Pages

Sunday, December 07, 2008

ഇബ്രാഹിം നബി(അ)-ന്റെ പാത.

സന്താന സൗഭാഗ്യം ഇല്ലാതിരുന്ന ഇബ്രാഹിം നബി(അ) - ന്‌ വളരെ താമസിച്ച്‌ ഇസ്മായില്‍ എന്ന പുത്രന്‍ ജനിച്ചു.ഇസ്മായില്‍(അ) പിതാവിനോടൊപ്പം ഓരോരോ ജോലിയില്‍ വ്യാപൃതനാവുന്ന പ്രായമെത്തിയപ്പോള്‍ അല്ലാഹുവിന്റെ കല്‍പന എത്തി: "ഇബ്രാഹീം...നീ നിന്റെ പുത്രനെ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ബലിയര്‍പ്പിക്കുക..." വാര്‍ദ്ധക്യകാലത്ത്‌ താങ്ങും തണലുമാകാന്‍ ലഭിച്ച അരുമ മകനെ ബലിയര്‍പ്പിക്കാനുള്ള കല്‍പനക്ക്‌ മുന്നില്‍ ഇബ്രാഹിം നബി(അ) തെല്ലും പകച്ചില്ല.കല്‍പന നിറവേറ്റാന്‍ മകനേയും കൂട്ടി മലഞ്ചെരുവിലേക്ക്‌ നടന്നു.മകന്റെ കഴുത്തില്‍ കത്തി വയ്ക്കുന്നതിന്‌ തൊട്ടു മുമ്പേ അല്ലാഹുവിന്റെ കല്‍പന വീണ്ടും:"ഇബ്രാഹീം...നീ എന്റെ കല്‍പന സാക്ഷാല്‍ക്കരിച്ചിരിക്കുന്നു...മകന്‌ പകരം ഒരു മൃഗത്തെ ബലിയര്‍പ്പിക്കുക..." ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ട മകനെ തന്നെ ബലിയര്‍പ്പിക്കാനുള്ള കല്‍പനക്ക്‌ മുമ്പില്‍ പോലും പതറാത്ത ആ മഹാനുഭാവന്റെ ത്യാഗസ്മരണകള്‍ ഉയര്‍ത്തിക്കൊണ്ടുള്ള ഒരു ബലിപെരുന്നാള്‍ സുദിനം കൂടി സമാഗതമായി.നമുക്ക്‌ ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ടതിനെ ത്യജിക്കാന്‍ നാം എത്രത്തോളം സന്നദ്ധരാണെന്ന്‌ സ്വയം ചോദിക്കുക. ബൂലോകര്‍ക്കെല്ലാം ബലിപെരുന്നാള്‍ ആശംസകള്‍.

8 comments:

Areekkodan | അരീക്കോടന്‍ said...

ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ട മകനെ തന്നെ ബലിയര്‍പ്പിക്കാനുള്ള കല്‍പനക്ക്‌ മുമ്പില്‍ പോലും പതറാത്ത ആ മഹാനുഭാവന്റെ ത്യാഗസ്മരണകള്‍ ഉയര്‍ത്തിക്കൊണ്ടുള്ള ഒരു ബലിപെരുന്നാള്‍ സുദിനം കൂടി സമാഗതമായി.നമുക്ക്‌ ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ടതിനെ ത്യജിക്കാന്‍ നാം എത്രത്തോളം സന്നദ്ധരാണെന്ന്‌ സ്വയം ചോദിക്കുക.

ബൂലോകര്‍ക്കെല്ലാം ബലിപെരുന്നാള്‍ ആശംസകള്‍.

ചിന്തകന്‍ said...

ഏവര്‍ക്കും ബലി പെരുന്നാളാശംസകള്‍.

deepdowne said...

പെരുന്നാളാശംസകൾ!!

പക്ഷെ, സ്വന്തം മകനാണെങ്കിൽക്കൂടി മറ്റൊരു വ്യക്തിക്ക്‌ ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നതിനോട്‌ യോജിക്കാൻ കഴിയുന്നില്ല. അല്ലാഹുവേ, അവന്‌ ഒന്നും അറിവില്ലല്ലോ. അവനെ വെറുതെ വിട്ട്‌ എന്റെ ജീവൻ എടുത്തോളൂ, എന്റെ സ്വന്തം ജീവൻ നിനക്കുവേണ്ടി ഞാൻ ബലിയർപ്പിക്കാം എന്ന് പറഞ്ഞിരുന്നെങ്കിൽ ഇബ്രാഹീമിനോട്‌ എനിക്ക്‌ വളരെ ബഹുമാനം തോന്നിയേനേ.
(ഇത്‌ എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രം)

മാണിക്യം said...

ഈദ് മുബാറക്ക്!

Anonymous said...

പെരുന്നാള്‍ ആശംസകള്‍.

അല്ലാഹുവിന്റെ കല്‍പ്പനയെ ചോദ്യം ചെയ്യാതെ അനുസരിക്കാനുള്ള മനോഭാവം ആയിരിക്കാം മകനെ ബലി നല്‍കാന്‍ പ്രേരിപ്പിച്ചത്‌.
അപ്പോഴും ഒരു സംശയം..പരീക്ഷിക്കാനായി ഒരു ജീവന്‍
ആവശ്യപ്പെടാമോ?
നിഷ്കളങ്കനായ മകനു പകരം ഒന്നുമറിയാത്ത ആടിന്റെ ജീവന്‍ സ്വീകരിക്കാനും അതു ചോദിക്കാനും എങനെ...?
അറിയില്ല...എല്ലാം പരമ കാരുണികനായ അല്ലാഹുവിന്റെ ഓരോ പരീക്ഷണങള്‍.

Areekkodan | അരീക്കോടന്‍ said...

deepdowne....സ്വാഗതം.സ്വന്തം ജീവിതത്തില്‍ ധാരാളം തീക്ഷ്ണ പരീക്ഷണങ്ങള്‍ നേരിട്ട ശേഷമാണ്‌ ഇബ്രാഹിം നബി(അ) ഈ പരീക്ഷണം കൂടി നേരിടേണ്ടി വന്നത്‌.അഭിപ്രായത്തിന്‌ നന്ദി.
ചിന്തകന്‍,മാണിക്യം....നന്ദി.

ബഷീർ said...

സമ്പൂര്‍ണ്ണ സമര്‍പ്പണത്തിന്റെയും ത്യാഗത്തിന്റെയും സ്മരണകള്‍ .. ദൈവിക കല്‍പനകള്‍ ശിരസാവഹിച്ച ഇബ്‌ റാഹിം നബി (അ) യുടെ പാത യില്‍ ചരിക്കാം.. ഈദ്‌ ആശംസകള്‍

ഇഞ്ചൂരാന്‍ said...

എല്ലാം പരമ കാരുണികനായ അല്ലാഹുവിന്റെ ഓരോ പരീക്ഷണങള്‍.....

Post a Comment

നന്ദി....വീണ്ടും വരിക