Pages

Tuesday, August 12, 2008

സ്വര്‍ണ്ണമെഡല്‍ എന്ന അപമാനം!!!!

(പത്രങ്ങളിലെല്ലാം ഇന്ന് വെടിക്കെട്ട്‌ തലക്കെട്ട്‌.എന്റെ തലക്കുള്ളിലും വെടിക്കെട്ട്‌.അതിനാല്‍ എഴുതിപ്പോയതാണ്‌.)

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒളിമ്പിക്സില്‍ ഇന്ത്യക്ക്‌ വേണ്ടി വ്യക്തിഗത സ്വര്‍ണ്ണ മെഡല്‍ നേടിയ അഭിനവ്‌ ബിന്ദ്രക്ക്‌ അഭിനന്ദനങ്ങള്‍ !!!

ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിക്കൊണ്ടിരിക്കുന്ന ഒരു അമേരിക്കകാരനോ,ജപ്പാന്‍കാരനോ,കൊറിയക്കാരനോ എന്തിന്‌ ഒരു എത്യൊപ്പിയക്കാരനോ (അയാള്‍ ഇവിടെ എത്തുകയാണെങ്കില്‍) ഇന്നത്തെ പത്രം എടുത്ത്‌ നോക്കിയാല്‍ തീര്‍ച്ചയായും അന്തം വിട്ടു പോകും.നമ്മുടെ അഭിമാന മുഹൂര്‍ത്തം പല അപമാനങ്ങളിലേക്കും വിരല്‍ ചൂണ്ടുന്നു.

സ്വാതന്ത്ര്യം കിട്ടി 61 വര്‍ഷം കഴിയുന്നു.ഇന്ത്യക്ക്‌ ഒളിമ്പിക്സില്‍ ആദ്യ വ്യക്തിഗത സ്വര്‍ണ്ണം ലഭിക്കാന്‍ ഇത്രയും കാത്തിരിക്കേണ്ടി വന്നു എന്ന് പറയാന്‍, അല്ലെങ്കില്‍ ഇന്ന് പത്രം നോക്കുന്ന ഒരു വിദേശിയുടെ മുമ്പില്‍ ഈ വിവരം വിളമ്പാന്‍ പോലും നമുക്ക്‌ നാണമില്ലേ?

നൂറ്‌ കോടി ജനങ്ങളുടെ പ്രാര്‍ത്ഥന ഫലിച്ചു എന്ന് പലരും പറയുന്നു.സ്വാതന്ത്ര്യത്തിന്‌ ശേഷം കോടികള്‍ പൊടിപൊടിച്ച്‌ എത്ര എത്ര കായിക മാമാങ്കത്തില്‍ നമ്മുടെ അത്‌ലറ്റുകള്‍ സോറി ഒഫീഷ്യല്‍ സംഘം പങ്കെടുത്തു?(ഒഫീഷ്യല്‍ സംഘത്തിലെ അംഗങ്ങളുടെ എണ്ണത്തിന്‌ മെഡല്‍ ഉണ്ടായിരുന്നെങ്കില്‍ എല്ലാ ഒളിംപിക്സിലും അത്‌ ഇന്ത്യക്ക്‌ തന്നെയായിരിക്കും, തീര്‍ച്ച) 100 കോടി ജനങ്ങളില്‍ പകുതി പേരുടെയെങ്കിലും പ്രാര്‍ത്ഥന ഈ പേക്കൂത്ത്‌ നിര്‍ത്തി ഈ രാജ്യത്തെ പട്ടിണിപ്പാവങ്ങളിലേക്ക്‌ ശ്രദ്ധ തിരിക്കൂ എന്നായിരുന്നില്ലേ?

ഇന്നലെ സ്വര്‍ണ്ണം നേടിയ അഭിനവ്‌ ബിന്ദ്ര 1998 മുതലാണ്‌ രാജ്യത്തിന്‌ വേണ്ടി ഷൂട്ടിംഗ്‌ റേഞ്ചില്‍ ഇറങ്ങിത്തുടങ്ങിയത്‌.എന്ന് വച്ചാല്‍ 10 വര്‍ഷം മുമ്പ്‌.ഇതുവരെ ഈ താരം അന്താരാഷ്ട്ര മല്‍സരങ്ങളില്‍ നേടിയത്‌ 6 സ്വര്‍ണ്ണമാണെന്ന് മാതൃഭൂമി റിപ്പോര്‍ട്ട്‌ പറയുന്നു.നിരവധി ആഭ്യന്തര മല്‍സരങ്ങളില്‍ മികവ്‌ തെളിയിക്കുകയും ചെയ്തു.രാജ്യം 2001-ല്‍ അര്‍ജ്ജുന അവാര്‍ഡും 2002-ല്‍ പരമോന്നത കായിക ബഹുമതിയായ രാജീവ്‌ ഗാന്ധി ഖേല്‍രത്ന അവാര്‍ഡും ബിന്ദ്രക്ക്‌ സമ്മാനിക്കുകയും ചെയ്തു.ഇനിയിപ്പോള്‍ ഭാരത രത്നം അല്ലാതെ ഏത്‌ അവാര്‍ഡ്‌ ബിന്ദ്രയുടെ തൊപ്പിയില്‍ ചാര്‍ത്തും എന്ന് ന്യായമായി സംശയിക്കുന്നു.മികവിന്റെ പരകോടിയില്‍ എത്തിയിട്ടും പലര്‍ക്കും ലഭിക്കാതെ പോയ ഖേല്‍രത്ന അവാര്‍ഡ്‌ ഇത്രയും നേരത്തെ ഈ താരത്തിന്‌ നല്‍കിയതിന്റെ പിന്നിലെ കളികള്‍ 'കളിയിലെന്ത്‌ കാര്യം' എന്ന ചൊല്ലിലൂടെ നാം സൗകര്യപൂര്‍വ്വം മറന്നു.

വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചു വീഴുന്നവന്‌ ഉന്നതങ്ങളില്‍ എന്നും പിടിപാടുണ്ട്‌.അതവന്റെ വളര്‍ച്ചക്കിടയില്‍, അവാര്‍ഡുകളുടേയും പുരസ്കാരങ്ങളുടേയും രൂപത്തില്‍ ലഭിച്ചുകൊണ്ടിരിക്കും.അതില്ലാത്തവന്‍ നേട്ടത്തിന്റെ സുവര്‍ണ്ണ ദിനത്തില്‍ മാത്രം ഹീറോയും പിന്നെ സീറോയും ആയിരിക്കും.

വാല്‍ക്കഷ്ണം: 2000-ല്‍ വെങ്കലം, 2004-ല്‍ വെള്ളി, 2008-ല്‍ സ്വര്‍ണ്ണം.ഇന്ത്യ കുതിക്കുന്നു എന്ന് ആരും അച്ച്‌ നിരത്തില്ല എന്ന് കരുതുന്നു.

34 comments:

Areekkodan | അരീക്കോടന്‍ said...

പത്രങ്ങളിലെല്ലാം ഇന്ന് വെടിക്കെട്ട്‌ തലക്കെട്ട്‌.എന്റെ തലക്കുള്ളിലും വെടിക്കെട്ട്‌.അതിനാല്‍ എഴുതിപ്പോയതാണ്‌

ഷിനോ .. said...

അഭിനവ് ബിന്ദ്രയുടെ കോച്ച് മലയാളി ആണത്രേ.അദേഹത്തിന്റെ വീട്ടില്‍ പോയി ബന്ധുക്കളെയും നാട്ടുകാരെയും

നിരത്തി "ആഘോഷങ്ങള്‍ എങ്ങനെയാണു പ്ലാന്‍ ചെയ്തിരിക്കുന്നത് ?" എന്ന് ചോദിയ്ക്കാന്‍ മാധ്യമങ്ങള്‍ക്ക്

ഒരു മടിയുമില്ലായിരുന്നു.ഒരര്‍ത്ഥത്തില്‍ ഇത് "അപമാനം" തന്നെ..മീഡിയ അതിരുകടക്കുന്നു.

Rare Rose said...

ഒളിമ്പിക്സില്‍ ആദ്യമായി ഒരു വ്യക്തിഗത സ്വര്‍ണ്ണമെഡല്‍ ഇന്ത്യയിലേക്ക് കൊണ്ടു വന്ന ആ ഷൂട്ടറെ ഇങ്ങനെ പരാമര്‍ശിക്കേണ്ടിയിരുന്നില്ലായിരുന്നു....സ്വത്തുണ്ടോന്നു നോക്കിയല്ലല്ലോ കഴിവിനെ അടിസ്ഥാനമാക്കിയല്ലേ ഇന്നലെ ഒളിമ്പിക്സില്‍ മെഡല്‍ കൊടുത്തത്....മുന്‍പ് ലഭിച്ച അവാര്‍ഡുകള്‍ക്ക് താനനര്‍ഹനാണെന്നു അദ്ദേഹം ഇതിലൂടെ തെളിയിച്ചു കഴിഞ്ഞുവല്ലോ..

അനില്‍ശ്രീ... said...

അരിക്കോടാ... ഈ കുറിപ്പിന് വിയോജനക്കുറിപ്പ് എഴുതാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരുന്നില്ല. കാരണം എന്നെ സംബന്ധിച്ച് ഇത് പ്രാധാന്യമുള്ള ഒരു വിശേഷമായി തോന്നി. ഇത്രയും നാള്‍ നമുക്ക് കിട്ടിയില്ല എന്നത് മറ്റുള്ളവര്‍ അറിഞ്ഞാല്‍ നാണക്കേട് തോന്നുന്നതെന്തിനാ? അതൊരു സത്യമല്ലേ?.

"വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചു വീഴുന്നവന്‌ ഉന്നതങ്ങളില്‍ എന്നും പിടിപാടുണ്ട്‌." അത് നമ്മുടെ പൊതുവേയുള്ള ഒരു കാര്യം. ഇങ്ങേര്‍ക്ക് ഖേല്‍‍‌രത്ന കൊടുത്തത് അത് കൊടുക്കാന്‍ പറ്റിയ ആള്‍ അന്ന് വേറെ ഇല്ലാത്തതിനാല്‍ ആയിരിക്കും എന്ന് വിചാരിച്ചാല്‍ പോരെ. (ഇപ്രാവശ്യം ധോണിക്ക് കിട്ടിയത് വെള്ളിക്കരണ്ടിയുമായി ജനിച്ചത് കൊണ്ടല്ലല്ലോ).

അല്ലെങ്കില്‍ പോലും ഒളിമ്പിക്സ് മെഡല്‍ എന്നത് ആര്‍ക്കും അഭിമാനിക്കാവുന്ന ഒന്നു തന്നെയാണ്. അത് പാവപ്പെട്ടവന്‍ ആയാലും വെള്ളിക്കരണ്ടിയുമായി ജനിച്ച അഭിനവ് ആണെങ്കിലും.

കുഞ്ഞന്‍ said...

മാഷെ..

കാഴ്ചപ്പാടിനോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നു..

മീഡിയ, അവര്‍ ഒരവസരം ശരിക്കും ഉപയോഗപ്പെടുത്തും കാരണം നിലനില്പ്..!

smitha adharsh said...

:(

Areekkodan | അരീക്കോടന്‍ said...

ഷിനോ...സ്വാഗതം.മീഡിയക്ക്‌ വിളമ്പാന്‍ കിട്ടുന്നതെന്തും അവര്‍ ആഘോഷമാക്കുന്നു.എന്ത്‌ ചോദിക്കണം എന്ന് പോലും അറിയാത്ത മീഡിയക്കാര്‍....സ്വര്‍ണ്ണം കിട്ടിയ ഉടനെ ആഘോഷമങ്ങ്‌ പ്ലാന്‍ ചെയ്യുകയല്ലേ? എന്താ ഇവരുടെയൊക്കെ മനസ്സിലിരിപ്പ്‌?

rare rose...അഭിനവ്‌ ബിന്ദ്രക്ക്‌ അഭിനന്ദനം അറിയിച്ചുകൊണ്ട്‌ അദ്ദേഹത്തിന്റെ ബ്ലോഗില്‍ ഞാനും കമന്റിയിരുന്നു.പക്ഷേ ഇത്‌ ഇത്രയും വലിയ ഒരു ആഘോഷമാക്കുന്നതിലൂടെ രാജ്യത്തിന്റെ പരമപ്രധാന ലക്ഷ്യം ഇതായിരുന്നു എന്ന ഒരു ചിന്ത വരുന്നില്ലേ?പിന്നെ അവാര്‍ഡ്‌ കൊടുത്ത്‌ കാലങ്ങള്‍ കഴിഞ്ഞ ശേഷം അര്‍ഹത തെളിയിക്കുന്നത്‌ മുമ്പ്‌ കൊടുത്ത അവാര്‍ഡ്‌ അന്ന് അര്‍ഹതപ്പെട്ടതായിരുന്നില്ല എന്നതിനും തെളിവല്ലേ?ഓടുന്ന പട്ടിക്ക്‌ ഒരു മുഴം മുമ്പേ ഏറ്‌ എന്നതാണോ ഇവിടെയും ആപ്തവാക്യം?

അനില്‍,കുഞ്ഞാ....വിയോജനക്കുറിപ്പ്‌ മാത്രമേ ഞാന്‍ ഇതിന്‌ പ്രതീക്ഷിച്ചിട്ടുള്ളൂ.
100 കോടി ജനങ്ങള്‍ക്കിടയില്‍ നിന്ന് ഒളിമ്പിക്സില്‍ മല്‍സരിച്ച്‌ ജയിക്കാന്‍ പോന്ന ഒരെണ്ണത്തെ ഇതുവരെ കണ്ടെത്താനും വാര്‍ത്തെടുക്കാനും ഇതുവരെ കഴിഞ്ഞില്ല എന്നതില്‍പരം നാണക്കേട്‌ എന്താണുള്ളത്‌?
പിന്നെ ഖേല്‍രത്ന അവാര്‍ഡിന്‌ അന്ന് അര്‍ഹതപ്പെട്ടവര്‍ ഇല്ലായിരുന്നു എന്ന് കാണികളായ നമുക്ക്‌ സമാധാനിക്കാം.പക്ഷേ കളിക്കളങ്ങളില്‍ വിയര്‍പ്പൊഴുക്കിയ താരങ്ങള്‍ക്ക്‌ അതിനാകുമോ? നമ്മുടെ P T Usha എത്ര അന്താരാഷ്ട്രവേദികളില്‍ ജനഗണമന കേള്‍ക്കാന്‍ അവസരമൊരുക്കി.ഇന്ന് ആ ഉഷ നടത്തുന്ന സ്കൂളിന്‌ അര്‍ഹിച്ച പ്രാധാന്യം സര്‍ക്കാര്‍ നല്‍കുന്നുണ്ടോ?ഈ അഭിനവും എത്രകാലം ഹീറോ ആയിരിക്കും എന്ന് കാത്തിരുന്ന് കാണാം.
smitha....നന്ദി

Unknown said...

ഒളിമ്പിക്സ് കേമം തന്നെ , അതില്‍ പന്കെടുക്കുന്നതും മെഡല്‍ വാങ്ങുനതും ബഹു കേമം.
സത്യം പറയാന്‍ എന്തിനാ സാറെ മടി?
മീഡിയ അതിര് കടക്കുന്നില്ല...
രംഗ ബോധമില്ലാത്ത ചില മീഡിയ പ്രവര്‍ത്തകര്‍ മാത്രമാണ് അതിര് കടക്കുന്നത്....
അതില്‍ അപ്പുറത്താണ് മീഡിയ എന്നെ വാകിന്റെ അര്ത്ഥം. മനസിലാക്കുമല്ലോ?

ബഷീർ said...

ഇന്ത്യാ മാഹാരാജ്യത്തിന്റെ നാണക്കേടില്‍ നിന്ന് കര കയറ്റിയ ഈ സ്വര്‍ണ്ണ നേട്ടത്തില്‍ എല്ലാ ഇന്ത്യക്കാരനുമുണ്ടാവേണ്ട സന്തോഷമുണ്ടെനിക്കും..

അതിനിടയില്‍ കാണാതെ പോകുന്ന ചിലതിലേക്കുള്ള ചൂണ്ട്‌. .. കണ്ടില്ലെന്ന് നടിക്കാനാവുമോ..

എത്ര കോടികളാണു നാം തുലക്കുന്നത്‌ ?

നമ്മുടെ നാടിനെ കാക്കാന്‍ ജീവന്‍ ബലി കഴിക്കുന്ന ജവാനു പക്ഷെ കിട്ടുന്നത്‌ എന്താണെന്ന് കൂടി കാണേണ്ടതില്ലേ...?

Anonymous said...

Agian Malayalees..

enthu vannaalum vimarshikkum.. sreesanth enthenkilum cheythaal udane vimarshanam.. ippol bindrakku gold kittiyappaol..ohhh cheap mallus...

man u dnt knw wht is olympics..and wht is its importance..try to research that..

Areekkodan | അരീക്കോടന്‍ said...

മുരളിക....സ്വാഗതം.ഒളിമ്പിക്‌ സ്വര്‍ണ്ണത്തിന്റെ മഹത്വത്തെ ഞാന്‍ അപകീര്‍ത്തിപ്പെടുത്തുന്നില്ല.
"രംഗ ബോധമില്ലാത്ത ചില മീഡിയ പ്രവര്‍ത്തകര്‍ മാത്രമാണ് അതിര് കടക്കുന്നത്...."
താങ്കളുടെ അഭിപ്രായത്തെ ഞാന്‍ മാനിക്കുന്നു .
ബഷീര്‍....കോടികള്‍ തുലച്ച്‌ തുലച്ച്‌ നമുക്കും ഒരു മെഡല്‍.ഈ മെഡല്‍ ഇനിയും കോടികള്‍ പൊട്ടിക്കാനുള്ള വഴിയൊരുക്കുകയും ചെയ്യും.ഹാ കഷ്ടം.
rajan...സ്വാഗതം.രാജാവിനെ നഗ്നനായി കാണുമ്പോള്‍ അത്‌ വിളിച്ചു പറയുന്നതില്‍ തെറ്റില്ല എന്ന പക്ഷക്കാരനാണ്‌ ഞാന്‍.പിന്നെ ഒളിമ്പിക്സിനെ പറ്റി search ചെയ്യാം research ചെയ്യാന്‍ ഇപ്പോള്‍ സമയമില്ല.വിമര്‍ശനത്തിന്‌ നന്ദി.

Nachiketh said...

Earlier today NDTV 24x7 asked MS Gill, India’s sports minister, for his reaction to Abhinav Bindra’s gold medal. He said:

I congratulate myself and every other Indian.

I’m not sure what I contributed to Bindra’s fine achievement, but if the minister congratulates me, I must have done something. Yippee. If Bindra melts the medal one day, do you think I can ask for a share?

chithrakaran ചിത്രകാരന്‍ said...

ഇന്നു പുറത്തിറങ്ങിയ ഹിന്ദു പത്രമൊഴികെ എല്ലാ പത്രങ്ങളും “തൂറാത്തോന്‍ തൂറുമ്പോള്‍ തീട്ടം കൊണ്ട് ആറാട്ട്“ എന്ന പഴമൊഴി അന്വര്‍ത്ഥമാക്കുന്ന വിധം അല്‍പ്പത്വത്തിന്റെ കൊടുമുടിയിലെത്തിരിക്കുന്നതായാണ് കാണാനായത്.
സത്യത്തില്‍ നമ്മുടെ ഈ നാടു നശിപ്പിച്ചുകൊണ്ടിരിക്കുന്നത് നമ്മുടെ പത്ര-മാധ്യമങ്ങളിലെ മന്ദബുദ്ധികളുടെ മഹനീയ സാന്നിദ്ധ്യമാണെന്നു പറയണം.

അരീക്കോടന്‍ മാഷുടെ നല്ല നിരീക്ഷണം.

Anonymous said...

പ്രിയ അരീക്കോടന്‍,തലക്കെട്ടു തന്നെ നമ്മുടെ ഒളിമ്പിക്സില്‍ സ്വര്‍ണ്ണ മെഡല്‍ ലഭിച്ചത് ഒട്ടും ഇഷ്ടപ്പെടാത്ത രീതിയിലാണെന്നു തോന്നി.വിദേശീയര്‍ക്ക് നേരത്തേ തന്നെ അറിയാമല്ലോ ഇന്തയ്ക്ക് കുറച്ചധികം വര്‍ഷങ്ങളായി മെഡലൊന്നും ലഭിച്ചിട്ടില്ലയെന്നു.അതുകൊണ്ടു തന്നെ ഇപ്രാവശ്യം അഭിനവ് ബിന്ദ്ര എന്ന ഇന്ത്യാക്കാരന്‍ സ്വര്‍ണ്ണമെഡല്‍ വാങ്ങിയപ്പോള്‍ സ്വാഭാവികമായും ഉള്ളു തുറന്നു പത്രങ്ങള്‍ ആഘോഷിക്കുമെന്നാര്‍ക്കാണു അറിയാത്തതു. ഒരു രാജ്യത്തെ മാധ്യമങ്ങള്‍ ആ രാജ്യത്തിനു അപ്രതീക്ഷിതമായി ലഭിക്കുന്ന നേട്ടത്തില്‍ ആഹ്ലാദിക്കുന്നത് തികച്ചും സ്വാഭാവികമാണു.അതും ഒളിമ്പിക്സ് പോലുള്ള ഒരു ലോക കായികമത്സരത്തില്‍.വിദേശീയര്‍ നമ്മുടെ പത്രം കണ്ടു എന്തു ധരിച്ചാലെന്ത്??സത്യം പറയുന്നതില്‍ എന്തിനു ലജ്ജിക്കണം.അതു കൊണ്ടു ഇനി സ്വര്‍ണ്ണം ലഭിക്കുകയേ വേണ്ട എന്നാണോ താങ്കള്‍ കരുതുന്നത്.
അവരെപ്പോലുള്ള വികസിതരാജ്യങ്ങളെ എന്തിനു ഇതിലോട്ട് വലിച്ചിഴച്ച് താരതമ്യപ്പെടുത്തണം...

പിന്നെ വെള്ളിക്കരണ്ടിയുടെ കാര്യം.അദ്ദേഹത്തിനു സ്വത്തുണ്ടായി പോയത് അദ്ദേഹത്തിന്റെ കുറ്റമാണോ.?ഒളിമ്പിക്സിനു സ്വത്തു എന്നു മുതലാണു മാനദണ്ഡമാക്കി വെച്ചു തുടങ്ങിയതു.സ്വന്തം രാജ്യത്തിനു വേണ്ടി സ്വന്തം കഴിവുപയോഗിച്ചു സ്വര്‍ണ്ണം നേടിയ ഒരു വ്യക്തിയെ (അതും അമിതാഹ്ലാദപ്രകടനമില്ലാതെ ശാന്തനായി നില്‍ക്കുന്ന ഒരു വ്യക്തി )ഇങ്ങനെ കാമ്പില്ലാതെ വിമര്‍ശിക്കുന്നതെന്തിനു.അഭിനവില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളാതെ ഇങ്ങനെ തരം താഴുന്നത് അപലപനീയം തന്നെ.വെള്ളക്കരണ്ടി പോലും.!!!മലയാളികളുടെ മനസ്ഥിതിയെ പറ്റി മുന്‍പു കമന്റിയ rajan പറഞ്ഞതെത്ര ശരി..

അനില്‍@ബ്ലോഗ് // anil said...

മാഷെ,
ഈ ചിന്താഗതി മനസ്സിലില്ലാഞ്ഞല്ല, എങ്കിലും കിട്ടിയതിന്റെ ആഘോഷം നമുക്കു കുറക്കേണ്ടല്ലൊ. കോടിക്കണക്കു ജനസംഖ്യയുള്ള ഒരു രാജ്യം,ലോകത്തിനു മുഴുവന്‍ കൈത്തൊഴില്‍ മുതല്‍ തലച്ചോര്‍ തൊഴിലാളികളെ മുഴുവന്‍ സംഭാവന ചെയ്യുന്ന രാജ്യം, ഇന്ത്യ , എന്തുകൊണ്ടു ഇത്തരം മേഖലകളില്‍ താഴെപ്പോകുന്നതു എന്തെന്നു പലപ്പോഴും ആലോചിക്കുന്ന കാര്യമാണു.നമ്മുടെ രാജ്യത്തിന്റെ പരിമിതികള്‍ കണക്കിലെടുത്താല്‍ പോലും ന്യായീകരിക്കാനാവാത്ത ഈ അവസ്ഥ ഇവിടുത്തെ രാഷ്ടീയവും വ്യക്തിപരവുമായ ഇടപെടലുകളുടെ ഭലമാണെന്നു പറയാതെ വയ്യ.ക്രിക്കറ്റിന്റെയും മറ്റും കാര്യത്തില്‍ കാണിക്കുന്ന ആവേശം എല്ലാ മേഖലകളിലുമുണ്ടായിരുന്നെകില്‍ അലപം മെച്ചപ്പെട്ടേനെ.

അതു പോകട്ടെ,
നേടിയ നേട്ടത്തിനു അദ്ദേഹത്തെ അഭിനന്ദിക്കാം, അദ്ദേഹം ഒരു ഇന്ത്യന്‍ പൌരനായതില്‍. അതിലപ്പുറം നമൂക്ക് ഇതില്‍ റോള്‍ ഒന്നുമില്ല.ടി വി യിലെ കാണിച്ച അദ്ദേഹത്തിന്റെ പരിശീലന കേന്ദ്രം അക്ഷരാര്‍ഥത്തില്‍ ഏവരേയും വിസ്മയിപ്പിക്കുക തന്നെ ചെയ്യും, ഒരു സാധാരണക്കാരനു കഴിയുന്നതല്ലതൊന്നും.

അതെ,അഭിനവ് ബിന്ദ്ര പണക്കാരനാണു, അതുകൊണ്ടു മാത്രമാണു ഈ നേട്ടം കൈവരിച്ചതും. പക്ഷെ അതദ്ദേഹത്തിന്റെ മാറ്റു കുറക്കുന്നില്ല.

joice samuel said...

:)

അരുണ്‍കുമാര്‍ | Arunkumar said...

കാര്യം എല്ലാം ശരി തന്നെ... പക്ഷെ ഇതു ഒരു നേട്ടം തന്നെ ആണ്...
മാഷിനെ അലട്ടുന്ന പ്രശ്നം എല്ലായിടത്തും ഉള്ളതല്ലേ... ഇനി ഇന്ത്യ എല്ലാ തലങ്ങളിലും ഒന്നമതാകുന്ന സമയത്തേ ഇതിന് പരിഹാരമാകു. അല്ലെങ്കില്‍ ഇത്രയും ആളെ വച്ചു ഇന്ത്യക്ക് ഏറ്റവും വലിയ സാമ്പത്തിക ശക്തിയോ മറ്റോ ഇത്രയും കൊല്ലത്തില്‍ ആകാമായിരുന്നില്ലേ...

Anonymous said...

Hat off Abhinav!!!!!!!

Off:
Chitrakara...
ചിത്രകാര...അഭിനവിന്റെ ജാതി കൂടെ ഒന്നു നോക്കിയേരെ..
അതാണല്ലോ അതിന്റെ ഒരു ഇതു...

jinsbond007 said...

2001ല്‍ അഭിനവിന് രാജീവ് ഗാന്ധി ഖേല്‍രത്ന കൊടുത്തത് 20വയസ്സ് തികയുന്നതിനു മുമ്പ് അന്താരാഷ്ട്ര മീറ്റുകളില്‍ ആറു സ്വര്‍ണ്ണം കരസ്ഥമാക്കിയതിനായിരുന്നു. പിന്നെ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പും, കോമണ്‍വെല്‍ത്ത് ഗെയിംസിലും ഒക്കെ കഴിവുതെളിയിച്ചിട്ടുള്ള ആളാണഭിനവും. പിന്നെ, ഖേല്‍രത്ന കൊടുക്കുമ്പോള്‍ അക്കഴിഞ്ഞ വര്‍ഷത്തെ പ്രകടനമല്ലെ നോക്കുകയുള്ളൂ? കര്‍ണ്ണം മല്ലേശ്വരിയും ഖേല്‍രത്ന നേടിയിട്ടുണ്ട്, 1995-96ല്‍. സിഡ്നി ഒളിമ്പിക്സില്‍ സ്വര്‍ണ്ണം നേടിയത് 2000ത്തിലും. നാലുകൊല്ലം കൂടുമ്പോള്‍ ഒരൊളിമ്പിക്സ് സ്വര്‍ണ്ണവും വല്ലപ്പോഴും ഒരു ലോകചാമ്പ്യന്‍ഷിപ്പ് മെഡലും ലഭിക്കുന്ന ഇന്ത്യന്‍ കായികലോകത്ത് ധാരാളം സ്വര്‍ണ്ണം വാരുന്ന ഷൂട്ടര്‍മാര്‍ക്ക് ഖേല്‍രത്ന കൊടുക്കേണ്ടി വരുന്നത് ഗതികേടുകൊണ്ടാണ്. ഇനിയിപ്പോള്‍ ഗോള്‍ഫര്‍മാര്‍ക്കും ചിലപ്പോള്‍ കൊടുത്തു തുടങ്ങേണ്ടിവരും ഖേല്‍രത്ന. പണം ഷൂട്ടിങ്ങില്‍ ഒരു പ്രധാന ഘടകമാണ്, അതില്ലാത്തതു കൊണ്ട് ബുദ്ധിമുട്ടുന്നവരാണധികവും. ഒളിമ്പിക്സിനുമുമ്പ് മറ്റു ഷൂട്ടര്‍മാരോട് പല പത്രങ്ങളും നടത്തിയ അഭിമുഖങ്ങളും കോച്ചിന്റെ കമന്റുകളും മറ്റും വായിച്ചു കാണുമെന്നു കരുതുന്നു. അവിടെ പണം കൊണ്ടുതന്നെയാണ് ബിന്ദ്രക്ക് തിളങ്ങാനായത്. അദ്ദേഹത്തിനു കിട്ടിയ മെഡല്‍ ഇന്ത്യന്‍ മെഡലായത് പ്രൊഫഷണല്‍ ഷൂട്ടിങ്ങ് ഒരു സ്പോര്‍ട്ടിങ്ങ് ഇവന്റല്ലാത്തതു കൊണ്ട് മാത്രമാണെന്നും മനസ്സിലാക്കുക.

Mr. K# said...

ശ്ശെടാ, എങ്ങനെയെന്കിലും ഒരു ഓടെന്കിലും കിട്ടുമായിരിക്കും എന്ന് പ്രതീക്ഷിച്ചിരിക്കുമ്പോളാണ്‍ ഒരു സ്വര്ണ്ണം കിട്ടിയത്. ഇതു തന്നെയാണ്‍ അഭിനവ് ബിന്ദ്രയുടെ സ്വര്ണ്ണമെഡല്‍ ആഘോഷിക്കുന്ന മാധ്യമങ്ങളുടെയും ജനങ്ങളുടെയും ചിന്താഗതി. കൊട്ടക്കണക്കിനു മെഡല്‍ പ്രതീക്ഷിച്ചിരിക്കുന്നവര്ക്ക് നിരാശ ഉണ്ടാവുന്നതില്‍ അല്ഭുതമില്ല. പക്ഷെ എനിക്ക് അത്തരം പ്രതീക്ഷകളൊന്നും ഇല്ലാതിരുന്നതു കൊണ്ട് ഒരു സ്വര്ണ്ണം കിട്ടിയതറിഞ്ഞപ്പോള്‍ സന്തോഷം തോന്നി.

Anonymous said...

:) areekkoda, agreeing to the media massacre. If the due importance was given to other sports (at least the half of the money and time wasted on cricket) India would have been the forerunner in Olympics..

what to say..

just that congrats Mr. Bindre.

Areekkodan | അരീക്കോടന്‍ said...

നചികേതസ്സ്‌.....സ്വാഗതം.അതേ.കായികമന്ത്രാലയം കുറേ പണം എവിടെയൊക്കെയോ വാരി എറിയുന്നു എന്നല്ലാതെ ഒന്നും ചെയ്യുന്നില്ല.
ചിത്രകാരാ....ഹിന്ദു പത്രത്തിന്റെ പ്രത്യേകത അതു തന്നെ.അവരുടെ പത്ര തലക്കെട്ടിന്റെ ഫോണ്ട്‌ സൈസിലും വലിയ സൈസില്‍ അവര്‍ ഒരു ന്യൂസും ആഘോഷിക്കുകയില്ല.അതാണ്‌ പത്രം.
അനില്‍.....അതേ ....നേട്ടത്തില്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു.
അണ്ണാരക്കണ്ണനും മുല്ലപ്പൂവിനും സ്വാഗതം.
അരുണ്‍കുമാര്‍.....സ്വാഗതം.നേട്ടം ഞാനും അംഗീകരിക്കുന്നു.നിരീക്ഷണത്തിന്‌ അഭിനന്ദനങ്ങള്‍
jinsbond...സ്വാഗതം.മല്ല്വേശ്വരിക്ക്‌ കിട്ടിയതും വെങ്കലമായിരുന്നു.20 വയസ്സിന്‌ മുമ്പ്‌ 6 സ്വര്‍ണ്ണം , പിന്നെ ഒന്നും ഇല്ല.ഖേല്‍രത്ന കിട്ടി പിന്നെ വിശ്രമിക്കാന്‍ പോയോ?ഇന്ത്യന്‍ കായികലോകം ഇങ്ങനെയൊക്കെയാണ്‌.ഒരു അദൃശ്യ അച്ചുതണ്ടില്‍ വലം വയ്ക്കുന്നു.അതാണ്‌ ഞാന്‍ ചൂണ്ടിക്കാണിച്ച ഒരു സംഗതി.
കുതിരവട്ടാ...സ്വാഗതം.ഒന്നും പ്രതീക്ഷിക്കാതെ വല്ലതും കിട്ടുമ്പോള്‍ സന്തോഷം സ്വാഭാവികമാണ്‌.
vishnu.....ഇന്നലെ ആ ശ്രീലങ്കക്ക്‌ മുമ്പില്‍ നാണം കെട്ടത്‌ ബിന്ദ്ര സ്വര്‍ണ്ണം നേടിയതുകൊണ്ട്‌ ആരും അറിയാതെ പോയി.

sreeni sreedharan said...

ഖേല്‍രത്ന അവാര്‍ഡ്‌ ഇത്രയും നേരത്തെ ഈ താരത്തിന്‌ നല്‍കിയതിന്റെ പിന്നിലെ കളികള്‍
ഒന്ന് വിവരിക്കാമോ?

വിചാരം said...

അഭിനവ് ഭിന്ദ്രയ്ക്ക് അഭിവാദ്യങ്ങള്‍ കാരണം എനിക്കേതായാലും ഇതൊന്നും കിട്ടില്ല കിട്ടുന്നവരെ അഭിനന്ദിയ്ക്കുക. മാധ്യമങ്ങള്‍ എന്തിര് ചെയ്യാനാവര്‍ മെഡല്‍ കിട്ടി നാലു ദിവസം കഴിഞ്ഞെഴുതിയാല്‍ അവരെഴുതിയവ വായിക്കാനാളെ കിട്ടില്ല, വായിക്കാനാളെ കിട്ടുന്ന എന്തു വിഷയവും അവര്‍ക്ക് ആഘോഷമാണ് ഈ ആഘോഷങ്ങള്‍ നമ്മുടെ മാനസ്സിക സന്തോഷത്തില്‍ നിന്ന് വരുന്നത് പോലെയല്ല മാസം കൃത്യമായി ശമ്പളം കിട്ടണമെങ്കില്‍ ഇങ്ങനെയുള്ള ന്യൂസുകളെ ആഘോഷമാക്കിയേ മതിയാവൂ. ടീ വി അവതാരിക പാട്ടു പരിപ്പാടിയ്ക്ക് ഫോണ്‍ ചെയ്യുന്ന പെണ്ണുങ്ങളോട് മനസ്സില്‍ ചിരിക്കാതെ മുഖത്ത് മാത്രം കാണുന്ന കള്ള ചിരി പോലെ. മത്സരങ്ങളുടെ ഇന്നത്തെ യുഗത്തിലിതിലൊന്നും കുറ്റം കാണാനൊക്കില്ല.

എന്തുകൊണ്ട് ഒരു നുറ്റാണ്ടായി നമ്മുക്കൊരു വ്യക്തിഗത മെഡല്‍ ലഭിച്ചില്ല ? ഉത്തരം സിമ്പിള്‍ ... ഇന്ത്യക്കാര്‍‍ വാകൊണ്ട് ദേശ സ്നേഹം പ്രകടിപ്പിയ്ക്കും മറ്റു രാജ്യക്കാര്‍ സ്വന്തം മനസ്സും ശരീരവും ധനവും രാജ്യസ്നേഹത്തിനായ് ഹോമിയ്ക്കും.

“ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം“

Sarija NS said...

പത്രങ്ങള്‍ ആഘോഷിച്ചില്ല എന്ന് വിചാരിക്കുക. അപ്പോള്‍ നമ്മള്‍ പറയും. “ഇവന്മാര്‍ക്കൊക്കെ രാഷ്ട്രീയമെഴുതാനെ അറിയൂ, ഇന്‍ഡ്യയുടെ അഭിമാന മുഹൂര്‍ത്തത്തെക്കുറിച്ച് ഒന്നും എഴുതിയില്ല” എന്ന്. പത്രങ്ങള്‍ എപ്പോഴും എല്ലാ കായിക താരങ്ങള്‍ക്കും വേണ്ടി പേജുകള്‍ മാറ്റിവയ്ക്കാറുണ്ട്. ജയിച്ചാലും തോറ്റാലും അത് സ്വഭാവികം.
പിന്നെ ബിന്ദ്രക്കു കാശുണ്ടായത് കൊണ്ടു മാത്രമാണ് ഇത്ര തിളങ്ങാന്‍ ‍പറ്റിയത് എന്ന് ചിന്തിക്കുമ്പോള്‍ ആ ചെറുപ്പക്കാരന്‍റെ കഷ്ടപ്പാടുകളെ നാം സൌകര്യ പൂര്‍വ്വം മറക്കുന്നു. എത്രയൊ കോടീശ്വരന്മാര്‍ ഇന്‍ഡ്യയിലുണ്ട്, അവര്‍ക്കെല്ലാ സാഹചര്യങ്ങളുമുണ്ട് എന്നിട്ടും അവരാരും കായിക രംഗത്തേക്കു വരുന്നില്ല. പണം മാത്രമല്ല, കഷ്ടപ്പെടാന്‍ ഒരു മനസ്സ് അതും വേണമല്ലൊ ഇതിനൊക്കെ ഇറങ്ങുമ്പോള്‍. 24 വയസ്സ് മാത്രമുള്ള ആ ചെറുപ്പക്കാരന്‍റെ ഓരോ ദിവസവും പരിശീലനത്തിനു വേണ്ടി മാറ്റി വച്ച് ഒടുവില്‍ ഒളിമ്പിക്സ് മെഡല്‍ എന്ന നേട്ടത്തില്‍ എത്തി നില്‍ക്കുന്നു. ഒരു മനുഷ്യന്‍ കഷ്ടപ്പെട്ടു നേടിയ വിജയത്തില്‍ നമ്മള്‍ക്കു യാതൊരു പങ്കുമില്ലെങ്കിലും അയാള്‍ ഇന്‍ഡ്യന്‍പൌരന് ആയതുകൊണ്ട് ഈ വിജയം നമുക്കാഘോഷിക്കാം

jinsbond007 said...

ക്ഷമിക്കൂ, ഞാന്‍ പാതിരാത്രി ഇരുന്നു കുത്തിക്കുറിച്ചതായതുകൊണ്ട് മെഡല്‍ എന്നത് പലയിടത്തും സ്വര്‍ണ്ണം എന്നായിമാറി. പിന്നെ, അഭിനവിന്റെ പ്രധാന പ്രകടനങ്ങളെല്ലാം 2001നു ശേഷം വന്നവയാണ്(അല്ലെങ്കില്‍ 2001ല്‍ ഖേല്‍രത്ന കിട്ടിയ ശേഷവും അദ്ദേഹത്തിന് പ്രകടനത്തിന് പ്രത്യേകിച്ച് കുറവൊന്നും വന്നില്ലെന്നു സാരം). ഞാന്‍ എടുത്തെഴുതിയതിന്റെയെല്ലാം ആധാരം വിക്കിയാണ്. എങ്കിലും പറയാം, 2002 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ടു മെഡല്‍, 2006 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 2 മെഡല്‍, 2006 ലോകചാംപ്യന്‍ഷിപ്പില്‍ ഒരു മെഡല്‍, പിന്നെ ബെയ്ജിംഗിലെ ഒരു മെഡലും. ഇതാണ് അന്താരാഷ്ട്രരംഗത്തെ അദ്ദേഹത്തിന്റെ പ്രധാന നേട്ടങ്ങളായി കൊടുത്തിരിക്കുന്നത്. പരിക്കു കാരണം 2006 ഏഷ്യന്‍ ഗെയിംസില്‍ നിന്നു വിട്ടു നില്‍ക്കേണ്ടിവന്നു എന്നും കണ്ടു.ഇവിടെയുള്ള വിവരണത്തില്‍ നിന്നും എന്തുകൊണ്ട് അദ്ദേഹം ഖേല്‍രത്നയ്ക്കര്‍ഹനായി എന്നു കാണാം.ഖേല്‍രത്ന കിട്ടി വിശ്രമിക്കാന്‍ പോകാന്‍ എല്ലാ സാഹചര്യവും ഉണ്ടായിട്ടും അതു ചെയ്യാത്തതുകൊണ്ട് ഇപ്പൊ ഒരു മെഡല്‍ കിട്ടി എന്നാണെനിക്കു തോന്നുന്നത്.

krish | കൃഷ് said...

അഭിനവ് ബിന്ദ്രക്ക് അഭിനന്ദനങ്ങള്‍. അദ്ദേഹത്തിന്റെ കഴിവുകള്‍ ഒളിമ്പിക്സില്‍ സ്വര്‍ണ്ണ മെഡല്‍ കിട്ടുന്നതിനു മുന്‍പേ തെളിയിച്ചതാണ്.

ഒളിമ്പിക്സില്‍ മെഡല്‍ കിട്ടിയത് മാധ്യമങ്ങള്‍ ആഘോഷിച്ചത് കുറച്ച് കൂടുതലായിപ്പോയി. എന്തിന് ഹര്‍ത്താല്‍ ദിവസവും ടി.വി.യില്‍ പ്രത്യേക സിനിമയും പരിപാടികളും കാണിച്ച് ആഘോഷിക്കുന്നതല്ലേ നമ്മുടെ മാധ്യമങ്ങള്‍. അപ്പോള്‍ പിന്നെ ഇതുപറയാനുണ്ടോ.

അനാഗതശ്മശ്രു said...

മലയാളിയായ ഷൂട്ടിം ഗ് കോച്ചിനു 5 ലക്ഷം ഇനാം പ്രഖ്യാപിചു നമ്മുടെ കേരള സര്‍ ക്കാര്‍ വല്യ വെടി വെച്ചു മീഡിയാരെ എത്രയാ പിന്നിലാക്കിയതു..അച്ചുതാനന്ദനും സ്വര്‍ ണ്ണം ..

കാവാലം ജയകൃഷ്ണന്‍ said...

വായില്‍ വെള്ളിക്കരണ്ടിയുമായി ചെന്നാല്‍ ഒളിമ്പിക്സില്‍ സ്വര്‍ണ്ണം കിട്ടുമോ?. കൊള്ളാമല്ലോ

അല്ല, ഈ പറഞ്ഞ കരണ്ടി എവിടെയെങ്കിലും മേടിക്കാന്‍ കിട്ടുമോ? ഏതായാലും വെള്ളിയേക്കാള്‍ വിലയുണ്ടല്ലോ സ്വര്‍ണ്ണത്തിന്.

ഉള്ളിലിരുന്ന് ആരോ പറയുന്നു: കരണ്ടീം പൊക്കിപ്പിടിച്ച് അങ്ങോട്ടു ചെന്നേച്ചാല്‍ മതി. ഇപ്പൊ കിട്ടും

Areekkodan | അരീക്കോടന്‍ said...

പച്ചാളം...സ്വാഗതം.ഈ താരത്തിന്‌ നല്‍കിയതിന്റെ പിന്നിലെ കളികള്‍ മാത്രമല്ല, പലര്‍ക്കും നല്‍കിയതിന്റെ പിന്നമ്പുറക്കഥകള്‍ അതത്‌ വര്‍ഷങ്ങളില്‍ നാം കേള്‍ക്കാറുണ്ടല്ലോ?
വിചാരം....സ്വാഗതം.നിങ്ങളുടെ വിചാരങ്ങള്‍ വളരെ ശരിയാണ്‌.ആളെ കൂട്ടാനുള്ള കസര്‍ത്തുകള്‍(എനിക്കെതിരെ ആരെങ്കിലും ഇത്‌ പ്രയോഗിക്കുമോ എന്ന് ഞാന്‍ ഇപ്പോള്‍ ഭയപ്പെടുന്നു)
sarija....സ്വാഗതം.ജനം അങ്ങനെയും പറയും.പക്ഷേ വേറിട്ട്‌ ചിന്തിക്കുന്നവര്‍ക്ക്‌ ഇത്‌ വല്ലാത്തൊരു വെടിക്കെട്ടായി തോന്നാതിരിക്കില്ല.
jinsbond....താങ്കള്‍ക്ക്‌ പറ്റിയത്‌ ചെറിയ ഒരു മിസ്ടേക്ക്‌ ആണെന്ന് മനസ്സിലാക്കിക്കൊണ്ട്‌ തന്നെയാണ്‌ പറഞ്ഞത്‌.നിങ്ങല്‍ തന്ന വിവരങ്ങള്‍ക്ക്‌ നന്ദി.
കൃഷ്‌....അതേ...ഇത്‌ കുറച്ച്‌ കൂടിപ്പോയി.
അനാഗതശ്മശ്രു....സ്വാഗതം.എല്ലാവരും പ്രഖ്യാപ്പിക്കുമ്പോള്‍ നമ്മളും എന്തെങ്കിലും ചെയ്യേണ്ടേ? അചുതാനന്ദനും പിണറായിയും തമ്മിലുള്ള വെടിക്കെട്ട്‌ വീണ്ടും തുടങ്ങിയതായി വാര്‍ത്ത.

Manoj മനോജ് said...

അരീക്കോടന്‍,
“ആഘോഷങ്ങള്“‍ക്കിടയില്‍ ഇതു പോലെയുള്ള വേറിട്ട ശബ്ദങ്ങള്‍ ശ്രദ്ധിക്കേണ്ടത് തന്നെ. അഭിനവിന്റെ ഗുരുവുമായിട്ടുള്ള ഒരു അഭിമുഖം റെഡിഫില്‍ വായിച്ചു. താങ്കള്‍ പറഞ്ഞപോലെ കാശുള്ളത് കൊണ്ട് തന്നെയാണ്. അഭിനവിനെ പരിശീലിപ്പിക്കണമെങ്കില്‍ ജര്‍മ്മന്‍ ഇറക്ക് മതി ഗണ്‍ വേണമെന്ന് പറഞ്ഞപ്പോഴും, ഒളിമ്പിക്സ് കിറ്റ് വേണമെന്ന് പറഞ്ഞപ്പോഴും നിമിഷ നേരം കൊണ്ട് അഭിനവിന്റെ അച്ഛന്‍ എത്തിച്ച് കൊടുത്തു അത്രേ. അതായത് നല്ല കോച്ചിനെ മാത്രമല്ല നല്ല ഉപകരണങ്ങളും ഉണ്ടെങ്കിലേ കാര്യം നടക്കൂ... അത് വാങ്ങുവാന്‍ കാശില്ലാത്തവരൊക്കെ ഏഷ്യന്‍ മെഡലില്‍ ഒതുങ്ങും.

ഈ ഉദാഹരണം കണ്ടെങ്കിലും സര്‍ക്കാരുകള്‍ ഉണരണം. നല്ല അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കണം, അര്‍പ്പണം ഉള്ളവ്രരെ കണ്ട് പിടിക്കണം, വേണ്ട പരിശീലകരെ നിയമിക്കണം, തമ്മില്‍ തല്ല് ഒഴിവാക്കണം. പരിശീലിപ്പിക്കുവാന്‍ ആഗ്രഹമുള്ള ഉഷയെ പോലെയുള്ളവരുടെ പരിശ്രമങ്ങളെ സഹായിക്കണം.

ഒരു പക്ഷേ നമുക്ക് ഒരു മെഡല്‍ വെയ്റ്റ് ലിഫ്റ്റിംഗില്‍ കിട്ടുമായിരുന്നു. പക്ഷേ കുതികാല്‍ വെട്ട് കണ്ടില്ലേ? ഹോക്കിയുടെ അവസ്ഥ കണ്ടില്ലായിരുന്നോ? പക്ഷേ വെയിറ്റ്ലിഫ്റ്ററെ പോലെ അഭിനവിനെ തൊടാന്‍ “ഒഫീഷ്യത്സിന്” കഴിയുമായിരുന്നില്ല. അതിനാല്‍ അഭിനവ് പങ്കെടുത്തു, കിട്ടി. പുള്ളിയുടെ ആത്മാര്‍ത്ഥതമായ അര്‍പ്പണത്തിനുള്ള സമ്മാനം തന്നെയാണിത്. പക്ഷേ അതോടൊപ്പം സര്‍ക്കാരുകള്‍ക്ക് കണ്ണു തുറക്കുവാനുള്ള അവസരവും.

യൂനുസ് വെളളികുളങ്ങര said...

വരിക വരിക സോദരെ

സ്വതന്ത്യം കൊണ്ടാടുവാന്‍

ഭാരതാമ്മയുടെ മാറിടത്തില്‍

ചോരചീത്തിആയിരങ്ങള്‍

ജീവന്‍ കൊടുത്ത്‌ നേടിയെടുത്തൊര്‌

ഊര്‍ജ്ജമാണ്‌ ഈ സ്വാതന്ത്യം

....................
....................
....................
....................
.....................
സാതന്ത്യദിന ആശംസകള്‍

Areekkodan | അരീക്കോടന്‍ said...

nishkalankaaaa........സ്വാഗതം.
മനോജ്‌.....സ്വാഗതം.അതേ.ഒഫീഷ്യല്‍സിനും മറ്റാര്‍ക്കും തൊടാന്‍ കഴിയാത്ത അത്രയും ഉയരത്തിലാണ്‌ എന്നും അഭിനവ്‌.എങ്കിലും നേട്ടത്തെ കുറച്ച്‌ കാണുന്നില്ല.
യൂനുസ്‌....സ്വാഗതം.തിരിച്ചും ആശംസകള്‍

കുഞ്ഞന്‍ said...

ഓ.ടോ..ക്ഷമിക്കണമേ...

സ്വാതന്ത്ര്യമില്ലാത്ത യൂനുസിന്റെ **സ്വതന്ത്യം എന്തോന്ന് സ്വാതന്ത്ര്യം..?

**ചോര ചീത്തി
**സാതന്ത്യദിന

ഇതാണ് ബൂലോഗ സ്വാതന്ത്ര്യം..!

Post a Comment

നന്ദി....വീണ്ടും വരിക