നഷ്ടപെട്ട സാധനം തിരിച്ചു കിട്ടുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം വാക്കുകളില്‍ വിവരിക്കാന്‍ വളരെ വളരെ പ്രയാസമാണ്.വര്‍ഷങ്ങള്‍ക്ക് മുമ്പ് നഷ്ടപെട്ട സാധനമാണെങ്കില്‍ പ്രത്യേകിച്ചും.ഇക്കഴിഞ്ഞ വ്യാഴാഴ്ച ഞാന്‍ ആ സന്തോഷം നേരിട്ടനുഭവിച്ചു.
എന്റെ കാര്‍ (അതേ TSG 8683) -ന്റെ RC പുതുക്കാനായി അത് ഗൂഡല്ലൂര്‍ RTO ക്ക് മുന്നില്‍ നേരിട്ട് ഹാജരാക്കേണ്ടി വന്നു.ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച് ( എന്ന് വച്ചാല്‍ ചുരം ബ്ലോക്ക് ആക്കാതെ) മടങ്ങുന്ന വഴി എടക്കര ടൗണില്‍ തന്നെ താമസിക്കുന്ന എന്റെ പഴയ പ്രീഡിഗ്രി ഹോസ്റ്റല്‍ മേറ്റ് മെഹ്റൂഫിനെ ഒന്ന് കാണാന്‍ ഞാന്‍ തീരുമാനിച്ചു.
നഷ്ടപെട്ട അനേകം കണ്ണികള്‍ കണ്ടെത്തി വിളക്കിചേര്‍ക്കാനുള്ള ഒരു അവസരമായി അത് മാറും എന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എടക്കര ടൗണില്‍ മെഹ്റൂഫിന്റെ ഉടമസ്ഥതയിലുള്ള AT Jwellers-ന് മുന്നില്‍ എന്റെ TSG 8683 സുന്ദരമായി ഒതുക്കിയിട്ട് ഞാന്‍ നേരെ കടയിലേക്ക് കയറി.സുന്ദരമായ എന്റെ കഷണ്ടി എന്റെ അത്ര തന്നെ കഷണ്ടി ഇല്ലാത്ത മെഹ്റൂഫ് പെട്ടെന്ന് തിരിച്ചറിഞ്ഞു.
പലപല കാര്യങ്ങളും ചര്‍ച്ച ചെയ്ത് ചെയ്ത് ഞങ്ങള്‍ പഴയ PSMO College ഹോസ്റ്റലില്‍ എത്തി.അന്ന് ഹോസ്റ്റലില്‍ ഉണ്ടായിരുന്ന പലരുമായും ഇപ്പോള്‍ തുടരുന്ന ബന്ധത്തെപ്പറ്റി മെഹ്റൂഫ് പറഞ്ഞപ്പോള്‍ എനിക്ക് വളരെ സന്തോഷം തോന്നി.എല്ലാവരുമായും ഫോണ്‍ വഴി ബന്ധപ്പെടുന്നതിനാല്‍ ഞാന്‍ ആ നമ്പറുകള്‍ എല്ലാം ആവശ്യപ്പെട്ടു.
ഉടന്‍ മെഹ്റൂഫിന്റെ മറുപടി:
"അല്ല...ഇപ്പോ തന്നെ അങ്ങ് വിളിക്കാം...."
അതോടെ അവനറിയാവുന്ന നമ്പറുകളില്‍ വിളിച്ച് എന്നെ കണക്റ്റ് ചെയ്തും എനിക്കറിയാവുന്ന നമ്പറുകളില്‍ വിളിച്ച് അവനെ കണക്റ്റ് ചെയ്തും ഞങ്ങള്‍ ആ പഴയ സൗഹൃദങ്ങള്‍ പുതുക്കി.ഇന്ന് താനൂരില്‍ ബിസിനസ്സ് നടത്തുന്ന അസ്ലം,കോഴിക്കോട് ദന്തഡോക്ടറായ സഫറുല്ല,വെള്ളിമാട്കുന്നില്‍ അദ്ധ്യാപകനായ സൈഫുദ്ദീന്,ബാഗ്ലൂരില്‍ ബിസിനസ്സ് നടത്തുന്ന അന്‍വര്‍ തുടങ്ങിയവരെല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ ഈ സൗഹൃദ വലയില്‍ കണ്ണികളായി.അവര്‍ക്കറിയാവുന്ന മറ്റ് സുഹൃത്തുക്കളുടെ വിവരങ്ങളും e-mail അഡ്രസ്സുകളും കൂടി പങ്കു വയ്ക്കപ്പെട്ടതോടെ ആ വലക്കണ്ണികള്‍ കൂടുതല്‍ വിപുലമായി.
ഈ സുഹൃത് കൂട്ടായ്മയുടെ ഒരു കുടുംബസംഗമം കൂടി നടത്താന്‍ തീരുമാനിച്ചുകൊണ്ട് ഞാന്‍ മെഹ്റൂഫിനോട് വിടപറയുമ്പോള്‍ 20 വര്‍ഷം മുമ്പെ ഞങ്ങളെ കൂട്ടിവിളക്കിയ ആ ഹോസ്റ്റല്‍ മനസ്സില്‍ മായാതെ നിന്നു.

6 comments:
നഷ്ടപെട്ട സാധനം തിരിച്ചു കിട്ടുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം വാക്കുകളില്‍ വിവരിക്കാന്‍ വളരെ വളരെ പ്രയാസമാണ്.വര്‍ഷങ്ങള്‍ക്ക് മുമ്പ് നഷ്ടപെട്ട സാധനമാണെങ്കില്‍ പ്രത്യേകിച്ചും.ഇക്കഴിഞ്ഞ വ്യാഴാഴ്ച ഞാന്‍ ആ സന്തോഷം നേരിട്ടനുഭവിച്ചു.
വളരെ നല്ല കാര്യം മാഷേ.
സൌഹൃദങ്ങള്‍ പൂത്തുലയട്ടേ...
നന്നായിട്ടുണ്ട് മാഷേ...
കണ്ണികള്‍ വിളക്കി ച്ചേര്‍ക്കുന്നത് നല്ല കാര്യം തന്നെ. എല്ലാ ആശംസകളും നേരുന്നു
ശ്രീ,റിനുമോന്,ബഷീര്‍.....പ്രോല്‍സാഹിപ്പിച്ചതിന് നന്ദി അര്‍പ്പിക്കുന്നു.
ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നവന് അള്ളാഹു പ്രതിഫലം നല്‍കും :)
Post a Comment
നന്ദി....വീണ്ടും വരിക