ഇക്കഴിഞ്ഞ ആഗസ്റ്റ് 15-ന്റെ സുപ്രഭാതം.ഭാര്യാപിതാവും ഭാര്യയുടെസഹോദരീ ഭര്‍ത്താവും ഉച്ചക്ക് എന്റെ വീട്ടില്‍ എത്തുമെന്ന് ഫോണ്‍ വന്നു.ഈ മാനന്തവാടിയില്‍ വല്ലപ്പോഴും വരുന്നവരെ നന്നായി ഒന്ന് സല്ക്കരിക്കണംഎന്ന് ഞാന്‍ മനസ്സില്‍ കരുതി.
ഉച്ചയിലേക്കുള്ള മെനു ഭാര്യയോട് തിരക്കി.അങ്ങനെ നെയ്ച്ചോറും കോഴിക്കറിയും ആക്കാമെന്ന് തീരുമാനിച്ചതനുസരിച്ച് ഞാന്‍ കോഴിവാങ്ങാനായി മാര്‍ക്കറ്റിലേക്ക് പുറപ്പെട്ടു.
കോഴിയും വാങ്ങി തിരിച്ചു വരുമ്പോഴാണ് നെയ്ച്ചോറിന് രുചി കൂട്ടാന്ശുദ്ധമായ നെയ്യ് തന്നെ വേണമെന്ന ഭാര്യയുടെ വിദഗ്ദ ഉപദേശം ഞാന്‍ ഓര്‍ത്തത്.ഉടന്‍ അടുത്ത കടയില്‍ നിന്നും അല്പം നെയ്യും വാങ്ങി.ഉച്ചഭക്ഷണംഅല്പം കൂടി കൊഴുപ്പിക്കാന്‍ ഞാന്‍ ഒരു കിലോ ഞാലിപ്പൂവന് പഴവും വാങ്ങി.
തിരിച്ചു വീട്ടിലേക്ക് നടക്കുന്നതിനിടയില്‍ സ്വറ്റര്‍ ധരിച്ച് ഒരു വൃദ്ധന്വേച്ചു വേച്ചു വരുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു.എന്റെ വയറിനെ സുഭിക്ഷമാക്കാന്ഞാന് ചെലവഴിച്ച സംഖ്യ ഓര്‍ത്ത് ആ വൃദ്ധനെ നോക്കിയപ്പോള്‍ , അയാള്ക്കെന്തെങ്കിലുംനല്കാതിരിക്കുന്നത് മോശമായി എനിക്ക് തോന്നി.അയാള്‍ കൈ നീട്ടുന്നതിന് മുമ്പ് തന്നെനല്കാന് ഞാന്‍ ഒരു ..... രൂപ നോട്ട് റെഡിയാക്കി വച്ചു.
എന്റെ അടുത്ത് എത്തിയതും പെട്ടെന്ന് കൈ നീട്ടിക്കൊണ്ട് അയാള്‍ പറഞ്ഞു.
"സുഖമില്ല....എന്തെങ്കിലും..."
കയ്യിലെടുത്ത് വച്ചിരുന്ന നോട്ട് മറ്റാരും കാണാതെ ഞാന്‍ അയാളുടെകയ്കളിലേക്ക് തിരുകി ഉടന്‍ സ്ഥലം വിട്ടു.
അന്ന് സന്ധ്യയോടടുത്ത് , ഞാന്‍ ടൗണില്‍ നിന്നും വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു.റോഡിന്റെ വലതു വശത്ത് കൂടി നടന്നു കൊണ്ടിരുന്ന ഞാന്‍ ദൃഷ്ടി മുന്നോട്ട്പായിച്ചു.അപ്പോഴാണ് എന്റെ അല്പം മുമ്പിലായി ഇടതു വശത്തു കൂടി ആവൃദ്ധന് നടന്നു നീങ്ങുന്നത് ഞാന്‍ കണ്ടത്.
വലതുവശത്തെ തൊട്ടടുത്ത കെട്ടിടം ഒരു ബാര്‍ ആയതിനാലും രാവിലെഞാന്‍ സഹായം നല്കിയതിനാലും ആ വൃദ്ധനെ ഒന്ന് നിരീക്ഷിക്കാന്‍ ഞാന്‍ തീരുമാനിച്ചു.പെട്ടെന്ന് വൃദ്ധന് റോഡ് ക്രോസ്സ് ചെയ്ത് എന്റെ മുമ്പിലെത്തി.അയാള്‍ മന്ദം മന്ദം മുന്നോട്ട് നീങ്ങി ബാറിന്റെ ഗേറ്റിലെത്തി.ഞാന്‍ അയാളെത്തന്നെനിരീക്ഷിച്ചു.
അതാ....അയാള്‍ ബാറിന്റെ ഗേറ്റ് കടന്ന് ഉള്ളിലോട്ട് പ്രവേശിച്ചു.അകത്ത് ധാരാളംപേരുള്ളതിനാല് അവിടെയും യാചനയാണോ ലക്ഷ്യം എന്നറിയാന്‍ ഞാന്‍ അയാളെത്തന്നെശ്രദ്ധിച്ചു.ഇല്ല,ആരുടെ നേരെയും അയാള്‍ കൈ നീട്ടുന്നില്ല.
വേച്ചു വേച്ചു നടന്ന് അയാള്‍ ബാറിനകത്തെ ജനക്കൂട്ടത്തില്‍ അലിയുമ്പോള്‍, ഗേറ്റിന് പുറത്ത് ഞാന്‍ തരിച്ച് നിന്നു.
നമ്മുടെ സമൂഹത്തിന്റെ ദുരന്തമാണിത്.നേരത്തെ ശീലിച്ച മദ്യപാനവുംപുകവലിയും മറ്റും വയസ്സുകാലത്തും നിര്‍ത്താന്‍ കഴിയാതെ വരുന്നു.പക്ഷേപണം സമ്പാദിക്കാന്‍ മാര്‍ഗ്ഗമില്ലാത്തതിനാല്‍ യാചകനായി കള്ളം പറഞ്ഞ്പണം സ്വരൂപിച്ച് അന്നന്നത്തെ ആവശ്യം നിര്‍വ്വഹിക്കുന്നു.ഈ കള്ളനാണയങ്ങള്ക്കിടയില്പെട്ട് അര്‍ഹതപ്പെട്ടവനും തഴയപ്പെടുന്നു.
5 comments:
എന്റെ അഭിപ്രായസ്വാതന്ത്ര്യത്തിനു വിലങ്ങുതടിയിടാനായി ബ്ലോഗുതോറും കയറിയിറങ്ങി സിമി നടത്തിയ കരിവാരാഹ്വാനത്തിനെതിരെ പ്രതികരിക്കുക
നിങ്ങളേവരും കറുപ്പിച്ച ബ്ലോഗുകള്‍ വെളുപ്പിച്ച് എന്നോട് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ന്റെ മാഷേ, ഒന്നുകൊണ്ടും വിഷമിക്കേണ്ട. ഒരു ദാനം ഏറ്റവും മഹത്തരമാവുക, അത് ലഭിക്കുന്നയാള്‍ അതുകൊണ്ട് സംതൃപ്തനാവുമ്പോഴാണ്. മേലെ നോക്കിയാല്‍ ആകാശം, താഴെനോക്കിയാല്‍ ഭൂമി എന്ന നിലയില്‍ നടക്കുന്ന ഒരുവന്, രണ്ടുകുപ്പി കള്ള് പ്രദാനം ചെയ്യുന്ന സുഖത്തിന് പകരം നില്ക്കുന്ന ഒരു വസ്തു ഇന്നോളം കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ഭക്തിയും ലഹരിയും ഒരുപോലെയാണ്. അതുകൊണ്ടുതന്നെയാണ് അമ്പലത്തിനും പള്ളിക്കും കള്ളുഷാപ്പിനും നഷ്ടത്തിന്റെ കണക്കുകള്‍ ഒരിക്കലും പറയുവാനില്ലാത്തത്.
ഇങ്ങിനെ കുറേ ആളുകളുണ്ട്..
ഒരിക്കല്‍, ഞാന്‍ ബാംഗ്ലൂര്‍ Graduation ചെയ്യുന്ന സമയം, MVJ College, Whitefiled ഞാന്‍ അവിടെ ഒരു പ്രൈവറ്റ് ഹൊസ്റ്റെലില്‍ ആയിരുന്നു താമസിച്ചിരുന്നതു, കുറേ മലയാളികളുണ്ട്..
ഞാന്‍ കോളേജ് കഴിഞ്ഞു വരുന്ന സമയം, ഒരു വയസ്സന്, കണ്ടാല്‍ നല്ല ഒരു കുടുംബത്തില്നിന്നാണെന്നേ പറയൂ, വന്നിട്ടു, ഇംഗ്ലീഷില്‍, Could you please help me??
ഞാന്‍ നേരെ നോക്കി, I came here in Sai Hospital, and lost everything, I don't have a single money to go back to my home town, I don't feelbegging, so it would be really great if you students could arrange some money.
ഞാന്‍ ഫ്രണ്ട്സിനെ എല്ലാം കൊണ്ടുവന്നു, എല്ലാരും കൂടെ, 500rs ഉണ്ടാക്കി അയാളെ വിട്ടു
അടുത്ത ദിവസം കോളേജില്‍ പോവുമ്പോഴുണ്ട്, ബസ്റ്റൊപില് വെള്ളമടിച്ചു കിടക്കുന്നയാള്‍.. :)
മാഷെ..
പ്രതിഫലം നോക്കിയല്ലല്ലൊ നമ്മള് ദാനം ചെയ്യുന്നത്. അങ്ങിനെ സമാധാനിക്കുക. പിന്നെ നമ്മളെ വിഡ്ഡിയാക്കുനതുകാണുമ്പോള്, ഇനിയും ആരെങ്കിലും കൈ നീട്ടുമ്പോള്‍ ഒന്നു മടിക്കും ദാനം ചെയ്യാന്‍..!
പിന്നെ മാഷിനിതു വേണം..കൈയ്യില്‍ ഒരു കിലൊ പൂവന്‍പഴം ഇരുന്നിട്ട് അതില്‍ നിന്നും രണ്ടു പഴം കൊടുത്തിരിന്നെങ്കിലൊ..!
അനോണി മാഷ്...സ്വാഗതം.തെറിവിളിയും കരിവാരിത്തേക്കലും നമ്മുടെ സമൂഹത്തിന്റെ 'സല്‍സ്വഭാവങ്ങളായി' വളരുമ്പോള്‍ ബൂലോകവും അതില്‍ നിന്നും ഒട്ടും പിന്നിലല്ല എന്ന് തെളിയുന്നു.ഈ നല്ല ലോകം ഇങ്ങനെ മലീമസമാക്കണോ?
nithyan....ആ നിമിഷം അദ്ദേഹം സംതൃപ്തനായി , ഞാനും.പക്ഷേ കള്ളും മറ്റ് ലഹരി പാനീയങ്ങളും കഴിക്കുന്നതും വിളമ്പുന്നതും എതിര്‍ക്കുന്ന എന്റെ മുമ്പിലൂടെ തന്നെ അയാള്‍ (ഒരു പക്ഷേ ഞാന്‍ നല്കിയ കാശും കൊണ്ട്)ബാറിലേക്ക് കയറുമ്പോള്‍ വേദന തോന്നി.
rafeeq....ബാംഗ്ലൂരില്‍ ഇതു പോലെ ധാരാളം തട്ടിപ്പുണ്ട്.ഞാനും മുമ്പ് ഒരു ചെറിയ തട്ടിപ്പിന് ഇരയായത് ഇതാ ഇവിടെ.
http://abidiba.blogspot.com/2007/08/blog-post_20.html#links
കുഞ്ഞാ....അതു ശരിയാ.രണ്ട് പൂവന് പഴം കൊടുത്താ മതിയായിരുന്നു.ഇനി ശ്രമിക്കാം.
Post a Comment
നന്ദി....വീണ്ടും വരിക