Pages

Friday, August 08, 2008

ഒരു അപ്രതീക്ഷിത ബൂലോക മീറ്റ്‌

.എന്റെ ജന്മദിനത്തെപ്പറ്റി അതിന്റെ രണ്ട്‌ ദിവസം മുമ്പ്‌ വരെ ഞാന്‍ ബോധവാനായിരുന്നതിനാല്‍അന്നേക്കുള്ള ഒരു പോസ്റ്റ്‌ തയ്യാറാക്കി പോസ്റ്റ്‌ ചെയ്യാന്‍ Blogar.com ല്‍ ഏല്‍പിച്ച്‌ ഞാന്‍ എന്റേതായജോലികളില്‍ ഏര്‍പ്പെട്ടു.

ജന്മദിനം ആഘോഷിക്കുന്ന പരിപാടി ഇല്ലാത്തതിനാല്‍ ആ ദിനം പിറന്നിട്ടും ഞാന്‍ അറിഞ്ഞില്ലഅന്ന് രാവിലെ 8 മണിയോടെ Indiarocks.com ല്‍ നിന്നും SMS വന്നപ്പോളാണ്‌ എനിക്കത്‌ ഓര്‍മ്മ വന്നത്‌.പിന്നാലെ എന്റെ BEd സഹപാഠിയും നല്ലൊരു സഖാവുമായ മണിയുടെ (അവന്റെ ജന്മദിനവും അന്ന് തന്നെയായിരുന്നു) SMS -ഉം വന്നു.

അന്ന് വൈകുന്നേരം റൂമിലെത്തിയപ്പോള്‍ ഒരു അജ്ഞാത നമ്പറില്‍ നിന്നും എനിക്ക്‌ ഫോണ്‍ വന്നു.

ഞാന്‍ ഫോണ്‍ എടുത്തു.

"ഹലോ....ആബിദ്‌ അല്ലേ...?"

അപരിചിതമായ ശബ്ദം എന്റെ പേരെടുത്ത്‌ പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടി.

"അതേ.....ആബിദ്‌ ആണ്‌..."

"ഞാന്‍ അലിയു.....അറിയ്‌വാ?'

"ഓ....അലിയു പാലത്തിങ്ങല്‍ അഥവാ തറവാടി.."

"അതേ..."

"നാട്ടിലെത്തിയോ?"

"ഞാനിപ്പോള്‍ നിങ്ങളുടെ നാട്ടിലുണ്ട്‌....ബത്തേരിയിലേക്ക്‌ പൊയ്ക്കൊണ്ടിരിക്കുന്നു..."

"ങാ...ഹാ..." ഞാന്‍ അത്ഭുതം കൂറി.

"ബത്തേരിയിലേതാ താമസിക്കാന്‍ പറ്റിയ നല്ല ഹോട്ടലുള്ളത്‌?"

ബത്തേരിയെപ്പറ്റി എനിക്ക്‌ സാമാന്യ ജ്ഞാനം പോലും ഇല്ലാതിരുന്നതിനാല്‍ഞാന്‍ നിസ്സഹായനായി പറഞ്ഞു .

"അയ്യോ....ബത്തേരി എനിക്ക്‌ ഒരു ആക്സസും ഇല്ലാത്തതിനാല്‍ ഒന്നും അറിയില്ല...നിങ്ങള്‍ ഇങ്ങോട്ട്‌ പോന്നേക്ക്‌..."

"അത്‌ വേണ്ട....ഞങ്ങള്‍ കുറേ പേരുണ്ട്‌.ഏതായാലും ഞങ്ങള്‍ പോയ്‌ നോക്കട്ടെ..എന്നിട്ട്‌ വിളിക്കാം.ബത്തേരി നിന്ന് ആബിദിന്റെ അടുത്തേക്ക്‌ എത്ര ദൂരമുണ്ട്‌?"

"30 കിലോീമീറ്റര്‍"

"ങാ...അപ്പോ നോക്കട്ടെ....ഇന്ന് പറ്റിയാല്‍ ഇന്നു തന്നെ വരാം അല്ലെങ്കില്‍ നാളെ...അവിടെ കാണില്ലേ..പ്രത്യേകിച്ച്‌ വേറെ പരിപാടി ഒന്നും ഇല്ലല്ലോ"

"ഇല്ല...ഇന്ന് ഇവിടെത്തന്നെയുണ്ടാകും...നാളെ കോളേജുണ്ട്‌...പ്രശ്നമില്ല,നിങ്ങള്‍ വിളിച്ചാല്‍ മതിഞാന്‍ അവിടെ എത്തും..."

"ങാ ശരി"

ഇതും പറഞ്ഞ്‌ തറവാടി ഫോണ്‍ വച്ചു.തൃശൂരില്‍ നിന്നും ഇവിടം വരെ എത്തിയിട്ട്‌ താമസിക്കാന്‍ ഒരു റൂം പറഞ്ഞു കൊടുക്കാന്‍ സാധിക്കാത്തതില്‍ എനിക്ക്‌ എന്നോട്‌ തന്നെ പുച്ഛം തോന്നി.ഞാന്‍ ഫോണെടുത്ത്‌ അന്നാട്ടുകാരായ ആരെങ്കിലും ഉണ്ടോ എന്ന് വെറുതെ ഒന്ന് തപ്പിയതും മൂന്ന് വര്‍ഷം മുമ്പ്‌ഇവിടം വിട്ടുപോയ ബത്തേരിക്കാരനായ ബിജുവിന്റെ നമ്പര്‍ കിട്ടി.ഉടന്‍ ഞാന്‍ ബിജുവിനെവിളിച്ചു.ഭാഗ്യത്തിന്‌ അവന്‍ റേഞ്ചില്‍ ഉണ്ടായിരുന്നു.Rejency , Prince എന്നീ രണ്ട്‌ഹോട്ടലുകള്‍ അവന്‍ പറഞ്ഞു തന്നു.ഉടന്‍ ഞാന്‍ അതിഥികളെ വിളിച്ചു വിവരം കൊടുത്തു.അപ്പോഴേക്കും മറ്റാരോ അവരെ Rejency യിലേക്ക്‌ ഡയരക്റ്റ്‌ ചെയ്തിരുന്നു.

രാത്രി 8 മണിക്ക്‌ എനിക്ക്‌ വീണ്ടും ഫോണ്‍ വന്നു.

"ഞങ്ങള്‍ മാനന്തവാടിയിലേക്ക്‌ പുറപ്പെട്ടിരിക്കുന്നു"

രാവിലെ യാത്ര തുടങ്ങിയിട്ട്‌ ബത്തേരിയില്‍ നിന്നും ഇനിയും ഇതു വരെ അന്ന് തന്നെ വരാനുള്ളആ മനസ്സിനെ ഞാന്‍ നമിച്ചു.9 മണിയോടെ തറവാടിയും വല്ല്യമ്മായിയും പച്ചാനയും അടങ്ങിയ ആ ബ്ലോഗ്‌ കുടുംബംഎന്റെ റൂമിലെത്തി.തമ്മില്‍ ഇതുവരെ കണ്ടിട്ടില്ല എങ്കിലും അപരിചിതത്വം ഒന്നും ഇല്ലാതെ ഞങ്ങള്‍ സംസാരിച്ചു.കഴിഞ്ഞ ഡിസംബറില്‍ ഹൈദരാബാദില്‍ സതീശിനേയും ആശയേയും കണ്ടുമുട്ടിയ പോലെ പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷം കൊണ്ട്‌ എന്റെ മനം തുള്ളി.ബൂലോകവും ഇഹലോകവും കടന്ന് പ്രവാസി ലോകത്തിലേക്കും ഞങ്ങളുടെ ചര്‍ച്ച നീണ്ടു.ഒപ്പം അഗ്രജന്റെ ഒരു ദൂതും തറവാടി എനിക്ക്‌ കൈമാറി.

ജന്മദിനത്തില്‍ ലഭിച്ച നല്ലൊരു സമ്മാനമായി, ഈ അപ്രതീക്ഷിത ബൂലോക മീറ്റ്‌.ഒരു മണിക്കൂറിലേറെ ഇവിടെ ചെലവഴിച്ച്‌ അവര്‍ യാത്ര പറഞ്ഞപ്പോളും, ഹൈദരാബാദിന്‌ശേഷം ബൂലോക സൗഹൃദത്തിന്റെ തീവ്രത വീണ്ടും തൊട്ടറിഞ്ഞ എന്റെ ഭാര്യയുടെഅമ്പരപ്പ്‌ മാറിയിരുന്നില്ല.എനിക്കും ഇത്‌ സ്വപ്നമാണോ എന്ന് തോന്നാതിരുന്നില്ല.വലിയൊരുബോക്സ്‌ മിഠായി ലഭിച്ച എന്റെ രണ്ട്‌ മക്കളും ഒരു പക്ഷേ പരസ്പരം നുള്ളി നോക്കിയിട്ടുണ്ടാകും.

( ഈ മീറ്റിന്റെ ഫോട്ടോ തറവാടിയുടെ സമ്മതം കിട്ടിയാല്‍ പോസ്റ്റ്‌ ചെയ്യാം)

16 comments:

Areekkodan | അരീക്കോടന്‍ said...

ഒരു മണിക്കൂറിലേറെ ഇവിടെ ചെലവഴിച്ച്‌ അവര്‍ യാത്ര പറഞ്ഞപ്പോളും, ഹൈദരാബാദിന്‌
ശേഷം ബൂലോക സൗഹൃദത്തിന്റെ തീവ്രത വീണ്ടും തൊട്ടറിഞ്ഞ എന്റെ ഭാര്യയുടെ
അമ്പരപ്പ്‌ മാറിയിരുന്നില്ല.എനിക്കും ഇത്‌ സ്വപ്നമാണോ എന്ന് തോന്നാതിരുന്നില്ല.വലിയൊരു
ബോക്സ്‌ മിഠായി ലഭിച്ച എന്റെ രണ്ട്‌ മക്കളും ഒരു പക്ഷേ പരസ്പരം നുള്ളി
നോക്കിയിട്ടുണ്ടാകും.

Bindhu Unny said...

കൊള്ളാല്ലോ അരീക്കോടാ ഈ അപ്രതീക്ഷിത മീറ്റ്. ഞാനും വയനാട്ടില്‍ വന്നാല്‍ വിളിക്കാട്ടോ. ചുമ്മാ പറഞ്ഞതാ. പേടിക്കണ്ട, എന്റെ കയ്യില്‍ നമ്പറില്ല. :-)

അനില്‍@ബ്ലോഗ് // anil said...

ഹാ, കൊള്ളാലൊ മാഷെ.
തറവാടി നാട്ടിലാണൊ ഇപ്പോള്‍?

Anil cheleri kumaran said...

oh...
wayanattil
aalaayallo.
pedikkanta

അനില്‍ശ്രീ... said...

മാഷേ.. ഇതാണ് ബൂലോകം. ഇനി ഒരിക്കല്‍ "ഞാന്‍ അനില്‍ശ്രീ" എന്ന് പറഞ്ഞ് ഒരു ഫോണ്‍ വന്നാലും അമ്പരക്കരുത്. ഞാന്‍ പറഞ്ഞില്ലേ, ഞാനും നാട്ടില്‍ വരുന്നുണ്ട്.. യാത്രകള്‍ എവിടെ വരെ നീളും എന്ന് പറയാറായിട്ടില്ല.

ശ്രീ said...

നന്നായി മാഷേ... ബൂലോകത്തെ സൌഹൃദം എന്നും നിലനില്‍ക്കട്ടേ.
തറവാടി മാഷും വല്യമ്മായിയും എല്ലാം നാട്ടിലെത്തിയല്ലേ?

എന്തായാലും ജന്മദിനാശംസകള്‍!
:)

ബഷീർ said...

സന്തോഷം..

ജന്മദിനാശംസകളും നേരുന്നു...

ആ മിഠായി തീര്‍ന്നോ.. ?

ഏറനാടന്‍ said...

ഗുഡ് സന്തോഷമുണ്ട് ഇത് കേട്ടപ്പോള്‍..

ഏറനാടന്‍ said...

ഗുഡ് സന്തോഷമുണ്ട് ഇത് കേട്ടപ്പോള്‍..

Typist | എഴുത്തുകാരി said...

എന്തായാലും അതു നന്നായി.

akberbooks said...

കുഞ്ഞുകഥാമത്സരത്തിലേക്ക്‌ നിങ്ങളുടേയും സുഹൃത്തുക്കളുടേയും സൃഷ്ടികള്‍ അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിക്കുക
www.akberbooks.blogspot.com
or
kunjukathakal-akberbooks.blogspot.com

രസികന്‍ said...

അപ്പോൾ നിങ്ങൾക്കെല്ലാവർക്കും പരസ്പരം കാ‍ണാൻ സാധിച്ചല്ലൊ. അരീക്കോടൻ മാഷിനു ജന്മദിനാശംസകൾ നേരുന്നതോടൊപ്പം തറവാടിക്കും സംഘത്തിനും നല്ല ഒരു അവധിക്കാലവും നേരുന്നു ..

Areekkodan | അരീക്കോടന്‍ said...

ബിന്ധു}....നമ്പറില്ലാഞ്ഞിട്ട്‌ വിളിക്കാതിരിക്കണ്ട.ഇതാ നമ്പര്‍ 9447842699
അനില്‍....അതെ,തറവാടി ഇനി ഒരു മാസം കേരളത്തില്‍....
കുമാരന്‍.....സ്വാഗതം
അനില്‍ശ്രീ.....ഇല്ല അമ്പരക്കില്ല.വയനാട്ടിലേക്ക്‌ വരുന്നുണ്ടെങ്കില്‍ വിളിക്കുക.
ശ്രീ....തറവാടിയോട്‌ ഞാന്‍ പറഞ്ഞു,ഇത്‌ ഒരു വല്ലാത്ത ബൂലോകം തന്നെ.അടിക്ക്‌ അടി,തെറിക്ക്‌ തെറി,പിന്നെ നമ്മളറിയാത്ത സുഹൃത്‌ ബന്ധങ്ങളും....
ബഷീര്‍......നന്ദി....മിഠായി ആഗസ്റ്റ്‌ 15-ന്‌ വിതരണം ചെയ്യാന്‍ വച്ചിരിക്കുകയാണ്‌.
ഏറനാടാ....ജോലി ശരിയായോ?പരുന്തിനെ പറപ്പിച്ച്‌ നാടു വിട്ടു അല്ലേ?
typist....എല്ലാം നല്ലതിന്‌

രസികാ....നന്ദി....

അഗ്രജന്‍ said...

കുറച്ചു വൈകിയെങ്കിലും മാഷ്ക്ക് ജന്മദിനാശംസകള്‍...


ഈ പഹയന്മാര്‍ ദുബായില്‍ നിന്നും പുറപ്പെട്ട് ഇപ്പഴും വീട്ടിലെത്തിയിട്ടില്ലെന്നാ റിപ്പോര്‍ട്ട് :)

sandoz said...

അരിക്കോടാ..ജന്മദിനാശംസകള്‍..
[തറവാടി നാട്ടിലാണൊ...
ദുബായ് രക്ഷപെട്ടു..
പാവം കേരള നാട്...]

Areekkodan | അരീക്കോടന്‍ said...

agrajaa....nandi.avar veettileththiyoe ennaRiyilla,naattileththiyittunT.
{sandoz}...nandi....anganaeyoe?

Post a Comment

നന്ദി....വീണ്ടും വരിക