Pages

Wednesday, November 12, 2008

അദ്ധ്വാനത്തിന്റെ മഹത്വം.

ഏകദേശം രണ്ട്‌ വര്‍ഷം മുമ്പ്‌ ഞാന്‍ എന്റെ ഷൂ നന്നാക്കാനായി മാനന്തവാടിയിലെഒരു ചെരുപ്പ്‌ കുത്തിയെ സമീപിച്ചു.ബസ്‌സ്റ്റാന്റിനടുത്തായിരുന്നു അയാളുടെ ഇരിപ്പ്‌.ഒറ്റ നോട്ടത്തില്‍ ആരോഗദൃഢഗാത്രനായ അയാളെ സൂക്ഷിച്ച്‌ നോക്കിയപ്പോളാണ്‌അയാളുടെ കാലിന്റെ വൈകല്യം എനിക്ക്‌ മനസ്സിലായത്‌.

ഷൂ കാണിച്ച ഉടനെ തമിഴ്‌ കലര്‍ന്ന മലയാളത്തില്‍ അയാള്‍ പറഞ്ഞു.

"ഇറുപത്‌ റൂപയാകും...".

അദ്ധ്വാനിച്ച്‌ ജീവിക്കുന്നവന്‍ എന്ന ധാരണ എന്നില്‍ അയാള്‍ ഉണ്ടാക്കിയതിനാല്‍ഞാന്‍ അത്‌ സമ്മതിച്ചു.ഷൂ തുന്നി അയാള്‍ പറഞ്ഞ സംഖ്യയും നല്‍കി ഞാന്‍സ്ഥലം വിട്ടു.

മാസങ്ങള്‍ക്ക്‌ ശേഷം അയാളെ ഞാന്‍ വീണ്ടും കണ്ടുമുട്ടി.എന്നെ അയാള്‍ക്ക്‌ മനസ്സിലായില്ലെങ്കിലുംഎനിക്ക്‌ ആ മുഖം പെട്ടെന്ന് ഓര്‍മ്മ വന്നു.പക്ഷേ ഇത്തവണ കണ്ടപ്പോള്‍ എനിക്ക്‌അയാളോട്‌ നീരസം തോന്നി.കാരണം അറിയാവുന്ന പണി ഒഴിവാക്കി വഴിയരികില്‍ഇരുന്ന് ഭിക്ഷ യാചിക്കുകയായിരുന്നു അദ്ദേഹം.പിന്നീട്‌ പലതവണ ഞാന്‍അയാളെ ഇതേ അവസ്ഥയില്‍ കണ്ടു.എന്നെപ്പോലെ പലരും ഇതേ ചിന്തയില്‍ അയാളുടെമുന്നിലൂടെ നടന്നു പോയിട്ടുണ്ടാകും എന്ന് ഞാന്‍ കരുതുന്നു.

പിന്നീട്‌ കുറേ കാലം അയാളിരുന്ന വഴിയിലൂടെ ഞാന്‍ കടന്നു പോകാത്തതിനാല്‍ആ മുഖം ഞാന്‍ കണ്ടതേ ഇല്ല.പക്ഷേ ബസ്‌സ്റ്റാന്റിനടുത്ത്‌ ചെരുപ്പ്‌ കുത്തിയായി പിന്നീട്‌ ഒരിക്കലുംഅയാളെ ഞാന്‍ കണ്ടില്ല.

ഇക്കഴിഞ്ഞ ദിവസം ഞാന്‍ ക്വാര്‍ട്ടേഴ്‌സിലേക്ക്‌ മടങ്ങി വരുന്ന സമയം.മാനന്തവാടിയിലെ കുപ്രസിദ്ധമായ മാനസസരസ്‌ ബാറിന്റെ മുന്നിലൂടെയാണ്‌എന്റെ താമസ സ്ഥലത്തേക്ക്‌ പോകേണ്ടത്‌.മനുഷ്യര്‍ "നാല്‍ക്കാലികളായും""പാമ്പുകളായും" ഇഴയുന്നത്‌ ഇവിടെ സര്‍വ്വ സാധാരണ കാഴ്‌ചയാണ്‌.അന്നും പതിവ്‌ പോലെ ഒരാള്‍ ബാറിന്റെ മുമ്പിലെ അടഞ്ഞ കടയുടെ തിണ്ണയില്‍ ഉടലും,ഫുട്‌പാത്തിലേക്ക്‌ തലയുമായി സുഖമായി ഉറങ്ങുന്നുണ്ടായിരുന്നു.സമീപത്തായിഒരു ജോഡി ഊന്നുവടിയും കിടപ്പുണ്ടായിരുന്നു.വൈകല്യം ബാധിച്ച അയാളുടെകാല്‍ ഞാന്‍ വ്യക്തമായി കണ്ടു.സമീപത്ത്‌ കൂടെ കടന്നു പോയപ്പോള്‍ ഞാന്‍ അയാളുടെ മുഖത്തേക്ക്‌ ഒന്നു നോക്കി.

'ങേ!!!' - ഞാന്‍ ഞെട്ടി.

യാചകനായി മാറിയ അന്നത്തെ ചെരുപ്പ്‌കുത്തി കുടിയനും കൂടിയാണെന്നതിരിച്ചറിവ്‌ എന്നെ അസ്വസ്ഥനാക്കി.

അദ്ധ്വാനിച്ച്‌ ജീവിക്കാന്‍ ആവശ്യമായ തൊഴില്‍ അറിഞ്ഞിട്ടും യാചനയിലൂടെപണം സമ്പാദിക്കുന്ന എത്രയോ പേരുണ്ട്‌.ശരീരമനങ്ങാതെ, മറ്റുള്ളവരുടെമുമ്പില്‍ കൈ നീട്ടി ഇരന്നുവാങ്ങിയ പണം, ബാറില്‍ പോയി കുടിച്ച്‌ തീര്‍ക്കുന്നവരുമുണ്ട്‌.

അദ്ധ്വാനിച്ച്‌ സമ്പാദിക്കുന്നതാണ്‌ ഏറ്റവും ഉത്തമം.സ്വന്തം വിയര്‍പ്പൊഴുക്കിസമ്പാദിച്ച കാശ്‌ ഇത്തരം വേണ്ടാവൃത്തികള്‍ക്ക്‌ ഉപയോഗിക്കാന്‍ മന:സാക്ഷിഅനുവദിക്കില്ല.വെറുതേ കിട്ടിയ പണം ഒരു വിലയും ഇല്ലാതെ ചെലവഴിക്കാനേതോന്നൂ.അതിനാല്‍ അദ്ധ്വാനിച്ച്‌ ജീവിക്കുക.ധനസമ്പാദനത്തിനുള്ള കുറുക്കുവഴികള്‍ തേടാതിരിക്കുക.

7 comments:

Areekkodan | അരീക്കോടന്‍ said...

ഷൂ കാണിച്ച ഉടനെ തമിഴ്‌ കലര്‍ന്ന മലയാളത്തില്‍ അയാള്‍ പറഞ്ഞു.
"ഇറുപത്‌ റൂപയാകും...".
അദ്ധ്വാനിച്ച്‌ ജീവിക്കുന്നവന്‍ എന്ന ധാരണ എന്നില്‍ അയാള്‍ ഉണ്ടാക്കിയതിനാല്‍
ഞാന്‍ അത്‌ സമ്മതിച്ചു.ഷൂ തുന്നി അയാള്‍ പറഞ്ഞ സംഖ്യയും നല്‍കി ഞാന്‍
സ്ഥലം വിട്ടു.

അനില്‍@ബ്ലോഗ് // anil said...

എന്തു ചെയ്യാനാ മാഷെ, ഇതേപോലെയാണ് സമൂഹം.

ഇത്തരം സംഭവങ്ങള്‍ ഒരു സ്ഥിരം കാഴ്ചയാണ്. നമ്മുടെ സഹതാപം ചുട്ടുതിന്നുകയാണിവര്‍.

മാണിക്യം said...

പണ്ട് ഒക്കെ ..
ഭിക്ഷ യാചിച്ചിരുന്നു..
പിന്നെ അതു ചായ കുടിക്കാന്‍ പൈസ എന്നായി,
പില്‍ക്കാലത്തത് സഹായമായി..
സഹായം വൈകിട്ടത്തെ വെള്ളമടിക്ക് ആയി...
ജോലി ചെയ്യുന്നവന്‍ അദ്ധ്വാനിക്കുകയും
നികുതി അടയ്ക്കുകയും ചെയ്യുന്നു, അവരുടെ ഇത്തിള്‍കണ്ണിയോ പാരസൈറ്റോ ആയി ഇങ്ങനേയും കുറെ സുഖിമാന്മാര്‍...

തറവാടി said...

അരീക്കോടന്‍ ,

വിയര്‍പ്പിന്‍‌റ്റെ വില അറിയുക വിയര്‍ക്കുന്നവന് മാത്രം.

Sathees Makkoth | Asha Revamma said...

:(

ബഷീർ said...

വിയര്‍പ്പൊഴുക്കി അദ്ധ്വാനിച്ച്‌ തനെ കുടുംബം പുലര്‍ത്തുന്നവര്‍ മാനിക്കപ്പെടണം. ഇന്ന് എന്തിനും യാചിക്കുന്ന പ്രവണത ഏറിവരികയാണല്ലോ. എന്ത്‌ ചെയ്യാം ലോകത്തിന്റെ ഗതി ആ നിലക്കായി പോയി.

Areekkodan | അരീക്കോടന്‍ said...

അനില്‍...സഹതാപം അടിച്ചുമാറ്റുന്നവര്‍ അല്ലേ?
മാണിക്യം..വളരെ ശരിയായ നിഗമനം.കാലത്തിനനുസരിച്ച്‌ വന്ന മാറ്റം അല്ലേ?
തറവാടി....അതേ,വിയര്‍ക്കുന്നവനേ അതറിയൂ...
സതീശ്‌.....ഇവിടെയുണ്ടല്ലേ?നന്ദി
ബഷീര്‍...എന്താ ഈ ലോകം ഇങ്ങിനെ ആകുന്നത്‌ എന്ന് ഒരു പിടിയും കിട്ടുന്നില്ല.

Post a Comment

നന്ദി....വീണ്ടും വരിക