‍ വയ്യ.
അനില്‍....ഒരു ആശ്വാസം തോന്നും,പക്ഷേ പിന്നാലെ ആ ശ്വാസം നിലക്കും.
ബഷീര്‍.....അല്ലാതെന്താ പറയാ?

Post a Comment

നന്ദി....വീണ്ടും വരിക